Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മഹാബോധി ക്ഷേത്രത്തിലെ ഭീകരാക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2013, 10:07 pm IST
in Vicharam

ബീഹാറില്‍ മഹാബോധി ക്ഷേത്രത്തിലുണ്ടായ ഭീകരാക്രമണം രാജ്യത്തെ ഒരിക്കല്‍ക്കൂടി അമ്പരപ്പിലാക്കിയിരിക്കുകയാണ്‌. ഇന്നലെ പുലര്‍ച്ചെയാണ്‌ ക്ഷേത്രത്തിനകത്തും പുറത്തും സ്ഫോടനങ്ങളുണ്ടായത്‌. അഞ്ചെണ്ണം പൊട്ടിത്തെറിച്ചത്‌ ക്ഷേത്രത്തിനകത്താണെന്ന വാര്‍ത്ത ഏറെ ആശങ്ക ഉളവാക്കുന്നതാണ്‌. മൂന്നെണ്ണം ക്ഷേത്രത്തിന്‌ പുറത്ത്‌ പൊട്ടിത്തെറിച്ചപ്പോള്‍ പൊട്ടാത്ത രണ്ട്‌ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തിട്ടുണ്ട്‌. ബോംബുമായി ക്ഷേത്രത്തിനകത്തുപോലും ഭീകരന്മാര്‍ക്ക്‌ കയറാന്‍ കഴിഞ്ഞുവെന്നത്‌ ആര്‍ക്കും അത്ഭുതം നല്‍കുന്നതും ആശങ്കപ്പെടുത്തുന്നതുമാണ്‌. ബീഹാര്‍ സര്‍ക്കാര്‍ ആരാധനാലയങ്ങള്‍ സംരക്ഷിക്കുന്നതില്‍ എത്രമാത്രം അലംഭാവം കാണിക്കുന്നു എന്നാണ്‌ സംഭവം വ്യക്തമാക്കുന്നത്‌. തീര്‍ത്ഥാടക പ്രവാഹം ആരംഭിക്കുന്നതിന്‌ മുമ്പായതുകൊണ്ടുമാത്രമാണ്‌ ആളപായമില്ലാത്തത്‌. ക്ഷേത്രത്തിന്റെ ഭിത്തികളും ശ്രീബുദ്ധ പ്രതിമയുടെ പാദങ്ങളും സ്ഫോടനത്താല്‍ തകരാറിലായിട്ടുണ്ട്‌.
പത്തോളം പേര്‍ക്ക്‌ പരിക്കേറ്റതില്‍ രണ്ടുപേരുടെ നില ഗുരുതരവുമാണ്‌. ലോകത്തെമ്പാടുമുള്ള ബുദ്ധമതവിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രമാണ്‌ ബോധഗയയിലെ മഹാബോധി ക്ഷേത്രം. ഇന്ത്യയ്‌ക്കകത്തുനിന്നും പുറത്തുനിന്നും ഓരോ ദിവസവും നിരവധി തീര്‍ത്ഥാടകരെത്താറുണ്ട്‌. സ്ഫോടനം നടന്ന വെളുപ്പാന്‍കാലത്തുതന്നെ ഇരുന്നൂറില്‍പ്പരം പേര്‍ ക്ഷേത്രത്തിലുണ്ടായിരുന്നു. ഇതില്‍ അധികവും സന്യാസിമാരുമായിരുന്നു. പരിക്കേറ്റവരില്‍ രണ്ടുപേര്‍ സന്യാസിമാര്‍ കൂടിയാണ്‌. ഭീകരാക്രമണം തന്നെയാണ്‌ മഹാബോധി ക്ഷേത്രത്തിലുണ്ടായതെന്ന്‌ കേന്ദ്ര ആഭ്യന്തരമന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്‌. സ്ഫോടനം സംഭവിച്ചശേഷം പ്രധാനപ്പെട്ട ആരാധനാലയങ്ങള്‍ക്ക്‌ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെന്നാണ്‌ അധികൃതരുടെ വാദം. അത്‌ എന്തുകൊണ്ട്‌ നേരത്തെ ചെയ്തില്ല എന്ന ചോദ്യമാണ്‌ ഇപ്പോള്‍ ഉയരുന്നത്‌.

