Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

മേക്കപ്പ്‌ മാന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2013, 07:39 pm IST
inVaradyam

മനുഷ്യന്‍ പല രൂപങ്ങളായി മാറുന്നത്‌ അവരവരുടെ ഭാവനകളിലുണ്ട്‌. ഒറ്റ നിമിഷം കൊണ്ട്‌ അമേരിക്കയിലും ആഫ്രിക്കയിലും മനസ്സെത്തുംപോലെ ദൈവവും ചെകുത്താനും പക്ഷിമൃഗാദികളുമാകുന്ന രൂപങ്ങള്‍. രൂപം മാറുന്ന ദേവീ-ദേവന്മാരുടെ കഥകള്‍ പുരാണേതിഹാസങ്ങളിലുണ്ട്‌. മനുഷ്യനെ വേഷം മാറ്റുന്ന ആദ്യ ചമയല്‍ക്കാരന്‍ മാന്ത്രികനായ മനസ്സാകാം. പിന്നെ പിന്നെ കാലം ചെന്നപ്പോള്‍ വേഷം മാറ്റവും ഒരുങ്ങലുമൊക്കെ കലയായി. ചമയല്‍ക്കാരനായി. മേക്കപ്പ്‌ മാനായി.

ഇരുപതുകാരനെ എഴുപതുകാരനും വൃദ്ധനെ ചെറുപ്പവുമാക്കുന്നതിന്‌ പിന്നിലെ ചമയല്‍ക്കാരനിപ്പോള്‍ ഇന്നലത്തെപ്പോലെ വിസ്മൃതനല്ല. സിനിമയായാലും നാടകമായാലും നൃത്തമായാലും എന്തായാലും അരങ്ങിലെ വേഷത്തിനു പിന്നിലെ ചമയ സാമര്‍ത്ഥ്യം പ്രേക്ഷകന്‍ തിരിച്ചറിയുന്നു. അംഗീകരിക്കുന്നു. കഴിവുള്ള മേക്കപ്പ്മാന്‍ ഇന്ന്‌ സംതൃപ്തനാണ്‌. പറയുന്നത്‌ 52 വര്‍ഷങ്ങളായി ചമയരംഗത്തുള്ള ബാബു എന്ന ബാബുച്ചേട്ടന്‍.

ജീവിത വേഷം മേക്കപ്പ്മാനായതില്‍ ആഹ്ലാദം തന്നെ ബാബുവിന്‌. എല്ലാ ദുഃഖങ്ങളും മറന്ന്‌ ആസ്വദിക്കാവുന്ന രംഗമാണിത്‌. ഉണ്ടായതെല്ലാം ഇതില്‍നിന്നു തന്നെ. ചമയ സാമഗ്രി കയ്യിലെടുക്കുമ്പോള്‍ അറുപത്തഞ്ചു കഴിഞ്ഞ ബാബു ചെറുപ്പക്കാരനായി മാറുന്നു.

ചമയക്കാരനായി തുടക്കം സ്വന്തം വീട്ടുമുറ്റത്തുനിന്നു തന്നെ എന്നു പറയാം. മേക്കപ്പ്‌ ചെയ്യുന്നതുകണ്ടുള്ള കമ്പം പ്രചോദനവും പ്രലോഭനവുമായി. കൊച്ചി ചുള്ളിക്കലെ പ്രസിദ്ധ നര്‍ത്തകി ഡോ.ശോഭയെ അജന്താ സ്റ്റീഫനും ആര്‍ട്ടിസ്റ്റ്‌ രാമുച്ചേട്ടനും കൂടി അണിയിച്ചൊരുക്കുന്നത്‌ നോക്കി നില്‍ക്കും. ആദ്യം കണ്ട ശോഭ അല്ല പിന്നീട്‌. അത്ഭുത മാറ്റം. ആ അത്ഭുതങ്ങളില്‍നിന്ന്‌ ഭാവിയിലേക്കുള്ള മേക്കപ്പ്മാന്‍ ജനിക്കുന്നു. അന്നൊക്കെ നാടക മത്സരങ്ങളുടെ കാലമായിരുന്നു. നാടകക്കാരോടൊപ്പം പോകും. അങ്ങനെ കാശും കിട്ടിത്തുടങ്ങി. സ്നേഹവും അംഗീകാരവും കൂടെ. നാടകത്തോടൊപ്പം നൃത്തപരിപാടികള്‍ക്ക്‌ പോകാന്‍ തുടങ്ങിയപ്പോള്‍ മേക്കപ്പ്മാന്‍ കോസ്റ്റൂമര്‍ കൂടിയായി.

