Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലഡാക്കില്‍ നിന്ന്‌ ചൈന പിന്മാറണം: ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 23, 2013, 11:58 pm IST
inIndia

ന്യൂദല്‍ഹി: ലഡാക്കിലെ ചൈനീസ്‌ കടന്നുകയറ്റത്തിനെതിരെ നയതന്ത്ര തലത്തിലുള്ള ഇടപെടലുകള്‍ തുടരുന്നതിനിടെ കരസേനാ മേധാവി ജനറല്‍ ബിക്രംസിങ്‌ ജമ്മുകാശ്മീരിലെത്തി. കിഴക്കന്‍ ലഡാക്കിലെ ദൗലത്‌ ബേഗ്‌ ഓള്‍ഡിയില്‍ അതിര്‍ത്തി ലംഘിച്ച്‌ ചൈനീസ്‌ സേന സൈനിക പോസ്റ്റ്‌ സ്ഥാപിച്ച സാഹചര്യങ്ങള്‍ മേഖലാ കമാണ്ടര്‍മാരില്‍നിന്നും കരസേനാമേധാവി വിലയിരുത്തി.

പീപ്പിള്‍സ്‌ ലിബറേഷന്‍ ആര്‍മിയുടെ ഒരു പ്ലാറ്റൂണ്‍ മുഴുവനാണ്‌ ഇവിടെ തമ്പടിച്ചിരിക്കുന്നതെന്നാണ്‌ വിവരം. ഇതു കൂടാതെ രണ്ട്‌ ചൈനീസ്‌ ഹെലികോപ്റ്ററുകളും അതിര്‍ത്തി കടന്ന്‌ പറന്നതിന്റെ തെളിവുകള്‍ ഇന്ത്യന്‍ സൈന്യം ശേഖരിച്ചിട്ടുണ്ട്‌. കൂടുതല്‍ സൈനികരെ ചൈനീസ്‌ സേന നിലയുറപ്പിച്ച പ്രദേശത്തേക്ക്‌ വിന്യസിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്‌. കുന്നിന്‍മുകളിലെ യുദ്ധമുറകള്‍ക്ക്‌ പരിശീലനം ലഭിച്ച ഇന്‍ഫെന്ററി റെജിമെന്റിനെയാണ്‌ പ്രദേശത്തേക്ക്‌ അയച്ചിരിക്കുന്നത്‌.

ഇതിനിടെ, ഇന്ത്യാ-ചൈന മേഖലാ കമാണ്ടര്‍മാര്‍ തമ്മിലുള്ള രണ്ടാംവട്ട ഫ്ലാഗ്‌ മീറ്റിങ്ങും പരാജയപ്പെട്ടു. പ്രദേശത്തുനിന്നും സൈനികരെ മടക്കണമെന്ന്‌ ഇന്ത്യന്‍ സൈന്യം മീറ്റിംഗില്‍ ആവശ്യപ്പെട്ടു. ആദ്യം നടന്ന ഫ്ലാഗ്‌ മീറ്റിങ്ങും ഫലംകണ്ടിരുന്നില്ല. സൈനികര്‍ പട്രോളിംഗ്‌ നടത്തിയത്‌ തങ്ങളുടെ അതിര്‍ത്തിപ്രദേശത്താണെന്ന ചൈനീസ്‌ വിദേശകാര്യ വക്താവ്‌ ഹു ചുനിംങ്ങ്‌ നടത്തിയ പ്രസ്താവന സൈനികരെ പിന്‍വലിക്കില്ലെന്ന നിലപാടിന്റെ ഭാഗമാണെന്ന്‌ വിലയിരുത്തപ്പെടുന്നു.

