Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

സുഗതകുമാരിക്ക്‌ പ്രണാമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 23, 2013, 09:56 pm IST
in Varadyam

കേരളത്തിന്റെ പ്രശ്നങ്ങളില്‍ ശ്രദ്ധാലുവായ മലയാളത്തിന്റെ കവയത്രി സുഗതകുമാരിക്ക്‌ പ്രണാമം അര്‍പ്പിക്കുകയാണ്‌ ഒരു സംഘം കുട്ടികള്‍. സാമൂഹിക, പാരിസ്ഥിതിക രംഗത്തെ സുഗതകുമാരിയുടെ പ്രവര്‍ത്തനങ്ങളെ ഒരു സ്കിറ്റിലൂടെ രംഗാവിഷ്കരണം നടത്തി ശ്രദ്ധേയമായത്‌ കോട്ടയം ജില്ലയിലെ പുതുപ്പള്ളി ഡോണ്‍ബോസ്കോ സ്കൂളിലെ കുട്ടികളാണ്‌. പ്രപഞ്ചത്തിന്റെ ‘സത്ത’യും അസ്തിത്വവും നിലനിര്‍ത്തുന്നത്‌ പരിസ്ഥിതിയാണെന്ന്‌ സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ്‌ കവയത്രി സുഗതകുമാരി ടീച്ചറുടെ ചിന്തകളെയും പ്രവര്‍ത്തനങ്ങ ളെയും വിശദമാക്കി കുട്ടികള്‍ നിര്‍വഹിക്കുന്നത്‌.

പ്രകൃതി സംരക്ഷണമെന്ന ടീച്ചറുടെ ഏറെ താല്‍പ്പര്യമുള്ള വിഷയം തന്നെയായിരുന്നു സ്കിറ്റിന്റെ ആധാരം. മനുഷ്യന്‍ യാതൊരു വിവേചനവുംകൂടാതെ പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതും മലിനപ്പെടുത്തുന്നതും അതുവഴിയുണ്ടാകുന്ന പ്രത്യാഘാതങ്ങളും ചുരുങ്ങിയ സമയക്രമത്തിനുള്ളില്‍ ആസ്വാദകരെ ആകര്‍ഷിക്കുംവിധത്തിലാണ്‌ കുട്ടികള്‍ അവതരിപ്പിക്കുന്നത്‌.

വാക്കുകള്‍ക്കപ്പുറം പ്രകൃതിയെ ഉന്മൂലനം ചെയ്യുന്ന, വിഭവങ്ങള്‍ കൊള്ളയടിക്കുന്ന ധനമോഹികളുടെ ചെയ്തികളും ഇതിലൂടെ പ്രത്യക്ഷത്തിലെത്തിക്കപ്പെടുന്നു. കോണ്‍ട്രാക്ടര്‍മാര്‍, കാട്ടുകള്ളന്മാര്‍, രാഷ്‌ട്രീയക്കാര്‍ തുടങ്ങിയവരെല്ലാം സംഘടിതമായി പ്രകൃതിയെ ചൂഷണം ചെയ്യുകയെന്ന ഒരേ ലക്ഷ്യത്തിലേക്ക്‌ നീങ്ങുന്നതും ഈ സ്കിറ്റിലൂടെ കുട്ടികള്‍ ചൂണ്ടിക്കാട്ടുന്നു. അശാസ്ത്രീയമായ വ്യവസായവല്‍ക്കരണവും, നഗരവല്‍ക്കരണവും എങ്ങനെ പ്രകൃതിയെയും ജീവിതത്തെയും പ്രതികൂലമായി ബാധിക്കുന്നുവെന്നതും വിഷയാവതരണത്തിലൂടെ വ്യക്തമാക്കുന്നു.

“ഒരു പാട്ടുപിന്നെയും പാടിനോക്കുന്നിതാ

ചിറകൊടിഞ്ഞുള്ളൊരീ കാട്ടുപക്ഷി….” എന്ന സുഗതകുമാരി ടീച്ചറുടെ പ്രശസ്തമായ കവിതയുടെ പശ്ചാത്തലത്തിലാണ്‌ സ്കിറ്റിന്റെ വിവരണം നടക്കുന്നത്‌. മലനിരകള്‍ ഇടിച്ചു നിരത്തുന്നതും മരങ്ങള്‍ വെട്ടിമാറ്റുന്നതും ചിറകറ്റു വീഴുന്ന പക്ഷികളും ദാഹജലം തേടിയുള്ള ജനങ്ങളുടെ പരക്കംപാച്ചിലും അട്ടപ്പാടി, മാവൂര്‍, ചാലിയാര്‍ പ്രക്ഷോഭമൊക്കെയും ഈ രംഗാവിഷ്കരണത്തില്‍ എത്തുന്നു.

