Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മൂളിപ്പാട്ടും പാടി മഞ്ഞക്കിളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2013, 10:53 pm IST
inCricket

ന്യൂദല്‍ഹി: നീലപ്പടയുടെ ഓള്‍റൗണ്ട്‌ മികവിന്‌ മുകളിലൂടെ മൂളിപ്പാട്ടും പാടിയാണ്‌ മഞ്ഞക്കിളികള്‍ ഫൈനലിലേക്ക്‌ പറന്നെത്തിയത്‌. ഐപിഎല്‍ ന്റെ ചരിത്രത്തിലെ ആറ്‌ ഫൈനലുകളില്‍ അഞ്ചിലും ചെന്നൈക്ക്‌ ഇടം നേടാനായി എന്നത്‌ എതിരാളികളെപ്പോലും വിസ്മയിപ്പിക്കുന്നു. ടോസ്‌ നേടിയ മഹാരാജാക്കന്മാര്‍ ബാറ്റിംഗ്‌ തെരഞ്ഞെടുക്കുകയായിരുന്നു. ഒരു വിക്കറ്റ്‌ നഷ്ടത്തില്‍ 192 റണ്‍സ്‌ ചെന്നൈ അടിച്ചൂകൂട്ടിയപ്പോള്‍ തന്നെ മത്സരം പകുതി നീലപ്പടയുടെ കൈകളില്‍ നിന്നും വഴുതിയിരുന്നു. മറുപടി ബാറ്റിംഗ്‌ ആരംഭിച്ച രോഹിത്‌ ശര്‍മയും കൂട്ടരും 18.4 ഓവറില്‍ 144 ന്‌ എല്ലാവരും പുറത്തായി. 48 റണ്‍സിന്റെ പരാജയമാണ്‌ നീലപ്പട രുചിച്ചത്‌. എന്നാല്‍ ഈ പരാജയംകൊണ്ട്‌ മുംബൈയുടെ സാധ്യതകള്‍ അവസാനിക്കുന്നില്ല. രണ്ടാം മത്സരത്തിലെ വിജയികളുമായി ഒരു മത്സരം കൂടി അവര്‍ക്ക്‌ ബാക്കിയുണ്ട്‌. നേരിയ പ്രതീക്ഷയുമായി കാത്തിരിക്കുകയാണ്‌ മുംബൈ. മത്സരം നാളെ കൊല്‍ക്കത്തയില്‍ നടക്കും.

മൈക്ക്‌ ഹസിയുടേയും സുരേഷ്‌ റെയ്നയുടേയും മാരകമായ ബാറ്റിംഗാണ്‌ ചെന്നൈയെ കലാശപ്പോരാട്ടത്തിന്‌ അര്‍ഹരാക്കിയത്‌. കേവലം ഒരു വിക്കറ്റ്‌ നഷ്ടത്തിലാണ്‌ ചെന്നൈ 192 റണ്‍സ്‌ അടിച്ചെടുത്തത്‌. മുംബൈക്കെതിരായ പ്രകടനത്തിലൂടെ ലീഗിലെ ഏറ്റവും ഉയര്‍ന്ന സ്കോറിനുടമ മൈക്ക്‌ ഹസിയായി മാറി. 732 റണ്‍സാണ്‌ ഈ ഓസ്ട്രേലിയന്‍ മധ്യനിരബാറ്റ്സ്മാന്റെ പേരില്‍ കുറിക്കപ്പെട്ടത്‌. 708 റണ്‍സ്‌ നേരിയ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിന്റെ ക്രിസ്‌ ഗെയ്‌ലിനെയാണ്‌ ഹസി മറികടന്നത്‌. ഇതില്‍ ആറ്‌ അര്‍ധ സെഞ്ച്വറികള്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. റണ്‍വേട്ടയില്‍ നാലാം സ്ഥാനത്താണ്‌ സുരേഷ്‌ റെയ്ന. 17 മത്സരങ്ങളില്‍നിന്നും 548 റണ്‍സ്‌ റെയ്ന ഇതുവരെ നേടിയിട്ടുണ്ട്‌.

