Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആദിവാസികള്‍ അട്ടപ്പാടി വിട്ടോടണോ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 19, 2013, 09:29 pm IST
in Vicharam

സര്‍ക്കാര്‍ രണ്ട്‌ വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഹ്ലാദവും ദര്‍ബാറും തലസ്ഥാനത്തും സംസ്ഥാനത്താകയും പൊടിപൊടിക്കുകയാണ്‌. ഇതിനിടയില്‍ മന്ത്രിസ്ഥാനവും മൊഞ്ചുള്ള വകുപ്പ്‌ ലഭിക്കാനും നിലനിര്‍ത്താനും നേതാക്കള്‍ രാപ്പകല്‍ അധ്വാനിക്കുകയും ചെയ്യുന്നു. കേരളത്തിന്റെ നന്മയും മേന്മയുമെല്ലാം കളഞ്ഞുകുളിച്ച്‌ കൊണ്ടുള്ള രാഷ്‌ട്രീയ പിത്തലാട്ടങ്ങള്‍ മുറുകുമ്പോള്‍ അട്ടപ്പാടി അടക്കമുള്ള ആദിവാസി ഊരുകള്‍ പട്ടിണിയിലും മാറാ രോഗത്തിലും പെട്ട്‌ നട്ടം തിരിയുകയാണ്‌. പോഷകാഹാരക്കുറവും ആരോഗ്യപ്രശ്നങ്ങളുംമൂലം നവജാത ശിശുക്കളുടെ ശവപ്പറമ്പായി അട്ടപ്പാടിമേഖല മാറിയിരിക്കുന്നു.

മൂന്നുമാസത്തിനിടയില്‍ നിരവധി സ്ത്രീകള്‍ മാസംതികയാതെ പ്രസവിച്ചു. കുഞ്ഞുങ്ങള്‍ക്കെല്ലാം ജീവനാശമുണ്ടായി. കഴിഞ്ഞ ദിവസം നാലു കുഞ്ഞുങ്ങള്‍ മരണപ്പെട്ടു. അട്ടപ്പാടിയിലെ ദീനരോദനം കേട്ട്‌ വാര്‍ത്ത സൃഷിടിക്കാന്‍ മന്ത്രിമാരും മറ്റും അങ്ങോട്ട്‌ സന്ദര്‍ശിക്കുന്നതിനിടയിലാണിത്‌. രണ്ട്‌ മാസം മുമ്പ്‌ ആദിവാസി യുവതി നഞ്ചി സുഗുണന്‍ ആറാംമാസം ഇരട്ടക്കുട്ടികളെ പ്രസവിച്ചിരുന്നു. രണ്ട്‌ കുട്ടികളുടെയും ജീവന്‍ രക്ഷിക്കാനായില്ല. തുടര്‍ന്നിങ്ങോട്ട്‌ നടന്ന പ്രസവങ്ങളെല്ലാം മാസം തികയാതെ. കുഞ്ഞുങ്ങളാകട്ടെ ഒന്നുപോലും ജീവിച്ചിരിപ്പില്ല. ഏറ്റവും ഒടുവിലത്തേതാണ്‌ നാല്‌ പിഞ്ചുകുഞ്ഞുങ്ങളുടെ മരണം. അമ്മമാരിലെ പോഷകാഹാരക്കുറവാണ്‌ മാസം തികയാത്ത പ്രസവങ്ങള്‍ക്കും ശിശുമരണങ്ങള്‍ക്കും കാരണമെന്നാണ്‌ പരിശോധനകളിലെല്ലാം വ്യക്തമായത്‌. എന്നാല്‍ ഇത്‌ അംഗീകരിക്കാന്‍ സര്‍ക്കാരിന്‌ വൈമുഖ്യം. പാവങ്ങളെ മറന്ന്‌ വികസനം അസാധ്യമാകുമെന്ന്‌ യുവരാജാവായി കൊട്ടിപ്പാടി എഴുന്നള്ളിച്ച്‌ കൊണ്ട്‌ വന്ന രാഹുല്‍ അരുളിച്ചെയ്യുമ്പോഴാണ്‌ പാവങ്ങളില്‍ പാവങ്ങളായ ആദിവാസികളുടെ ദുര്‍വിധി. ആദിവാസികള്‍ക്കായി എന്തൊക്കെയോ ചെയ്ത്കൂട്ടുന്നു എന്ന്‌ വീമ്പടിക്കുമ്പോഴാണ്‌ അവരുടെ ഇല്ലായ്‌മകളും ആവലാതികളും സമൂഹം കേള്‍ക്കുന്നത്‌.

പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കായി കഴിഞ്ഞവര്‍ഷം വിവിധ പദ്ധതികള്‍ക്കായി 207 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി ബജറ്റ്‌ പ്രസംഗത്തില്‍ പറഞ്ഞതാണ്‌. അതിന്റെ നാലിലൊന്നെങ്കിലും ആദിവാസിമേഖലയില്‍ വിനിയോഗിച്ചിരുന്നുവെങ്കില്‍ പട്ടിണിയും പരിവട്ടവുമില്ലാത്ത ഒരു വിഭാഗമായി ജീവിക്കാന്‍ ഇവര്‍ക്കുസാധിച്ചേനെ. വാഗ്ദാനങ്ങളെല്ലാം കടലാസില്‍ ഒതുങ്ങി. അതല്ലെങ്കില്‍ അനുവദിച്ചവയെല്ലാം കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ എന്നപോലെ സാമര്‍ത്ഥ്യമുള്ളവന്‍ തട്ടിയെടുത്തു. പട്ടികവര്‍ഗത്തിലെ മുഴുന്‍പേര്‍ക്കും വീട്‌ നല്‍കുമെന്നും സ്ഥലമില്ലാത്തവരെയെല്ലാം ഭൂവുടമകളാക്കുമെന്നും പറഞ്ഞ സര്‍ക്കാര്‍ ഉള്ള ഭൂമി പോലും ഭൂമാഫിയകള്‍ക്ക്‌ സ്വന്തമാക്കാന്‍ ഒത്താശചെയ്യുന്ന കാഴ്ചയാണുള്ളത്‌. വീടും സ്ഥലവും നല്‍കാന്‍ നീക്കിവച്ച 25 കോടി രൂപ എവിടെപോയെന്ന്‌ വ്യക്തമാക്കാന്‍ ധനമന്ത്രി മാത്രമല്ല, വനവാസി സമൂഹത്തില്‍ നിന്നുതന്നെ മന്ത്രിക്കസേരയിലെത്തിയ മഹതിക്കും ബാദ്ധ്യതയുണ്ട്‌. തൊഴില്‍ രഹിതരായ വനവാസിയുവതികളില്‍ തെരഞ്ഞെടുക്കപ്പടുന്ന 500 പേര്‍ക്ക്‌ ഡ്രൈവിംഗ്‌ പരിശീലനം കഴിഞ്ഞ വര്‍ഷത്തെ വാഗ്ദാനമായിരുന്നു. അത്‌ വിജയകരമായി ചെയ്താല്‍ ജീവനോപാധിയായി ഓട്ടോറിക്ഷ നല്‍കുമെന്നും പറഞ്ഞതാണ്‌. ഓട്ടോറിക്ഷ പോയിട്ട്‌ സൈക്കിള്‍ റിക്ഷ പോലും അവരുടെ രക്ഷക്കെത്തിയില്ല. വയനാട്ടിലെ വനവാസികള്‍ അരിവാള്‍ രോഗത്തിന്റെ ഇരകളായി ഇപ്പോഴും ജീവിതം തള്ളി നീക്കുകയാണ്‌. മരുന്നു വാങ്ങാന്‍ അനുവദിച്ചകാശുപോലും പലവഴിക്കൊഴുകി.

ഇടിവെട്ടേറ്റവനെ പാമ്പും കടിച്ചു എന്നതുപോലെയാണ്‌ അട്ടപ്പാടിയിലെ വനവാസികളുടെ ഇപ്പോഴത്തെ അനുഭവം. രോഗപീഡകളും പട്ടിണിയുംശിശുരോഗമരണങ്ങളുമെല്ലാം കൊണ്ട്‌ കഷ്ടപ്പെടുമ്പോഴാണ്‌ വൈദ്യുതി വകുപ്പിന്റെ ക്രൂരമായ നടപടി. വൈദ്യുതി കുടിശിക അടച്ചില്ലെന്ന പേരില്‍ ഫ്യൂസ്‌ ഊരലും ജപ്തി ഭീഷണിയും ആരംഭിച്ചിരിക്കുന്നു. വൈദ്യുതി കുടിശികയായി 36 ലക്ഷം രൂപ ഈ മേഖലയിലുണ്ടെത്രേ. അത്‌ ഈടാക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ ശ്രമം തുടങ്ങിയെന്നാണ്‌ വാര്‍ത്ത. അഗളി, കോട്ടത്തറ മേഖലകളിലെ ഊരുകളില്‍ 1500 ഓളം കുടുംബങ്ങള്‍ക്കാണ്‌ റവന്യൂ റിക്കവറി നോട്ടീസ്‌ നല്‍കിയിട്ടുള്ളത്‌. വനവാസികള്‍ക്ക്‌ സൗജന്യവൈദ്യുതി നല്‍കുമെന്ന വാഗ്ദാനം നിലനില്‍ക്കെയാണ്‌ ഇത്തരം നടപടികള്‍ തുടരുന്നത്‌. വന്‍കിടക്കാര്‍ നൂറുകണക്കിന്‌ കോടിരൂപയുടെ കുടിശികയും വൈദ്യുതിവെട്ടിപ്പും നടത്തുമ്പോള്‍ അത്‌ പിടിച്ചുവാങ്ങാനും കണ്ടെത്താനും ശ്രമിക്കാത്തവരാണ്‌ വനവാസികളോട്‌ കടുംകൈ ചെയ്യുന്നത്‌. അട്ടപ്പാടിയിലെ വനവാസികള്‍ ഇനി എന്ത്‌ ചെയ്യണം? ഊരൊഴിഞ്ഞ്‌ പോകണോ? പുതിയ ഉടയോന്മാര്‍ക്കായി മാറിക്കൊടുക്കണോ? ഉത്തരം പറയേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോറോ ഹെല്‍ത്തിലെ കൂട്ട പിരിച്ചുവിടല്‍ മരവിപ്പിച്ചു, തൊഴില്‍ സെക്രട്ടറിയുടെ സാന്നിധ്യത്തില്‍ ചര്‍ച്ച നടത്തിയ ശേഷം തുടര്‍ തീരുമാനം

