Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭഗവദ്‌ കഥാമൃതം പെയ്യുമ്പോള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 28, 2013, 12:02 am IST
in Vicharam

നാളെ മുതല്‍ ഏപ്രില്‍ 7 വരെ ഗുരുവായൂരില്‍ അഖിലഭാരത ഭാഗവത സത്രം നടക്കുന്നു

മഹാഭാരത കര്‍ത്താവായ വ്യാസമഹര്‍ഷി ഒരിക്കല്‍ ദുഃഖിതനായി ചിന്തയിലാണ്ടിരിക്കുന്ന വേളയില്‍ നാരദര്‍ അവിടെയെത്തി.

‘മഹര്‍ഷേ, അങ്ങ്‌ ചിന്താകുലനായി, ദുഃഖിതനായിരിക്കുന്നവല്ലോ? ചിന്ത അപകടകരമാണ്‌. ചിന്തയേക്കാള്‍ ചിത എത്രയോ മെച്ചം. ചിത ജീവനറ്റദേഹത്തെയാണ്‌ നശിപ്പിക്കുന്നതെങ്കില്‍ ചിന്ത ജീവനുള്ള ശരീരത്തെത്തന്നെ എരിച്ചുകൊണ്ടേയിരിക്കും. ഈ ദുഃഖ ചിന്തകള്‍ അകറ്റുവാന്‍ ഭഗവാന്‍ കൃഷ്ണനോട്‌ പ്രാര്‍ത്ഥിക്കുക. താങ്കള്‍ മഹാഭാരതത്തില്‍ അദ്ദേഹത്തെക്കുറിച്ച്‌ കുറച്ചല്ലേ എഴുതിയുളളൂ. ബാല്യകാലം മുതലുള്ള കൃഷ്ണഗാഥ വിശദമായി എഴുതൂ.

വ്യാസന്‍ നാരദരുടെ വാക്കുകളുടെ പൊരുളറിഞ്ഞ്‌ ഭഗവദ്ലീലകള്‍ക്ക്‌ കാവ്യാവിഷ്ക്കാരം നല്‍കാന്‍ തുടങ്ങി. ശ്രീമദ്‌ ഭാഗവതം അപ്രകാരം രചിക്കപ്പെട്ടതാണത്രെ.

ശ്രീമദ്‌ ഭാഗവതം ഏഴു ദിവസം അതീവ ശ്രദ്ധയോടെ ശ്രവിച്ച പരീക്ഷിത്ത്‌ മഹാരാജാവിന്‌ പരമപുരുഷാര്‍ത്ഥമായ മോക്ഷം സിദ്ധിച്ചു. ബ്രഹ്മോപദേശം നല്‍കാന്‍ അധികാരിയായ ശ്രീശുകനില്‍നിന്നും അദ്ദേഹത്തിന്‌ ബ്രഹ്മോപദേശവും ലഭിച്ചു. നൈമിശാരണ്യത്തില്‍ വച്ച്‌, അജ്ഞതയാകുന്നഅന്ധകാരത്തെ നിശ്ശേഷം നശിപ്പിക്കുവാന്‍ അദ്ദേഹത്തിന്‌ ബ്രഹ്മോപദേശവും ലഭിച്ചു. അപാരജ്യോതിസ്സിനുടമയായ സൂതനെ വണങ്ങി നമസ്ക്കരിച്ചിട്ട്‌ ശൗനകന്‍ എന്ന ബ്രാഹ്മണോത്തമന്‍ ചോദിക്കുന്ന ചോദ്യങ്ങളുടെ മറുപടിയായിട്ടാണ്‌ ഭാഗവതം ആവിഷ്ക്കരിച്ചിരിക്കുന്നതെന്ന്‌ പറയാം.

കാരണഗുരുവായ, പരമാചാര്യനായ വ്യാസനെ നമിച്ച ശേഷമാണ്‌ ഭാഗവതം തുടങ്ങുന്നത്‌. സ്തോത്രങ്ങള്‍ക്ക്‌ ആനന്ദരസായനം നല്‍കുന്ന ഭഗവത്കഥകളെ ആഖ്യാനം ചെയ്യണമേ എന്ന പ്രാര്‍ത്ഥനയാണ്‌ ശൗനകന്‍ സൂതനോട്‌ ആദ്യമായി അര്‍ത്ഥിക്കുന്നത്‌. സൂതമുഖത്തുനിന്നും നിര്‍ഗളിക്കുന്ന അമൃതസദൃശമായ ഭഗവദ്കഥകള്‍ അജ്ഞാനാന്ധകാരത്തെ അകറ്റുന്നു. ശാശ്വത മാനസികാഹ്ലാദം നിറയുന്നു.
ഭഗവദ്കഥകളുടെ ആനന്ദാതിശയത്തിനു മുന്നില്‍ ധ്യാനലീരാകുന്ന ഭക്തസഹസ്രങ്ങളുടെ മനോതടങ്ങളിലൂടെ കാലാതീതമായി ഒഴുകിപ്പരക്കുകയാണ്‌ ഭഗവത്കഥാമൃതം

