Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എല്‍പിജി സബ്സിഡി ഒക്ടോബര്‍ ഒന്ന്‌ മുതല്‍ ബാങ്കുവഴി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2013, 11:03 pm IST
in Business

ന്യൂദല്‍ഹി: പാചകവാതക സബ്സിഡി ഉപഭോക്താവിനു നേരിട്ടു നല്‍കുന്ന പദ്ധതി ഒക്ടോബര്‍ ഒന്ന്‌ മുതല്‍ നടപ്പാക്കുന്നതിനായി കേന്ദ്രസര്‍ക്കാര്‍ തയ്യാറെടുക്കുന്നതിനിടെ തമിഴ്‌നാട്‌ എതിര്‍പ്പ്‌ വ്യക്തമാക്കി. ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാനസര്‍ക്കാരുകളുടെ അധികാരപരിധിയിലുള്ള കടന്നുകയറ്റമായ പദ്ധതി തമിഴ്‌നാട്ടില്‍ നടപ്പാക്കില്ലെന്നറിയിച്ച്‌ മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രിക്ക്‌ കത്തയച്ചു.

ആനുകൂല്യങ്ങള്‍ നേരിട്ട്‌ വിതരണം(ഡിബിറ്റി) ചെയ്യുന്ന കേന്ദ്രപദ്ധതിക്കെതിരെ കോണ്‍ഗ്രസ്സിതര സംസ്ഥാനസര്‍ക്കാരുകള്‍ക്കുള്ള പ്രതിഷേധമാണ്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രിയിലൂടെ പുറത്തുവന്നിരിക്കുന്നത്‌. തുല്യത നല്‍കാന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ അടിമകളെപ്പോലെയാണ്‌ സംസ്ഥാനസര്‍ക്കാരുകളെ കാണുന്നതെന്ന്‌ ജയലളിത കത്തില്‍ ആരോപിച്ചു.

സംസ്ഥാനസര്‍ക്കാരുകളെ കേവലം കാഴ്ചക്കാരാക്കി മാറ്റാനാണ്‌ കേന്ദ്രസര്‍ക്കാരിന്റെ ശ്രമം. രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനങ്ങള്‍ക്ക്‌ എതിരാണ്‌ ഡിബിറ്റി പദ്ധതി. ജനാധിപത്യരീതികളില്‍ തെരഞ്ഞെടുക്കപ്പെട്ടവയാണ്‌ സംസ്ഥാനസര്‍ക്കാരുകള്‍. അധികാരവികേന്ദ്രീകരണ പ്രവര്‍ത്തനങ്ങളെ ഈ പദ്ധതി തകര്‍ക്കും. സംസ്ഥാനങ്ങളോട്‌ ആലോചിക്കാതെ ആവിഷ്കരിച്ച പദ്ധതി നടപ്പാക്കുന്നത്‌ അപ്രായോഗികവും കൂടുതല്‍ ഭരണപരമായ പ്രശ്നങ്ങള്‍ക്ക്‌ വഴിവയ്‌ക്കുന്നതുമാണെന്നും ജയലളിത കത്തില്‍ ആരോപിക്കുന്നു.

പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്‌ ഇന്ന്‌ ദല്‍ഹിയില്‍ നടക്കുന്ന യോഗത്തില്‍ പദ്ധതി നടപ്പാക്കാനാകില്ലെന്ന്‌ തമിഴ്‌നാട്‌ അറിയിക്കും. ഇതിനു പുറമെ മറ്റുചില സംസ്ഥാനങ്ങള്‍കൂടി പദ്ധതിയെ എതിര്‍ക്കാന്‍ സാധ്യതയുണ്ട്‌. ധനമന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ പ്ലാനിംഗ്‌ കമ്മീഷന്‍ ഉപാധ്യക്ഷന്‍ മൊണ്ടേക്‌ സിങ്‌ ആലുവാലിയ, വീരപ്പ മൊയിലി, ജയറാം രമേശ്‌ എന്നിവരുടെ നേതൃത്വത്തിലാണ്‌ ഇന്നത്തെ യോഗം.

തമിഴ്‌നാട്ടിലെ പുതുക്കോട്ട, തിരുച്ചിറപ്പള്ളി, അരിയല്ലൂര്‍ എന്നീ ജില്ലകളിലടക്കം രാജ്യത്തെ 20 ജില്ലകളില്‍ പ്രാരംഭഘട്ടമെന്ന നിലയില്‍ മെയ്‌ 15-നകം പദ്ധതി നടപ്പാക്കാനാണ്‌ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. പദ്ധതി നടപ്പാകുന്നതോടെ ഒരു എല്‍പിജി സിലിണ്ടറിന്‌ 900ലധികം രൂപ നല്‍കേണ്ടി വരും.