ആറുമാസത്തിനിടയില്‍ പലതവണ അക്രമ മുന്നറിയിപ്പ്‌ ഇന്റലിജന്‍സ്‌ വിഭാഗം നല്‍കിയതായാണ്‌ ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്‌. കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ ഇന്റലിജന്‍സ്‌ വിഭാഗത്തിന്റെ മുന്നറിയിപ്പ്‌ മുഖവിലയ്‌ക്കെടുത്ത്‌ നടപടി സ്വീകരിക്കാന്‍ കൂട്ടാക്കത്തത്‌ മാപ്പര്‍ഹിക്കാത്ത കുറ്റം തന്നെയാണ്‌. ന്യൂനപക്ഷസമുദായ താല്‍പര്യങ്ങളും അവകാശ സംരക്ഷണവും നിറവേറ്റാനുള്ള അവതാരപുരുഷനെന്നവകാശപ്പെടുന്നയാളാണ്‌ നിധീഷ്കുമാര്‍. അദ്ദേഹമാണ്‌ ബീഹാര്‍ മുഖ്യമന്ത്രിയായി വാഴുന്നത്‌. ന്യൂനപക്ഷങ്ങളില്‍ ന്യൂനപക്ഷമാണ്‌ ഇന്ന്‌ ഭാരതത്തില്‍ ബുദ്ധമത വിശ്വാസികള്‍. അവരുടെ പ്രധാനപ്പെട്ട ആരാധനാലയം ഇന്നവരുടെ കയ്യില്‍പ്പോലുമില്ല. ബുദ്ധമതവിശ്വാസികള്‍ വോട്ടുബാങ്കുകളല്ലാത്തതുകൊണ്ടാണോ ഭരണക്കാരുടെ ഈ അവഗണന എന്ന ചോദ്യം പ്രസക്തമാണ്‌. മറ്റേതെങ്കിലും വിഭാഗത്തിന്റെ ആരാധനാലയത്തിന്‌ ഭീഷണിയുണ്ടെന്ന റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ നിലപാടിതായിരിക്കുകയില്ലെന്നുറപ്പല്ലെ.

1949ല്‍ പാസ്സാക്കിയ ‘ബോധഗയ ടെമ്പിള്‍ ആക്ട്‌’ പ്രകാരം ക്ഷേത്രഭരണം സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണ്‌. നിയമപ്രകാരം ക്ഷേത്രഭരണം മാത്രമല്ല ക്ഷേത്രങ്ങളുടെ സംരക്ഷണവും സ്വത്തുവകകളുടെ മേല്‍നോട്ടവും മറ്റ്‌ നടപടി ക്രമങ്ങളുമെല്ലാം സര്‍ക്കാരിന്റെ ഉത്തരവാദിത്വത്തിലാണ്‌. 2002ല്‍ യുനസ്കോ ലോക പൈതൃക സ്ഥലമായി ബോധഗയയെ പ്രഖ്യാപിച്ചിരുന്നു. ഗയ ജില്ലാ കളക്ടറുടെ അധ്യക്ഷതയിലുള്ള സമിതിക്കാണ്‌ ഭരണച്ചുമതല തന്നെ. എന്നിട്ടും ക്ഷേത്ര സുരക്ഷ ഉറപ്പാക്കുന്നതില്‍ കനത്ത വീഴ്ചയാണുണ്ടായത്‌. മുന്നറിയിപ്പ്‌ നല്‍കിയത്‌ ഇന്റലിജന്‍സ്‌ വിഭാഗമായതുകൊണ്ടാണോ കേന്ദ്രസര്‍ക്കാര്‍ വിഷയം ഗൗരവത്തിലെടുക്കാത്തത്‌ എന്ന സംശയം ഇന്നത്തെ സാഹചര്യത്തില്‍ സ്വാഭാവികമാണ്‌. ഇന്റലിജന്‍ശ്‌ വിഭാഗം നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഭീകരന്മാരെ നേരിട്ടതിനാണല്ലോ ഗുജറാത്ത്‌ സര്‍ക്കാരിനെ താറടിക്കാന്‍ സിബിഐയെ ദുരുപയോഗിക്കുന്നത്‌. ഇസ്രത്ത്‌ ജഹാന്‍ എന്ന ചാവേറിനെ ഉപയോഗപ്പെടുത്തി ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയെ അപായപ്പെടുത്താനുള്ള നീക്കത്തിനെതിരെയാണ്‌ ഗുജറാത്ത്‌ പോലീസ്‌ തകര്‍ത്തത്‌. അത്‌ വ്യാജ ഏറ്റുമുട്ടലെന്ന്‌ പേരിലാണിപ്പോള്‍ സിബിഐ തിരക്കഥകളുണ്ടാക്കുന്നത്‌. അത്‌ കോണ്‍ഗ്രസ്സിന്റെ ആജ്ഞക്കനുസരിച്ചാണെന്ന്‌ ഐബിയുടെ നിലപാട്‌ തന്നെ തെളിയിക്കുന്നു. ഐബിയേയും സിബിഐയെയും തമ്മിലടിപ്പിക്കുന്ന അവസ്ഥ വരെ സൃഷ്ടിച്ചിരിക്കുകയാണ്‌. ഏതായാലും ഐബി നല്‍കിയ സൂചനകള്‍ അവഗണിച്ച്‌ ബുദ്ധക്ഷേത്രത്തിനകത്തുപോലും ബോംബുവയ്‌ക്കാന്‍ സാഹചര്യമൊരുക്കിയവര്‍ ഇതിനൊക്കെ ഉത്തരം പറയുകതന്നെ വേണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)
India

