Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കാളപ്പുറത്ത്‌ കയറിയത്‌ കോണ്‍ഗ്രസെന്ന്‌ കണക്കുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 6, 2013, 11:52 pm IST
inIndia

ന്യൂദല്‍ഹി: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിയെ മരണത്തിന്റെ വ്യാപരിയെന്നാണ്‌ എട്ടു വര്‍ഷം മുമ്പ്‌ തെരഞ്ഞെടുപ്പ്‌ വേളയില്‍ കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാഗാന്ധി വിശേഷിപ്പിച്ചത്‌. അതിന്റെ ഫലവും കോണ്‍ഗ്രസ്‌ അനുഭവിച്ചു. ഗുജറാത്തില്‍ കോണ്‍ഗ്രസ്‌ തോറ്റുതുന്നംപാടി. അതുകൊണ്ടുതന്നെ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ഗുജറാത്ത്‌ കലാപം പ്രചരണ വിഷയമോ പ്രസംഗവിഷയമോ ആക്കാന്‍ കോണ്‍ഗ്രസ്‌ തയ്യാറായില്ല. എന്നിട്ടും ഗുണമൊന്നുമുണ്ടായില്ലെന്നത്‌ വേറേകാര്യം. നരേന്ദ്രമോദി ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന വാര്‍ത്തകളാണ്‌ കോണ്‍ഗ്രസിനെ വീണ്ടും ഹാലിളക്കുന്നത്‌.

കാളപ്പുറത്ത്‌ കയറുമായി നടക്കുന്ന കാലനോടാണ്‌ മോദിയെ കോണ്‍ഗ്രസ്‌ കഴിഞ്ഞ ദിവസം വിശേഷിപ്പിച്ചത്‌. രാഹുല്‍ഗാന്ധിയാവട്ടെ കുതിരപ്പുറത്ത്‌ കുന്തവുമായി കയറി പാമ്പിന്റെ വായില്‍ കുത്തുന്ന ഗീവര്‍ഗ്ഗീസ്‌ പുണ്യാളനും. പ്രധാനമന്ത്രിയാകാന്‍ മോദിക്ക്‌ അര്‍ഹതയില്ലെന്ന്‌ സ്ഥാപിക്കാനാണ്‌ ഈ ഉപമ. ഗുജറാത്ത്‌ കലാപത്തിന്റെ ഉത്തരവാദിത്വം മോദിയില്‍ ചാര്‍ത്തി തേജോവധം ചെയ്യുകയാണ്‌ ലക്ഷ്യം. എന്നാല്‍ വര്‍ഗ്ഗീയ കലാപവേളകളില്‍ കാളപ്പുറത്ത്‌ കയറുമായി നടന്നത്‌ കോണ്‍ഗ്രസ്‌ ആയിരുന്നെന്നാണ്‌ കണക്കുകള്‍ വ്യക്തമാക്കുന്നത്‌.

1967ന്‌ ശേഷം 47 സ്ഥലങ്ങളിലായി 58 പ്രധാന വര്‍ഗ്ഗീയ കലാപങ്ങളാണ്‌ ഇന്ത്യയില്‍ ഉണ്ടായത്‌. ഇതില്‍ 17 എണ്ണത്തിലാണ്‌ നൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടത്‌. 17ല്‍ ഒമ്പതും കോണ്‍ഗ്രസ്‌ ഭരണത്തില്‍ കീഴിലായിരുന്നു. മൂന്ന്‌ എണ്ണം പ്രസിഡന്റ്‌ ഭരണത്തിലും. ഗുജറാത്ത്‌ കലാപം മാത്രമാണ്‌ ഈ ലിസ്റ്റില്‍ ബിജെപി ഭരണത്തില്‍ നടന്നത്‌.

