Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ആഷ്‌ കൃഷ്ണന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 11:05 pm IST
in Vicharam

റിച്ചാര്‍ഡ്‌ ഫ്രാങ്കി മുതല്‍ ഫാരിസ്‌ അബൂബക്കറും സാന്റിയാഗോമാര്‍ട്ടിനും വരെയുള്ളവര്‍ വാര്‍ത്താമാധ്യമങ്ങളില്‍ അഴിഞ്ഞാടുന്ന കാലത്താണ്‌ മലപ്പുറം ചേങ്ങോട്ടൂര്‍ പുത്തന്‍വീട്ടില്‍ പയ്യഴി വേലായുധന്‍ നായര്‍ മകന്‍ രാധാകൃഷ്ണനും പ്രശസ്തനാകുന്നത്‌. അധികാരത്തിന്റെ ഇടനാഴികളില്‍ ദല്ലാള്‍പണി നടത്തിയും കരാറെടുത്തും എടുത്ത കരാര്‍ കുളംതോണ്ടിയുമൊക്കെയാണ്‌ ഇക്കൂട്ടരെല്ലാം പേരെടുത്തത്‌.

ഒന്നാമന്‍ ജനകീയ സൂത്രപ്പണിയുടെ പ്രത്യയശാസ്ത്രനിര്‍മ്മാതാവായി അവതരിക്കപ്പെട്ടുവെങ്കില്‍ രണ്ടാമന്‌ സിപിഎം ഗ്രൂപ്പ്‌ രാഷ്‌ട്രീയക്കളിയില്‍ വീണുകിട്ടിയ ബഹുമതി വെറുക്കപ്പെട്ടവന്‍ എന്നതായിരുന്നു. മൂന്നാമനാകട്ടെ ഭാഗ്യാന്വേഷികളുടെ ചോരയൂറ്റുന്ന ലോട്ടറി ഡ്രാക്കുളയുമായി. എന്നാല്‍ ഇതൊന്നുമായിരുന്നില്ല പാവം രാധാകൃഷ്ണന്‍. മണ്ണഴി യുപി സ്കൂളിലെ അധ്യാപകന്‍. ജീവിക്കാന്‍ വാധ്യാരുപണി പോരെന്ന്‌ തോന്നിയപ്പോള്‍ മുംബൈയിലേക്ക്‌ കടന്നു. അതും മടുത്ത്‌ മലബാര്‍ സിമെന്റ്സിലെ ചാക്കെടുത്തും കൊടുത്തും ഒരു കച്ചവടം തുടങ്ങി. അത്രമാത്രം. അധ്യാപകവൃത്തിവിട്ട്‌ ചാക്ക്‌ കച്ചവടം തുടങ്ങിയപ്പോള്‍ രാധാകൃഷ്ണന്റെ ആസ്തി മലപോലെ ഉയര്‍ന്നു.
അഞ്ഞൂറുകോടിയിലധികമായി അത്‌ വളര്‍ന്നു. പോസ്റ്റുമാനായിരുന്ന പയ്യഴി വേലായുധന്‍ നായരുടെ മകന്‌ കൈനിറയെ കാശുവന്നപ്പോള്‍ അസൂയാലുക്കളും പെരുകി. അവരില്‍ പത്രക്കാര്‍ മുതല്‍ സിബിഐ ഉദ്യോഗസ്ഥര്‍ വരെ പെടുന്നുണ്ടെന്ന്‌ രാധാകൃഷ്ണന്‍ പറയുന്നു. അത്തരത്തില്‍ അസൂയപൂണ്ട മാധ്യമങ്ങളാണ്‌ തനിക്ക്‌ ചാക്ക്‌ എന്ന്‌ ഇരട്ടപ്പേരിട്ടതെന്നും പരാതിയുണ്ട്‌ അദ്ദേഹത്തിന്‌.

അഴിമതിക്കരാറുകള്‍ കൊണ്ട്‌ വിവാദകലുഷിതമായ മലബാര്‍ സിമന്റ്സ്‌ കമ്പനിയുടെ സെക്രട്ടറി വി. ശശീന്ദ്രന്റെയും മക്കളുടെയും ദുരൂഹമരണമാണ്‌ രാധാകൃഷ്ണന്‍ എന്ന വമ്പനെ പുറംലോകത്തിന്‌ മുമ്പില്‍ തുറന്നുകാട്ടിയത്‌. രാധാകൃഷ്ണന്റെ ചാക്കിനുള്ളില്‍ കയറാത്ത ഉദ്യോഗസ്ഥരോ രാഷ്‌ട്രീയക്കാരോ മന്ത്രിമാരോ ഇനി ബാക്കിയുണ്ടാവില്ല എന്നതാണ്‌ വസ്തുത. ഏഴ്‌ വമ്പന്‍ ബാര്‍ഹോട്ടലുകളടക്കം ഇരുപത്തഞ്ചോളം വ്യവസായ സ്ഥാപനങ്ങള്‍, ഭൂമി കച്ചവടം, സിമന്റ്‌ നിര്‍മ്മാണത്തിനുള്ള അസംസ്കൃത വസ്തുക്കളുടെ ഡീലിംഗ്‌….. മണ്ണഴിപ്പള്ളിക്കൂടത്തിലെ പഴയ ഹിന്ദിവാധ്യാര്‍ പയറ്റാത്ത മുറകളില്ല. 1994മുതല്‍ 13 കൊല്ലം. സിമന്റ്‌ ചാക്കിന്‌ കരാറെടുത്തവന്‍ കമ്പനി എംഡിയെയും ചാക്കിലാക്കി ഭരണം നടത്തിയ നാളുകള്‍.

