Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ജോലിയില്‍ എങ്ങനെ വിജയം നേടാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 09:59 pm IST
in Varadyam

ഇരുട്ടുകളാകുന്ന പ്രതിസന്ധികള്‍ക്കൊക്കെയും നടുവില്‍ നക്ഷത്രങ്ങളെപ്പോലെ ശോഭിച്ചുകൊണ്ട്‌ ജോലിയില്‍ മികച്ച വിജയം സ്വന്തമാക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങളാണ്‌ ഈ പുസ്തകത്തിലുള്ളത്‌. സ്കൂളിലും കോളേജിലും പഠനത്തില്‍ ശരാശരി പ്രകടനം കാഴ്ചവച്ചിരുന്നവര്‍ ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുകയും അന്നത്തെ ‘മിടുക്കര്‍’ കരിയറില്‍ ശരാശരി പ്രകടനവുമായി ഒതുങ്ങുകയും ചെയ്യുന്ന കാഴ്ച ഇന്ന്‌ സര്‍വസാധാരണമാണ്‌. ജോലിയില്‍ മികച്ച പ്രകടനം കാഴ്ചവയ്‌ക്കുന്ന വ്യക്തികളെയും അതിന്‌ സഹായിച്ച ഘടകങ്ങളെയും ഈ ഗ്രന്ഥത്തില്‍ അപഗ്രഥിച്ചിട്ടുണ്ട്‌. ഓഫീസ്‌ പൊളിട്ടിക്സ്‌, കുടുംബജീവിതത്തിലെ പ്രശ്നങ്ങള്‍, മാനസികസമ്മര്‍ദ്ദം, വിഷാദം, കഴിവിനപ്പുറമുള്ള ടാര്‍ജറ്റ്‌, കാലഘട്ടത്തിനനുസരിച്ച്‌ അറിവ്‌ വര്‍ദ്ധിപ്പിക്കേണ്ടതിന്റെ ആവശ്യകത തുടങ്ങിയവയൊക്കെ ജോലിയേയും സ്വാധീനിക്കുന്നു. ഇവയെ എങ്ങനെ നേരിടാമെന്ന്‌ ഈ പുസ്തകം കാണിച്ചുതരുന്നു.

രാജ്യാന്തര പ്രചോദനാത്മക പ്രഭാഷകരും സൈക്കോളജിസ്റ്റുകളും മലയാളത്തിലും ഇംഗ്ലീഷിലുമായി പതിനഞ്ചോളം മോട്ടിവേഷനല്‍ ഗ്രന്ഥങ്ങളുടെ രചയിതാക്കളുമായ സെബിന്‍ എസ്‌.കൊട്ടാരവും ജോബിന്‍ എസ്‌. കൊട്ടാരവും സംയുക്തമായി രചിച്ചിരിക്കുന്ന പുസ്തകമാണ്‌ ‘ജോലിയില്‍ എങ്ങനെ വിജയം നേടാം’.

മികച്ച ജോലി സ്വന്തമാക്കാനാവശ്യമായ ഘടകങ്ങളെക്കുറിച്ചും ഈ പുസ്തകത്തില്‍ വിവരിക്കുന്നു. ജോലിയില്‍ പ്രമോഷന്‍ അടക്കമുള്ള മികച്ച റിസല്‍റ്റ്‌ ലഭിക്കണമെങ്കില്‍ നാം ബോധപൂര്‍വം ശ്രമം നടത്തേണ്ടതുണ്ട്‌. നമ്മുടെ പെരുമാറ്റം, വസ്ത്രധാരണം, മര്യാദകള്‍, ബോഡി ലാംഗ്വേജ്‌, സംസാരം എന്നിവയിലൂടെ എങ്ങനെ സഹപ്രവര്‍ത്തകരുടെയിടയിലും മേലധികാരികളുടെ ഇടയിലും മികച്ച ഇമേജ്‌ രൂപപ്പെടുത്താമെന്നതിനെക്കുറിച്ചും ഈ പുസ്തകം വഴികാട്ടുന്നു. ചെറിയ ചെറിയ കാര്യങ്ങളാണ്‌ പലപ്പോഴും മറ്റുള്ളവരുടെ മുമ്പില്‍ നമ്മുടെ വില ഇടിച്ചുതാഴ്‌ത്തുന്നത്‌. ഒരു ടൈ കെട്ടേണ്ടിവരുമ്പോള്‍ പോലും ഇന്ന്‌ പലര്‍ക്കും മറ്റുള്ളവരുടെ സഹായം തേടേണ്ടിവരുന്നുണ്ട്‌. ഇപ്രകാരം ജോലിയില്‍ മികവാര്‍ന്ന വിജയങ്ങള്‍ സ്വന്തമാക്കാനാവശ്യമായ ചെറിയ ഘടകങ്ങള്‍ പോലും ചിത്രങ്ങള്‍ സഹിതം ഈ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്‌. മികച്ച ജോലി സ്വന്തമാക്കാനാഗ്രഹിക്കുന്നവരെയും ഇപ്പോഴത്തെ ജോലിയില്‍ ഉയര്‍ന്ന നേട്ടങ്ങള്‍ കൈവരിക്കാനാഗ്രഹിക്കുന്നവരെയും ഉദ്ദേശിച്ചിട്ടുള്ളതാണ്‌ ഈ പുസ്തകം.

