Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഒപ്പത്തിനൊപ്പം; അല്‍പ്പം മുന്നില്‍ ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 23, 2013, 12:11 am IST
inVicharam

സര്‍വകലാശാലാ തെരഞ്ഞെടുപ്പ്‌ ഒരു സൂചികയാണെങ്കില്‍ ഡിസംബറിലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാജസ്ഥാനില്‍ ബിജെപി ഉജ്ജ്വല വിജയം നേടും. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്്‌ നേടിയതുപോലൊരു തൂത്തുവാരല്‍ ബിജെപി നടത്തും. അത്രക്ക്‌ ദയനീയമായിരുന്നു ഏതാനും മാസം മുന്‍പ്‌ സര്‍വകലാശാലാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗത്തിന്റെ തോല്‍വി. തികച്ചും രാഷട്രീയമായി നടന്ന തെരഞ്ഞെടുപ്പില്‍ എന്‍എസ്‌യുവിനു ഒരു സര്‍വകലാശാലയില്‍ പോലും ഭരണംപിടിക്കാന്‍ കഴിഞ്ഞില്ല. ഒമ്പതു വാഴ്സിറ്റികളില്‍ അഞ്ചിടത്ത്‌ എബിവിപിയും മൂന്നിടത്ത്‌ സ്വതന്ത്രരും പ്രസിഡനൃ സ്ഥാനം നേടിയപ്പോള്‍ ഒരിടത്ത്‌ എസ്‌എഫ്‌ഐ വിജയിച്ചു. ജയിച്ച സ്വതന്ത്രരിലൊരാള്‍ എബിവിപിയില്‍ ചേരുകയും ചെയ്തു.

എന്നാല്‍ ബിജെപി ഏകപക്ഷീയമായ ഒരു ജയം പ്രതീക്ഷിക്കുന്നില്ല. ഒപ്പത്തിനോപ്പം എന്നാല്‍ അല്‍പം മുന്നില്‍ ബിജെപി എന്നതാണ്‌ രാജസ്ഥാനിലെ അവസ്ഥ. വസുന്ധര രാജെ സിന്ധ്യയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി ബിജെപി ഭരണം തിരിച്ചുപിടിക്കാന്‍ കോപ്പുകൂട്ടിക്കഴിഞ്ഞു. അശോക്‌ ഗഹലോട്ട്്‌ നടത്തിയ വികസനപ്രവര്‍ത്തനം പറഞ്ഞ്‌ വോട്ടു പിടിക്കാമെന്ന പ്രതീക്ഷയിലാണ്‌ കോണ്‍ഗ്രസ്സ്‌. കോണ്‍ഗ്രസിനും ബിജെപിക്കും വ്യക്തമായ അടിത്തറയുള്ള രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പ്്‌ ഫലം തുടര്‍ന്നുവരുന്ന ലോക്സഭാ തെരഞ്ഞെടുപ്പിലും നിര്‍ണായകമാകും.

നഷ്ടപ്പെട്ട അധികാരം കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയില്‍നിന്നു പിടിച്ചെടുക്കാന്‍ കഴിഞ്ഞ ആവേശം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരില്‍ അടങ്ങിയിട്ടില്ല. കേവല?ഭൂരിപക്ഷം ഒറ്റക്ക്‌ കിട്ടിയില്ലെങ്കിലും ? ഭരണം പിടിക്കാന്‍ കഴിഞ്ഞു. 2008 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആകെയുള്ള 200 സീറ്റില്‍ 96 സീറ്റുനേടാന്‍ കോണ്‍ഗ്രസിനു കഴിഞ്ഞിരുന്നു. 79 സീറ്റുകളായിരുന്നു ബിജെപിക്ക്‌. ബിഎസ്പിക്ക്‌ ആറും മറ്റുള്ളവര്‍ക്ക്‌ ഇരുപതും സീറ്റുകള്‍ ലഭിച്ചു. 2003 ല്‍ 114 സീറ്റ്‌ നേടി വ്യക്തമായ ?ഭൂരിപക്ഷത്തോടെ അധികാരത്തില്‍വന്ന ബിജെപിക്ക്‌ തിരിച്ചടി തന്നെയായിരുന്നു 2008ലെ തോല്‍വി.

