Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ത്രിപുരയില്‍ വോട്ടിംഗ്‌ മെഷീനില്‍ സിപിഎം കൃത്രിമം കാട്ടി: കോണ്‍ഗ്രസ്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 4, 2013, 11:25 pm IST
inIndia

അഗര്‍ത്തല: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ത്രിപുരയിലെ ഭരണകക്ഷിയായ സിപിഎം അധികാരദുര്‍വിനിയോഗത്തിലൂടെ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീനില്‍ കൃത്രിമം കാട്ടിയെന്ന്‌ കോണ്‍ഗ്രസ്‌ സംസ്ഥാന അധ്യക്ഷന്‍ സുദീപ്‌ റോയ്‌ ബര്‍മന്‍ വ്യാഴാഴ്ച ആരോപിച്ചു. ഫെബ്രുവരി 14ന്‌ നടന്ന വോട്ടെടുപ്പില്‍ സംസ്ഥാനത്തെ വോട്ടര്‍മാരുടെ നിരക്ഷരതയും ദാരിദ്ര്യവും ഭരണകക്ഷി ചൂഷണം ചെയ്തതായും അദ്ദേഹം കുറ്റപ്പെടുത്തി.

മത്സരിച്ച 60 സീറ്റുകളില്‍ 50തിലും വിജയിച്ച്‌ സിപിഎം നേതൃത്വം നല്‍കുന്ന ഇടതുമുന്നണി അധികാരത്തില്‍ തിരിച്ചെത്തിയിരുന്നു. ത്രിപുരയില്‍ തുടര്‍ച്ചയായി അഞ്ചാംതവണയാണ്‌ ഇടതുമുന്നണി അധികാരത്തിലെത്തുന്നത്‌. ഈ കൂട്ടുകെട്ട്‌ ഇത്‌ ഏഴാംതവണയാണ്‌ സംസ്ഥാനത്ത്‌ സര്‍ക്കാര്‍ രൂപീകരിക്കുന്നതും.

നിയമസഭയിലേക്കുള്ള വോട്ടെടുപ്പ്‌ സംബന്ധിച്ച വിശകലന ചര്‍ച്ച കോണ്‍ഗ്രസ്‌ ചൊവ്വാഴ്ച നടത്തിയിരുന്നു. പരാജയത്തിന്റെ മറ്റു കാരണങ്ങളായി പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര കലഹവും അട്ടിമറി ശ്രമങ്ങളും ഒപ്പം സംഘടനാ ദൗര്‍ബല്യവും ചൂണ്ടിക്കാണിക്കപ്പെടുന്നു. സിപിഎം നേതൃത്വം നല്‍കുന്ന സംസ്ഥാനം ഭരിച്ചുകൊണ്ടിരുന്ന ഇടതുമുന്നണിയാകട്ടെ ജനങ്ങളുടെ ദാരിദ്ര്യവും നിരക്ഷരതയും സമര്‍ഥമായി ചൂഷണം ചെയ്ത്‌ കലാപരമായി അധികാരത്തില്‍ തിരിച്ചെത്തുകയായിരുന്നെന്ന്‌ ബര്‍മന്‍ മാധ്യമങ്ങളോട്‌ പറഞ്ഞു.

ഇടതുസര്‍ക്കാര്‍ ഇലക്ട്രോണിക്‌ വോട്ടിംഗ്‌ മെഷീന്‍ വ്യാപകമായി ദുരുപയോഗപ്പെടുത്തിയെന്ന്‌ ചൂണ്ടിക്കാട്ടിയ ബര്‍മന്‍ 2011 ലെ ആസാം തെരഞ്ഞെടുപ്പില്‍ കൃത്രിമം കാട്ടിയതു പോലെ ത്രിപുരയിലും ആവര്‍ത്തിച്ചിരിക്കുകയാണെന്ന്‌ ആരോപിച്ചു. വോട്ടിംഗ്‌ മെഷീന്‍ സംബന്ധിച്ച ഒരു കേസ്‌ സുപ്രീംകോടതിയില്‍ ഇപ്പോഴും ബാക്കിയുണ്ട്‌. ഈ കുഴപ്പം പിടിച്ച യന്ത്രം ത്രിപുരയിലെ വോട്ടെടുപ്പില്‍ ഉപയോഗിച്ചതെങ്ങനെയെന്ന്‌ അറിയേണ്ടിയിരിക്കുന്നു ?

