Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

സെക്യൂരിറ്റി ഗാര്‍ഡ്‌ നിയമനം : നിയമസഭ സമിതിക്ക്‌ മുന്നില്‍ നിരവധി പരാതികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2013, 09:31 pm IST
inErnakulam

കൊച്ചി: പ്രൈവറ്റ്‌ സെക്യൂരിറ്റി റെഗുലേഷന്‍സ്‌ ആക്ടിലെ വ്യവസ്ഥകള്‍ സംസ്ഥാനത്ത്‌ കാര്യക്ഷമമായി നടപ്പാക്കുന്നത്‌ സംബന്ധിച്ച്‌ എറണാകുളം ജില്ല കളക്ടറേറ്റില്‍ നിയമസഭ സമിതി നടത്തിയ സിറ്റിങ്ങില്‍ ലഭിച്ചത്‌ നിരവധി പരാതികള്‍. സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കുന്ന സ്ഥാപനങ്ങള്‍ക്ക്‌ ലൈസന്‍സ്‌ ലഭിക്കുന്നതിലെ കാലതാമസം, ഏജന്‍സികള്‍ക്ക്‌ കീഴിലെ അന്യസംസ്ഥാന തൊഴിലാളികളെ സംബന്ധിച്ച വിവരങ്ങളിലെ അപര്യാപ്ത തുടങ്ങിയ പ്രശ്നങ്ങളാണ്‌ പ്രധാനമായും സിറ്റിംഗില്‍ അവതരിപ്പിക്കപ്പെട്ടത്‌.എം. ഉമ്മര്‍ ചെയര്‍മാനും ഹൈബി ഈഡന്‍, ലൂഡി ലൂയിസ്‌, ചിറ്റയം ഗോപകുമാര്‍, സാജുപോള്‍ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ കളക്ടറേറ്റില്‍ സിറ്റിങ്‌ നടത്തിയത്‌. ജില്ല കളക്ടര്‍ പി.ഐ. ഷെയ്‌ക്ക്‌ പരീത്‌, അഡീഷണല്‍ ജില്ല മജിസ്ട്രേറ്റ്‌ ബി. രാമചന്ദ്രന്‍ എന്നിവരും പങ്കെടുത്തു.

സംസ്ഥാനത്ത്‌ ഈ രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന ഏജന്‍സികളില്‍ പലതിനും ലൈസന്‍സില്ലെന്ന്‌ വ്യക്തമായതായി എം. ഉമ്മര്‍ പറഞ്ഞു. സംസ്ഥാനത്ത്‌ എറണാകുളത്തും പത്തനംതിട്ടയിലുമായി ആകെ രണ്ട്‌ ഏജന്‍സികള്‍ക്ക്‌ മാത്രമാണ്‌ ലൈസന്‍സുള്ളത്‌. എറണാകുളം ജില്ലയില്‍ നിന്നും 88 സ്ഥാപനങ്ങള്‍ ലൈസന്‍സിനായി അപേക്ഷിച്ചിട്ടുണ്ട്‌. പല ഏജന്‍സികള്‍ക്കും ഇവിടെ ഓഫീസും മറ്റ്‌ അടിസ്ഥാന സൗകര്യങ്ങളും ഇല്ലാത്തതിനാലാണ്‌ ലൈസന്‍സ്‌ നടപടിക്രമങ്ങള്‍ വൈകുന്നതെന്ന്‌ സിറ്റിങ്ങില്‍ പങ്കെടുത്ത പോലീസ്‌ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. പ്രൈവറ്റ്‌ സെക്യൂരിറ്റി റെഗുലേഷന്‍സ്‌ ആക്റ്റ്‌ പ്രകാരം പ്രൊവിഡന്റ്‌ ഫണ്ടും ഇ.എസ്‌.ഐ വിഹിതവും ഉള്‍പ്പെടെ 8364 രൂപയാണ്‌ സെക്യൂരിറ്റി ജീവനക്കാരുടെ അടിസ്ഥാന ശമ്പളം. എന്നാല്‍ പല ഏജന്‍സികളും ഈ വേതനം നല്‍കാറില്ല. അന്യ സംസ്ഥാന തൊഴിലാളികളെക്കൊണ്ട്‌ അധിക ജോലി ചെയ്യിക്കുകയും കൃത്യമായി ശമ്പളം നല്‍കുകയും ചെയ്യാത്ത ഏജന്‍സികളുണ്ട്‌. ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ നടപടി ശുപാര്‍ശ ചെയ്യുമെന്ന്‌ സമിതി ചെയര്‍മാന്‍ പറഞ്ഞു.

നിയമത്തിലെ വ്യവസ്ഥ പ്രകാരം ഒരു ജില്ലയില്‍ എജന്‍സി ലൈസന്‍സിന്‌ അപേക്ഷിക്കുമ്പോള്‍ നല്‍കേണ്ട ഫീസിന്റെ കാര്യത്തില്‍ വ്യക്തതയില്ലെന്ന്‌ ഏജന്‍സി പ്രതിനിധികള്‍ പരാതിപ്പെട്ടു. സെക്യൂരിറ്റി ജോലിക്കാരില്‍ ചിലര്‍ അനധികൃതമായി തോക്ക്‌ ഉപയോഗിക്കുന്നത്‌ സംബന്ധിച്ച്‌ പോലീസ്‌ അന്വേഷണം നടത്തുന്നില്ലെന്ന പരാതിയും സമിതിക്ക്‌ മുന്നിലെത്തി. ലൈസന്‍സിനുള്ള അപേക്ഷകളില്‍ 60 ദിവസത്തിനകം നടപടിക്രമം പൂര്‍ത്തിയാക്കേണ്ടത്‌ ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്തമാണെന്ന്‌ ചെയര്‍മാന്‍ ചൂണ്ടിക്കാട്ടി. സിറ്റിങ്ങില്‍ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട്‌ തയ്യാറാക്കി നിയമസഭയ്‌ക്ക്‌ സമര്‍പ്പിക്കുമെന്നും സര്‍ക്കാരുമായി ചര്‍ച്ചചെയ്ത്‌ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു. സ്ഥാപനങ്ങളുടെയും ജീവനക്കാരുടെയും പ്രതിനിധികളായ രഘുനാഥ്‌ പനവേലി, ജോഷ്വ, വിനായകന്‍, കേണല്‍ ജോര്‍ജ്‌, കെ. വിജയന്‍പിള്ള തുടങ്ങിയവര്‍ സിറ്റിങ്ങില്‍ തെളിവു നല്‍കാനെത്തിയിരുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.