“യത്തേ ഭൂമി വിഖനാമി

ക്ഷിപ്രം തദപി രോഹതു

മാതേ മര്‍മ്മ വിമൃഗ്വരി

മാ തേ ഹൃദയമര്‍പ്പിപം”

(ഹേ ഭൂമി, ഞാന്‍ നിന്നില്‍നിന്നും വെട്ടിയും കുഴിച്ചും എന്തുതന്നെയെടുക്കുന്നുവോ അവയെല്ലാം വേഗത്തില്‍ തഴച്ചുവളരുമാറാകട്ടെ. ഞാന്‍ അവിടുത്തെ മര്‍മ്മങ്ങളെ പിളര്‍ക്കാതിരിക്കട്ടെ. ഹൃദയത്തെ മുറിപ്പെടാതിരിക്കട്ടെ.) അഥര്‍വവേദത്തിലെ ഈ ശ്ലോകത്തോടു കൂടി പരിസമാപ്തമാകുന്ന സ്കിറ്റില്‍ മനുഷ്യമനസുകളില്‍ പ്രകൃതി സ്നേഹത്തിന്റെ മായാത്ത മുദ്ര പതിപ്പിച്ച സുഗതകുമാരി ടീച്ചര്‍ പൊലിയാത്ത ദീപമായി, അനശ്വരയായി എന്നെന്നും ജീവിക്കട്ടെയെന്ന ആശംസയും കുട്ടികള്‍ നല്‍കുന്നു. ഡോണ്‍ബോസ്കോയിലെ പത്താം ക്ലാസ്‌ വിദ്യര്‍ത്ഥിനി ഗംഗാഹരികുമാറാണ്‌ സുഗതകുമാരി ടീച്ചറായി രംഗത്തെത്തുന്നത്‌. ഒപ്പം അന്‍പതോളം കുട്ടികളും. ഈ സ്കൂളിലെ മലയാളം അധ്യാപിക മേരി എം.എ. ആണ്‌ ഇതിന്റെ സ്ക്രിപ്റ്റ്‌ തയാറാക്കിയത്‌.

ഹരികുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ജ്യോതിഷ സുധ: കുജദശയും ഫലങ്ങളും

Samskriti

ഹൃദയത്തില്‍ പ്രേമം നിറയുമ്പോള്‍ ശാന്തിയുടെ പൂക്കള്‍ വിരിയുന്നു

കേന്ദ്ര കായിക മന്ത്രി മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി ദേശീയ ജനറല്‍ സെക്രട്ടറി വീരേന്ദ്ര സിങ് സോളങ്കിയുടെ
നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മെമ്മോറാണ്ടം സമര്‍പ്പിച്ചപ്പോള്‍
India

മന്‍സുഖ് മാണ്ഡവ്യക്ക് എബിവിപി മെമ്മോറാണ്ടം സമര്‍പ്പിച്ചു

Astrology

വിവാഹകാര്യങ്ങളിൽ അനുകൂല തീരുമാനം; കരിയറിൽ വൻ മുന്നേറ്റം! സമ്പൂർണ്ണ രാശിഫലം (08 ജൂൺ 2026) – AI ജ്യോതിഷം

India

ബംഗാളില്‍ ബിജെപി സര്‍ക്കാരിനെ പുകഴ്‌ത്തി ബുദ്ധദേവ് ഭട്ടാചാര്യയുടെ ഭാര്യ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡ് ദുരന്തനിവാരണ മാതൃകയ്‌ക്ക് ബ്രിക്‌സ് യോഗത്തില്‍ പ്രശംസ

കുടിയേറ്റക്കാരുടെ പൗരത്വം സ്ഥിരീകരിക്കണം; ഭാരതം ബംഗ്ലാദേശിനോട്

സലിം കുമാര്‍ മാതാ അമൃതാനന്ദമയീ ദേവിയെ ഹാരാര്‍പ്പണം
ചെയ്യുന്നു (ഫയല്‍ ഫോട്ടോ)

അവസാന നാളുകളില്‍ കരുത്തായത് അമ്മയുടെ അനുഗ്രഹം

കര്‍ഷകനെന്ന വിളിപ്പേരില്‍ അഭിമാനിച്ച സലിം കുമാര്‍

ട്രോളിങ് നിരോധന ഭാഗമായി കരയില്‍ അടുപ്പിച്ചിരിക്കുന്ന മത്സ്യബന്ധനബോട്ടുകള്‍. നീണ്ടകരയില്‍ നിന്നുള്ള ദൃശ്യം

ട്രോളിങ് നിരോധനം നാളെ അര്‍ദ്ധരാത്രി മുതല്‍; ബോട്ടുകള്‍ കരയിലേക്ക്

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

കോക്രോച്ച് ജനതാ പാര്‍ട്ടി പ്രകടനത്തില്‍ 93 പേരുടെ മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടു, അന്വേഷണവുമായി പൊലീസ്

ഇന്ത്യൻ തുളസിയ്‌ക്ക് മുസ്ലീം രാജ്യങ്ങളിൽ പ്രചാരമേറുന്നു ; ഗൾഫ് രാജ്യങ്ങളിലേക്കുള്ള കയറ്റുമതി 40% കൂടി ; മലേഷ്യയും, ഇന്തോനേഷ്യയും, സൗദിയും ആവശ്യക്കാർ

ബംഗോനില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണ റാലിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങളെ അഭിസംബോധന ചെയ്യുുന്നു

യുവാക്കൾ തെരുവിലിറങ്ങി അരാജകത്വം പടർത്തണമെന്നും അങ്ങനെ കോൺഗ്രസിന് അവസരം ലഭിക്കണമെന്നും രാഹുല്‍ ഗാന്ധി ആഗ്രഹിക്കുന്നു: മോദി

മുൻ പ്രധാനമന്ത്രിയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് വീരപ്പന്റെ അഭിമുഖം : കേസിൽ സൺ ടിവി മുട്ടുമടക്കി ; സുകന്യയ്‌ക്ക് 10 ലക്ഷം നഷ്ടപരിഹാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.