ശ്രീമദ്‌ ഭാഗവത മാഹാത്മ്യത്തിന്റെ ഗോകര്‍ണോപഖ്യാനത്തിന്റെ ഉപാഖ്യാനത്തില്‍ ഭാഗവത കഥാശ്രവണ വൈശിഷ്ട്യത്തെക്കുറിച്ച്‌ വിവരിക്കുന്നതു കേട്ടാല്‍ സമകാലികമായ ദുരവസ്ഥകളെയാണോ ലക്ഷ്യമാക്കുന്നതെന്ന്‌ തോന്നിപ്പോകും. യാതൊരുവരാണോ സത്യനിഷ്ഠയില്ലാതെയോ മാതാപിതാക്കളെ ദുഷിക്കുന്നവരോ ദുരാഗ്രഹികളോ സ്വാശ്രമധര്‍മങ്ങളെ അവഗണിക്കുന്നവരോ അന്യരെ വഞ്ചിക്കുന്നവരോ മാത്സര്യബുദ്ധികളോ പ്രാണിഹിംസാശീലരോ ആയിരിക്കുന്നത്‌, പശുഹത്യ, ബ്രഹ്മഹത്യ, മദ്യപാനം, ചോരണം എന്നിവയില്‍ ഏര്‍പ്പെടുക, പഞ്ചമഹാപാപങ്ങളാല്‍ ദുഷിക്കപ്പെടുക, ക്രൂര പിശാചുക്കളെപ്പോലെ നിര്‍ദ്ദയരായിരിക്കുക, പരസ്ത്രീകളെ ദുഷിപ്പിക്കുന്നവരായിരിക്കുക തുടങ്ങിയവരെല്ലാം ഭാഗവത ശ്രവണത്താല്‍ പരിശുദ്ധരാക്കപ്പെടുമത്രെ.

ഭഗവാന്‍ കര്‍ദ്ദമ-ദേവഹുതിമാരിലൂടെ കപിലാവതാരത്തെ കൈക്കൊണ്ട്‌ ഭാഗവത ലക്ഷ്യത്തെ സാക്ഷാത്ക്കരിച്ചുവത്രെ. കാമിനി, മദ്യം, ചൂത്‌ (മാത്സര്യം), ഹിംസ, കനകം എന്നീ സങ്കേതങ്ങളില്‍ യുഗന്നാഥനായിരിക്കുന്ന കലിയുടെ ബാധാദോഷങ്ങളില്‍ പ്പെട്ടുഴലുന്ന സമകാലീനാവസ്ഥകളെ നേരിടുവാന്‍ ഭഗവദ്‌ കീര്‍ത്തനമാണൊരു പോംവഴി.

‘സര്‍വഭൂതേഷ്ഠയ പശ്യത്‌

ഭഗവത്‌ ഭാവമാത്മന:

ഭൂതാനി ഭഗവത്‌ ആത്മന്വേഷ

ഭാഗവതോത്തമ’

സര്‍വഭൂതങ്ങളിലും ഭഗവാനെ ദര്‍ശിക്കുന്നതും ഭഗവാനില്‍ സര്‍വഭൂതങ്ങളായും ദര്‍ശിക്കുന്നതുമാണ്‌ വിഷ്ണുഭക്തദര്‍ശനം. ഈ ദാര്‍ശനികാടിത്തറയ്‌ക്ക്‌ മുകളിലാണ്‌ ഭാഗവത യജ്ഞാവേദികള്‍ ഉണരുന്നത്‌.

ഗുരുവായൂര്‍ ഭൂലോകവൈകുണ്ഠം ഭാഗവതകഥാമൃതപ്രവാഹത്താല്‍ ധന്യമാവുകയാണ്‌. ശ്രീകൃഷ്ണജന്മഭൂമിയായ മഥുരയിലെ ശ്രീകൃഷ്ണജന്മസ്ഥാനത്തുനിന്നും കാരാഗൃഹമായിരുന്നുവെന്ന്‌ കരുതപ്പെടുന്ന ക്ഷേത്രസങ്കേതത്തില്‍നിന്നും പൂജിച്ച ശ്രീകൃഷ്ണ വിഗ്രഹവുമായി പുറപ്പെട്ട ശ്രീകൃഷ്ണ ചൈതന്യരഥയാത്ര ഈ ഭാഗവത സത്രത്തിന്റെ സവിശേഷതയാണ്‌. ഭാഗവത മഹത്വം ഭാരതം മുഴുവന്‍ പ്രചരിപ്പിക്കുക എന്നൊരു സന്ദേശമാണ്‌ രഥയാത്ര വഹിക്കുന്നത്‌. വൃന്ദാവനം, ഗോവര്‍ദ്ധനോദ്ധാരണ ഭൂമി എന്നുതുടങ്ങി ശ്രീകൃഷ്ണ ജീവിതസംബന്ധിയായ പുണ്യഭൂമികളേയും നിരവധി ക്ഷേത്രസങ്കേതങ്ങളെയും സന്ദര്‍ശിച്ചാണ്‌ രഥയാത്ര ഗുരുവായൂരെത്തുന്നത്‌.