ഭാവിയിലെ വിജയത്തിന്‌ എങ്ങനെ മികച്ച ജോലി തെരഞ്ഞെടുക്കാം, ജോലിയും കുടുംബവും സംതൃപ്തകരമായി മുന്നോട്ടുകൊണ്ടുപോകാനുള്ള മാര്‍ഗങ്ങള്‍, ജോലിയില്‍ വിജയിക്കാന്‍ മികച്ച വ്യക്തിത്വം എങ്ങനെ രൂപപ്പെടുത്താം. സഹപ്രവര്‍ത്തകരുമായുള്ള ആശയവിനിമയം എങ്ങനെ മികവുറ്റതാക്കാം, ഇഷ്ടപ്പെട്ട ജോലിയല്ല ലഭിച്ചതെങ്കില്‍ക്കൂടി അഭിരുചിയുള്ള മേഖലയില്‍ എങ്ങനെ കടന്നുചെന്ന്‌ കഴിവ്‌ തെളിയിക്കാം, ഓരോ വ്യക്തികളുടെയും കഴിവുകളും പോരായ്‌മകളും മനസിലാക്കി മെച്ചപ്പെട്ട ജോലി നേടാന്‍ എങ്ങനെ തയ്യാറെടുക്കാം, ഇന്റര്‍വ്യുവിനെ എങ്ങനെ നേരിടാം തുടങ്ങിയവയേക്കുറിച്ചെല്ലാം ലളിതായ ഭാഷയില്‍ ഉദാഹരണസഹിതം ഈ പുസ്തകം വിശദീകരിക്കുന്നു. ജോലിക്കൊപ്പം തന്നെ അഭിരുചിയുള്ള പുതിയ കോഴ്സുകള്‍ പഠിച്ച്‌ ഭാവിയില്‍ ഉയര്‍ന്ന പദവികളില്‍ എങ്ങനെ എത്തിപ്പെടാമെന്നും അതിനായുള്ള പരീക്ഷകള്‍ക്കായി എങ്ങനെ ഒരുങ്ങണമെന്നും ഈ പുസ്തകത്തില്‍ വിശദീകരിക്കുന്നു.

ജീവിതത്തിലെ തടസങ്ങളെ എങ്ങനെ ഉയര്‍ച്ചകളാക്കാം, ആത്മവിശ്വാസം കൂട്ടുന്നതെങ്ങനെ, ജോലിയിലെ ടെന്‍ഷനെ എങ്ങനെ ഫലപ്രദമായി നേരിടാം, വിഷാദരോഗം എങ്ങനെ ഒഴിവാക്കാം, ഇംഗ്ലീഷില്‍ എങ്ങനെ മികച്ച രീതിയില്‍ ആശയവിനിമയം നടത്താം, എങ്ങനെ മികച്ച ടീം ലീഡറാകാം, അടുക്കും ചിട്ടയും എങ്ങനെ ജീവിതത്തിന്റെ ഭാഗമാക്കാം, ഫോണില്‍ സംസാരിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ഇ-മെയില്‍ മര്യാദകള്‍ എന്നിവയേക്കുറിച്ചെല്ലാം വിശദമായി നല്‍കിയിരിക്കുന്ന ഗ്രന്ഥമാണ്‌ ‘ജോലിയില്‍ എങ്ങനെ വിജയം നേടാം’.

തൊഴില്‍ സാധ്യതയല്ല, അഭിരുചിയാണ്‌ ജോലിയിലെ ഉയര്‍ച്ചക്ക്‌ സഹായകരമെന്ന ചിന്തയും ഈ പുസ്തകം പങ്കുവയ്‌ക്കുന്നു. ഡോള്‍ഫിന്‍ ബുക്സ്‌ ഇന്ത്യയാണ്‌ പ്രസാധകര്‍ വില 99രൂപ. ഫോണ്‍:9447874887.

സെബിന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.