കൊച്ചി : ഡെയ്മ്ലര് ഇന്ത്യ കമേഴ്സ്യല്‍ വെഹിക്കിള്‍സ് പ്രൈവറ്റ് ലിമിറ്റഡ് (ഡിഐസിവി) ഫുസോ ട്രക്കുകള്‍ ഇന്ത്യയില്‍ വിപണിയിലിറക്കി ഡെയ്മ്ലര് ഗ്രൂപ്പ് കമ്പനിയായ ജപ്പാനിലെ മിത്സുബിഷി ഫൂസോ ട്രക്ക് ആന്റ് ബസ് കോര്‍പറേഷന്റെ ബ്രാന്റായ ഫൂസോ ട്രക്കുകള്‍ ചെന്നൈയിലെ ഡെയ്മ്ലര് ഫാക്റ്ററിയിലാണ് ഉല്പാദിപ്പിക്കപ്പെടുന്നത്. ഡെയ്മ്ലര് നേരത്തെ ഇന്ത്യയില്‍ വിപണിയിലെത്തിച്ചിട്ടുള്ള ഭാരത് ബെന്‍സ് ട്രക്കുകളും ചെന്നൈ ഫാക്ടറിയിലാണ് ഉല്‍പ്പാദിപ്പിക്കപ്പെടുന്നത്.
ഇതര ഏഷ്യന്‍ രാജ്യങ്ങളിലേക്കും ആഫ്രിക്കയിലേക്കും ചെന്നൈയില്‍ നിര്‍മിച്ച ഫൂസോ ട്രക്കുകള്‍ കയറ്റുമതിചെയ്യുമെന്ന് ഡെയ്മ്ലര് ട്രക്ക് ഏഷ്യ തലവനും മിത്സുബിഷി ഫൂസോ ട്രക്ക് ആന്റ് ബസ് കോര്പറേഷന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ഡോ. ആല്‍ബര്‍ട് കിര്ച്മാന് പറഞ്ഞു. ഈ മാസം തന്നെ ശ്രീലങ്കയിലേക്ക് കയറ്റുമതി തുടരുന്നതാണ്. മറ്റ് 15 ഏഷ്യന്‍ – ആഫ്രിക്കന്‍ രാജ്യങ്ങളും കമ്പനി ലക്ഷ്യമിടുന്നു.
ഫൂസോ ട്രക്കുകളുടെ കയറ്റുമതി ഡിഐസിവിക്ക് കരുത്തുപകരുമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ മാര്‍ക് ലിസ്റ്റോസെല്ല പറഞ്ഞു. ചെന്നൈ ഓര്ഗാഡം പ്ലാന്റില്‍ 25 ടണ്‍ മുതല്‍ 49 ടണ്‍ വരെ വരുന്ന മീഡിയം-ഹെവി ഡ്യൂട്ടി ട്രക്കുകളും 9 ടണ്ണിനും 16 ടണ്ണിനും ഇടയിലുള്ള ലൈറ്റ്-മീഡിയം ഡ്യൂട്ടി ട്രക്കുകളുമാണ് ഫുസോയ്ക്ക് വേണ്ടി ഉല്പാദിപ്പിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: