Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

നടനത്തിലെ വൈഷ്ണവ ഭാവം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2013, 08:58 pm IST
inVaradyam

കോയമ്പത്തൂരില്‍ നിന്നും പത്ത്‌ കിലോമീറ്റര്‍ യാത്ര ചെയ്താല്‍ വെല്ലല്ലൂര്‍ ഗ്രാമത്തിലെത്താം. പച്ചപ്പണിഞ്ഞ നെല്‍പ്പാടങ്ങളും നിറഞ്ഞുനില്‍ക്കുന്ന കരിമ്പ്‌ തോട്ടങ്ങളും മനോഹരമായ തെങ്ങിന്‍തോപ്പുകളുമാണ്‌ വെല്ലല്ലൂരില്‍ നമ്മെ സ്വാഗതം ചെയ്യുക. ശരീരത്തിനും മനസ്സിനും കുളിര്‍മ നല്‍കുന്ന ഉറവ വറ്റാത്ത ജലസ്രോതസ്സുകളും ഗ്രാമത്തിന്റെ പ്രത്യേകതയാണ്‌. നിഷ്കളങ്കമായ ഭക്തിയും ഈശ്വരനിഷ്ഠയിലധിഷ്ഠിതമായ ദിനചര്യകളുമുള്ളവരാണ്‌ ഗ്രാമവാസികള്‍. ഗ്രാമഹൃദയത്തിലെ പ്രധാന ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പൂജാരിയാണ്‌ കോവൈ ഗോപാലകൃഷ്ണന്‍. കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളില്‍ നൃത്തമവതരിപ്പിച്ച്‌ മലയാളികളുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയ അനുഗൃഹീത കലാകാരന്‍. ചടുലമായ നൃത്തച്ചുവടുകള്‍ കൊണ്ടും അയത്നലളിതമായ ശരീരഭാഷ കൊണ്ടും ലാളിത്യമാര്‍ന്ന അവതരണ ശൈലി കൊണ്ടും മലയാളികളില്‍ കലാസ്വാദനത്തിന്റെ നൂതനമായ തലങ്ങള്‍ സൃഷ്ടിച്ച നര്‍ത്തകന്‍. കലക്ക്‌ ഭാഷയുടെയും വേഷത്തിന്റെയും അതിര്‍വരമ്പുകളില്ലെന്ന്‌ നമ്മെ ഓര്‍മ്മപ്പെടുത്തുന്നതാണ്‌ കോവൈയുടെ മനോഹരമായ നൃത്തം.

വൈഷ്ണവ ഗോത്രത്തില്‍പ്പെടുന്ന അയ്യങ്കാര്‍ കുടുംബത്തിലാണ്‌ കോവൈയുടെ ജനനം. അച്ഛന്‍ വെള്ളിങ്കരി, അമ്മ ശിവകാമി. ജനിച്ചയുടന്‍ കോവൈയെ മാതാപിതാക്കള്‍ കരിവരദന്‍ എന്ന മഹാനര്‍ത്തകന്റെ പാദങ്ങളില്‍ സമര്‍പ്പിച്ചു. നര്‍ത്തകനും ജ്ഞാനിയും ബ്രഹ്മചാരിയുമായ കരിവരദന്‍ കോവൈയെ ദത്തെടുക്കുകയായിരുന്നു. കോവൈ ഗോപാലകൃഷ്ണന്‍ എന്ന പേര്‌ നല്‍കിയതും കരിവരദനാണ്‌. സിരകളില്‍ നൃത്തലഹരിയുമായി 18 വര്‍ഷം തുടര്‍ച്ചയായി കോവൈ കരിവരദന്റെ കീഴില്‍ നൃത്തം അഭ്യസിച്ചു. നൃത്തപഠനത്തോടൊപ്പം പുരാണങ്ങളും പൂജാവിധികളും ഹൃദിസ്ഥമാക്കി. ഗുരുകുല സമ്പ്രദായത്തിലായിരുന്നു പഠനം. കരിവരദന്‌ പാരമ്പര്യമായി ലഭിച്ച നടനവൈഭവം കോവൈക്ക്‌ മാത്രമേ പകര്‍ന്ന്‌ നല്‍കിയുള്ളൂ. കോവൈയുടെ അരങ്ങേറ്റത്തിന്‌ ശേഷം കരിവരദന്‍ പിന്നീട്‌ ചിലങ്കയണിഞ്ഞില്ല. പരമ്പരയായി ദൈവം പകര്‍ന്ന്‌ നല്‍കിയ സിദ്ധി യോഗ്യനായ ഒരാള്‍ക്ക്‌ നല്‍കിക്കഴിഞ്ഞാല്‍ സ്വയം പിന്‍വാങ്ങുകയെന്നത്‌ വെല്ലല്ലൂരിലെ ആചാരമാണ്‌. കേവലം നൃത്തം അഭ്യസിപ്പിക്കുക എന്നതിലുപരി ദൈവികമായി സിദ്ധിച്ച കലാവൈഭവം നിലനിര്‍ത്തുകയും കൈമാറുകയും ചെയ്യുന്ന ഒരുപകരണം മാത്രമാണ്‌ ഓരോ കലാകാരനും. ധനസമ്പാദനത്തിന്‌ വേണ്ടി നൃത്തം ചെയ്യുന്നതും അഭ്യസിപ്പിക്കുന്നതും ദൈവഹിതമല്ലെന്ന്‌ വെല്ലല്ലൂര്‍ ഗ്രാമവാസികള്‍ വിശ്വസിക്കുന്നു. തലമുറയില്‍ നിന്നും തലമുറയിലേക്കൊഴുകുന്ന ഗംഗാപ്രവാഹമാണ്‌ കലയും ദൈവികമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും. കോവൈയും ഒരാളെ കണ്ടെത്തി നൃത്തം അഭ്യസിപ്പിച്ച്‌ കഴിഞ്ഞാല്‍ കരിവരദന്റെ പാത പിന്തുടരും. ഉചിതമായ സമയത്ത്‌ യോഗ്യനായ ഒരാള്‍ കോവൈക്ക്‌ മുന്നിലെത്തുമെന്നാണ്‌ ഗ്രാമവാസികളുടെ വിശ്വാസം.

