ലഖ്‌നൗ : ഉത്തര്‍പ്രദേശില്‍ പാര്‍ട്ടി കൂടുതല്‍ കരുത്താര്‍ജിക്കണമെന്ന് ബി.ജെ.പിയുടെ മുതിര്‍ന്ന നേതാവ് എല്‍.കെ അദ്വാനി ആവശ്യപ്പെട്ടു. അടുത്ത ലോക്‍സഭാ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ നിന്നും കൂടുതല്‍ ബി.ജെ.പി എം.പിമാരെ പാര്‍ലമെന്റില്‍ എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യു.പിയിലെ ചിത്രകൂടില്‍ രണ്ട് ദിവസത്തെ ബിജെപി സംസ്ഥാനതലയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്വാനി. രാം ജന്മഭൂമി എന്ന പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തനം പാര്‍ട്ടിക്ക് ഗുണകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പാര്‍ട്ടിയുടെ കഴിഞ്ഞ നാളുകളിലെ പ്രവര്‍ത്തനങ്ങളെ വിശദമാക്കിയതിനൊപ്പം ബിജെപി കേന്ദ്രത്തില്‍ തിരിച്ചെത്തുമെന്നും അദ്ദേഹം പറഞ്ഞു.
