സര്‍ക്കാര്‍ അധീനതയിലുള്ള ഒരു പൊതുമേഖലാ സ്ഥാപനത്തെ കോടികളുടെ അഴിമതിയിലേക്ക്‌ തള്ളിവിട്ട കഥകള്‍ ഓരോന്നായി പുറത്തുവന്നപ്പോഴും ഭരണപ്രതിപക്ഷ ഭേദമില്ലാതെ രാഷ്‌ട്രീയക്കാര്‍ വാപൊത്തി നിന്നു. അഴിമതികള്‍ മാത്രമല്ല അവ മൂടിവയ്‌ക്കാന്‍ മലബാര്‍ സിമന്റ്സില്‍ നടന്ന ദുരൂഹമരണങ്ങളും അന്വേഷണത്തിന്റെ വഴിയിലാണ്‌. ചാക്കെടുത്തും കൊടുത്തും വളര്‍ന്ന രാധാകൃഷ്ണന്‍ വിജിലന്‍സെടുത്ത ഒട്ടുമിക്ക കേസുകളിലും പ്രതിയായി. ചുണ്ണാമ്പുകല്ലിടപാട്‌, ഫ്ലൈ ആഷ്‌ ടെണ്ടര്‍, ഫ്ലൈ ആഷ്‌ കടത്ത്‌, ലൈനര്‍ പ്ലേറ്റ്‌ ഡീലിംഗ്‌….. അഴിമതികളില്‍ ചാക്കിനെ സഹായിക്കാന്‍ ഐപിഎസ്‌ ഉന്നതര്‍ മുതല്‍ ഭരണാധികാരികള്‍ വരെ മത്സരിച്ചു. ചാക്ക്‌ നിറയെ പണവുമായി കഷണ്ടികയറിയ തലയും തടവി രാധാകൃഷ്ണന്‍ അരങ്ങും അണിയറയും വാണു.

അന്വേഷണങ്ങള്‍ പലവഴിക്ക്‌ മുറുകിയപ്പോഴാണ്‌ ചാക്കില്‍ നിന്നും പലരും പുറത്തുചാടാനൊരുങ്ങിയത്‌. തന്റെ ഓഫീസ്‌ മുറിയില്‍ രാധാകൃഷ്ണന്‍ സഹായംചോദിച്ചു വന്ന കഥ ചാനല്‍ ക്യാമറയ്‌ക്കു മുന്നില്‍ അംഗവിക്ഷേപങ്ങളോടെ അഭിനയിച്ച്‌ കാട്ടി ചീഫ്‌ വിപ്പ്‌ അരങ്ങു തകര്‍ത്തു, ‘ എത്രപേര്‍ക്ക്‌ പണം കൊടുത്തു, പെണ്ണിനെ കൊടുത്തു എന്നെല്ലാം അയാള്‍ എന്നോട്‌ പറഞ്ഞു. ഞാനെല്ലാം ചിരിച്ചുകൊണ്ടു കേട്ടിരുന്നു’, എന്നായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആപല്‍ബാന്ധവന്റെ വെളിപ്പെടുത്തല്‍. പോയത്‌ സത്യമാണ്‌ എന്ന്‌ പറയുക മാത്രം ചെയ്ത രാധാകൃഷ്ണന്‍ ബാക്കി വിഴുങ്ങി. പറയേണ്ടപ്പോള്‍ പറയുമെന്ന ഭീഷണി വേറെയും.

