Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നൂറ്റിയൊന്നും കടന്ന്‌ കേരള സൈഗാള്‍…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 30, 2013, 09:50 pm IST
in Varadyam

കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ നൂറ്റി ഒന്നാം വയസ്സില്‍. നൂറിന്റെ നിറവിലും സപ്തസ്വരസംഗീതം പകര്‍ന്നുനല്‍കി ഭാഗവതര്‍ ഇന്നും കര്‍മനിരതനാണ്‌. മാര്‍ച്ച്‌ 29ന്‌ അദ്ദേഹത്തിന്‌ 101 വയസ്സു തികഞ്ഞു. കൊച്ചിയില്‍ മക്കളോടൊത്ത്‌ താമസിക്കുകയാണ്‌ സംഗീതലോകത്തെ കാരണവര്‍ പാപ്പുക്കുട്ടി ഭാഗവതരും ഭാര്യയും.

നാടകത്തില്‍ പാടി അഭിനയിച്ചു തുടങ്ങിയ പാപ്പുക്കുട്ടി ഭാഗവതരുടെ കലാജീവിതം തലമുറകള്‍ക്ക്‌ പ്രചോദനമേകുകയാണ്‌. കലാജീവിതത്തില്‍ പൂര്‍ണചന്ദ്രശതാഭിഷിക്തനായ (84വര്‍ഷം) കേരള സൈഗാള്‍ പാപ്പുക്കുട്ടി ഭാഗവതര്‍ അവിസ്മരണീയ ചരിത്രം രചിക്കുകയാണിന്ന്‌. നാടകനടന്‍, ഗായകന്‍, സംഗീതജ്ഞന്‍, സിനിമാ നടന്‍, പിന്നണിഗായകന്‍, കഥാപ്രാസംഗികന്‍, സംഗീതഗുരു തുടങ്ങി സംഗീതകല ജീവിതസന്ദേശമാക്കിയ ഭാഗവതര്‍ നൂറാംവയസിലും സംഗീതാര്‍ച്ചന നടത്തി ഗിന്നസ്‌ ബുക്ക്‌ റെക്കോര്‍ഡിലേയ്‌ക്ക്‌ പ്രവേശിക്കുകയും ചെയ്തു. 99-ാ‍ം വയസില്‍ മേരിക്കുണ്ടൊരു കുഞ്ഞാട്‌ സിനിമയില്‍ “എന്റെടുക്കേല്‍വന്നടുക്കും. . . . . ” എന്ന ഹിറ്റ്ഗാനം പാടി ജനഹൃദയങ്ങളെ ആവേശം കൊള്ളിച്ച പാപ്പുക്കുട്ടി ഭാഗവതര്‍ നൂറാം വയസില്‍ റോഷന്‍ ആന്‍ഡ്രൂസിന്റെ മുംബൈ പോലീസില്‍ അഭിനയിക്കുകയും ചെയ്തുകഴിഞ്ഞു.

അതിര്‍ത്തികള്‍ കടന്നും, മനസുകള്‍ കയ്യടക്കി ഭാഗവതര്‍ നടത്തിയ സംഗീതക്കച്ചേരികള്‍ മാത്രം 1750 ഓളം വേദികള്‍ പിന്നിട്ടുകഴിഞ്ഞു. അരനൂറ്റാണ്ട്‌ കാലം നാടകരംഗത്തെ നിറ സാന്നിദ്ധ്യമായിരുന്നു ഭാഗവതര്‍. നൂറിലേറെ സിനിമകളില്‍ അഭിനയിച്ചും 22ഓളം സിനിമകളില്‍ പിന്നണി പാടിയും ഒട്ടേറെ വേദികളില്‍ കഥാപ്രാസംഗികനായും കേരള സൈഗാള്‍ പാപ്പുകുട്ടി ഭാഗവതര്‍ കലാജീവിതത്തില്‍ സമര്‍പ്പണ സന്ദേശമായി മാറി.