വെടിക്കെട്ട്‌ തുടക്കമായിരുന്നു സൂപ്പര്‍ കിംഗ്സിന്റേത്‌. കോട്ലയിലെ ചെറിയ ഗ്രൗണ്ടില്‍ ചെന്നൈയുടെ ബാറ്റ്സ്മാന്‍മാര്‍ അഴിഞ്ഞാട്ടം തന്നെ നടത്തി. എട്ടാം ഓവറില്‍ മുരളി വിജയിനെ (23) അവര്‍ക്ക്‌ നഷ്ടപ്പെട്ടു. തുടര്‍ന്നാണ്‌ ക്രീസില്‍ ബാറ്റ്സ്മാന്‍മാര്‍ കൊടുങ്കാറ്റായത്‌. ഹസിയും റെയ്നയും ഒത്തുചേര്‍ന്നപ്പോള്‍ ആവേശം കൊടുമുടി കയറി. പന്തുകള്‍ അതിര്‍വരമ്പുകള്‍ തേടി പാഞ്ഞു. സ്കോറിംഗ്‌ റോക്കറ്റുപോലെ കുതിച്ചു. ചെറിയ ഗ്രൗണ്ടില്‍ വലിയ താരങ്ങള്‍ അരങ്ങുതകര്‍ത്തു. അവരെ നിയന്ത്രിക്കാന്‍ നീലപ്പടക്ക്‌ കഴിയാതെ പോയതോടെ കളി മുംബൈ കൈവിട്ടു. ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ കഴിയാതെ പോയത്‌ ഇന്ത്യന്‍സിന്‌ കനത്ത ആഘാതമായി മാറി. 58പന്തില്‍നിന്നും 10 ബൗണ്ടറികളുടേയും രണ്ട്‌ സിക്സറിന്റേയും കരുത്തില്‍ 86 റണ്‍സാണ്‌ ഹസി നേടിയത്‌. സുരേഷ്‌ റെയ്ന 42 പന്തില്‍നിന്നും 82 റണ്‍സ്‌ അടിച്ചുകൂട്ടി. ഇതില്‍ അഞ്ചുതവണ പന്തുകള്‍ അതിര്‍ത്തി തേടി പാഞ്ഞപ്പോള്‍ അഞ്ചുതവണ പന്ത്‌ സ്റ്റേഡിയത്തിലെത്തി. ആകെ നിലംപതിച്ച ഒരു വിക്കറ്റ്‌ പൊളാര്‍ഡിന്റെ പേരിലും കുറിക്കപ്പെട്ടു.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്കുവേണ്ടി ഡ്വൈയ്ന്‍ സ്മിത്തിന്‌ മാത്രമേ തിളങ്ങാന്‍ കഴിഞ്ഞുള്ളൂ. സ്മിത്തിന്‌ പിന്തുണ നല്‍കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ മത്സരത്തില്‍ നീലപ്പടയുടെ മാര്‍ച്ച്‌ കാണാനാകുമായിരുന്നു. 28 പന്തില്‍നിന്നും ആറ്‌ ബൗണ്ടറികളുടേയും 5 സിക്സറിന്റെയും കരുത്തില്‍ 68 റണ്‍സാണ്‌ സ്മിത്ത്‌ നേടിയത്‌. സ്മിത്ത്‌ ക്രീസിലുള്ളപ്പോള്‍ ചെന്നൈ തീപിടിച്ച അവസ്ഥയിലായിരുന്നു. തുടക്കത്തില്‍ തന്നെ ആദിത്യ താരയുടെ വിക്കറ്റ്‌ നഷ്ടപ്പെട്ടിരുന്നെങ്കിലും സ്മിത്ത്‌ കൊടുങ്കാറ്റായപ്പോള്‍ മഞ്ഞക്കിളികള്‍ ചിതറി. 8 ഓവറുകള്‍ കഴിഞ്ഞപ്പോള്‍ 87 എത്തിയിരുന്നു. എന്നാല്‍ ജഡേജയുടെ പന്തില്‍ റെയ്ന സ്മിത്തിനെ പിടികൂടിയതോടെ മുംബൈയുടെ കഥ കഴിയുകയായിരുന്നു. തുടര്‍ന്നെത്തിയ ആര്‍ക്കും തന്നെ തിളങ്ങാനായില്ല. 24 റണ്‍സെടുത്ത പൊളാര്‍ഡ്‌ മാത്രമാണ്‌ അല്‍പ്പമെങ്കിലും ചെറുത്തുനില്‍പ്പ്‌ നടത്തിയത്‌. മൂന്നുപേര്‍ പൂജ്യരായിത്തന്നെ പുറത്തായി. ജഡേജയും ഡ്വൈയ്ന്‍ ബ്രാവോയും മുംബൈയുടെ തകര്‍ച്ച പൂര്‍ണമാക്കുകയായിരുന്നു. ഇരുവരും മൂന്ന്‌ വിക്കറ്റ്‌ വീതം വീഴ്‌ത്തി. ഇനി നാളെ കൊല്‍ക്കത്തയില്‍ നടക്കുന്ന മത്സരത്തിലാണ്‌ മുംബൈയുടെ പ്രതീക്ഷ.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Astrology