എന്തായാലും ചാക്ക്‌ രാധാകൃഷ്ണന്‍ പറയേണ്ടതൊക്കെ പറഞ്ഞുകൊണ്ടിരിക്കുകയാണെന്നാണ്‌ കേള്‍ക്കുന്നത്‌. അഴിമതിക്കേസുകളില്‍ തനിക്കനുകൂലമായി മൊഴിനല്‍കണമെന്ന്‌ ആവശ്യപ്പെട്ട്‌ രാധാകൃഷ്ണനും കൂട്ടരും നടത്തിയ നിരന്തര പീഡനത്തിന്റെയും ഭീഷണിയുടെയും ഫലമാണ്‌ ശശീന്ദ്രന്റെയും കുരുന്നുകളുടെയും മരണമെന്ന്‌ സിബിഐ പറയുന്നു. അവിടെയാണ്‌ പഴയ സിബിഐ സിനിമാക്കഥയിലെ നാരായണന്‍ നമുക്ക്‌ മുന്നിലേക്ക്‌ വരുന്നത്‌. ‘എനിക്ക്‌ ഇവിടെമാത്രമല്ലെടാ പിടി, അങ്ങ്‌ ഡല്‍ഹിയിലുമുണ്ടെടാ പിടീ…..’ എന്ന്‌ വിളിച്ചുപറയുന്ന പ്രതാപചന്ദ്രന്റെ കഥാപാത്രം. അല്ലെങ്കില്‍ ശശീന്ദ്രന്റെയും മക്കള്‍ വിവേക്‌, വ്യാസ്‌ എന്നിവരുടെയും ദുരൂഹമരണം ആത്മഹത്യയാണെന്നും അതില്‍ പ്രേരണാകുറ്റം മാത്രമേ രാധാകൃഷ്ണനുള്ളു എന്നും സിബിഐ കണ്ടെത്തുമ്പോള്‍ ആ ഡല്‍ഹിയിലെ പിടിയുടെ ബലം എത്രയുണ്ടെന്ന്‌ വേറെ പറയേണ്ടതുണ്ട്‌.

എന്നിട്ടും ഒരു പാവത്താന്റെ മുഖഭാവവുമായാണ്‌ രാധാകൃഷ്ണന്റെ പ്രതൃക്ഷപ്പെടല്‍. യുപിസ്കൂള്‍ അധ്യാപകനായിരുന്ന ഒരാള്‍ ഇങ്ങനെയൊക്കെ ചെയ്യുമോ എന്ന്‌ ചോദിക്കാനും ആളുണ്ടായി. അവാര്‍ഡ്‌ കൊടുക്കാന്‍ പത്രങ്ങളുണ്ടായി. അകമ്പടി നടക്കാന്‍ പാര്‍ട്ടി സെക്രട്ടറിമാര്‍ മുതല്‍ മന്ത്രിമാര്‍ വരെയുണ്ടായി. അല്ലെങ്കിലും നമ്മുടെ നാട്ടില്‍ ഇത്തരം പാവത്താന്‍മാര്‍ക്കാണ്‌ ഇപ്പോള്‍ വിപണിമൂല്യം. മനുഷ്യസ്നേഹിയായ ഒരു പാവത്താന്‍ രണ്ടാഴ്ച മുമ്പാണല്ലോ മകളുടെ നിക്കാഹ്‌ കൂടുവാന്‍ ബംഗളുരുവില്‍ നിന്ന്‌ ഹെലികോപ്ടര്‍ പിടിച്ച്‌ കേരളത്തിലെത്തി മടങ്ങിയത്‌. എന്തൊരു സ്വീകരണമായിരുന്നു ഷമീറയുടെ വാപ്പച്ചിക്ക്‌ നമ്മുടെ ചാനല്‍ മുതലാളിമാര്‍ ഒരുക്കിക്കൊടുത്തത്‌. ബംഗളുരുവിലെ പരപ്പനാരാ ജയിലില്‍ നിന്ന്‌ വാപ്പച്ചിഎത്തി കുത്ത്ബ ചൊല്ലി മകളുടെ നിക്കാഹ്‌ നടത്തി. പെണ്‍മക്കളുടെ കല്യാണത്തിന്‌ അവധി കിട്ടാതെ അറബുനാടുകളില്‍ ജോലിചെയ്യുന്ന ബാപ്പമാര്‍ കണ്ടുപഠിക്കണം.

നര്‍ഗീസിന്റെയും സുനില്‍ദത്തിന്റെയും മുടിയനായ പുത്രനാണ്‌ മറ്റൊരു പാവം. അമ്പതാംവയസിലും ഒന്നുമറിയാത്ത പാവം കുഞ്ഞാണ്‌ സഞ്ജു എന്നാണല്ലോ ടി.ജെ.എസ്‌. ജോര്‍ജ്ജ്‌ ആദി മാധ്യമകേസരികളുടെ വാദം. ദാവൂദ്‌ ഇബ്രാഹിം വെടിപൊട്ടിച്ചുകളിക്കാന്‍ വാങ്ങിച്ചുകൊടുത്ത തോക്കുമായി പാവം ഒന്നുമറിയാതെ നടക്കുകയായിരുന്നുവത്രെ. എന്തായാലും നമ്മുടെ മണ്ണഴിപ്പള്ളിക്കൂടത്തിലെ പഴയ ഹിന്ദിമുന്‍ഷി എത്തപ്പെട്ടത്‌ ഇത്രയേറെ ആരാധകരുള്ള പാവത്താന്‍മാരുടെ ശ്രേണിയിലാണെന്നതുകൊണ്ട്‌ അദ്ദേഹത്തിന്‌ ആശ്വസിക്കാം.

എം. സതീശന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.