Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇനി 18 നാളുകള്‍ മാത്രം; യുദ്ധക്കളം ഒരുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2013, 11:38 pm IST
inIndia

ബംഗളൂരു: ഇനി കൃത്യം പതിനെട്ടു നാള്‍. കര്‍ണാടകത്തില്‍ പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരും. പതിവില്ലാത്ത വിധം രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക്‌ ഇത്‌ കുരുക്ഷേത്രം തന്നെയാണ്‌. അധികാരത്തിലുള്ള ബിജെപിക്ക്‌ കഴിഞ്ഞ കാലത്തെ സ്വപക്ഷത്തു നിന്നും എതിരാളികളില്‍ നിന്നും നേരിടേണ്ടിവന്ന ആക്രമണങ്ങളില്‍ പരിക്കേറ്റിട്ടില്ലെന്നും പാര്‍ട്ടിയുടെ തത്വവും സിദ്ധാന്തങ്ങളും മുറുകെപ്പിടിച്ചു ജനങ്ങള്‍ക്ക്‌ വേണ്ടി എന്നും നിലനില്‍ക്കുമെന്നും തെളിയിക്കേണ്ട വലിയ ബാധ്യത.വന്‍ അഴിമതി ആരോപണങ്ങളില്‍ കുടുങ്ങി ജയിലില്‍ പോകേണ്ടി വന്നവര്‍ക്ക്‌ സീറ്റ്‌ നിഷേധിച്ചതിലൂടെയും യെദ്യൂരപ്പയുടെ സങ്കുചിത രാഷ്‌ട്രീയത്തെ ശക്തമായി പ്രധിരോധിക്കാന്‍ കഴിഞ്ഞതിലൂടെയും പാര്‍ട്ടിക്ക്‌ ജനമധ്യത്തിലേക്ക്‌ വലിയ ആത്മവിശ്വാസത്തോടെ തന്നെ തിരിച്ചു വരാന്‍ കഴിഞ്ഞു. എവിടെയും കാര്യമായ വിമതസ്വരം ഉയര്‍ന്നിട്ടില്ലെന്നതും ശ്രദ്ധേയമാണ്‌. അധികാരത്തിനും സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്കും വിലകൊടുത്ത ചിലര്‍ വിട്ടുപോയെങ്കിലും മറ്റുപലരും തിരികെ വന്നത്‌ അതിനെ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്‌.ആ ആത്മവിശ്വാസം തന്നെയാണ്‌ 125-135 സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തില്‍ തിരിച്ചെത്തുമെന്ന്‌ മുഖ്യമന്ത്രി ജഗദീഷ്‌ ഷെട്ടെറിന്റെ പ്രസ്താവനക്ക്‌ ആധാരവും. പൊതുവെ മിതഭാഷിയും ഗൗരവത്തോടെ മാത്രം സംസാരിക്കുകയും ചെയ്യുന്ന അദേഹത്തിന്റെ വാക്കുകള്‍ പ്രവര്‍ത്തകരില്‍ നല്ല ആവേശം ഉണ്ടാക്കിയിട്ടുണ്ട്‌.

മറുഭാഗത്ത്‌ രാജ്യമൊട്ടുക്കും ജനവിശ്വാസം നഷ്ടപ്പെട്ട കോണ്‍ഗ്രസ്സ്‌ കര്‍ണാടകത്തില്‍ നിലനില്‍പ്പിനുള്ള പോരാട്ടത്തിലാണ്‌. ആദ്യഘട്ടത്തില്‍ അവര്‍ക്ക്‌ ഏകപക്ഷീയമായ വിജയം പ്രവചിച്ച രാഷ്‌ട്രീയ നിരീക്ഷകരെല്ലാം തന്നെ ഇപ്പോള്‍ മൗനത്തിലാണ്‌. നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം കഴിഞ്ഞിട്ടും ഒരു ഡസനിലേറെ മണ്ഡലങ്ങളില്‍ നിന്നും വിമതരെ പിന്‍വലിപ്പിക്കാന്‍ അവര്‍ക്ക്‌ കഴിഞ്ഞിട്ടില്ല.വന്‍ വാഗ്ദാനങ്ങളും സ്ഥാനങ്ങളും നല്‍കി ചില അപ്രസക്ത മണ്ഡലങ്ങളിലെ വിമതരെ പ്രലോഭിപ്പിക്കാന്‍ എഐസിസി ജനറല്‍ സെക്രട്ടറി ഓസ്കാര്‍ ഫെര്‍ണാണ്ടസ്സിനു കഴിഞ്ഞെങ്കിലും മാണ്ഡ്യ,ചിക്കബല്ലാപുര്‍,ബെല്ലാരി തുടങ്ങി ആറോളം ജില്ലകള്‍ വിമത ഭീഷണിയില്‍ തന്നെയാണ്‌. ഭദ്രാവതിയാണ്‌ അതില്‍ പ്രധാനം.സ്വയം മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിട്ടുള്ള സിദ്ധരാമയ്യയുടെ വിശ്വസ്തനും മലയാളിയും മുന്‍കേന്ദ്ര മന്ത്രിയുമായ സി.എം ഇബ്രാഹിം ആണ്‌ ഇവിടെ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ഥി. നിലവിലെ കോണ്‍ഗ്രസ്‌ എംഎല്‍എ സംഗമേഷ്‌ തനിക്കു സീറ്റ്‌ നിഷേധിച്ചതിനെ തുടര്‍ന്ന്‌ വിമതനായി പത്രിക നല്‍കുകയായിരുന്നു.