തമിഴ്‌നാട്ടിൽ വിജയ്‌ സർക്കാരിനെ അട്ടിമറിക്കാൻ സ്റ്റാലിന്റെ ഗൂഢാലോചന?; 35 കോടിയുമായി ടിവികെ എംഎല്‍എമാരെ വിലക്ക് വാങ്ങാനെത്തി

India

ആർഎസ്എസ് പ്രാന്ത പ്രചാരക് ബൈഠക് കര്‍ണ്ണാടകയിലെ ബെളഗാവിയിൽ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

രാഹുല്‍ ഗാന്ധി ഉത്തരവാദിത്വങ്ങളില്‍ നിന്നും ഒളിച്ചോടുന്ന നേതാവായിരുന്നുവെന്ന് ജേണലിസ്റ്റ് രാജ് ദീപ് സര്‍ദേശായി

India

വഖഫ് സ്വത്തുക്കൾ രജിസ്റ്റർ ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു : രജിസ്റ്റർ ചെയ്യാത്ത 200,000-ത്തിലധികം സ്വത്തുക്കൾ സർക്കാരിന് സ്വന്തമാകുമോ ?

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഇംഗ്ലണ്ടിന്‍റെ രണ്ട് ഗോളുകള്‍ക്കും പിന്നില്‍ പ്രവര്‍ത്തിച്ച പകരക്കാരനായി ഇറങ്ങിയ ആന്തണി ഗോര്‍ഡന്‍ (വലത്ത്) ഇംഗ്ലണ്ട് ക്യാപ്റ്റനും ഈ രണ്ടു ഗോളുകളും അടിക്കുകയും ചെയ്ത ഹാരി കെയ്ന്‍ സന്തോഷത്തോടെ ആന്തണി ഗോര്‍ഡനെ ആലിംഗനം ചെയ്യുന്നു (ഇടത്ത്)

അവസാന മിനിറ്റുകളില്‍ ഇംഗ്ലണ്ടിന്റെ രക്ഷനായി ഹാരി കെയ്ന്‍, 74, 86 മനിറ്റുകളില്‍ നേടിയ ഗോളുകളിലൂടെ ഇംഗ്ലണ്ട് കോംഗോയെ തകര്‍ത്ത് പ്രീക്വാര്‍ട്ടറില്‍

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.