അവാര്‍ഡുകളെക്കാളേറെ ജനഹൃദയങ്ങളിലെ അംഗീകാരവും ജീവിതത്തില്‍ പകര്‍ന്നുനല്‍കുന്ന സമാധാന സംതൃപ്തിയുമാണ്‌ പാപ്പുക്കുട്ടി ഭാഗവതരുടെ കലാജീവിതം. തീരദേശമായ വൈപ്പിന്‍ മാലിപ്പുറത്ത്‌ 1913 മാര്‍ച്ച്‌ 29ന്‌ മൈക്കിള്‍ അന്ന ദമ്പതികളുടെ മകനായി ജനിച്ച പാപ്പുക്കുട്ടി സംഗീതസമര്‍പ്പണ ജീവിതത്തിലൂടെയാണ്‌ ഭാഗവതരായി മാറിയത്‌. ഏഴാം വയസ്സില്‍ വേദമണി നാടകത്തില്‍ പാടി അഭിനയിച്ച്‌ തുടങ്ങിയ കലാജീവിതത്തില്‍ ഭാഗവതരുടെ സംഭാവനകള്‍ ഏറെ. പന്ത്രണ്ടാം വയസ്സില്‍ രംഗനാഥകമ്മത്തിന്റെയും കൃഷ്ണന്‍കുട്ടി ഭാഗവതരുടെയും ശിക്ഷണത്തില്‍ സപ്തസ്വരസംഗീതാദ്ധ്യായനവും നേടി.

മുപ്പതോളം നാടകങ്ങളില്‍ വിവിധതരത്തിലുള്ള കഥാപാത്രങ്ങള്‍ക്ക്‌ ജീവന്‍ നല്‍കിയ പാപ്പുക്കുട്ടി ഭാഗവതരുടെ നാടകജീവിതത്തിലെ തിളങ്ങിയ വേഷം “മിശിഹാ ചരിത്രം” നാടകത്തിലെ മദ്ഗലനമറിയം സ്ത്രീ വേഷമായിരുന്നു. 30ല്‍പരം വേദികളിലാണ്‌ മദ്ഗലന മറിയമായി ഭാഗവതര്‍ അഭിനയസിദ്ധി പ്രകടമാക്കിയത്‌. ഇതോടെ പാപ്പുക്കുട്ടി കൊച്ചിയിലെ കലാസ്വാദകര്‍ക്കിടയിലും കലാകാരന്മാര്‍ക്കിടയിലും ആദരണീയനായി മാറുകയും ചെയ്തു.

തിക്കുറിശ്ശി സുകുമാരന്‍നായര്‍, വൈക്കം വാസുദേവന്‍ നായര്‍, അഗസ്റ്റിന്‍ ഭാഗവതര്‍, സെബാസ്റ്റ്യന്‍, കുഞ്ഞ്കുഞ്ഞ്‌ ഭാഗവതര്‍ എന്നിവരോടൊത്തുള്ള നാടകജീവിതമാണ്‌ ഭാഗവരുടെ കലാജീവിതത്തിന്റെ ഗതി മാറ്റിയത്‌. 22-ാ‍ം വയസ്സില്‍ പ്രസന്ന എന്ന സിനിമയിലഭിനയിച്ച്‌ താരമായി രംഗപ്രവേശം ചെയ്ത പാപ്പുക്കുട്ടി ഭാഗവതര്‍ അഭിനയമികവിലൂടെ സിനിമാലോകത്തും തിളങ്ങി. വിലകുറഞ്ഞ മനുഷ്യന്‍, വിരുതന്‍ ശങ്കു, ആല്‍മരം, ഭാര്യമാര്‍ സൂക്ഷിക്കുക, മുതലാളി, സ്ത്രീഹൃദയം, ഒരാള്‍കൂടി കള്ളനായി, പഠിച്ച കള്ളന്‍, ശ്യാമളചേച്ചി, അഞ്ച്‌ സുന്ദരിമാര്‍, ഗുരുവായൂരപ്പന്‍ തുടങ്ങി പാപ്പുക്കുട്ടി അഭിനയിച്ച സിനിമാപട്ടിക നീളുകയാണ്‌. 20ഓളം സിനിമകളിലഭിനയിച്ച പാപ്പുക്കുട്ടി ഭാഗവര്‍ ഇന്നും ഓര്‍ക്കുന്ന സിനിമ, കുടുംബസുഹൃത്തും സഹോദരതുല്യനുമായ അഗസ്റ്റിന്‍ ഭാഗവതരുടെ മകനും പിന്നണി ഗായകനുമായ കെ.ജെ.യേശുദാസിനോടൊത്ത്‌ അഭിനയിച്ച ‘കറുത്തകൈ’ എന്ന ചിത്രമാണ്‌. ഇതില്‍ ദാസിനോടൊത്ത്‌ ഗാനാലാപനവും നടത്തിയിട്ടുണ്ട്‌. ഒട്ടേറെ മുന്‍ സിനിമാതാരങ്ങളുമായി സെറ്റിലും വേദിയിലും സൗഹൃദം പങ്കിട്ട ഭാഗവതര്‍ നൂറാം വയസ്സിലും റോഷന്‍ ആന്‍ഡ്രൂസിന്റെ സിനിമയില്‍ വേഷമിട്ടു.

