Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മറക്കാനാവാത്ത ഹിറ്റ്മേക്കര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2013, 11:38 pm IST
in Vicharam

1952 മുതല്‍ മലയാള സിനിമയ്‌ക്കൊപ്പമുണ്ട്‌ ജെ.ശശികുമാര്‍. ഇക്കാലത്തിനിടയില്‍ നിരവധി ഹിറ്റ്‌ സിനിമകള്‍ അദ്ദേഹം മലയാള സിനിമാ പ്രേക്ഷകര്‍ക്കായി സംവിധാനംചെയ്തു. പല നടീനടന്മാരെയും താരപരിവേഷത്തിലേക്കുയര്‍ത്താന്‍ ശശികുമാറിന്റെ സിനിമകള്‍ക്കായി. ഒരിക്കല്‍ മലയാള സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയതും പരിപോഷിപ്പിച്ചതും ശശികുമാറിന്റെ ചലച്ചിത്രങ്ങളായിരുന്നു. എന്നാല്‍ അന്നൊന്നും അദ്ദേഹത്തെ ആരും അറിഞ്ഞിരുന്നില്ല. കാരണം, അക്കാലത്ത്‌ സിനിമ അറിയപ്പെട്ടിരുന്നത്‌ താരങ്ങളുടെ പേരിലായിരുന്നു. നല്ല ചലച്ചിത്രങ്ങള്‍ക്കു പിന്നില്‍ സംവിധായകന്റെ മിടുക്കുണ്ടെന്ന്‌ കേരളത്തിലെ ശരാശരി സിനിമാ പ്രേക്ഷകര്‍ മനസ്സിലാക്കിയിരുന്നില്ല. അവര്‍ക്ക്‌ സിനിമ സത്യന്റെയും പ്രേംനസീറിന്റെയും ജയന്റെയും ഷീലയുടെയും ജയഭാരതിയുടെയുമായിരുന്നു. നല്ല സിനിമകളൊക്കെ താരങ്ങളുടെ പേരില്‍ അറിയപ്പെട്ടപ്പോള്‍ സംവിധായകന്‍ അവരുടെ മനസ്സില്‍ അപ്രസക്തനായി.
അതിനാല്‍ത്തന്നെയാകണം, പങ്കുവയ്‌ക്കപ്പെടുന്ന പുരസ്കാരങ്ങളിലൊന്നും ശശികുമാറിനെ ആരും പങ്കു ചേര്‍ത്തതുമില്ല. മലയാള സിനിമയിലെ ഹിറ്റ്‌ മേക്കര്‍ എന്ന പദവി പിന്നീട്‌ അദ്ദേഹത്തിനു നല്‍കിയപ്പോഴും പുരസ്കാരങ്ങളൊന്നും അദ്ദേഹത്തിലേക്കെത്തിയില്ല. ഒടുവില്‍ ഒരുപാടു കാലം കഴിഞ്ഞ്‌ ഇപ്പോഴാണ്‌ ശശികുമാറിനെ സര്‍ക്കാര്‍ പോലും പരിഗണിച്ചത്‌. മലയാള ചലച്ചിത്ര ശാഖയ്‌ക്കു നല്‍കിയ സമഗ്രസംഭാവനയ്‌ക്കുള്ള പുരസ്കാരം, ജെ.സി.ഡാനിയേല്‍ അവാര്‍ഡ്‌ ശശികുമാറിനു നല്‍കാനുള്ള തീരുമാനം സര്‍ക്കാരിനുണ്ടായ വൈകിയ വിവേകവും അദ്ദേഹത്തിനു ലഭിച്ച വളരെ വൈകിയുള്ള അംഗീകാരവുമാകുന്നത്‌ അതിനാലാണ്‌.

മലയാള സിനിമ എക്കാലവും ഓര്‍ക്കുന്ന അഭിനയപ്രതിഭ ജോസ്പ്രകാശിനോടും ഇതേ നിലപാടായിരുന്നു സര്‍ക്കാരിനും പുരസ്കാരങ്ങള്‍ നല്‍കുന്നവര്‍ക്കും ഉണ്ടായിരുന്നത്‌. ജോസ്പ്രകാശിലെ ചലച്ചിത്ര പ്രതിഭയെ മലയാള സിനിമാ പ്രേക്ഷകര്‍ ഒന്നടങ്കം ആദരിച്ചെങ്കിലും ‘പുരസ്കാരദാന’ക്കാരുടെ കണ്ണുകള്‍ക്ക്‌ അദ്ദേഹത്തെ കാണാന്‍ കഴിഞ്ഞിരുന്നില്ല. ഒടുവില്‍ ജോസ്‌ പ്രകാശിന്‌ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കാന്‍ തീരുമാനിക്കുമ്പോഴേക്ക്‌ അദ്ദേഹം രോഗക്കിടക്കയിലായിക്കഴിഞ്ഞിരുന്നു. പുരസ്കാരം വാങ്ങാന്‍ ജോസ്പ്രകാശ്‌ ജീവിച്ചിരുന്നുമില്ല. പുരസ്കാരം പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസംതന്നെ അദ്ദേഹം മരിക്കുകയും ചെയ്തു.