നൂറുകണക്കിന്‌ നാടകങ്ങള്‍. എണ്ണമറ്റ നൃത്തപരിപാടികള്‍. അനേകം ബാലെകള്‍. ഒത്തിരി നൃത്ത ഗുരുക്കള്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ഗുരു ഗോപിനാഥ്‌, ഷാഡോ ഗോപിനാഥ്‌, പള്ളുരുത്തി നടരാജന്‍ മാസ്റ്റര്‍, സുരേന്ദ്രന്‍ മാസ്റ്റര്‍, മാലിപ്പുറം ഖാന്‍ എന്നിങ്ങനെ നൃത്തലോകത്തെ ആരാധ്യരായ അനേകര്‍ക്കൊപ്പം ജോലി ചെയ്തു. അവരുടെ സ്നേഹവാത്സല്യങ്ങളും അനുഗ്രഹങ്ങളും കൂടെയുണ്ടെന്ന്‌ പറയുമ്പോള്‍ ബാബുച്ചേട്ടന്റെ തലകുനിയുന്നു, വിനയം കൊണ്ട്‌.

കേരളത്തെയും ഇന്ത്യയേയും കൂടുതല്‍ കണ്ടതും അറിഞ്ഞതും മേക്കപ്പ്മാന്‍ ആയതുകൊണ്ട്‌. കോളേജുകളുടെ കള്‍ച്ചറല്‍ പ്രോഗ്രാമുകളുമായി പലയിടത്തും പലതവണ പോകാന്‍ ഭാഗ്യമുണ്ടായി. ഗള്‍ഫില്‍ പോയത്‌ കലാമണ്ഡലം സുമതിയുടെ സംഘത്തോടൊപ്പം. കലാമണ്ഡലത്തിലെ പ്രതിഭകളുമായി കുറെക്കാലം സഹകരിച്ചിരുന്നു.

ചമയകലയില്‍നിന്നും കിട്ടിയിട്ടുള്ളത്‌ സംതൃപ്തിമാത്രം. നിരാശയില്ല. നൂറുകണക്കിനുണ്ട്‌ സംതൃപ്തിയുടെ കഥ പറയാന്‍. മഹാവിജയമായിരുന്ന സമ്പൂര്‍ണ രാമായണം ബാലെ ചെയ്തിരുന്നത്‌ നാല്‌ മേക്കപ്പ്മാന്‍മാരാണ്‌. ഒടുക്കം തനിച്ചു തീര്‍ക്കാന്‍ കഴിഞ്ഞുവെന്നത്‌ ഈ രംഗത്തെ അനേകം സംതൃപ്തികളിലൊന്ന്‌.

കാലം മാറിയപ്പോള്‍ മേക്കപ്പിനും വന്നു മാറ്റം. വരേണ്ടത്‌ അനിവാര്യം. പുതിയ പരീക്ഷണങ്ങള്‍. സാമഗ്രികള്‍ അനേകം. എന്തും എവിടേയും കിട്ടും. പൗഡറുകള്‍ എണ്ണയില്‍ ചാലിച്ച്‌ പേസ്റ്റാക്കി ഉപയോഗിച്ചായിരുന്നു ആദ്യകാലം. അതിന്‌ മീതെ വാട്ടര്‍ കളറിട്ട്‌ ഫിനിഷ്‌ ചെയ്യും. പിന്നീട്‌ പേയ്സ്റ്റ്‌ ട്യൂബ്‌ ഇറങ്ങാന്‍ തുടങ്ങി. അതുവലിയ മാറ്റമായിരുന്നു. ഇപ്പോള്‍ പാന്‍സ്റ്റിക്കും പാന്‍കേക്കും. ഇവയുടെ നിര്‍മാണവും വിതരണവുമായി മേല്‍ത്തരം കമ്പനികളുണ്ട്‌. ലൈറ്റ്‌ ആന്റ്‌ ഷേഡ്‌ വര്‍ക്കാണ്‌ കൂടുതലും. ഒന്നുകൂടി പറഞ്ഞാല്‍ ഹൈലൈറ്റ്‌ വര്‍ക്ക്‌. പുതുകാലത്തിന്റെ ഹൈടെക്‌ രീതി. ഏതു രീതിയായാലും മേക്കപ്പിന്റെ അടിസ്ഥാനതത്വങ്ങള്‍ മറക്കരുതെന്ന്‌ ബാബുച്ചേട്ടന്‍. അതെന്തെന്നു ചോദിച്ചാല്‍ വ്യക്തിയും വേഷവും മേക്കപ്പ്മാനും തമ്മിലുള്ള പാരസ്പര്യമെന്നു പറയും ഈ കൊച്ചിക്കാരന്‍.

