Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അഷ്ടമുടിക്കായലിന്‌ കഷ്ടതകളുടെ കയ്‌പുനീര്‍ മാത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2013, 02:18 pm IST
in Vicharam

കൊല്ലം: ടൂറിസം വികസനത്തിന്‌ ഓളപരപ്പില്‍ വാതായനം തുറക്കുമ്പോഴും അഷ്ടമുടിക്കായല്‍ മലിനീകരണ ഭീഷണിയുടെ മുള്‍മുനയില്‍. നഗരത്തിലെ പ്രധാന ഹോട്ടലുകളില്‍ നിന്നും കോര്‍പ്പറേഷന്റെ നിയന്ത്രണത്തിലുള്ള അറവുശാലയില്‍ നിന്നും കോഴിഫാമുകളില്‍ നിന്നും അടിഞ്ഞുകൂടുന്ന മാലിന്യം കൊണ്ട്‌ ശ്വാസം മുട്ടുകയാണ്‌ അഷ്ടമുടിക്കായല്‍. കായലിന്റെ സംരക്ഷണം കടലാസിലൊതുങ്ങുമ്പോഴും നിരന്തരമായി പ്രസ്താവനകള്‍ ഇറക്കി ചില സംഘടനകളുടെ പ്രവര്‍ത്തനം സജീവമാണ്‌. കായല്‍സംരക്ഷണത്തിന്‌ വേണ്ടത്ര പ്രാധാന്യം നല്‍കുന്നതില്‍ ജില്ലാ ഭരണകൂടവും തികഞ്ഞ അനാസ്ഥ കാട്ടുന്നതായി ആരോപണമുണ്ട്‌.

ജില്ലയുടെ ടൂറിസം വികസനം അഷ്ടമുടിക്കായലിനെ മാത്രം ആശ്രയിച്ചാണ്‌ എല്ലാ കാലത്തും വിഭാവനം ചെയ്തിട്ടുള്ളത്‌. അഷ്ടമുടിക്കായലിന്റെ പ്രാധാന്യത്തെയാണ്‌ ഇതു സൂചിപ്പിക്കുന്നത്‌. ഏറ്റവും അടുത്തകാലത്ത്‌ അഷ്ടമുടിക്കായലിലൂടെ പറക്കുന്ന ജലവിമാനത്തിന്റെ കാര്യത്തില്‍ വരെ ഇത്‌ തെളിയിക്കപ്പെട്ടുകഴിഞ്ഞു. കേരളത്തിലെ തന്നെ ആദ്യ സീപ്ലെയിന്‍ സര്‍വീസ്‌ യാഥാര്‍ത്ഥ്യമാക്കാന്‍ അഷ്ടമുടിക്കായലിന്റെ സവിശേഷതകള്‍സഹായകമായി. ടൂറിസം മേഖലയില്‍ കഴിഞ്ഞ വര്‍ഷം നേടാനായ വരുമാനം 21,500 കോടി രൂപയാണെന്നും കായലിന്റെ ടൂറിസം സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിലൂടെ ജില്ലയ്‌ക്ക്‌ മികച്ച നേട്ടം കൊയ്യാനാകുമെന്നും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തന്റെ പ്രസംഗത്തില്‍ പറഞ്ഞിരുന്നു.

എട്ടുമുടികള്‍ ചേര്‍ന്ന അഷ്ടമുടിക്കായലിന്റെ സംരക്ഷണവും വിനോദസഞ്ചാരവികസനവും പ്രായോഗികതലത്തില്‍ എത്തിക്കേണ്ട സമയം അതിക്രമിച്ചതായാണ്‌ ടൂറിസം രംഗത്തെ വിദഗ്ധരും പരിസ്ഥിതിസ്നേഹികളും പറയുന്നത്‌. എന്നാല്‍ കായലിനെ നിര്‍ദയം മലിനപ്പെടുത്തി അഴുക്കുകള്‍ നിക്ഷേപിക്കുന്ന പ്രവണത കൂടിവരുന്നത്‌ എങ്ങനെ അവസാനിപ്പിക്കണമെന്ന്‌ ഭരണകര്‍ത്താക്കള്‍ക്ക്‌ മുന്നിലെ വലിയ ചോദ്യമാണ്‌. കടുത്ത ശിക്ഷയും പിഴയുമെല്ലാം പ്രഖ്യാപിച്ചിട്ടും പട്ടാപ്പകല്‍ പോലും നീണ്ടകര, തേവള്ളി പാലങ്ങളുടെ നടുവില്‍ വാഹനത്തില്‍ കൊണ്ടുവന്ന്‌ അറവുമാലിന്യങ്ങള്‍ കായലിലേക്ക്‌ തള്ളിവിടുന്നത്‌ പതിവുകാഴ്ചയാണ്‌. നഗരത്തില്‍ അനധികൃതമായി പ്രവര്‍ത്തിക്കുന്ന നൂറിലേറെ അറവുശാലകളില്‍ നിന്നുള്ള മാലിന്യങ്ങളാണ്‌ കായലില്‍ നിക്ഷേപിക്കപ്പെടുന്നതിലേറെയും. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ ഇടക്കിടെ റെയ്ഡുകള്‍ നടത്തി പിഴ ചുമത്താറുണ്ടെങ്കിലും ഉദ്യോഗസ്ഥരെയും ഭരണകക്ഷിനേതാക്കളെയും ‘വേണ്ടതുപോലെ കണ്ട്‌’ തടിയൂരുകയാണ്‌ ഇക്കൂട്ടര്‍.

