കൊച്ചി : ബ്ലാക്ബെറിയുടെ ഇന്ത്യയിലെ മാനേജിങ് ഡയറക്ടറായി സുനില്‍ ലാല്‍വാനിയെ നിയമിച്ചു. 2009 മുതല്‍ ബ്ലാക്ബെറിയില്‍ സേവനമനുഷ്ഠിച്ചുവരുന്ന ലാല്‍വാനി ഇതിനു മുന്‍പ് കമ്പനിയുടെ എന്റര്‍പ്രൈസ് സെയില്‍സ് വിഭാഗം മേധാവിയായിരുന്നു. ടെലികോം സെയില്‍സ് , നെറ്റ് വര്‍ക്കിങ് മേഖലയില്‍ 20 വര്‍ഷത്തെ പരിചയ സമ്പത്തുണ്ട്. സിസ്കോ, നോക്കിയ തുടങ്ങിയ കമ്പനികളില്‍ നേരത്തെ പ്രവര്‍ത്തിച്ചിരുന്നു.
















