ഏറ്റുമാനൂര്‍: സുജാതയുടെ മരണത്തെപ്പറ്റി ആശുപത്രി സൂപ്രണ്ടും ഡോക്ടറും പരസ്പരവിരുദ്ധമായ വിശദീകരണമാണ് നല്‍കിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ഹൃദയധമനികളില്‍ തടസ്സമുണ്ടായതാണ് മരണകാരണമെന്ന് ചികിത്സ ഡോക്ടര്‍ തങ്ങളോട് പറഞ്ഞതായി ബന്ധുകള്‍ പറഞ്ഞു. എന്നാല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ടി.ജി തോമസ് ജേക്കബ് പറഞ്ഞത് കാലിലെ രക്തക്കുഴലില്‍ തടസ്സമുണ്ടായി എന്നണത്രെ. തന്റെ ഭാര്യയുടെ വലത്‌കൈക്കാണ് ഒടിവ് സംഭവിച്ചതെന്ന് പറഞ്ഞ സുജാതയുടെ ഭര്‍ത്താവ് കൃഷ്ണകുട്ടി താന്‍ ആരെ വിശ്വസിക്കുമെന്ന് നിറമിഴികളോടെ ചോദിച്ചപ്പോള്‍ ആര്‍ക്കും മറുപടിയില്ലായിരുന്നു. ശസ്ത്രക്രിയയ്‌ക്ക് മുമ്പായി ഇസിജി ഉള്‍പ്പടെയുള്ള പരിശോധനകള്‍ പൂര്‍ത്തിയാക്കിയിരുന്നു. അപ്പോഴൊന്നും ഈ പറഞ്ഞ പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞില്ലെന്നും കൃഷ്ണന്‍കുട്ടി അറിയിച്ചു. ആശുപത്രി സൂപ്രണ്ട് തങ്ങളുടെ പരാതിയെ നിസ്സാരവല്‍ക്കരിക്കുകയാണെന്നും ബന്ധുക്കള്‍ ആരോപിച്ചു.
