ഒരാളുടെ കഴിവിനെ അംഗീകരിക്കലാണ്‌ പുരസ്കാരം നല്‍കുന്നതിലൂടെ സാധ്യമാകുന്നത്‌. അര്‍ഹതയ്‌ക്കുള്ള അംഗീകാരം നല്‍കാന്‍ വൈകുന്നതും അത്‌ അനര്‍ഹര്‍ക്ക്‌ നല്‍കുന്നതുമെല്ലാം അനാദരവാണ്‌. ശശികുമാറെന്ന സംവിധായകനോട്‌ ഇക്കാലമത്രെയും അനാദരവ്‌ കാട്ടുകയായിരുന്നു ചലച്ചിത്രലോകവും സമൂഹവും. 1992 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ ജെ.സി.ഡാനിയേല്‍ പുരസ്കാരം നല്‍കി വരുന്നുണ്ട്‌. ശശികുമാറിനെക്കൂടാതെ ഇരുപതു പേര്‍ക്ക്‌ ഇതുവരെ പുരസ്കാരം നല്‍കുകയും ചെയ്തു. 2003 ല്‍ മാത്രമാണ്‌ പുരസ്കാരം പ്രഖ്യാപിക്കാതെ പോയത്‌. ടി.ഇ.വാസുദേവന്‍ മുതല്‍ ജോസ്പ്രകാശ്‌വരെ പുരസ്കാരം ലഭിച്ചവരെ പരിഗണിച്ചപ്പോഴൊന്നും ശശികുമാറിന്റെ പേര്‌ വിട്ടുപോയത്‌ വളരെ വലിയ കുറ്റം തന്നെയാണ്‌. ജെ.സി.ഡാനിയേല്‍ പുരസ്കാരം ലഭിച്ചവരൊന്നും അതിനര്‍ഹതയില്ലാതെ അതുവാങ്ങിയവരാണെന്നല്ല ഈ പറഞ്ഞതിനര്‍ത്ഥം. എല്ലാവരും അര്‍ഹതപ്പെട്ടവര്‍ തന്നെ. എം.കൃഷ്ണന്‍നായര്‍, പി.എന്‍.മേനോന്‍, പി.രാംദാസ്‌, കെ.എസ്‌.സേതുമാധവന്‍, അപ്പച്ചന്‍ തുടങ്ങിയവരാണ്‌ ശശികുമാറിന്‌ മുമ്പ്‌ ജെ.സി.ഡാനിയേല്‍ പുരസ്കാരം കരസ്ഥമാക്കിയ മലയാള സിനിമാ സംവിധായകര്‍. ഇവര്‍ക്കൊപ്പമോ, അതിനും മുകളിലോ പ്രതിഷ്ഠിക്കാവുന്ന പ്രതിഭതന്നെയാണ്‌ ശശികുമാര്‍ എന്ന കാര്യത്തില്‍ സംശയമില്ല. ശശികുമാറിന്റെ ചിത്രങ്ങള്‍ നിരൂപക പ്രശംസ നേടുന്ന, ഉദാത്തമായ സിനിമകളാണെന്ന അഭിപ്രായം ഈ ലേഖകനുമില്ല. എന്നാല്‍ ഒരു കാലത്ത്‌ സിനിമാ വ്യവസായത്തെ നിലനിര്‍ത്തിയിരുന്നത്‌ ശശികുമാറിന്റെ സിനിമകളായിരുന്നു. അദ്ദേഹം സംവിധാനംചെയ്ത ചിത്രങ്ങളില്‍ കൂടുതലും തീയറ്ററുകളിലേക്ക്‌ പ്രേക്ഷകരെ ഇരച്ചുകയറ്റുന്ന പണംവാരി ചിത്രങ്ങളായിരുന്നു. എഴുപതുകളിലെയും എണ്‍പതുകളിലെയും നല്ല സിനിമകളെക്കുറിച്ച്‌ ചര്‍ച്ചചെയ്യുന്നവരുടെ വാക്കുകളിലേക്ക്‌ ഇപ്പോഴും അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ കടന്നു വരും. അക്കാലത്തെ ജനകീയ സിനിമകളുടെ സ്രഷ്ടാവായിരുന്നു ശശികുമാറെന്ന്‌ പറയാം.