Mollywood

സജ്നയെ റസൂൽ പൂക്കുട്ടിക്ക് പോലും സംശയം, അയാളുടെ ഭാര്യ അറിയാതിരിക്കാൻ എന്നെ കരുവാക്കി : തന്റെ സ്വൈര്യ ജീവിതം നശിച്ചുവെന്നും ബിഗ് ബോസ് താരം ദിയ സന

Mollywood

രമേഷ് പിഷാരടി ആരുടെ ബിനാമിയാണ്? ശ്വേതാ മേനോനോട് രാജിവെയ്‌ക്കാന്‍ ആവശ്യപ്പെട്ട രമേഷ് പിഷാരടിയോട് രാജിവെയ്‌ക്കില്ലെന്ന് ശ്വേതാമേനോന്‍

World

ദാരിദ്ര്യത്താൽ വലയുന്ന പാകിസ്ഥാന്റെ പ്രശ്നം ഇന്ത്യയോ അഫ്ഗാനിസ്ഥാനോ അല്ല, മറിച്ച് സ്വന്തം രാഷ്‌ട്രീയക്കാരും സൈന്യവുമാണ് ; സിംഗപ്പൂർ നയതന്ത്രജ്ഞൻ

Kerala

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ് : ഡി വൈ എഫ് ഐ നേതാവ് ജിതിന്‍ ഭാസ്‌കറിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

ബിജെപിയില്‍ നിന്നും പണം വാങ്ങിയെന്ന് ആരോപിച്ച ബാബുരാജിനെതിരെ കോടതിയെ സമീപിക്കുമെന്ന് ശ്വേതാ മേനോന്‍

ഇൻസ്റ്റാഗ്രാമിൽ ഇന്ത്യയിലെ കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ: മെറ്റാ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തുമെന്ന് കേന്ദ്രം

ഇന്ത്യന്‍ ഡോറി അറബിക്കടലിലെ പുതിയ ഇനം ആഴക്കടല്‍ മത്സ്യം: കണ്ടെത്തിയത് സിഎംഎഫ്ആര്‍ഐ ശാസ്ത്രജ്ഞര്‍

മല്ലികയുടെ മൈക്ക് തട്ടിപ്പറിച്ചു, കൊല്ലം തുളസിയെ പ്രസംഗിപ്പിച്ചില്ല,സിദ്ദിഖും ബാബുരാജും അധിക്ഷേപിച്ചു, ‘അമ്മ’യില്‍ നടന്നത് പറഞ്ഞ് ശ്വേതാമേനോന്‍

മദ്രസകളിലെ ആധുനിക വിദ്യാഭ്യാസത്തിന്റെ അഭാവം വിദ്യാർത്ഥികളുടെ മൊത്തത്തിലുള്ള വികസനത്തിന് തടസമാകുന്നു ; ഛത്തീസ്ഗഡിലും മദ്രസ ബോർഡ് നിർത്തലാക്കാൻ സാധ്യത

ഗുജറാത്തിലും മധ്യപ്രദേശിലും ജെയ്‌ഷെ മുഹമ്മദ് ഭീകരരെന്ന് സംശയിക്കുന്ന 8 പേർ അറസ്റ്റിൽ ; പദ്ധതികൾ ആസൂത്രണം ചെയ്തത് മദ്രസകളിലെന്ന് അന്വേഷണ സംഘം

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.