പ്ലാസ്റ്റിക്‌ മാലിന്യത്തിനെതിരെ ശക്തമായ നടപടി സ്വീകരിച്ചതിനാല്‍ അവയുടെ ഉപയോഗത്തില്‍ കുറവുവന്നിട്ടുണ്ട്‌. എന്നാലും കായലോരത്ത്‌ പ്ലാസ്റ്റിക്‌ മാലിന്യങ്ങളുടെ ചെറിയ കൂമ്പാരം തന്നെയുണ്ട്‌. അഷ്ടമുടിക്കായലില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച്‌ പ്ലാസ്റ്റിക്‌ മാലിന്യങ്ങള്‍ കുറഞ്ഞത്‌ ആശ്വാസകരമാണ്‌. അതേ സമയം ഹോട്ടലുകളില്‍ നിന്നും സ്വകാര്യ ആശുപത്രികള്‍ അടക്കമുള്ള ചില സ്ഥാപനങ്ങളില്‍ നിന്നും യഥേഷ്ടം ഒഴുക്കിവിടുന്ന മാലിന്യങ്ങള്‍ കുന്നുകൂടി അഷ്ടമുടിക്കായലിന്റെ ജലവിതാനം ദുര്‍ഗന്ധപൂരിതമാണ്‌. ദ്രാവകരൂപത്തില്‍ കെട്ടികിടക്കുന്ന മാലിന്യം ലിങ്ക്‌ റോഡിലൂടെ സഞ്ചരിക്കുന്നവര്‍ക്ക്‌ അറപ്പുളവാക്കുന്ന കാഴ്ചയാണ്‌. കായലിന്റെ വിനോദസഞ്ചാരസാധ്യതകള്‍ക്ക്‌ മങ്ങലേല്‍പ്പിക്കുന്ന ഈ മാലിന്യനിക്ഷേപം ഏതു സാഹചര്യത്തെയും നേരിട്ട്‌ അവസാനിപ്പിക്കാന്‍ ഭരണകൂടം തയ്യാറാകേണ്ടതാണ്‌. കായലിന്റെ സംരക്ഷണത്തിനൊപ്പം ശുദ്ധജലലഭ്യത ഉറപ്പാക്കുന്ന പദ്ധതികള്‍ കൂടി ആവിഷ്കരിക്കണമെന്ന്‌ വരള്‍ച്ചാ രൂക്ഷമായ സാഹചര്യത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. കടലില്‍ നിന്നുവരെ ശുദ്ധജലം ശേഖരിക്കുന്ന ലോകോത്തര സാങ്കേതികവിദ്യകള്‍ അനുകരിച്ച്‌ കായല്‍ജലം സംഭരിച്ച്‌ ശുദ്ധീകരിച്ച്‌ വിതരണം ചെയ്യാനുള്ള ഇത്തരം പദ്ധതികള്‍ക്ക്‌ തടസം പരിഹാരമില്ലാതെ തുടരുന്ന മാലിന്യപ്രശ്നമാണെന്ന്‌ ഉദ്യോഗസ്ഥരും ചൂണ്ടിക്കാട്ടുന്നു. അഷ്ടമുടിക്കായലിന്റെ പല പ്രദേശങ്ങളും ഇപ്പോള്‍ കയ്യേറ്റക്കാരുടെ പിടിയിലാണ്‌.

നേരത്തെ കയ്യേറ്റം ചെയ്ത കായല്‍ അളന്നു തിട്ടപ്പെടുത്തി നടപടി സ്വീകരിച്ചെങ്കിലും തുടര്‍നടപടികള്‍ കടലാസിലായത്‌ കയ്യേറ്റമാഫിയകള്‍ക്ക്‌ സഹായകമായി.

