Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ചവറയില്‍ ഗുരുദേവ പ്രതിമ തകര്‍ത്തു; വ്യാപക പ്രതിഷേധം, ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 21, 2013, 10:35 pm IST
inKollam

ചവറ: ഗുരുദേവ പ്രതിമയുടെ ചെവി അറുത്തുമാറ്റിയ സംഭവത്തില്‍ വ്യാപക പ്രതിഷേധം. തെക്കന്‍ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഘോഷയാത്രയ്‌ക്കു നേരെ അക്രമം നടന്നതിന്‌ പിന്നാലെയാണ്‌ ചവറ പന്മന ആറുമുറിക്കടയില്‍ ഗുരുമന്ദിരം തകര്‍ത്തത്‌. ഗുരുമന്ദിരത്തിന്‌ പിന്നിലെ ചില്ലുകള്‍ പൂര്‍ണമായും അടിച്ചു തകര്‍ത്തിട്ടുണ്ട്‌. ഗുരുദേവ പ്രതിമയുടെ ഇരുചെവികളും അറുത്തുമാറ്റിയ നിലയിലാണ്‌. പതിനഞ്ചുവര്‍ഷം പഴക്കമുള്ള ഈ ഗുരുമന്ദിരത്തിന്‌ നേരെ നാലാംതവണയാണ്‌ ആക്രമണമുണ്ടാകുന്നത്‌.

വ്യാഴാഴ്ച രാവിലെ എസ്‌എന്‍ഡിപി ശാഖാസെക്രട്ടറി പ്രദീപാണ്‌ മന്ദിരം തകര്‍ത്തതായി ആദ്യം കണ്ടത്‌. പുലര്‍ച്ചെയാണ്‌ ആക്രമണം ഉണ്ടായതെന്ന്‌ സംശയിക്കുന്നു. സെക്രട്ടറി അറിയിച്ചതിനെത്തുടര്‍ന്ന്‌ ചവറ യൂണിയന്‍ ഭാരവാഹികളും ശാഖാപ്രവര്‍ത്തകരും നാട്ടുകാരും സ്ഥലത്തെത്തി. ചവറ പോലീസ്‌ കേസെടുത്തു.

പന്മന കരിത്തുറ ജംഗ്ഷനില്‍ അക്രമികള്‍ ബിജെപി, ആര്‍എസ്‌എസ്‌ സംഘടനകളുടെ കൊടികളും നശിപ്പിച്ചിട്ടുണ്ട്‌. ബിജെപിയുടെ കൊടി കരിഞ്ഞ നിലയിലാണ്‌. കരിത്തുറയില്‍ സ്ഥാപിച്ചിരുന്ന തെക്കന്‍ കൊടുങ്ങല്ലൂര്‍ ഭദ്രകാളീ ക്ഷേത്രോത്സവത്തിന്റെ ഫ്ലക്സ്‌ ബോര്‍ഡും നശിപ്പിച്ചിട്ടുണ്ട്‌. സംഭവത്തില്‍ പ്രതിഷേധിച്ച്‌ എസ്‌എന്‍ഡിപി യൂണിയനും ഹിന്ദുസംഘടനകളും പന്മനയിലും പുത്തന്‍ചന്തയിലും ഇന്നലെ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.

എസ്‌എന്‍ഡിപി ചവറ യൂണിയന്റെ നേതൃത്വത്തില്‍ വൈകിട്ട്‌ ആറിന്‌ നടന്ന പ്രതിഷേധയോഗത്തില്‍ വിവിധ രാഷ്‌ട്രീയ നേതാക്കന്മാരും ആര്‍എസ്‌എസ്‌ താലൂക്ക്‌ കാര്യവാഹ്‌ ജഗന്നാഥനും പങ്കെടുത്തു. ആര്‍എസ്‌എസ്‌, ബിജെപി പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനവും നടത്തി.