എന്നാല്‍, 1989ലെ ഷെഖാവത്ത്‌ തരംഗത്തിലും 2003ല്‍ വാജ്്പേയി തരംഗത്തിലും ഉണ്ടാക്കിയനേട്ടം ആവര്‍ത്തിക്കണം എന്ന പ്രതീക്ഷയിലാണ്‌ ഇന്ന്‌ ബിജെപി. 1989ല്‍ നിയമസഭയില്‍ 140 സീറ്റും ബിജെപി സ്വന്തമാക്കിയപ്പോള്‍ തുടര്‍ന്നു നടന്ന ലോക്്സഭാതെരഞ്ഞെടുപ്പില്‍ 25ല്‍ 24 സീറ്റും ബിജെപി സഖ്യം നേടി. കോണ്‍ഗ്രസ്‌ തുടച്ചുനീക്കപ്പെട്ടു. ഒരു സീറ്റ്‌ സിപിഎമ്മിനായിരുന്നു. 2003 ല്‍ 114 സീറ്റിന്റെ വിജയവുമായാണ്‌ ബിജെപി അധികാരം പിടിച്ചത്‌. ലോക്സഭാതെരഞ്ഞെടുപ്പില്‍ 21 സീറ്റ്‌ ഒറ്റക്ക്‌ സ്വന്തമാക്കുകയും ചെയ്തു.?

ഹിന്ദുത്വശക്തികള്‍ക്ക്‌ ശക്തമായ അടിത്തറയുണ്ടെങ്കിലും കോണ്‍ഗ്രസിന്റെ ഇളകാത്ത കോട്ടയായിരുന്നു രാജസ്ഥാന്‍. 1977 വരെ തുടര്‍ച്ചയായി അധികാരത്തിലേറിയത്്‌ കോണ്‍ഗ്രസ്‌ മാത്രം. 1967 ല്‍ ഭൈരോണ്‍ സിംഗ്‌ ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജനസംഘവും ജയ്‌പ്പൂര്‍ രാജ്ഞി രാജമാതാ ഗായത്രീദേവി നേതൃത്വം നല്‍കിയ സ്വതന്ത്ര പാര്‍ട്ടിയും ചേര്‍ന്ന്‌ ?ഭൂരിപക്ഷം നേടിയെങ്കിലും സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിഞ്ഞില്ല. ന്യൂനപക്ഷമായിരുന്നിട്ടും കോണ്‍ഗ്രസ്‌ തന്നെ അധികാരത്തില്‍ തുടര്‍ന്നു.1972 ല്‍ പക്ഷേ കോണ്‍ഗ്രസ്‌ വന്‍ ജയം നേടി, 1971 ലെ യുദ്ധവിജയത്തിന്റെ പശ്ചാത്തലത്തിലായിരുന്നു കോണ്‍ഗ്രസിന്റെ വിജയം.

എന്നാല്‍ അടിയന്തരാവസ്ഥ കോണ്‍ഗ്രസിന്റെ അടിതെറ്റിച്ചു. ഷെഖാവത്ത്‌ ഏറ്റവും വലിയ ജനകീയനേതാവായിമാറി. ഷെഖാവത്തിനെ അറസ്റ്റ്‌ ചെയ്ത്‌ ഹരിയാനയിലെ റോഥക്്‌ ജയിലിലടച്ചെങ്കിലും അടിയന്തരാവസ്ഥക്ക്‌ ശേഷം1977ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ തൂത്തുമാറ്റപ്പെട്ടു. പ്രതിപക്ഷം 151 സീറ്റ്്്‌ സ്വന്തമാക്കുകയും ഷെഖാവത്ത്്‌ മുഖ്യമന്ത്രിയായി അധികാരത്തിലെത്തുകയും ചെയ്തു. എന്നാല്‍ 1980 ല്‍ ഇന്ദിരാഗാന്ധി അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ രാജസ്ഥാന്‍ സര്‍ക്കാരിനെ പിരിച്ചുവിട്ടു. ജനതാപാര്‍ട്ടി പിളരുകയും 1980 ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയിച്ച്്‌ കോണ്‍ഗ്രസ്‌ വീണ്ടും അധികാരത്തിലെത്തി. ഇന്ദിരാഗാന്ധിയുടെ വധം സൃഷ്ടിച്ച സഹതാപതരംഗം 1985ലും കോണ്‍ഗ്രസിനെ തുണച്ചു.