ഏഴ്‌ വര്‍ഷമായി തിരുപ്പതി ക്ഷേത്രത്തില്‍ ആസ്ഥാന നര്‍ത്തകനാണ്‌ കോവൈ. മഹാരാഷ്‌ട്രയിലെ പണ്ഡരിപുരത്തെ പാണ്ഡുരംഗ ക്ഷേത്രം, ശ്രീരംഗത്തെ രംഗനാഥ ക്ഷേത്രം, ഉഡുപ്പി, ചിദംബരം, കുംഭകോണം തുടങ്ങിയ പ്രമുഖ ക്ഷേത്രങ്ങളില്‍ കോവൈ നൃത്തം അവതരിപ്പിക്കുന്നു. തുടര്‍ച്ചയായി 10 മണിക്കൂര്‍ വരെ അനായാസം നൃത്തം ചെയ്യാന്‍ കോവൈക്ക്‌ സാധിക്കും. ഓരോ ഗ്രാമത്തിലെയും ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിച്ച്‌ ജനഹൃദയങ്ങളില്‍ ഭക്തിയുടെ ഉദാത്തമായ സങ്കല്‍പ്പമുണ്ടാക്കുയെന്നതാണ്‌ കോവൈയുടെ ലക്ഷ്യം. മഹാവിഷ്ണുവിന്റെ ദശാവതാര സങ്കല്‍പ്പമാണ്‌ കോവൈ നൃത്തത്തിലൂടെ അവതരിപ്പിക്കുന്നത്‌. തികച്ചും ഭക്തിരസ പ്രധാനമാണ്‌ നൃത്തത്തിന്റെ ഇതിവൃത്തം. കോവൈ നൃത്തം ചെയ്യുമ്പോള്‍ നര്‍ത്തകനും ആസ്വാദകനുമില്ല. ഭഗവാനും ഭക്തനും മാത്രം. ഭഗവാന്റെ വ്യത്യസ്ത രൂപങ്ങളും ഭാവങ്ങളും നമുക്ക്‌ നേരിട്ട്‌ ദര്‍ശിക്കാം. മത്സ്യവും കൂര്‍മ്മവും കൃഷ്ണനും രാമനും ആസ്വാദകര്‍ക്ക്‌ മുന്നില്‍ പുനര്‍ജനിക്കും. ഭഗവാന്‍ ശ്രീകൃഷ്ണന്റെ ലീലാവിലാസങ്ങള്‍ നമുക്ക്‌ നേരിട്ട്‌ കാണാം. ഗോപികമാരോടൊത്ത്‌ വൃന്ദാവനത്തില്‍ നൃത്തം ചെയ്യാം.

പ്രശസ്തമായ ചില തമിഴ്‌ സിനിമകളില്‍ കോവൈ നൃത്തസംവിധാനം ചെയ്തിട്ടുണ്ട്‌. മലയാളത്തിലെയും തമിഴിലെയും സിനിമാ പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ ‘മാര്‍ഗ്ഗഴിത്തിങ്കളല്ലവാ…’ എന്ന തമിഴ്‌ ഗാനത്തിന്‌ നൃത്ത സംവിധാനം ചെയ്തത്‌ കോവൈയാണ്‌. എന്നാല്‍ തുടര്‍ന്ന്‌ കോവൈയെ തേടി നിരവധി അവസരങ്ങള്‍ വന്നുവെങ്കിലും ഒന്നും സ്വീകരിച്ചില്ല. കലയെ കമ്പോളവല്‍ക്കരിക്കുന്നതിനോട്‌ യോജിക്കാനാവില്ലെന്നാണ്‌ കോവൈയുടെ പക്ഷം. നടനം ദൈവികമാണെന്നും അദ്ദേഹം വിശ്വസിക്കുന്നു.

കലാകാരന്റെ ജന്മം ഭഗവത്‌ പാദങ്ങളില്‍ സമര്‍പ്പിക്കണം. ജീവിതത്തിലെ നിത്യമായ ഭക്തിയും ആദ്ധ്യാത്മിക സപര്യയും ആത്മാവിന്‌ മോക്ഷം നല്‍കും. കലയുടെ കുലപതിയായ കരിവരദന്റെ സമക്ഷത്ത്‌ തന്നെ എത്തിച്ചത്‌ മുജ്ജന്മ സുകൃതമാണെന്നും കോവൈ ഗോപാലകൃഷ്ണന്‍ വിശ്വസിക്കുന്നു.

കെ.സതീശന്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

India

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)
India

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

Kerala

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

പുതിയ വാര്‍ത്തകള്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.