Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kottayam

അജണ്ട ചര്‍ച്ചചെയ്തില്ല; ചെയര്‍മാന്‍ ഇറങ്ങിപ്പോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 29, 2013, 11:43 pm IST
inKottayam

കോട്ടയം: കൗണ്‍സില്‍ യോഗത്തില്‍ അജണ്ട ചര്‍ച്ചചെയ്യാതെ കരട് പദ്ധതി രേഖയ്‌ക്ക് ചെയര്‍മാന്‍ അംഗീകാരം നല്‍കി. ഒത്തുകളിയെന്നാരോപിച്ച് പ്രതിപക്ഷം ചെയര്‍മാന്റെ മുറിക്ക് മുന്നില്‍ കുത്തിയിരുന്നു. ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തിലാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. കരട് പദ്ധതി രേഖ ചര്‍ച്ചചെയ്യാനും പദ്ധതിക്ക് അംഗീകാരം നല്‍കാനുമാണ് ഇന്നലെ രാവിലെ കൗണ്‍സില്‍ യോഗം വിളിച്ചുചേര്‍ത്തത്.

തിങ്കളാഴ്ച ചേര്‍ന്ന അടിയന്തിര കൗണ്‍സില്‍ യോഗത്തിന്റെ തുടര്‍ച്ചയായാണ് ഇന്നലെയും യോഗം ചേര്‍ന്നത്. 30ന് ചേരുന്ന ഡിപിസി യോഗത്തില്‍ 2013-14 വാര്‍ഷിക പദ്ധതികള്‍ക്ക് അംഗീകാരം തേടാനാണ് അടിയന്തിരമായി യോഗം വിളിച്ചു ചേര്‍ത്തത്. എന്നാല്‍ പദ്ധതികള്‍ സംബന്ധിച്ചും ഫണ്ട് വീതം വയ്‌ക്കുന്നത് സംബന്ധിച്ചും തിങ്കളാഴ്ച ചേര്‍ന്ന കണ്‍സില്‍ യോഗത്തില്‍ തന്നെ അഭിപ്രായ വ്യത്യാസം രൂപപ്പെട്ടിരുന്നു. മെഡിക്കല്‍കോളജ് പരിസരത്തെ ദ്രവ മാലിന്യ സംസ്‌ക്കാരണ പ്ലാന്റ് പുനരുദ്ധാരണത്തിന് ആവശ്യമായ തുക അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച് ഭരണപക്ഷ അംഗം ആലീസ് ജോണ്‍ തിങ്കളാഴ്ചത്തെ യോഗം ബഹിഷ്‌ക്കരിച്ചിരുന്നു. പിന്നീട് പദ്ധതികള്‍ സംബന്ധിച്ച് പഠിച്ച് ചര്‍ച്ച ചെയ്യാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം പരിഗണിച്ചാണ് കൗണ്‍സില്‍ ഇന്നലത്തേക്ക് മാറ്റിയത്.

എന്നാല്‍ ഇന്നലത്തെ യോഗം നിയമാനുസൃതമല്ലെന്ന ആരോപണവുമായി കൗണ്‍സിലര്‍ ബി ഗോപകുമാര്‍ എഴുന്നേറ്റതോടെ യോഗം ബഹളമയമാവുകയായിരുന്നു. ഗോപകുമാറിന് മറുപടിയുമായി ചെയര്‍മാനെ സംരക്ഷിച്ച് അനില്‍കുമാറും എം.എ. ഷാജിയും രംഗത്തെത്തിയതോടെ യോഗത്തില്‍ ഒച്ചപ്പാടേറി. ഇതോടെ ക്ഷോഭിച്ചെഴുന്നേറ്റ ചെയര്‍മാന്‍ കരട് പദ്ധതി രേഖയ്‌ക്ക് അംഗീകാരം നല്‍കിയെന്നറിയിച്ച് കൗണ്‍സില്‍ ഹാള്‍ വിട്ട് പുറത്തേക്കു പോവുകയായിരുന്നു.

ഇതോടെ പ്രതിപക്ഷവും രംഗത്തിറങ്ങി. പദ്ധതികള്‍ പലതും നിയമാനുസൃതമല്ലെന്നും ഫണ്ട് തുല്യമായി വീതിക്കണമെന്നും തിങ്കളാഴ്ച നടന്ന കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷം ഉന്നയിച്ച ആവശ്യങ്ങള്‍ സംബന്ധിച്ച് ഇന്നലെ വീണ്ടും ചര്‍ച്ച ചെയ്യാനിരിക്കെയായിരുന്നു ചെയര്‍മാന്റെ ഇറങ്ങിപ്പോക്ക്. പദ്ധതി വിഹിതത്തിലെ വീതം വയ്‌പ് ചോദ്യം ചെയ്യുന്നതിനാല്‍ ഒത്തുകളി നടത്തിയാണ് ചെയര്‍മാന്‍ ഇറങ്ങിപ്പോയതെന്നാരോപിച്ച് പ്രതിപക്ഷം ചെയര്‍മാന്റെ മുറിക്ക് മുന്നില്‍ കുത്തിയിരിപ്പ് നടത്തി.