എന്നാല്‍ 1989 ല്‍ ഷെഖാവത്ത്‌ തരംഗമായിരുന്നു രാജസ്ഥാനില്‍. ബിജെപി- ജനതാദള്‍ സഖ്യം 140 സീറ്റും നേടിയപ്പോള്‍ ഷെഖാവത്ത്്‌ രണ്ടാമതും മുഖ്യമന്ത്രിക്കസേരയിലെത്തി. ജനതാദള്‍ മന്ത്രിസഭയില്‍ ചേരാതെ പുറത്തുനിന്ന്‌ പിന്‍തുണച്ചു. അയോധ്യ പ്രശ്നത്തിന്റെ പേരില്‍ 1992 ല്‍ സര്‍ക്കാരിനെ പിരിച്ചുവിട്ട്‌ രാഷ്‌ട്രപതി ?ഭരണം ഏര്‍പ്പെടുത്തിയെങ്കിലും തുടര്‍ന്ന്‌ നടന്ന്‌ തെരഞ്ഞെടുപ്പില്‍ ബിജെപി ഒറ്റക്ക്‌ മത്സരിക്കുകയും 95 സീറ്റുമായി ഏറ്റവും വലിയ ഒറ്റക്കക്ഷിയാവുകയും ചെയ്തു. ഗവര്‍ണര്‍ മന്ത്രിസഭയുണ്ടാക്കാന്‍ ഷെഖാവത്തിനെ ക്ഷണിക്കാതെ രാഷ്‌ട്രീയം കളിച്ചത്്‌ വിവാദമായിരുന്നു. പിന്‍തുണക്കുന്ന 101 പേരെ ഗവര്‍ണര്‍ക്ക്‌ മുന്നില്‍ ഷെഖാവത്ത്‌ എത്തിച്ചു. ഇത്തവണ കാലാവധി മുഴുവന്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ഷെഖാവത്ത്‌ ?ഭരണത്തെ രാജസ്ഥാന്റെ സുവര്‍ണകാലം എന്നാണ്‌ വിശേഷിപ്പിക്കുന്നത്‌. സംസ്ഥാനത്തിന്റെ വികസനരംഗത്ത്‌ സമഗ്രമായ കുതിച്ചുകയറ്റം ഇക്കാലത്ത്‌ ഉണ്ടായി. സംസ്ഥാനത്തിന്റെ പാരമ്പര്യം, മരുഭൂമി, വന്യജീവി സങ്കേതങ്ങള്‍ എന്നിവയൊക്കെ വിനോദസഞ്ചാരികളുടെ ആകര്‍ഷണകേന്ദ്രങ്ങളായി മാറ്റപ്പെട്ടു. ? ഭരണരംഗത്തെ മികവ്‌ തെരഞ്ഞെടുപ്പില്‍ പക്ഷേ ബിജെപിയെ തുണച്ചില്ല. ഉള്ളിയുടെ വിലക്കയറ്റം സ്രഷ്ടിച്ച തരംഗത്തില്‍ 1998 ലെ തെരഞ്ഞെടുപ്പില്‍ ബിജെപി തോറ്റു. അശോക ഗഹ്ലോട്ട്‌ മുഖ്യമന്ത്രിയായി. എന്നാല്‍ 6 മാസത്തിനുള്ളില്‍ നടന്ന ലോകസഭാതെരഞ്ഞെടുപ്പില്‍ ? ഭൂരിപക്ഷം സീറ്റും നേടി ബിജെപി ശക്തമായ തിരിച്ചുവരവ്‌ നടത്തി. രാജസ്ഥാന്‍ കണ്ട ഏറ്റവും ശക്തനായ രാഷ്‌ട്രീയനേതാവ്‌ ഭൈരോണ്‍ സിംഗ്‌ ഷെഖാവത്ത്‌ ഉപരാഷ്‌ട്രപതിയായതോടെ സംസ്ഥാന രാഷ്‌ട്രീയത്തില്‍ നിന്നും വിട്ടു. വസുന്ധരരാജെ സിന്ധ്യയുടെ നേതൃത്വത്തില്‍ 2003 ലെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി ജയിച്ച്‌ അധികാരത്തിലെത്തി. മികച്ച ?ഭരണം നടത്തിയെങ്കിലും 2008 ല്‍ ജയം ആവര്‍ത്തിക്കാന്‍ ബിജെപിക്ക്‌ കഴിഞ്ഞില്ല.

ബിജെപി സര്‍ക്കാരുകളുടെ മാര്‍ഗം പിന്‍തുടര്‍ന്ന്‌ വികസനമേഖയലില്‍ ശ്രദ്ധയൂന്നാന്‍ ഗഹ്ലോട്ട് ശ്രമിച്ചിരുന്നു. ജയ്‌പ്പൂര്‍ മെട്രോ ട്രെയിന്‍ ഉള്‍പ്പെടെയുള്ള പദ്ധതികള്‍ ഉദ്ദേശിച്ചിടത്ത്‌ എത്താത്തത്‌ തിരിച്ചടിയായെങ്കിലും വികസനം തന്നെ പറഞ്ഞ്‌ വോട്ടുനേടാനാണ്‌ കോണ്‍ഗ്രസ്‌ നീക്കം. ഇത്‌ എത്ര കണ്ട്‌ ഗുണം ചെയ്യുമെന്ന്‌ കണ്ടറിയണം. പ്രത്യേകിച്ച്‌ അഴിമതിക്കഥകള്‍ ഒന്നിനു പുറകെ ഒന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍.