മേക്കപ്പ്‌ രംഗത്തെ കൊച്ചിയിലെ ഇതിഹാസമായ കെ.ആര്‍.ശാസ്ത്രിയാണ്‌ ബാബുച്ചേട്ടന്റെ ഗുരു. പള്ളുരുത്തിക്കാരനായ ശാസ്ത്രി മാനസികമായി ഒത്തിരി സഹായിച്ചിട്ടുണ്ട്‌. ‘എവിടെയും നേരത്തെ എത്തണം. പോകാനും വരാനും വണ്ടിക്കൂലി കരുതണം’ ഗുരുവിന്റെ ഈ ഉപദേശം ഇന്നും തെറ്റിച്ചിട്ടില്ല. അതൊരു മാതൃകാ പാഠമാണെന്ന്‌ എത്ര വട്ടം അറിഞ്ഞനുഭവിച്ചിരിക്കുന്നു. ഈ രംഗത്ത്‌ സൗഹൃദമായി കിട്ടിയവര്‍ അനവധിയാണ്‌. പട്ടണം റഷീദ്‌, പട്ടണം ഷാ, ഉദയരാമു, എം.ഒ.ദേവസ്യ, ശാസ്ത്രിയുടെ മക്കളായ കലാ ശാസ്ത്രി, സജി ശാസ്ത്രി, സുധീര്‍ ശാസ്ത്രി. ചിലര്‍ ഇന്നില്ല. ചമയകലയെ ധ്യാനം പോലെ കണ്ടവരാണിവര്‍.

താന്‍ മേക്കപ്പ്‌ ചെയ്തവര്‍ ഉന്നതനിലയിലെത്തിയിട്ടുണ്ടെന്ന്‌ ബാബുച്ചേട്ടന്‍ അഭിമാനത്തോടെ പറയുമ്പോള്‍ അത്‌ ഹൃദയം പകുത്തുവെച്ച വാക്കുകളായി മാറുന്നു. മേക്കപ്പില്‍ ഒരു ഐശ്വര്യമുണ്ട്‌. പിന്നെ കളിക്കുന്നവരുടെ ഭാഗ്യം. വേഷത്തില്‍ മറ്റൊന്നായി മാറുന്നതാണ്‌ മേക്കപ്പ്‌. ഇത്രയും കാലം നിന്നുപോകുന്നത്‌ സഭ്യമായ പെരുമാറ്റം കൊണ്ട്‌. എല്ലാവരും മാന്യമായിത്തന്നെ ഈ കലയെ കാണുന്നു. ആരും ഇന്നുവരെ പറ്റിച്ചിട്ടില്ല. പലിശക്കെടുത്താണെങ്കിലും തരും. പ്രതീക്ഷിച്ചതില്‍ കൂടുതല്‍. ചിലപ്പോള്‍ കൈനിറയെ. മത്സരരംഗത്താണെങ്കില്‍ സ്നേഹംകൊണ്ട്‌ മാന്തിത്തിന്നു കളയും.

പറയാന്‍ ഒരുപാടുണ്ട്‌ ബാബുച്ചേട്ടന്‌. അരനൂറ്റാണ്ടിന്റെ കഥകള്‍. ഇന്നലത്തെയും ഇന്നത്തെയും മാഹാ പ്രതിഭകളെക്കുറിച്ച്‌ അവരുടെ കലകളെക്കുറിച്ച്‌. ഓര്‍മകളില്‍ ഭൂതകാല ഞൊറികള്‍ വിടരുന്നു. പുറത്ത്‌ നേര്‍ത്ത മഴ സൂചികള്‍. കുറച്ചുനേരം അത്‌ നോക്കി. മഴയ്‌ക്കും ഒന്നു മേക്കപ്പിട്ടാലോ എന്നാണോ ബാബുച്ചേട്ടന്റെ കണ്ണിലെ കുസൃതി.

കൊച്ചിയിലെ കൊച്ചങ്ങാടി അഞ്ചര മുറി വീട്ടില്‍ ജനനം. നാല്‍പ്പത്താറു വര്‍ഷമായി കുടുംബസമേതം പള്ളുരുത്തില്‍ താമസം. ഭാര്യ: സൗമിനി ബാബു. മൂന്നു മക്കള്‍: ബിനീഷ്‌ ബാബു, ബിജീഷ്‌ ബാബു, ബിബിഷ്‌. രണ്ടുപേര്‍ വിവാഹിതര്‍.

സേവ്യര്‍ ജെ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.