പന്ത്രണ്ടാം വയസ്സില്‍ തുടങ്ങിയ സംഗീത തപസ്യയാണ്‌ പാപ്പുക്കുട്ടി ഭാഗവതരുടെ ശതാബ്ദി വയസ്സിലും സന്തതസഹചാരിയായിട്ടുള്ളത്‌. ഇപ്പോഴും കൊച്ചിയിലെ താമസ സ്ഥലത്തുനിന്ന്‌ ബസ്സിലും ബോട്ടിലും സഞ്ചരിച്ച്‌ സംഗീതവിദ്യ ശിഷ്യര്‍ക്ക്‌ പകര്‍ന്നുനല്‍കുന്നതില്‍ ഭാഗവതര്‍ ശ്രദ്ധാലുവാണ്‌.

“സോജാ രാജകുമാരി….” എന്ന സൈഗാളിന്റെ ഈരടികള്‍ ചുണ്ടിലെന്നും പാടിനടന്ന പാപ്പുക്കുട്ടി ഭാഗവതരെ കൊച്ചിയിലെ ജനം െ‍സൈഗാള്‍ എന്നാണ്‌ വിശേഷിപ്പിച്ചത്‌. ഒടുവില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ പ്രശസ്തിപത്രത്തില്‍ ഭാഗവതരെ “കേരള സൈഗാള്‍” എന്നും വിശേഷിപ്പിച്ചത്‌ ഏറെ വിലപ്പെട്ടതായാണ്‌ പാപ്പുക്കുട്ടി ഭാഗവതര്‍ കരുതുന്നത്‌.

കേരള സംഗീത നാടക അക്കാദമി അവാര്‍ഡ്‌ (1991), അക്കാദമി പ്രത്യേക പുരസ്ക്കാരം (1997), അക്കാദമി ഫെല്ലോഷിപ്പ്‌ (2004) തുടങ്ങിയ സവിശേഷ പുരസ്ക്കാരങ്ങള്‍ക്കൊപ്പം ഒട്ടേറെ പുരസ്ക്കാരങ്ങള്‍ തേടിയെത്തിയ പാപ്പുക്കുട്ടി ഭാഗവതര്‍ നൂറാം വയസ്സില്‍ 2012 നവംബറില്‍ നടത്തിയ കച്ചേരിയിലൂടെയാണ്‌ ഗിന്നസ്സിലെത്തുന്നത്‌.

സമ്പത്ത്‌ നോക്കാതെ സപ്തസ്വരങ്ങള്‍ പകര്‍ന്നുനല്‍കി ശിഷ്യരിലും ജനങ്ങളിലും ആദരണീയനായ സംഗീതലോകത്തെ കാരണവരുടെ 101-ാ‍ം ജന്മദിനാമാഘോഷിക്കുമ്പോള്‍ കൊച്ചി പെരുമ്പടപ്പ്‌ ദേശം നിറഞ്ഞ സന്തോഷത്തിലാണ്‌. ദുഃഖവെള്ളിയാഴ്ച ദിനത്തിലെത്തിയ ജന്മദിനാഘോഷം ഏറെ അനുഗ്രഹമായാണ്‌ ശിഷ്യഗണങ്ങള്‍ കരുതുന്നത്‌.

പെരുമ്പടപ്പ്‌ ചക്കാലക്കല്‍ വീട്ടില്‍ ഭാര്യ ബേബി, മകനും താരവുമായ മോഹന്‍ജോസ്‌, സാബു, സാലി, ജീവന്‍, മകളും സംവിധായകന്‍ കെ.ജി.ജോര്‍ജിന്റെ ഭാര്യയുമായ സല്‍മ എന്നിവരോടും സുഹൃത്തുക്കളോടും നാട്ടുകാരോടുമൊത്ത്‌ ജന്മദിനമാഘോഷിച്ചു കേരളാ സൈഗാള്‍….ഇനിയും ഏറെക്കാലം അദ്ദേഹം ആരോഗ്യവാനായി ഇരിക്കുമെന്ന പ്രാര്‍ത്ഥനയോടെ….