ലക്ഷക്കണക്കിന്‌ ഭാഗവത ശ്രോതാക്കളേയും ശ്രീകൃഷ്ണ ഭക്തരേയും ഉള്‍ക്കൊള്ളാനാവും വിധമുള്ള സജ്ജീകരണങ്ങളാണ്‌ ഗുരുവായൂരിര്‍ ദേവസ്വവും ഭാഗവത സത്ര സംഘടാകരും ഒരുക്കുന്നത്‌. 2013 മാര്‍ച്ച്‌ 29 മുതല്‍ ഏപ്രില്‍ 7 വരെ ഗുരുവായൂരില്‍ നടക്കുന്ന ഈ അഖിലഭാരത ഭാഗവത സത്രത്തില്‍ കേരളത്തിലെമ്പാടുമുള്ള നാരായണീയ പാരായണ സമിതിയംഗങ്ങള്‍ സംബന്ധിക്കും. ഈ സമിതികളുടെ പ്രതിനിധികളായെത്തുന്ന മഹിളകള്‍ ശ്രീകൃഷ്ണ വിഗ്രഹങ്ങളുമായി ഈ രഥയാത്രയെ ഗുരുവായൂരില്‍ വരവേല്‍ക്കുന്നു. ഭാഗവത സത്രവേദിയിലെ സപ്തദിന സാന്നിദ്ധ്യം കൊണ്ട്‌ ശ്രേഷ്ഠമാക്കുന്ന ശ്രീകൃഷ്ണ വിഗ്രഹങ്ങളുമായി ഇവര്‍ സത്രം കഴിഞ്ഞ്‌ മടങ്ങുകയും ചെയ്യും.

‘അഘമകലുമഖില ജഗദധിപതി കഥാമൃതം

ആ ജീവനാന്തം മുഷിച്ചിലുണ്ടായ്‌ വരാ’

എന്ന തുഞ്ചത്താചാര്യരുടെ വചനങ്ങളെ പ്രകാശവത്താക്കുംവിധം ഭാഗവതമെന്ന ഭഗവദ്‌ വിഭൂതി നാടെങ്ങും അര്‍ത്ഥപൂര്‍ണമായി പരക്കട്ടെ എന്ന പ്രത്യാശയോടെ ഗോപുരനടയിലാണ്‌ ഈ അഖിലഭാരത ഭാഗവത സത്രത്തിന്‌ തിരി തെളിയുന്നത്‌.

പായിപ്ര രാധാകൃഷ്ണന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

India

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

Kerala

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

Gulf

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

India

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

പുതിയ വാര്‍ത്തകള്‍

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

ആദിവാസി യുവതിക്ക് ഗര്‍ഭകാലത്ത് പോഷകാഹാരങ്ങള്‍ നല്‍കിയില്ല,മുലപ്പാല്‍ കുറവായതിനാല്‍ കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്നത് തിളപ്പിച്ചാറിയ വെള്ളം

ആട്ടിറച്ചിക്ക് പകരം ഹോട്ടലുകളിൽ ബീഫ് വിതരണം ചെയ്തു : ഇറച്ചിക്കട ഉടമ മുഹമ്മദ് ഉസ്മാനും സഹായി ജഹാംഗീറും അറസ്റ്റിൽ ; കണ്ടെടുത്തത് 50 കിലോ മാംസം

രാജസ്ഥാനിൽ 13 വയസ്സുള്ള പെൺകുട്ടിയെ 32 പേർ ബലാത്സംഗം ചെയ്തു : ക്രൂരത നടന്ന മൂന്ന് ഹോട്ടലുകൾ ബുൾഡോസറിന് ഇടിച്ചുനിരത്തി ഭരണകൂടം

രാം ലല്ലയെ എതിർക്കുന്ന സനാതന ധർമ്മത്തെ അവഹേളിക്കുന്ന അഖിലേഷ് ശ്രീകൃഷ്ണനായി ; എസ്പി മേധാവിയെ ദൈവമായി ചിത്രീകരിച്ച പാർട്ടി പ്രവർത്തകർ മാപ്പ് പറയണം 

റഡാറുകളുടെ കണ്ണ് വെട്ടിക്കുന്ന യൂണികോൺ ഇനി ഇന്ത്യയ്‌ക്കും ; കടലിൽ ചൈനയ്‌ക്ക് നാശം വിതയ്‌ക്കുന്ന പ്രതിരോധ കരാറിൽ ഒപ്പ് വച്ച് ഇന്ത്യയും , ജപ്പാനും

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.