ഒരുവര്‍ഷം ആറ്‌ സിലിണ്ടറുകള്‍ക്ക്‌ മാത്രം സബ്സിഡി നല്‍കിയാല്‍ മതിയെന്നാണ്‌ കേന്ദ്രതീരുമാനം. ഇതിന്റെ തുക 4000 രൂപയോളം വീതം ഒരു എല്‍പിജി ഉപഭോക്താവിന്‌ കേന്ദ്രസര്‍ക്കാര്‍ ബാങ്കുവഴി നല്‍കും. ആധാര്‍ നമ്പര്‍ ഉപയോഗിച്ചായിരിക്കും സബ്സിഡി തുക വിതരണം ചെയ്യുന്നത്‌. രാജ്യത്തെ 14 കോടി എല്‍പിജി ഉപഭോക്താക്കള്‍ക്കാണ്‌ ഇപ്രകാരം സബ്സിഡി അക്കൗണ്ടിലൂടെ പണം ലഭിക്കുന്നത്‌.

എന്നാല്‍ പദ്ധതിയുടെ നടത്തിപ്പിനായി കേന്ദ്രസര്‍ക്കാര്‍ വളരെയേറെ പ്രയാസപ്പെടുമെന്നുറപ്പായിട്ടുണ്ട്‌. രാജ്യത്ത്‌ ഇതുവരെ 32 കോടി ആധാര്‍ കാര്‍ഡുകള്‍ മാത്രമാണ്‌ വിതരണം ചെയ്തിരിക്കുന്നത്‌. സബ്സിഡിക്കായി ബാങ്ക്‌ അക്കൗണ്ട്‌ ആരംഭിച്ചവര്‍ കേവലം 80 ലക്ഷം മാത്രമാണ്‌. അക്കൗണ്ടുകള്‍ ആരംഭിക്കാനുള്ള ജോലികള്‍ വളരെ വേഗം തീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട്‌ പൊതുമേഖലാ ബാങ്കുകള്‍ക്ക്‌ ധനമന്ത്രാലയം തുടര്‍ച്ചയായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടും താഴേത്തട്ടിലേക്ക്‌ പദ്ധതിവിവരം ഇതുവരെയും വേണ്ടവിധത്തില്‍ കടന്നുചെന്നിട്ടില്ല. അതിന്റെ കൂടെ സംസ്ഥാനസര്‍ക്കാരുകളുടെ എതിര്‍പ്പു കൂടിയാകുമ്പോള്‍ പൊതുതെരഞ്ഞെടുപ്പ്‌ മുന്നില്‍ക്കണ്ട്‌ ജനത്തെ പണം നല്‍കി സ്വാധീനിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക്‌ തിരിച്ചടിയാണ്‌.

എസ്‌. സന്ദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കുമാരനാശാന്റെ ജന്മഗൃഹമായ തൊമ്മന്‍വിളാകം തറവാടിരുന്ന സ്ഥലത്ത് മത്സ്യമാര്‍ക്കറ്റ് നിര്‍മാണത്തിനായി നിലമൊരുക്കിയിരിക്കുന്നു
Kerala

സാംസ്‌കാരിക കേരളത്തിന് നാണക്കേട്; കുമാരനാശാന്റെ തറവാട്ടില്‍ മീന്‍ചന്ത തുടങ്ങി

Kerala

വൈദ്യുതി ക്ഷാമം: ആരോഗ്യ-വ്യവസായരംഗത്ത് പ്രതിസന്ധി

ജസ്റ്റിസ് നാഗരത്‌ന, ഇന്ദിരാ ജയ്‌സിങ്‌
Kerala

ബിന്ദുവും കനകദുര്‍ഗയും ശബരിമലയില്‍ പോകാന്‍ കാരണമെന്ത്; സുപ്രീംകോടതിയില്‍ ചൂടേറിയ ചര്‍ച്ച

Kerala

ചട്ടമ്പിസ്വാമികളുടെ ഡമ്മി ജീവചരിത്രഗ്രന്ഥ പ്രകാശനം; ഡോ. ലിസി മാത്യുവിനെതിരെ അച്ചടക്ക നടപടി

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.