കൃഷ്ണകുമാര്‍ മട്ടാഞ്ചേരി

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദി ട്രംപിന്റെ അടിമയെന്ന് രാഹുല്‍ഗാന്ധി, എന്നാല്‍ മോദി പറയുന്നത് ട്രംപ് കേള്‍ക്കുന്നു, ഇറാനും… പുതിയൊരു ഇന്ത്യന്‍ കപ്പല്‍ ഹോര്‍മുസ് കടന്നു

മണിപ്പൂരിലെ വിഘടനവാദികള്‍ക്ക് മിലിറ്ററി ഗ്രേഡിലുള്ള ആയുധങ്ങളുടെ പരിശീലനം മ്യാന്‍മറില്‍ നടക്കുന്നു. പരിശീലിപ്പിക്കുന്ന അമേരിക്കന്‍ ചാരസംഘടനയായ സിഐഎയുടെ വരെ പ്രതിനിധികള്‍
India

മണിപ്പൂരിലെ വിഘടനവാദികളുടെ കയ്യില്‍ മിലിറ്ററി ഗ്രേഡ് ആയുധം…സ്ത്രീകളെ മുന്നില്‍ നിര്‍ത്തി മതപരിവര്‍ത്തനലോബികളും ഡീപ് സ്റ്റേറ്റും…

India

10,000 കിലോമീറ്റർ വേഗത്തിൽ പറന്നെത്തും , പ്രോജക്റ്റ് വിഷ്ണു ; ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹൈപ്പർസോണിക് ക്രൂയിസ് മിസൈലിന്റെ പണിപ്പുരയിൽ ഇന്ത്യ

Kerala

ദാഹിച്ച് നിന്ന ഒരു അമ്മയ്‌ക്ക് ആശ്വാസമായി ഒരു തുള്ളി വെള്ളം എത്തിക്കാൻ കഴിഞ്ഞത് — അതാണ് എന്റെ ഏറ്റവും വലിയ സന്തോഷം: മേജര്‍ രവി

ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായര്‍ ഒരു വൃദ്ധയെ ആശ്ലേഷിക്കുന്നു (വലത്ത്)
Kerala

ഡീല്‍ വിവാദം പാലക്കാട് ഏറ്റില്ല, അപ്പോള്‍ ചതി; ശോഭയോട് ചെയ്ത അതേ ചതി ഏറ്റുമാനൂരില്‍ ആതിരയോടും ചെയ്യാന്‍ ശ്രമിച്ചിരുന്നു

പുതിയ വാര്‍ത്തകള്‍

പവന്‍കല്യാണിന് ശാരീരികാസ്വാസ്ഥ്യം; ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി

ഇവിടെ മതനിന്ദാനിയമം അള്ളാ‍ഹുവിനെ രക്ഷിക്കാനാണ് ; രാഹുൽ ഈശ്വർ ജിഹാദികളുടെ പങ്ക് പറ്റുന്നു ; തുറന്നടിച്ച് ആരിഫ് ഹുസൈൻ തെരുവത്ത്

സിന്ദൂരം തൊടരുത് , ബുർഖ ധരിക്കാം : വേർതിരിവ് കാണിച്ച ലെന്‍സ് കാര്‍ട്ടിൽ ഷോറൂമിലെത്തി ജീവനക്കാരെ സിന്ദൂരം തൊടുവിച്ച് ബജ്രറംഗദൾ പ്രവർത്തകർ

സ്ത്രീ വഞ്ചന കോണ്‍ഗ്രസ് പാരമ്പര്യം; ഇന്‍ഡി മുന്നണി രാജ്യത്തെ മുഴുവന്‍ വനിതകളെയും വഞ്ചിച്ചു: കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 മരണം

നാവിക ഉപരോധം നീക്കാതെ അമേരിക്കയുമായി ചര്‍ച്ചയില്ലെന്ന് ഇറാന്‍,ഇറാന് അവസാന അവസരം, വഴങ്ങിയില്ലെങ്കില്‍ എല്ലാം തകര്‍ക്കുമെന്ന് ട്രംപ്

വിരുദുനഗറിൽ പടക്കനിർമ്മാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ 18 പേർ മരിച്ചു, :  ആറ് പേർക്ക് ഗുരുതര പരിക്ക്

പൊലീസുകാരനെന്ന് പറഞ്ഞ് തിരുത്തിയ ലോട്ടറി ടിക്കറ്റ് നല്‍കി വില്‍പ്പനക്കാരെ കബളിപ്പിച്ച് പണം തട്ടിയ ആള്‍ക്കായി അന്വേഷണം

മന്തി പ്ലേറ്റിന് മുന്നില്‍ ശ്രീകൃഷ്ണ ഭഗവാന്റെ ചിത്രം പ്രചരിപ്പിച്ച മലപ്പുറത്തെ ഹോട്ടല്‍ ഉടമകള്‍ അറസ്റ്റില്‍

കുംഭമേള വൈറല്‍ താരം ഗര്‍ഭിണി ; യാത്ര ചെയ്യാനാകില്ല , ചോദ്യം ചെയ്യലിന് എത്താനാകില്ലെന്ന് ഫർമാൻ ഖാൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.