അതിര്‍ത്തി ലംഘിച്ച്‌ ലഡാക്കിലെ ദൗലത്‌ ബേഗ്‌ ഓള്‍ഡിയില്‍ തമ്പടിച്ചിരിക്കുന്ന ചൈനീസ്‌ സൈനികരോട്‌ മടങ്ങണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്‌. യഥാര്‍ത്ഥ നിയന്ത്രണരേഖ(എല്‍എസി)യിലേക്ക്‌ ചൈനീസ്‌ സൈനികര്‍ മടങ്ങണമെന്ന്‌ ഔദ്യോഗികമായി ആവശ്യപ്പെട്ടതായി വിദേശകാര്യമന്ത്രാലയ വക്താവ്‌ സയിദ്‌ അക്ബറുദ്ദീന്‍ പ്രസ്താവിച്ചു.

പ്രശ്നം സമാധാനപരമായി പരിഹരിക്കുമെന്നാണ്‌ കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ. ഇതിനു മുമ്പും സമാനമായ സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കുകയായിരുന്നെന്നും വക്താവ്‌ പറഞ്ഞു.

അതിര്‍ത്തിയില്‍ ഇന്ത്യന്‍ ഭാഗത്ത്‌ പത്ത്‌ കിലോമീറ്ററോളം അകത്തേക്കു കയറിയാണ്‌ ചൈനീസ്‌ സൈനികര്‍ പോസ്റ്റ്‌ സ്ഥാപിച്ചിരിക്കുന്നതെന്ന്‌ വിദേശകാര്യമന്ത്രാലയം വക്തമാക്കി.

ഇന്തോ ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ നിയന്ത്രണത്തിലുള്ള ഈ പ്രദേശത്തേക്ക്‌ കൂടുതല്‍ സൈനികരെ അയച്ചിട്ടുണ്ട്‌. എന്നാല്‍ പ്രശ്നത്തില്‍ അയഞ്ഞ സമീപനമാണ്‌ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന സൂചനകളും വിദേശകാര്യമന്ത്രാലയ വക്താവ്‌ നല്‍കി.

ഇന്ത്യാ-ചൈന അതിര്‍ത്തി രേഖയുമായി ബന്ധപ്പെടുത്തി പലധാരണകളും ഇരുഭാഗത്തുമുണ്ടെന്ന സയിദ്‌ അക്ബറുദ്ദീന്റെ നിരുത്തരവാദപരമായ മറുപടി ഇതിന്റെ ഭാഗമാണെന്ന്‌ കരുതുന്നു.

വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായി ഇന്ത്യയിലെ ചൈനീസ്‌ അംബാസഡര്‍ വെയ്‌ വെയിയെ സൗത്ത്‌ ബ്ലോക്കിലേക്ക്‌ വിളിച്ചുവരുത്തിസംഭവത്തില്‍ പ്രതിഷേധം അറിച്ചിരുന്നു. എന്നാല്‍ സൈനികര്‍ നിയന്ത്രണരേഖ മറികടന്നിട്ടില്ലെന്നും സാധാരണ പട്രോളിങ്‌ മാത്രമാണ്‌ നടത്തിയതെന്നുമാണ്‌ ചൈനയുടെ നിലപാട്‌. എന്താണ്‌ നടന്നതെന്ന്‌ അന്വേഷിക്കാമെന്നും ചൈനീസ്‌ അധികൃതര്‍ പറയുന്നുണ്ട്‌.

കിഴക്കന്‍ ലഡാക്കിലെ ദൗലത്‌ ബേഗ്‌ ഓള്‍ഡിയില്‍ ഏപ്രില്‍ 15നാണ്‌ അതിര്‍ത്തി കടന്ന്‌ ചൈനീസ്‌ സേന താല്‍ക്കാലിക പോസ്റ്റുകള്‍ സ്ഥാപിച്ചത്‌.1986 ന്‌ ശേഷം ആദ്യമായാണ്‌ ചൈനീസ്‌ സൈന്യത്തിന്റെ ഒരു പ്ലാറ്റൂണ്‍ മുഴുവനായി ഇന്ത്യയുടെ അതിര്‍ത്തി കടക്കുന്നത്‌.

എസ്‌.സന്ദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.