Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

മോക്കയ്‌ക്കെതിരെ നിയമവിദഗ്ധര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2013, 10:59 am IST
inSports

ന്യൂദല്‍ഹി: ശ്രീശാന്ത്‌ ഉള്‍പ്പെടെയുള്ള ക്രിക്കത്താരങ്ങള്‍ക്കെതിരെ മോക്ക നിയമം ചുമത്തിയതിനെതിരെ നിയമവിദഗ്ധര്‍ രംഗത്ത്‌. താരങ്ങള്‍ക്ക്‌ ജാമ്യം ലഭിക്കാതിരിക്കാന്‍ പോലീസ്‌ നടത്തിയ വിലകുറഞ്ഞ നീക്കങ്ങളിലൊന്ന്‌ മാത്രമാണിതെന്ന്‌ വിദഗ്ധര്‍ വിലയിരുത്തുന്നു. രാജസ്ഥാന്‍ റോയല്‍സ്‌ താരങ്ങളായ ശ്രീശാന്ത്‌, അങ്കിത്‌ ചവാന്‍, അജിത്‌ ചാന്ദില എന്നിവര്‍ക്കെതിരെയാണ്‌ വിവാദമായ മോക്ക നിയമം ചുമത്തിയത്‌. ഇതിനെതിരെ ശ്രീശാന്തും മറ്റ്‌ കളിക്കാരും ഇന്ന്‌ കോടതിയെ സമീപിക്കും.

ഐപിഎല്‍ വാതുവെയ്‌പില്‍ പ്രമുഖര്‍ക്ക്‌ ജാമ്യം ലഭിച്ചതിന്‌ പിറ്റേ ദിവസമായിരുന്നു ദല്‍ഹി പോലീസിന്റെ വിവാദമായ നടപടി. ചെന്നൈ സൂപ്പര്‍കിംഗ്സ്‌ ഉടമയായ ഗുരുനാഥ്‌ മെയ്യപ്പന്‍, ടെലിവിഷന്‍ താരം വിന്ദു ധാരാസിംഗ്‌, കൂടാതെ ആറ്‌ വാതുവെയ്‌പുകാര്‍ക്കും ചൊവ്വാഴ്ച കോടതി ജാമ്യം അനുവദിച്ചിരുന്നു. തുടര്‍ന്ന്‌ ബുധനാഴ്ച മൂന്ന്‌ താരങ്ങള്‍ക്കെതിരെ പോലീസ്‌ മോക്ക ചുമത്തുകയായിരുന്നു.

മുന്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ കെ.ടി.എസ്‌. തുള്‍സി പോലീസ്‌ നടപടിയെ ഭീരുത്വം എന്ന്‌ വിശേഷിപ്പിച്ചു. മുംബൈ കോടതി അറസ്റ്റിലായവരില്‍ ചിലര്‍ക്ക്‌ ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന്‌ ദല്‍ഹി പോലീസ്‌ ധൃതിപിടിച്ചാണ്‌ മോക്ക നിയമം ചുമത്താന്‍ തീരുമാനിച്ചത്‌. കൊടുംക്രൂരതകള്‍ക്ക്‌ കനത്ത ശിക്ഷ നല്‍കാന്‍ കഴിയുന്നതാണ്‌ മോക്ക നിയമം. എന്നാല്‍ വഞ്ചന, വിശ്വാസ്യതയുടെ ചോദ്യംചെയ്യല്‍ തുടങ്ങിയവക്ക്‌ വേണ്ടി തയ്യാറാക്കപ്പെട്ട ഒരു നിയമമല്ലിത്‌, തുള്‍സി പറയുന്നു.