ഈ വിഷയം യോഗ്യരായ എന്‍ജിനീയര്‍മാരോടും വിദഗ്ധരോടും നിയമജ്ഞരോടും ചര്‍ച്ച ചെയ്തുവരികയാണ്‌. ഇനി നിയമത്തിന്റെ വാതിലില്‍ മുട്ടണമെങ്കില്‍ തീര്‍ച്ചയായും കോടതിയില്‍ കേസ്‌ ഫയല്‍ ചെയ്യുമെന്നും സംസ്ഥാന കോണ്‍ഗ്രസ്‌ അധ്യക്ഷന്‍ വ്യക്തമാക്കി. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു വിശകലനത്തെയും ബര്‍മന്റെ പ്രസ്താവനയെയും കുറിച്ച്‌ സിപിഎം സംസ്ഥാന സെക്രട്ടറി ബിജന്‍ ധറിനോട്‌ പറഞ്ഞപ്പോള്‍ കോണ്‍ഗ്രസ്‌ നേതാവിന്റെ ആരോപണങ്ങള്‍ സംസ്ഥാനത്തെ വോട്ടര്‍മാരെ അവഹേളിക്കുന്നതാണെന്ന്‌ അദ്ദേഹം ചൂണ്ടിക്കാട്ടി.

വോട്ടെടുപ്പ്‌ കഴിഞ്ഞുണ്ടായ രാഷ്‌ട്രീയ സംഘര്‍ഷത്തെക്കുറിച്ച്‌ സൂചിപ്പിച്ചപ്പോള്‍ വോട്ടെടുപ്പ്‌ അവസാനിച്ചശേഷം ചുരുങ്ങിയത്‌ പത്ത്‌ രാഷ്‌ട്രീയ കൊലപാതകങ്ങളെങ്കിലും സംസ്ഥാനത്ത്‌ നടന്നതായും ബര്‍മന്‍ ആരോപിച്ചു. മുഖ്യമന്ത്രി മണിക്‌ സര്‍ക്കാര്‍ ഇത്തരം സംഭവങ്ങള്‍ അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കണമെന്നും ബര്‍മന്‍ ആവശ്യപ്പെട്ടു.

ഫെബ്രുവരി 14ലെ തെരഞ്ഞെടുപ്പില്‍ പ്രധാനപ്രതിപക്ഷമായ കോണ്‍ഗ്രസിന്‌ 60ല്‍ ആകെ പത്ത്‌ സീറ്റുകളില്‍ മാത്രമാണ്‌ വിജയിക്കാനായത്‌. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പു സഖ്യകക്ഷികളായ ഇന്‍ഡീജിനിയസ്‌ നാഷണലിസ്റ്റ്‌ പാര്‍ട്ടി ഓഫ്‌ ത്രിപുരയ്‌ക്കും നാഷണല്‍ കോണ്‍ഫറന്‍സ്‌ ഓഫ്‌ ത്രിപുരയ്‌ക്കും ഒരു സീറ്റുപോലും ലഭിച്ചില്ല. ഇരുവരും യഥാക്രമം പത്തും ഒന്നും സീറ്റുകളില്‍ മത്സരിച്ചിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്നത് വിഭജനത്തിനുള്ള വിത്തുപാകല്‍ : പി.കെ. കൃഷ്ണദാസ്