സോണിയാഗാന്ധിയുടെ മരുമകന്‍ റോബര്‍ട്ട്‌ വധേരയുടെ ഭൂമിയിടപാടുകളാണ്‌ ഏറ്റവും ഒടുവിലത്തേത്‌. പ്രിയങ്ക ഗാന്ധിയുടെ ?ഭര്‍ത്താവ്‌ വധേര ഡയറക്ടറായ ?നോര്‍ത്ത്‌ ഇന്ത്യ ഐടി പാര്‍ക്ക്‌ പ്രൈവറ്റ്‌ ലിമിറ്റഡ്‌? എന്ന സ്ഥാപനത്തിന്‌ സംസ്ഥാനത്ത്‌ കോടികളുടെ ?ഭൂമി സ്വന്തമാക്കാന്‍ സര്‍ക്കാര്‍ വഴിവിട്ട്‌ സഹായിച്ചതിന്റെ തെളിവുകളുമായാണ്‌ ബിജെപി രംഗത്തുവന്നിരിക്കുന്നത്‌. മുഖ്യമന്ത്രി അശോക്‌ ഗഹ്ലോട്ടിന്‌ നേരിട്ടു പങ്കുണ്ടെന്ന ആരോപണമുള്ള ഖാനി അഴിമതി കത്തി നില്‍ക്കുന്നതിനിടെയാണ്‌ പുതിയ അഴിമതി. ജോധ്പൂരില്‍ ഖാനികള്‍ വിതരണം ചെയ്തതില്‍ ഗഹ്ലോട്ട്‌ ബന്ധുക്കളെ സഹായിച്ചുവെന്നാണ്‌ ആരോപണം. കേന്ദ്രത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ നടക്കുന്ന അഴിമതികള്‍ക്ക്‌ പുറമെ സംസ്ഥാനത്തെ അഴിമതികള്‍കൂടിയായപ്പോള്‍ പ്രതിരോധത്തിലാവുകയാണ്‌ കോണ്‍ഗ്രസ്‌.

കേന്ദ്രത്തിലേയും സംസ്ഥാനത്തേയും ?ഭരണത്തിനെതിരായ വികാരം മുതലെടുക്കാന്‍ തന്നെയാണ്‌ ബിജെപി നീക്കം. വസുന്ധര രാജെക്ക്‌ ചുക്കാന്‍ നല്‍കി പാര്‍ട്ടിക്കുള്ളില്‍ ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസങ്ങള്‍ തെരഞ്ഞെടുപ്പിനെ ബാധിക്കരുതെന്ന്‌ ഉറപ്പാക്കുകയായിരുന്നു ബിജെപി കേന്ദ്ര നേതൃത്വം. അങ്ങനെയെങ്കില്‍ 1989 ലും 2003 ലും ഉണ്ടാക്കിയതുപോലുള്ള വന്‍ നേട്ടം തന്നെ ബിജെപിക്ക്‌ എത്തിപ്പിടിക്കാന്‍ കഴിയും.

പി. ശ്രീകുമാര്‍

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

Kerala

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

India

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

Kerala

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

പുതിയ വാര്‍ത്തകള്‍

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

നിന്നെ കണ്ടാൽ പെണ്ണായി തോന്നില്ലെന്ന് വിദ്യാർത്ഥിനിയോട് പ്രിയദർശിനി കണ്ടക്ടർ: അവഹേളിച്ചെന്ന് പരാതിയുമായി യുവതി

അച്ഛന്റെ മരണ സർട്ടിഫിക്കറ്റിനെത്തിയ 22 കാരിക്ക് അശ്ലീല സന്ദേശം, മറുപടി നൽകിയത് ഭർത്താവ്; കണ്ണൂരിൽ രാത്രി വീട്ടിൽ കയറിയ വില്ലേജ് ഓഫീസറെ പിടികൂടി

കോഹ്‌ലി അന്താരാഷ്‌ട്ര ക്രിക്കറ്റിൽ നിന്ന് പടിയിറങ്ങുന്നു ; 2027 ഏകദിന ലോകകപ്പ് അവസാന ടൂർണമെന്റായിരിക്കുമെന്ന് താരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.