മെയിന്റനന്‍സ് ഗ്രാന്റ് ഉള്‍പ്പെടെ 12 ലക്ഷം രൂപയുടെ പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷത്തേക്ക് തയ്യാറാക്കാനാണ് അംഗങ്ങള്‍ക്ക് ചെയര്‍മാന്‍ നല്‍കിയ നിര്‍ദ്ദേശം. ഇതിനെ മറികടന്ന് ചെയര്‍മാന്‍ തന്നെ തനിക്കൊപ്പം നില്‍ക്കുന്ന ചില അംഗങ്ങള്‍ക്ക് 20 ലക്ഷം രൂപയുടെ പദ്ധതികള്‍ അനുവദിച്ചിരുന്നു. ചെയര്‍മാന്റെ വാര്‍ഡില്‍ മാത്രം 1.98 ലക്ഷം രൂപ ചിലവഴിച്ച് കമ്മ്യൂണിറ്റി ഹാള്‍ നിര്‍മ്മിക്കാനും പദ്ധതിയില്‍ നിര്‍ദ്ദേശം ഉയര്‍ന്നിരുന്നു. ഇതില്‍ ഭരണപക്ഷ അംഗങ്ങള്‍ തന്നെ എതിര്‍പ്പു പ്രകടിപ്പിച്ച സാഹചര്യത്തില്‍ ചര്‍ച്ച ഒഴിവാക്കാനാണ് ചെയര്‍മാന്‍ അസഹിഷ്ണുത പ്രകടിപ്പിച്ച് ഇറങ്ങിപ്പോയതെന്ന് പ്രതിപക്ഷ അംഗങ്ങളും ചില ഭരണകക്ഷി അംഗങ്ങളും ആരോപിച്ചു. തനിക്കെതിരേ ഉയരുന്ന എല്ലാ ചര്‍ച്ചകളിലും അംഗങ്ങളോട് പുച്ഛത്തോടെ സംസാരിക്കുകയും അസഹിഷ്ണുത പ്രകടിപ്പിക്കുകയുമാണ് ചെയര്‍മാന്റെ ശൈലിയെന്നും ആരോപണമുയര്‍ന്നു.

നഗരസഭയ പദ്ധതിക്ക് വേണ്ടി വകയിരുത്തിയിരിക്കുന്ന ഫണ്ട് എത്രയെന്നോ, മെയിന്റനന്‍സ് ഗ്രാന്റ് എത്രയെന്നോ അംഗങ്ങളെ ബോദ്ധ്യപ്പെടുത്താതെയാണ് പദ്ധതിയുമായി ചെയര്‍മാന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു. മാത്രമല്ല, കരട് പദ്ധതി രേഖയില്‍ മേഖല തിരിച്ച് പദ്ധതികള്‍ രേഖപ്പെടുത്തുകയോ മേഖലതിരിച്ച് ഫണ്ട് വിനിയോഗം സൂചിപ്പിക്കുയോ ചെയ്തിട്ടില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. പദ്ധതി ഡിപിസിക്ക് സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ആവശ്യമായ വാലിഡേഷന്‍ റിപ്പോര്‍ട്ട് പോലും ലഭിക്കാതെയാണ് ധൃതി പിടിച്ച് പദ്ധതി അംഗീകരിപ്പിക്കാന്‍ ചെയര്‍മാന്‍ ശ്രമിക്കുന്നത്. ഇതില്‍ ദുരൂഹതയുണ്ടെന്നും പ്രതിപക്ഷം ആരോപിച്ചു. തങ്ങളഉടെ നിര്‍ദ്ദേശങ്ങളും തിരുത്തലുകളും അംഗീകരിക്കാതെ പദ്ധതികള്‍ അംഗീകരിക്കാനാവില്ലെന്നായിരുന്നു പ്രതിപക്ഷത്തിന്റെ നിലപാട്. ചെയര്‍മാന്‍ ഇറങ്ങിപ്പോയതോടെ തങ്ങളുടെ വിയോജനക്കുറിപ്പ് രേഖപ്പെടുത്തണമെന്ന് പ്രതിപക്ഷ അംഗങ്ങള്‍ രേഖാമൂലം സെക്രട്ടറിക്ക് പരാതി നല്‍കി. തുടര്‍ന്ന് ഡിപിസി പദ്ധതി അംഗീകരിക്കരുതെന്ന ആവശ്യവുമായി ജില്ലാ കളക്ടറെ സമീപിക്കാനൊരുങ്ങുകയാണ് പ്രതിപക്ഷം.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)
India

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

India

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

World

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

India

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

Kerala

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

മേയറായിട്ട് 9 മാസം , സ്വയം സേവകനായി 30 വർഷം : പൂർണ്ണഗണവേഷം ധരിച്ച് പഥസഞ്ചലനത്തിൽ പങ്കെടുത്ത് വി വി രാജേഷ്

ബംഗ്ലാദേശിലെ കലാപകാരി വഴികാട്ടുന്നുവെന്ന് പറഞ്ഞ നേഹ ബോറയെ രക്ഷിക്കാന്‍ ജോണ്‍ ബ്രിട്ടാസ്, ഇന്ത്യ ബംഗ്ലാദേശാണെന്ന് ആരും പറഞ്ഞിട്ടില്ലെന്ന് ബ്രിട്ടാസ്

കാര്‍ത്തികപ്പള്ളിയില്‍ 2 വയസുകാരന്റെ മരണം പോഷകാഹാര കുറവ് മൂലം

മോദിയെയും അമിത് ഷായെയും ഞങ്ങൾ താഴെയിറക്കും ; ഇനി സമരം യുപിയിൽ നടത്തുമെന്ന് പ്രകാശ് രാജ്

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

ധ്രുവ് റാഠിയുടെ പ്രതിഷേധത്തിൽ പാകിസ്ഥാനികളും, ബംഗ്ലാദേശികളും : ഭാരത് കീ ജയ് വിളിച്ച് മോദിയ്‌ക്ക് പിന്തുണയുമായെത്തി പ്രവാസി ഇന്ത്യക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.