World

സ്വാതന്ത്ര്യദിന സന്ദേശത്തിൽ ഭാരതീയ മാധ്യമങ്ങള്‍ക്ക് നന്ദി അറിയിച്ച് ‘റിപ്പബ്ലിക് ഓഫ് ബലൂചിസ്ഥാൻ’ ; പാകിസ്ഥാനെതിരെ രൂക്ഷവിമർശനം പാകിസ്ഥാന്‍ ‘കാന്‍സര്‍’

Samskriti

കര്‍ക്കടകവാവിലെ പിതൃതര്‍പ്പണം

Samskriti

കര്‍ക്കടക വാവ്; ഓര്‍മ്മകളുടെയും ഊര്‍ജസന്തുലിതാവസ്ഥയുടെയും പൗരാണിക സ്പന്ദനം

Entertainment

മ‌ഞ്ജുവാര്യര്‍ ലോകനിലവാരമുള്ള നടി, പക്ഷെ ഒരു ക്രിമിനലായ ബിനേഷ് ചന്ദ്രന്‍ ഇവരെ ഒതുക്കിവെയ്‌ക്കുന്നു:സനല്‍കുമാര്‍ ശശിധരന്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യക്കാരനാകുന്നത് തെറ്റാണോ?; ‘ധുരന്ധര്‍’ പ്രൊപ്പഗണ്ടയെന്ന വിമര്‍ശനത്തില്‍ ആര്‍. മാധവന്റെ മറുപടി

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ (വലത്ത്)

ഇന്ത്യയുടെ റോ മേധാവി പരാഗ് ജെയിന്‍ ബംഗ്ലാദേശില്‍; ഷേഖ് ഹസീന ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുന്നതിന് മുന്‍പ് സമവായം ഉണ്ടാക്കുന്നോ?

തന്റെ കയ്യും കാലും കെട്ടിയിട്ട് അടിക്കുന്ന അവസ്ഥയിലായിരുന്നു കഴിഞ്ഞ 9 വർഷക്കാലം: നടന്‍ ദിലീപ്

‘ അവന്റെയൊക്കെ വീട്ടിലും അമ്മയും പെങ്ങന്മാരൊക്കെയുണ്ട് ‘ ; അർജുൻ ആയങ്കിയെ തിരഞ്ഞെത്തിയ പൊലീസുകാരെ വിരട്ടി സിപിഎം നേതാവ്

ലോകേഷ് കനകരാജിന്റെ സ്വാഗും വാമിഖ ഗബ്ബിയുടെ പ്രകടനവും അനിരുദ്ധിന്റെ ഭ്രാന്തന്‍ സംഗീതവും; 25 കോടിയില്‍ നിര്‍മ്മിച്ച ഡിസി 44 കോടി നേടി

ഇന്ത്യ പാകിസ്ഥാനെ ആക്രമിച്ചാല്‍ സുന്നി നേറ്റോ ഇടപെടുമോ?സൗദിയും ഈജിപ്തും തുര്‍ക്കിയും നേരിട്ട് ഇന്ത്യയെ ആക്രമിക്കുമോ?

ഹിന്ദു ദൈവങ്ങൾ മാംസവും മദ്യവും കഴിക്കുന്നുണ്ടെന്ന് പ്രചരിപ്പിച്ച് ധ്രുവ് റാഠി ; കേന്ദ്രസർക്കാരിന്റെ ഉത്തരവനുസരിച്ച് വീഡിയോ നീക്കം ചെയ്ത് യൂട്യൂബ്

അഞ്ചാം സെമസ്റ്ററില്‍ ഇയര്‍ ബാക്ക് സംവിധാനം നടപ്പാക്കില്ല: തീരുമാനം സാങ്കേതിക സര്‍വകലാശാല സിന്‍ഡിക്കേറ്റ് യോഗത്തില്‍

അഞ്ച് വയസിൽ മാതാപിതാക്കൾക്കൊപ്പം അനധികൃതമായി ഇന്ത്യയിലെത്തി : 26 വർഷമായി സ്ഥിര താമസം , സ്വന്തമാക്കിയത് പാസ്പോർട്ട് വരെ : ഷെയ്ഖ് റെഹാന് പിടി വീണു

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.