Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

കിങ്ങ്ഫിഷറിന്റെ പറക്കല്‍ പ്രതിസന്ധിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 2, 2013, 08:56 pm IST
in Business

ന്യൂദല്‍ഹി: സാമ്പത്തിക പ്രതിസന്ധിയില്‍പ്പെട്ട്‌ വലയുന്ന കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിന്‌ ഉടനെങ്ങും പറക്കാന്‍ സാധിക്കില്ല. കിങ്ങ്ഫിഷര്‍ സമര്‍പ്പിച്ച പുനരുദ്ധാരണ പദ്ധതി റിപ്പോര്‍ട്ട്‌ ഡയറക്ടറേറ്റ്‌ ജനറല്‍ ഓഫ്‌ സിവില്‍ ഏവിയേഷന്‍ നിരസിച്ചതായാണ്‌ റിപ്പോര്‍ട്ട്‌. അടുത്ത മാസം പ്രവര്‍ത്തനം തുടങ്ങുന്നതിനാണ്‌ കമ്പനി ലക്ഷ്യമിട്ടിരുന്നത്‌.

കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ നല്‍കാനുള്ള കുടിശ്ശിക സംബന്ധിച്ച കാര്യത്തില്‍ ഡിജിസിഎയ്‌ക്ക്‌ വിശ്വാസം ഇല്ലാത്തതിനെ തുടര്‍ന്നാണ്‌ അനുമതി നല്‍കാന്‍ വിസമ്മതിച്ചതെന്നാണ്‌ റിപ്പോര്‍ട്ട്‌. കഴിഞ്ഞ ആറ്‌ മാസമായി സര്‍വീസുകള്‍ നിര്‍ത്തിവച്ച കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സ്‌ കഴിഞ്ഞ മാസമാണ്‌ പ്രവര്‍ത്തനം പുനരാരംഭിക്കുന്നതിനായി പദ്ധതി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. അഞ്ച്‌ എയര്‍ബസ്‌ എ-320, രണ്ട്‌ എടിആര്‍ വിമാനങ്ങളുമായി പ്രവര്‍ത്തനം സാവധാനം പുരോഗമിപ്പിക്കുന്നതിനാണ്‌ കിങ്ങ്ഫിഷര്‍ പദ്ധതി ഇട്ടിരുന്നത്‌. വീണ്ടും സര്‍വീസ്‌ തുടങ്ങുന്നതുമായി ബന്ധപ്പെട്ട്‌ കിങ്ങ്ഫിഷര്‍ ഉടമ വിജയ്‌ മല്യ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥര്‍ ഡിജിസിഎ അധികൃതരും വ്യോമയാന മന്ത്രാലയം ഉദ്യോഗസ്ഥരുമായും കൂടിക്കാഴ്ച നടത്തിയിരുന്നു. കിങ്ങ്ഫിഷര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ സംതൃപ്തിയില്ലെന്ന്‌ വ്യോമയാന മന്ത്രാലയം അധികൃതര്‍ വ്യക്തമാക്കുകയും ചെയ്തിരുന്നു. വിവിധ ബാങ്കുകള്‍ക്കായി കിങ്ങ്ഫിഷര്‍ 7,500 കോടി രൂപയാണ്‌ വായ്‌പാ ഇനത്തില്‍ തിരിച്ചടയ്‌ക്കാനുള്ളത്‌.

ബാങ്കുകള്‍ക്കും ജീവനക്കാര്‍ക്കും വിമാനത്താവള അധികൃതര്‍ക്കും എണ്ണ കമ്പനികള്‍ക്കും എല്ലാം കൂടി 13,582 കോടി രൂപയുടെ കടബാധ്യതയാണ്‌ കിങ്ങ്ഫിഷര്‍ എയര്‍ലൈന്‍സിനുള്ളത്‌. ഡിസംബര്‍ 31 ന്‌ അവസാനിച്ച പാദത്തില്‍ 755.17 കോടി രൂപയായിരുന്നു കിങ്ങ്ഫിഷറിന്റെ അറ്റ നഷ്ടം. ഈ കാലയളവില്‍ കിങ്ങ്ഫിഷര്‍ സര്‍വീസ്‌ ഒന്നും തന്നെ നടത്തിയിരുന്നില്ല. വായ്‌പ തിരിച്ചടയ്‌ക്കുന്നതില്‍ വീഴ്ച വരുത്തിയതിനെ തുടര്‍ന്ന്‌ കിങ്ങ്ഫിഷറിന്റെ മാതൃകമ്പനിയായ യുണൈറ്റഡ്‌ സ്പിരിറ്റിന്റെ ഓഹരികള്‍ വില്‍ക്കുന്നത്‌ എസ്ബിഐയുടെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ആരംഭിച്ചിരുന്നു. ഈ ഓഹരികള്‍ കിങ്ങ്ഫിഷര്‍ വിവിധ ബാങ്കുകളില്‍ വായ്‌പയ്‌ക്ക്‌ മേല്‍ ഈടായി പണയം വെച്ചിരിക്കുകയായിരുന്നു. 26 ലക്ഷം ഓഹരികളില്‍ 7.3 ലക്ഷം ഓഹരികളാണ്‌ ഇതുവരെ വിറ്റഴിച്ചത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

പുതിയ വാര്‍ത്തകള്‍

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.