കുമരംചിറ ദേവീക്ഷേത്രത്തില്‍ നടന്ന അക്രമത്തിന്‌ സമാനമായ സംഭവവികാസങ്ങളാണ്‌ ചവറയില്‍ അരങ്ങേറിയത്‌. സാമുദായിക സംഘര്‍ഷം സൃഷ്ടിക്കാനുള്ള ആസൂത്രിത നീക്കമാണിതെന്ന്‌ സംശയിക്കപ്പെടുന്നു. തുടര്‍ച്ചയായി നടക്കുന്ന ഇത്തരം പ്രശ്നങ്ങളെ എഴുതിത്തള്ളുന്ന അധികൃതരുടെ നടപടികളും ദുരൂഹത സൃഷ്ടിക്കുന്നുണ്ട്‌. കൊല്ലത്ത്‌ മാമൂട്ടില്‍ കടവിലും ശാസ്താംകോട്ട കുമരംചിറയിലും പട്ടാഴിയിലും മൈനാഗപ്പള്ളിയിലും ഒക്കെ നടന്ന അതിക്രമങ്ങള്‍ക്ക്‌ പിന്നില്‍ ഏറെ സമാനതകളുണ്ട്‌. ഇത്‌ സംബന്ധിച്ച്‌ സമഗ്രമായ അന്വേഷണം ഉണ്ടാകണമെന്ന ഹിന്ദുസംഘടനകളുടെ ആവര്‍ത്തിച്ചുള്ള ആവശ്യങ്ങളും പരാതികളും അവഗണിക്കപ്പെടുകയാണെന്നും ആരോപണമുണ്ട്‌.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ഗാന്ധിജയന്തി അവധി; ബെംഗളൂരുവില്‍ നിന്നും തിരുവനന്തപുരത്തേക്കും കണ്ണൂരേക്കും സ്പെഷ്യല്‍ ട്രെയിന്‍ പ്രഖ്യാപിച്ച് റെയില്‍വേ

Kerala

കുടയെടുത്തോ… ഇന്നുമുതൽ മഴയെത്തും; 6 ജില്ലകളിൽ യെല്ലോ അലർട്ട്

Kerala

തലസ്ഥാനത്തെ എസ്എഫ്ഐ-യൂത്ത് കോൺഗ്രസ് സംഘർഷം; 200 പേർക്കെതിരെ ജാമ്യമില്ലാ കേസ്

ഭാരതീയ കിസാന്‍ സംഘിന്റെ അഖിലഭാരതീയ വനിതാ കര്‍ഷക പ്രവര്‍ത്തക സമ്മേളനത്തില്‍ അഖില ഭാരതീയ മഹിളാ സംയോജിക മഞ്ജു ദീക്ഷിത് സംസാരിക്കുന്നു
India

നാരീശക്തി വിളിച്ചറിയിച്ച് ഭാരതീയ കിസാന്‍ സംഘ് വനിതാ കര്‍ഷക സമ്മേളനം

India

ഫ്‌ലൈ ദുബായ് വിമാന അപകടം: ‘റിയല്‍ ഹീറോ’… ഭാരത പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരതയെ പ്രശംസിച്ച് പ്രധാനമന്ത്രി മോദിയും നെതന്യാഹുവും

പുതിയ വാര്‍ത്തകള്‍

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

എസ്‌ഐആറിനെ പിന്തുണച്ച് ആര്‍എസ്എസ്

വിമാനം തകര്‍ക്കാന്‍ പൈലറ്റിന്റെ ശ്രമം; കോക്പിറ്റില്‍ കത്തി ആക്രമണം; ഫ്‌ലൈദുബായ് വിമാനം സൗദിയില്‍ ഇറക്കി

സൗജന്യം അവസാനിക്കുന്നു; വാട്‌സ്ആപ്പ് ബിസിനസ് പ്ലാറ്റ്‌ഫോമിന്‌ ഇന്നു മുതല്‍ ചാര്‍ജ് ഈടാക്കും; മാറ്റങ്ങള്‍ ഇവയൊക്കെ

ലൈംഗികാതിക്രമക്കേസ്: മുന്‍ മന്ത്രി നീലലോഹിതദാസന്‍ നാടാരെ വെറുതെ വിട്ടത് സുപ്രീംകോടതി ശരിവെച്ചു

ചരിത്രം കുറിച്ച് ഫാത്തിമ ഇസ്സഹ്റ അൽ മൻസൂരി; മൊറോക്കോയുടെ ആദ്യ വനിതാ പ്രധാനമന്ത്രി

മഹാമായ കാണുന്നതിന് അപ്പുറം

വൈദ്യുതി വിതരണം, ശേഖരണം രണ്ടു ലക്ഷം കോടിയുടെ കേന്ദ്രപദ്ധതിക്ക് അനുമതി

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

എളമക്കര മാധവനിവാസില്‍ എം.എ. സാറിന്റെ ഭൗതികദേഹത്തില്‍ ബാലഗോകുലം മുന്‍ എറണാകുളം ജില്ലാ ഭഗിനിപ്രമുഖ ആശാ താന്നിക്കല്‍ മയില്‍പ്പീലി സമര്‍പ്പിക്കുന്നു

എം.എ. സാറിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ മയില്‍പ്പീലികളുമായി കുരുന്നുകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.