മാലിന്യപ്രശ്നങ്ങളും കയ്യേറ്റങ്ങളും ഒരു ഭാഗത്ത്‌ മാറ്റിവച്ച്‌ ജലോത്സവങ്ങളും ജലവിമാനങ്ങളും സര്‍ക്യൂട്ട്‌ പദ്ധതിയും കൊണ്ട്‌ അഷ്ടമുടിക്കായലിനെ ലോകശ്രദ്ധയിലെത്തിക്കുന്നതില്‍ കാര്യമില്ലെന്നാണ്‌ ഒരുവിഭാഗം പൊതുപ്രവര്‍ത്തകരുടെ നിലപാട്‌.

തോപ്പില്‍ക്കടവ്‌, സാമ്പ്രാണികോടി, പട്ടംതുരുത്ത്‌, കടവൂര്‍ കാവനാട്‌ അരവിള, കുരീപ്പുഴ വള്ളക്കടവ്‌, നീണ്ടകര, തേവള്ളി തുടങ്ങി പ്രകൃതിരമണീയമായ കായലോരപ്രദേശങ്ങളെ സമര്‍ത്ഥമായി ഉപയോഗിക്കുകയും പ്രദേശവാസികള്‍ക്കു കൂടി പ്രയോജനകരമായവിധം പദ്ധതികള്‍ ആവിഷ്കരിക്കുകയും അതിലൂടെ പ്രായോഗികമായ മാലിന്യനിര്‍മാര്‍ജനം ഉറപ്പാക്കുകയുമാണ്‌ വേണ്ടതെന്ന്‌ ചൂണ്ടിക്കാണിക്കപ്പെടുന്നു. അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിനിത്‌ അത്യന്താപേക്ഷിതമാണ്‌.

സ്വന്തം ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കെ.പി. നൗഷാദലി (ഇടത്ത്) മെസ്സി(നടുവില്‍) വി. അബ്ദുറഹിമാന്‍ (വലത്ത്)
India

മെസ്സിയെ പൊന്നാനിയില്‍ കൊണ്ടുവരുമെന്ന് പൊന്നാനി എംഎല്‍എ; മെസ്സിയെ കൊണ്ടുവരാന്‍ ശ്രമിച്ചവര്‍ തോറ്റ് വീട്ടിലിരിപ്പുണ്ടെന്ന് പരിഹാസം

Thiruvananthapuram

കേരളത്തിലെ മികച്ച കൗൺസിലറിനുള്ള അവാർഡ് ജനസേവനത്തിനുള്ള അംഗീകാരം;കരമന അജിത്

World

ആയിരക്കണക്കിന് ആളുകൾ ഒരേ സ്വരത്തിൽ പറയുന്നു…”ഞങ്ങൾക്ക് പാകിസ്ഥാനിൽ ജീവിക്കാൻ താൽപ്പര്യമില്ല ” ; പാക് അധീന കശ്മീരിൽ കലാപം ആളിക്കത്തുമ്പോൾ

Entertainment

ഹരിവരാസനം”പൂജാ ചടങ്ങുകളോടെ ആരംഭിച്ചു ;മലയാള സിനിമയിൽ ആദ്യമായി എല്ലാ സിനിമാ പ്രവർത്തകരും തൂഫാൻ വാരിയേഴ്‌സ് ആയ ചിത്രം

World

ഇന്ത്യയുടെ മാർക്കോസ് കമാൻഡോകളെ കണ്ടമാത്രയിൽ കപ്പൽ വിട്ടോടി കടൽ കൊള്ളക്കാർ ; സിനിമാ സ്റ്റൈൽ രംഗങ്ങൾ നടന്നത് ഏദൻ ഉൾക്കടലിൽ

പുതിയ വാര്‍ത്തകള്‍

പുതിയ ലുക്കുകളോടെ തുടക്കം പോസ്റ്റർ എത്തി

ഭീകരതയുടെ ഇരകൾക്കൊപ്പം നിൽക്കുന്നതിനുപകരം ഫാറൂഖും മെഹബൂബയും പാകിസ്ഥാനെ സംഭാഷണത്തിന് ക്ഷണിക്കുന്നു : തീവ്രവാദം മറന്ന് പ്രതിപക്ഷ നേതാക്കളുടെ പാക് സ്നേഹം

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ചുരിദാർ അനുവദിക്കില്ല; ഉത്തരവിട്ട് ഹൈക്കോടതി, സ്ത്രീകൾക്ക് പരമ്പരാഗത കേരളീയ വസ്ത്രധാരണം തുടരും

ഗോവധ നിരോധനം: സുപ്രീംകോടതിയെ സമീപിച്ച് വിജയ് സ‌ർക്കാർ, 1958-ലെ മൃഗസംരക്ഷണ നിയമത്തിന് വിരുദ്ധമെന്ന് വാദം

റിലീസിന് മുൻപ് ‘ജനനായകൻ’ കണ്ടത് 1.2 കോടി ആളുകൾ;വിജയ്‌ക്ക് വൻ തിരിച്ചടി

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.