ശ്രീനഗര്‍: ജമ്മുകാശ്മീരിലെ വിഘടനവാദി നേതാവായ യാസിന് മാലിക്കിനെയും പന്ത്രണ്ട് അനുയായികളെയും പോലീസ് അറസ്റ്റ് ചെയ്തു.
ഭൂകമ്പബാധിത പ്രദേശമായ ഡോഡയിലേക്കുള്ള യാത്രമധ്യേ ജമ്മു-ശ്രീനഗര്‍ ദേശീയ പാതയിലെ സംഗത്തില്വച്ചാണ് മാലിക്കും കൂട്ടരും അറസ്റ്റിലായത്.
ഇവരെ പിന്നീട് അവന്തിപുരാ പോലീസ് സ്റ്റേഷനില്‍ ഹാജരാക്കി. സുരക്ഷാ നിര്‍ദേശങ്ങള്‍ ലംഘിക്കാന്‍ ശ്രമിച്ച മാലിക്കിനെ കഴിഞ്ഞമാസവും പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: