റിയോ ഡി ജെയിനെറോ: ബ്രസീലില്‍ മത്സരത്തിനിടെ കളിക്കളത്തില്‍ നിന്നും മടങ്ങാന്‍ വിസമ്മതിച്ച കളിക്കാരനെ കത്തി കൊണ്ട് കുത്തിയ റഫറിയുടെ തലയറുത്ത് കാണികളുടെ പ്രതിഷേധം. മറാന്‍ഹാവോയില്‍ നടന്ന ഫുട്ബോള്‍ മത്സരത്തിനിടെയാണ് ദാരുണസംഭവം. ജൂണ്‍ 30ന് നടന്ന സംഭവം ഇപ്പോഴാണ് പുറത്തു വന്നിരിക്കുന്നത്. സംഭവത്തില്‍ അന്വേഷണം തുടരുന്ന പോലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. റഫറിയുടെ കുത്തേറ്റ ജൊസന്നിയര്‍ ജോസ് സാന്റോസ് എന്ന കളിക്കാരന്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി മരിച്ചു.
ഇതിന് പ്രതികാരമായിട്ടാണ് കാണികള്‍ റഫറിയെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു. ഒട്ടാവിയോ ഡി സില്‍വ എന്ന റഫറിയെയാണ് കാണികള്‍ കൊലപ്പെടുത്തിയത്. മത്സരത്തിനിടെ തര്‍ക്കിച്ച ജൊസന്നിയര്‍ ജോസ് സാന്റോസ് എന്ന കളിക്കാരനെ റഫറി മത്സരത്തില്‍ നിന്ന് പുറത്താക്കുകയായിരുന്നു. എന്നാല്‍ പുറത്താക്കിയിട്ടും കളിക്കളത്തില്‍ നിന്നും പോകാന്‍ വിസമ്മതിച്ച സാന്റോസിനെ ഒട്ടാവിയോ ഡി സില്‍വ തന്റെ കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് കുത്തി.
ഇതേതുടര്‍ന്ന് സ്റ്റേഡിയത്തിലേക്ക് ഇരച്ചുകയറിയ കാണികള്‍ ഒട്ടാവിയോ ഡിസില്‍വയെ വകവരുത്തുകയായിരുന്നു. റഫറിയെ കൊലപ്പെടുത്തിയ കേസില്‍ 23 കാരനെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ കുറ്റക്കാരായവരെ ഉടന്‍ കണ്ടെത്തുമെന്ന് പോലീസ് തലവന്‍ വാള്‍ട്ടര്‍ കോസ്റ്റ പറഞ്ഞു.
