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

Kerala

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

Kerala

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

Kerala

വിസ്‍മയയുടെ ഫൈറ്റ് സീന്‍ ക്ലിക്കായി…. ‘തുടക്കം’ രണ്ടാം വാരത്തിലേക്ക്; ഇപ്പോഴേ പന്ത്രണ്ടരക്കോടി ലാഭം

പുതിയ വാര്‍ത്തകള്‍

അന്തരിച്ച നടി ശ്രീദേവിയുടെ പുറത്തിറങ്ങാന്‍ വോകുന്ന ജീവചരിത്ര ഗ്രന്ഥത്തിന്‍റെ പുറം ചട്ട (നടുവില്‍)

അന്തരിച്ച നടി ശ്രീദേവിയെ വിശേഷണങ്ങളുമായി താരങ്ങള്‍…പകരക്കാരില്ലാത്ത ഒരേയൊരാള്‍ എന്ന് പ്രിയങ്ക ചോപ്ര, പ്രതിഭയുടെ ഉദാത്തമാതൃകയെന്ന് ബച്ചന്‍

കാൽ തൊട്ട് വന്ദിച്ച എൻ സിസി കേഡറ്റിന്റെ തൊപ്പി താഴെ വീണു ; തിരികെ എടുത്ത് ധരിപ്പിച്ച് പ്രധാനമന്ത്രി

ഹേമന്ത് രാജിവയ്‌ക്കണം അല്ലെങ്കിൽ കോൺഗ്രസ് പിന്തുണ പിൻവലിക്കണം ; രാഹുലിനെ കുരുക്കിലാക്കി റാഞ്ചിയിലെ വിദ്യാർത്ഥികൾ

വിക്രമിന്‍റെ മകളുടെ അമ്മായിയപ്പനും കാവിന്‍കെയര്‍ കമ്പനി ഉടമയുമായ സി.കെ. രംഗനാഥന്‍ (വലത്ത്) മരുമകന്‍ മനു രഞ്ജിത്, മകള്‍ അക്ഷിത, നടന്‍ വിക്രം ( ഇടത്ത്)

ആരാണ് വിക്രമിന്റെ മകള്‍ അക്ഷിതയുടെ അമ്മായിയപ്പനായ സി.കെ. രംഗനാഥന്‍? വെറും 15000 രൂപയ്‌ക്ക് ചിക് ഷാംപൂ ഇറക്കി കോടികള്‍ കൊയ്ത് രംഗനാഥന്‍

കാമുകൻ അസിം റിയാസ് എന്നെ മതം മാറ്റാൻ ശ്രമിച്ചു ; തീരുമാനം മാറ്റിയത് കൈലാസ  യാത്രയോടെ : എന്റെ ഉള്ളിലുള്ള വിശ്വാസങ്ങൾ ആർക്കും മാറ്റാനാകില്ല

നടന്‍ വിക്രമിനെ കുടുക്കിയത് പത്രപ്രവര്‍ത്തകന്റെ റിപ്പോര്‍ട്ട്, സമ്പന്നര്‍ക്ക് നിയമം പ്രശ്നമല്ലേയെന്ന് മുഖ്യമന്ത്രി വിജയിന് നേരെ വിമര്‍ശനം

വിദ്യാര്‍ത്ഥികളോട് ക്ഷമ ചോദിച്ച് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്‍പേഴ്സണ്‍ മനന്‍ കുമാര്‍ മിശ്ര

ദിലീപിനൊപ്പം മിസ്റ്റര്‍ മരുമകനില്‍ അഭിനയിച്ചത് 14 വര്‍ഷം മുന്‍പ്, വീണ്ടും ഖുശ്ബു മലയാളം സിനിമയില്‍ അഭിനയിക്കുന്നു

കുമളിയില്‍ പതിനാറുകാരി ജീവനൊടുക്കിയ സംഭവത്തില്‍ സുഹൃത്തായ യുവാവ് അറസ്റ്റില്‍

ജമ്മു കശ്മീരിലുള്ളത് ആറ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ : പിഒകെയിൽ പേരിനുപോലും ഇല്ല , പാകിസ്ഥാന്റെ വികസന മുരടിപ്പ് തുറന്നുകാട്ടി പ്രതിഷേധക്കാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.