ഇന്ത്യയില്‍ ഔദ്യോഗിക കണക്കു പ്രകാരം ഏറ്റവും കൂടുതല്‍ ആളുകള്‍ മരിച്ചത്‌ 1983ലെ ആസ്സാം നെല്ലായി കലാപത്തിലാണ്‌. രാഷ്‌ട്രപതി ഭരണ കാലയളവില്‍ നടന്ന കലാപത്തില്‍ 1819 പേര്‍ മരിച്ചു എന്നാണ്‌ കണക്ക്‌. കോണ്‍ഗ്രസായിരുന്നു അന്ന്‌ കേന്ദ്രം ഭരിച്ചിരുന്നത്‌. മരണക്കണക്കിന്റെ കാര്യത്തില്‍ രണ്ടാമത്തെ വലിയ കലാപം 1980ല്‍ യുപിയിലെ മൊറാദാബാദില്‍ ഉണ്ടായതാണ്‌. വി.പി.സിങ്‌ കോണ്‍ഗ്രസ്‌ മുഖ്യമന്ത്രിയായി ഭരണം നടത്തുമ്പോഴായിരുന്നു ഇത്‌. 1989ല്‍ ബീഹാറിലെ ഭഗല്‍പൂരില്‍ നടന്ന കലാപത്തില്‍ 1161 പേര്‍ മരിച്ച വര്‍ഗ്ഗീയ കലാപം നടക്കുമ്പോള്‍ കോണ്‍ഗ്രസ്സായിരുന്നു അധികാരത്തില്‍. 2002ലെ ഗുജറാത്ത്‌ കലാപത്തില്‍ 1267 പേര്‍ മരിച്ചതായാണ്‌ ഔദ്യോഗിക കണക്ക്‌. ഗുജറാത്ത്‌ കലാപത്തിന്‌ മുമ്പ്‌ നടന്ന ഏറ്റവും വലിയ വര്‍ഗ്ഗീയ കലാപം മുംബൈയിലായിരുന്നു. 1993ല്‍ 872 പേര്‍ കൊല്ലപ്പെട്ട കലാപം നടക്കുമ്പോള്‍ സുധാകര്‍ റാവു നായിക്‌ ആയിരുന്നു മുഖ്യമന്ത്രി. കോണ്‍ഗ്രസ്‌ ഭരണത്തിലും ഗുജറാത്തില്‍ നിരവധി വര്‍ഗ്ഗീയ കലാപങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. 1969ല്‍ അഹമ്മദാബാദില്‍ നടന്ന കലാപത്തില്‍ 512 പേരും 1985ല്‍ നടന്ന കലാപത്തില്‍ 300 പേരും 1992ല്‍ സൂറത്തില്‍ നടന്ന കലാപത്തില്‍ 152 പേരും മരിച്ചപ്പോള്‍ ഗുജറാത്തിന്റെ ഭരണം കോണ്‍ഗ്രസിന്റെ കയ്യിലായിരുന്നു. 1990ല്‍ 365 പേരുടെ മരണത്തിനിടയാക്കിയ വര്‍ഗ്ഗീയ കലാപം ഹൈദരാബാദില്‍ നടക്കുമ്പോള്‍ ആന്ധ്രയുടെ മുഖ്യമന്ത്രി കോണ്‍ഗ്രസിന്റെ ചെങ്കറെഡ്ഡിയായിരുന്നു. അതേവര്‍ഷം ദല്‍ഹിയില്‍ 100 പേരും യുപിയിലെ അലിഗഡില്‍ 150 പേരും വര്‍ഗ്ഗീയ സംഘട്ടനങ്ങളില്‍ മരിച്ചു. മുലായംസിങ്‌ യാദവ്‌ ആയിരുന്നു അന്ന്‌ യുപി മുഖ്യമന്ത്രി.

2002ലെ കലാപത്തിന്‌ മുമ്പ്‌ അഹമ്മദാബാദില്‍ നാലു വര്‍ഗ്ഗീയ കലാപങ്ങളിലായി 912പേരും സൂറത്തിലും വഡോദരയിലുമായി നടന്ന കലാപങ്ങളില്‍ 197 പേരും മരിച്ചിരുന്നു. മോദിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചരിപ്പിക്കുന്ന 2002ലെ കലാപത്തില്‍ മരിച്ച 1267 പേരില്‍ മൂന്നിലൊന്ന്‌ ഹിന്ദുക്കളായിരുന്നു എന്നതാണ്‌ നഗ്നയാഥാര്‍ത്ഥ്യം.

സമുദായങ്ങള്‍ തമ്മില്‍ നേര്‍ക്കുനേര്‍ ഏര്‍പ്പെട്ട കലാപത്തിന്റെ കണക്കുകളാണിതെങ്കില്‍ രാജ്യംകണ്ട ഏറ്റവും വലിയ വംശീയഹത്യയ്‌ക്ക്‌ നേതൃത്വം നല്‍കിയതും കോണ്‍ഗ്രസ്സായിരുന്നു. 1984ലെ സിഖ്‌ കൂട്ടക്കൊലയായിരുന്നു അത്‌. ഒരു സമുദായത്തെ ഒരു രാഷ്‌ട്രീയപ്പാര്‍ട്ടി കൊന്നൊടുക്കിയ സംഭവം ഇന്ത്യന്‍ ചരിത്രത്തില്‍ ആദ്യത്തേതായിരുന്നു. മൂവായിരം മുതല്‍ മുപ്പതിനായിരം വരെ പേര്‍ മരിച്ചതായിട്ടാണ്‌ കണക്ക്‌. ഗുജറാത്ത്‌ കലാപത്തിന്റെ പേരില്‍ മോദിയേയും ബിജെപിയേയും തുടര്‍ച്ചയായി ആക്രമിക്കുന്ന കോണ്‍ഗ്രസ്സിന്‌ തിരിച്ചടി നല്‍കുന്നതാണ്‌ ഈ കണക്കുകളെല്ലാം.

പി. ശ്രീകുമാര്‍

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.