Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം രൂക്ഷം: മരണം 73 കവിഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2013, 02:56 pm IST
inIndia

ഡെറാഡൂണ്‍ : ഉത്തരേന്ത്യയില്‍ വെള്ളപൊക്കത്തിലും ഉരുള്‍പ്പൊട്ടലിലും മരിച്ചവരുടെ എണ്ണം 73 കവിഞ്ഞു. ഉത്തരാഖണ്ഡില്‍ വിവിധ ഇടങ്ങളിലായി 57,000ത്തോളം തീര്‍ഥാടകരും വിനോദസഞ്ചാരികളും കുടുങ്ങിക്കിടക്കുകയാണ്. ഇതില്‍ ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗും ഉള്‍പ്പെടുന്നു. വെള്ളപ്പൊക്കത്തെ തുടര്‍ന്ന് യമുനോത്രി, ഗംഗോത്രി, കേദാര്‍നാഥ്, ബദരീനാഥ്, മാന്‍സരോവര്‍ യാത്രകള്‍ സര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.

തകര്‍ത്തുപെയ്യുന്ന മഴ ഉത്തരേന്ത്യയില്‍ കനത്ത നാശമാണ് വിതച്ചത്. ഉത്തരാഖണ്ഡില്‍ മാത്രം മരണം നാല്‍പ്പത് കവിഞ്ഞു. നാനൂറോളം റോഡുകളും തകര്‍ന്നിട്ടുണ്ട്. ഹിമാചലിലെ ആദിവാസി മേഖലയായ കിന്നാരില്‍ ഒമ്പത് പേര്‍ മരിച്ചു. ഉത്തര്‍പ്രദേശില്‍ 15 പേര്‍ വെള്ളപ്പൊക്കത്തില്‍ മരിച്ചു. ഡെറാഡൂണിന് സമീപമുള്ള ജോഷിമതിയിലാണ് ക്രിക്കറ്റ് താരം ഹര്‍ഭജന്‍ സിംഗ് അകപ്പെട്ടിരിക്കുന്നത്. ഹിമാചലിനെ സംഗ്ലിയില്‍ ഉപതെരഞ്ഞെടുപ്പ് പ്രചരണത്തിന് പോയ ഹിമാചല്‍ മുഖ്യമന്ത്രി വീരഭദ്രസിംഗ് താഴ്വരയില്‍ കുടുങ്ങി. പിന്നീട് ഇദ്ദേഹത്തെ ഹെലികോപ്റ്റര്‍ രക്ഷപ്പെടുത്തുകയായിരുന്നു.

ഉത്തരാഖണ്ഡിലും ഹരിയാനയിലും ഹിമാചലിലും നൂറോളം പേരെ കാണാതായിട്ടുണ്ട്. മഴവെള്ളപ്പാച്ചിലില്‍ ഇരുന്നൂറ്റി അമ്പതോളം ബസുകളടക്കം നിരവധി വാഹനങ്ങള്‍ ഒലിച്ചുപോയി. ഗംഗയിലെയും യമുനയിലെയും പ്രളയത്തില്‍ 180ഓളം വീടുകള്‍ തകര്‍ന്നു. രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം ഇറങ്ങിയെങ്കിലും മഴയും മണ്ണിടിച്ചിലും ശക്തമായി തുടരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്കരമായി തുടരുകയാണ്.

ദല്‍ഹിയില്‍ കനത്ത മഴയെത്തുടര്‍ന്ന് അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വെള്ളം കയറി. യമുനാ നദിയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ദല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. ശക്തമായ മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചിരിക്കുന്നത്. ജൂണ്‍ 17 മുതല്‍ രാജ്യത്ത് 68 ശതമാനം മഴ കൂടുതല്‍ ലഭിച്ചെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ജൂണ്‍ ഒന്നു മുതല്‍ 17 വരെ 67.2 മില്ലി മീറ്റര്‍ മഴയാണ് ലഭിക്കേണ്ടിയിരുന്നതെങ്കിലും 112.9 മില്ലി മീറ്റര്‍ മഴ പെയ്തു. ഇതു വരെ രാജ്യത്തിന്റെ 91 ശതമാനം പ്രദേശങ്ങളിലും മഴ ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യന്‍ മീറ്ററോളൊജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ചീഫ് എല്‍.എസ്. ലാത്തോര്‍ പറഞ്ഞു. അടുത്ത 48 മണിക്കൂര്‍ കൂടി കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചിരിക്കുന്നത്.

കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പുറത്തിറക്കിയ ബുള്ളറ്റിന്‍ പ്രകാരം ഹിമാചല്‍പ്രദേശ്, ഡല്‍ഹി ഹരിയാന, ഉത്തര്‍പ്രദേശിന്റെ പടിഞ്ഞാറ് ഭാഗങ്ങള്‍, ഗുജറാത്ത്, കൊങ്കണ്‍, ഗോവ എന്നിവിടങ്ങളില്‍ ഇന്നും കനത്ത മഴ പെയ്യും. കര്‍ണാടകയുടെ തീരപ്രദേശങ്ങളിലും കേരളത്തിലും ശക്തമായ മഴയുണ്ടാകും. ജൂണ്‍ 20 വരെ തല്‍സ്ഥിതി തുടരും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജപ്പാന്‍റെ എഫ്2 യുദ്ധജെറ്റ് (വലത്ത്)
India

എഫ്2 യുദ്ധജെറ്റുകള്‍ ജപ്പാന്‍ ഇന്ത്യയിലേക്ക് അയക്കുന്നു ; ജപ്പാന്റെ സൈനിക ഉയിര്‍ത്തെഴുന്നേല്‍പിനുള്ള ചട്ടുകമാകരുതെന്ന് ഇന്ത്യയോട് ചൈന

Kerala

കൊച്ചി തീരത്ത് മുങ്ങിയ എംഎസ്‌സി എല്‍സ കപ്പല്‍ സമുദ്രപരിസ്ഥിതിക്ക് ദോഷമുണ്ടാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

Kerala

പരീക്ഷ ക്രമക്കേടില്‍ രേഖകള്‍ നല്‍കാന്‍ പിഎസ്‌സിയോട് ആവശ്യപ്പെട്ടുളള വിവരാവകാശ കമ്മീഷന്റെ ഉത്തരവിന് ഹൈക്കോടതിയുടെ സ്റ്റേ

Kerala

മന്നത്തിന്റെ സ്മാരകം പ്രധാനമന്ത്രിക്കോ രാഷ്‌ട്രപതിക്കോ തുറന്നു കൊടുക്കുന്നില്ല ; ഇടുങ്ങിയ മനസ്സാണ് കാരണം ; സുരേഷ് ഗോപി കയറിയാൽ എന്താണ് കുഴപ്പം

Kerala

ചെറുകോൽ ശ്രീശുഭാനന്ദാശ്രമത്തിൽ താരാസ്തുതി മഹായജ്ഞം തുടങ്ങി

പുതിയ വാര്‍ത്തകള്‍

ആര്‍ എസ് എസിനെതിരായ ലേഖനം : കുമുദം എഡിറ്ററടക്കമുള്ളവര്‍ക്ക് അറസ്റ്റ് വാറണ്ട്

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്) ഇന്ത്യയുടെ അഗ്നി 4 മിസൈല്‍ (വലത്ത്)

ഇന്ത്യയുടെ ആണവ മിസൈലായ അഗ്നി 4 പരീക്ഷണം: മുട്ടിടിച്ച് തുര്‍ക്കി; 4000 കിലോമീറ്റര്‍ റേഞ്ചുള്ള ഈ ആണവ മിസൈല്‍ തുര്‍ക്കിക്കുള്ള താക്കീത്

ശ്രീറാം വെങ്കിട്ടരാമന്‍ ഓടിച്ച കാറിടിച്ച് കെ എം ബഷീര്‍ കൊല്ലപ്പെട്ട കേസ്: ബൈക്കിന്റെ ഭാഗങ്ങളും ഹെല്‍മെറ്റും സാക്ഷി കോടതിയില്‍ തിരിച്ചറിഞ്ഞു

റംബുട്ടാൻ വലകളിൽ പാമ്പുകൾ കുടുങ്ങുന്നു; ചത്തതാണെന്നു കരുതി സ്പർശിക്കരുത്: ജാഗ്രതാ നിർദേശം

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ദീപാലേഖ കുഴഞ്ഞുവീണ് മരിച്ചത് പക്ഷാഘാതം കാരണം

‘വന്ദേമാതരം’ പൂര്‍ണരൂപത്തില്‍ ആലപിക്കണമെന്നത് പ്രായോഗികമല്ലെന്ന് ശശി തരൂര്‍

പഞ്ചാബിൽ സംഭവിക്കുന്നത് അറിയാമോ? ഇന്ദിരാഗാന്ധിയുടെ ഘാതകന്റെ മകൻ നിയമസഭയിലേക്ക് സ്ഥാനാർത്ഥിയാകുന്നു

കള്ളപ്പണം: മമതയുടെ അപേക്ഷ സുപ്രീം കോടതി തള്ളി

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയിലും പമ്പയിലും ചിത്രീകരണ അനുമതി

ഗുരുവായൂരപ്പന് പുതിയ ഇലക്ട്രിക് ഓട്ടോ സമര്‍പ്പിച്ച് മഹീന്ദ്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.