കെജെപിയും കമ്മ്യുണിസ്റ്റു പാര്‍ട്ടിയും അദേഹത്തെ പിന്തുണച്ചുകൊണ്ട്‌ സ്ഥാനാര്‍ത്തിയെ പിന്‍വലിക്കുകയും ചെയ്തതോടെ ഇബ്രാഹിമിന്റെ വിജയം കോണ്‍ഗ്രസ്‌ നേതൃത്വത്തിന്റെ ബാധ്യത ആയിരിക്കുന്നു.മാണ്ഡ്യയില്‍ രണ്ടിടത്ത്‌ വിമതനായി പത്രിക നല്‍കിയ രവീന്ദ്ര ശ്രീദത്തയെ കൊണ്ട്‌ നടന്‍ അംബരീഷിനെതിരെയുള്ള പത്രിക പിന്‍വലിപ്പിക്കാനേ കഴിഞ്ഞുള്ളൂ. മണ്ഡ്യ ജില്ലാ പ്രസിഡണ്ട്‌ ആത്മാനന്ദ സ്ഥാനം രാജി വെക്കുകയും ചെയ്തു.നേതൃത്വത്തോട്‌ പിണങ്ങി വിദേശയാത്രക്ക്‌ പുറപ്പെട്ട മുന്‍മുഖ്യന്‍ എസ്‌.എം. കൃഷണയെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അനുയായികള്‍ അധികവും പുറംതിരിഞ്ഞു നില്‍പ്പാണ്‌. തദ്ദേശസ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ സാമാന്യ ഭൂരിപക്ഷം നേടിയ ബെല്ലാരിയില്‍ വിമത ശല്യം മാത്രമല്ല സുപ്രീംകോടതി അഴിമതിയുടെ പേരില്‍ ലൈസന്‍സ്‌ റദ്ദാക്കിയ ഖാനി ഉടമയെ സ്ഥാനാര്‍ഥിയാക്കി സ്വയം പ്രധിരോധത്തില്‍ ആയിരിക്കുകയാണ്‌ ആ പാര്‍ട്ടി.അവിടെ രാഹുല്‍ ഗാന്ധിയുടെ പ്രചാരണ പരിപാടികള്‍ തല്‍ക്കാലത്തേക്ക്‌ പാര്‍ടിക്ക്‌ ഉപേക്ഷിക്കേണ്ടി വന്നിരിക്കുന്നു.

തെക്കന്‍ കര്‍ണാടകത്തില്‍ മാത്രമാണ്‌ അവര്‍ക്ക്‌ അല്‍പ്പം ആശ്വാസം ഉള്ളത്‌ അവിടെ മുന്‍മുഖ്യമന്ത്രിയും കേന്ദ്ര പെട്രോളിയം മന്ത്രിയുമായ വീരപ്പ മൊയ്‌ലിയാണ്‌ പാര്‍ട്ടിയുടെ ചുക്കാന്‍ പിടിക്കുന്നത്‌.കേന്ദ്രത്തിലെ അഴിമതിയും വിലവര്‍ധനയും ഒച്ചപ്പാടുണ്ടാക്കി മറികടക്കാനുള്ള മൊയ്‌ലിയുടെ ശ്രമം വിലപ്പോവുന്ന ലക്ഷണമില്ല.ആകെ നാലോ അഞ്ചോ ജില്ലകളില്‍ മാത്രം സ്വാധീനമുള്ള മതേതര ദളിലും വിമതരുടെ എണ്ണത്തില്‍ കുറവില്ല.

എന്തായാലും വരാനിരിക്കുന്ന നാളുകളും സംഭവങ്ങളും കര്‍ണാടക രാഷ്‌ട്രീയത്തിന്റെ ഗതി ഇനിയും മാറ്റിമറിക്കും എന്ന്‌ ഉറപ്പാണ്‌.

അനില്‍ മേനോന്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

India

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

ലഹരിക്കേസില്‍ അറസ്റ്റിലായ യൂത്ത് കോണ്‍ഗ്രസ് നേതാവ് മുഹമ്മദ് ഹുസൈനെ പുറത്താക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.