ശ്രീശാന്തിനെയും മറ്റ്‌ ക്രിക്കറ്റ്‌ താരങ്ങളെയും ദാവൂദ്‌ ഇബ്രാഹിമുമായി ബന്ധപ്പെടുത്തുന്ന ഒരു തെളിവും കണ്ടെത്താന്‍ പോലീസിനായിട്ടില്ല. വാതുവെയ്‌പിന്‌ പിന്നില്‍ അധോലോകത്തിന്റെ കറുത്ത കരങ്ങള്‍ ഉണ്ടെന്ന്‌ താരങ്ങള്‍ക്കറിയില്ലെങ്കില്‍ എങ്ങനെ അവര്‍ക്കെതിരെ മോക്ക ചുമത്താനാകും. നിലവിലുള്ള സാഹചര്യത്തില്‍ ക്രിക്കറ്റ്‌ താരങ്ങള്‍ക്കെതിരെ ഊഹാപോഹങ്ങളില്‍ കെട്ടിച്ചമച്ച കേസ്‌ പോലെയാണ്‌ കോടതിക്ക്‌ ബോധ്യപ്പെടാന്‍ പോകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രമുഖ അഭിഭാഷകനായ രമേഷ്‌ ഗുപ്തയും കേസ്‌ നിലനില്‍ക്കില്ലെന്ന അഭിപ്രായക്കാരനാണ്‌. മോക്ക നിയമം ഇവിടെ ദുരുപയോഗംചെയ്യപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, കഴിഞ്ഞ രണ്ട്‌ വര്‍ഷങ്ങളിലും ഐപിഎല്‍ മത്സരങ്ങളില്‍ വാതൂവെയ്‌പ്‌ നടത്തിയതായി രാജസ്ഥാന്‍ റോയല്‍സ്‌ ടീമുടമ രാജ്‌ കുണ്ട്ര സമ്മതിച്ചതായി ദല്‍ഹി പോലീസ്‌ അവകാശപ്പെട്ടു. ഇടനിലക്കാരുടെ സഹായത്തോടെ തന്റെ സ്വന്തം ടീമിന്റെ കളികളില്‍തന്നെയാണ്‌ വാതുവെയ്‌പ്‌ നടത്തിയതെന്ന്‌ അറസ്റ്റിലായ രാജ്‌ കുണ്ട്ര കുറ്റസമ്മതം നടത്തിയെന്നും ഇതിലൂടെ വന്‍തുക നഷ്ടമായെന്നും അദ്ദേഹം പറഞ്ഞതായി ദല്‍ഹി പോലീസ്‌ കമ്മീഷണര്‍ നീരജ്‌ കുമാര്‍ ഒരു സ്വകാര്യ ചാനലിനോട്‌ പറഞ്ഞു. എന്നാല്‍ കുണ്ട്രയുടെ പേരില്‍ വാതുവെയ്‌പ്‌ കേസ്‌ ചുമത്താന്‍ പോലീസ്‌ തയ്യാറല്ല. രാജസ്ഥാന്‍ റോയല്‍സിന്‌ കുണ്ട്രയുടെ ഭാര്യയും ബോളിവുഡ്‌ നായികയുമായ ശില്‍പ്പ ഷെട്ടിയുള്‍പ്പെടെ നാല്‌ ഉടമസ്ഥരാണുള്ളത്‌.

അഹമ്മദാബാദിനെതിരെയുള്ള മത്സരത്തിന്‌ മുമ്പ്‌ കുണ്ട്രയുടെ ബിസിനസ്‌ പങ്കാളി ഉമേഷ്‌ ഗോയങ്കെ പിച്ചിന്റെ സ്വഭാവവും ടീമിനെക്കുറിച്ചുള്ള വിവരങ്ങളുമറിയാന്‍ തന്നെ സമീപിച്ചിരുന്നുവെന്ന്‌ രാജസ്ഥാന്‍ റോയല്‍സ്‌ താരം സിദ്ധാര്‍ത്ഥ്‌ ത്രിവേദി വെളിപ്പെടുത്തിയിരുന്നതായി പോലീസ്‌ പറഞ്ഞിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)
India

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

India

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് ഇഷ്ടദാനമായി നല്‍കി ദമ്പതികള്‍. അണ്ണാനഗര്‍ സ്വദേശികളായ അഭിഭാഷകന്‍ ഇ ഗോകുല്‍ കൃഷ്ണന്‍, ഭാര്യയും (ഇടത്ത്) എകെജി സെന്‍റര്‍ (വലത്ത്)

തമിഴ്നാട്ടില്‍ സിപിഎമ്മിന് മൂന്ന് കോടി രൂപയുടെ സ്വത്ത് നല‍്കി ദമ്പതികള്‍, കീറിയ ചെങ്കൊടികളും തോറ്റ പോസ്റ്ററും വാരിയിടാൻ ഒരു റൂം ആയെന്ന് ട്രോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.