ആലപ്പുഴക്കാരന്‍ വര്‍ക്കിജോണ്‍ സിനിമയ്‌ക്കു വേണ്ടിയാണ്‌ ശശികുമാറായത്‌. 1927 ഒക്ടോബര്‍ 14ന്‌ ആലപ്പുഴയില്‍ പൂന്തോപ്പില്‍ വീട്ടില്‍ മില്ലുടമ എന്‍.എല്‍. വര്‍ക്കിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില്‍ മൂന്നാമനായാണ്‌ അദ്ദേഹം ജനിച്ചത്‌. നാടക കമ്പമായിരുന്നു ആദ്യം. സ്കൂളില്‍ പഠിക്കുമ്പോള്‍ ‘ജീവാര്‍പ്പണം’ എന്ന നാടകം എഴുതി. സ്കൂള്‍ വിദ്യാഭ്യാസത്തിനുശേഷം പ്രഫഷനല്‍ നാടകരംഗത്തും സജീവമായി. അടൂര്‍ പങ്കജത്തിന്റെയും മറ്റും ചുമതലയിലുള്ള അടൂര്‍ പാര്‍ഥസാരഥി തിയറ്റേഴ്സില്‍ ജഗതി എന്‍.കെ. ആചാരിയുടെ നാടകത്തില്‍ വേഷമിട്ടതാണ്‌ വഴിത്തിരിവായത്‌. നാടകക്കമ്പക്കാലത്താണ്‌ ആലപ്പുഴയിലെ ഉദയാ സ്‌ററുഡിയോ ഉടമ കുഞ്ചാക്കോ അഭിനയിക്കാനുള്ള അവസരം നല്‍കുന്നത്‌. കെആന്‍ഡ്കെ പ്രോഡക്ഷന്‍സിന്റെ ബാനറില്‍ മുതുകുളം രാഘവന്‍പിള്ള തിരക്കഥയെഴുതി പ്രേംനസീര്‍ നായകനായ ‘വിശപ്പിന്റെവിളി’യായിരുന്നു ചിത്രം. അബ്ദുല്‍ ഖാദര്‍ എന്നായിരുന്നു അന്ന്‌ പ്രേംനസീറിന്റെ പേര്‌. ജോണ്‍ വില്ലനും. തിക്കുറിശ്ശിയാണ്‌ അബ്ദുല്‍ഖാദറിന്റെയും ജോണിന്റെയും പേരുമാറ്റുന്നത്‌. അങ്ങനെ പ്രേംനസീറും ശശികുമാറും ഉണ്ടായി. തിരമാല, ആശാദീപം, വേലക്കാരന്‍ എന്നീ ചിത്രങ്ങളിലും ശശികുമാര്‍ അഭിനയിച്ചു.

അഭിനയത്തോടൊപ്പംതന്നെ കുഞ്ചാക്കോയുടെ സംവിധാന സഹായിയായും അദ്ദേഹം പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അഭിനയത്തെക്കാള്‍ ശശികുമാറിന്‌ വഴങ്ങുന്നത്‌ സംവിധാനമാണെന്ന്‌ തിരിച്ചറിഞ്ഞത്‌ കുഞ്ചാക്കോയാണ്‌. ഹിന്ദിയിലെ സൂപ്പര്‍ ഹിറ്റ്‌ സിനിമ രാമരാജ്യം മലയാളത്തിലെടുക്കാന്‍ ‘ഉദയ’ തീരുമാനിച്ചപ്പോള്‍ അതിന്റെ എഴുത്തുപണികള്‍ ശശികുമാറിനെ ഏല്‍പ്പിച്ചു. സീത എന്നപേരിലിറങ്ങിയ ആ ചലച്ചിത്രം വലിയ വിജയമായിരുന്നു.
ഇക്കാലത്തെല്ലാം സുഹൃത്തായിരുന്നു പ്രേംനസീര്‍. നസീര്‍ വഴിയാണ്‌ മെരിലാന്‍ഡ്‌ സുബ്രഹ്മണ്യത്തെ പരിചയപ്പെടുന്നത്‌. മെരിലാന്‍ഡില്‍നിന്ന്‌ ചെന്നൈയിലെത്തി. ചെന്നൈയില്‍ തോമസ്‌ പിക്ചേഴ്സിന്റെ ‘ഒരാള്‍കൂടി കള്ളനായി’ എന്ന ചിത്രത്തിന്റെ സ്വതന്ത്ര സംവിധായകനായിട്ടായിരുന്നു തുടക്കം. എന്നാല്‍ ഏറെ ശ്രദ്ധിക്കപ്പെട്ടത്‌ രണ്ടാമത്തെ ചിത്രമായ ‘കുടുംബിനി’യാണ്‌. കവിയൂര്‍ പൊന്നമ്മയുടെ ആദ്യ ചിത്രമായിരുന്നു അത്‌. തുടര്‍ന്ന്‌ ഒട്ടേറെ ഹിറ്റുകള്‍ ശശികുമാറില്‍നിന്ന്‌ മലയാളത്തിനു ലഭിച്ചു.

ഒരു വര്‍ഷം 13 സിനിമകള്‍വരെ സംവിധാനംചെയ്ത്‌ അദ്ദേഹം അത്ഭുതം കാട്ടിയിട്ടുണ്ട്‌. 1980ലായിരുന്നു ഇത്‌. 141 ചിത്രങ്ങള്‍ അദ്ദേഹം സംവിധാനംചെയ്തു. ഇതില്‍ 84ലും നസീര്‍ നായകനായി. 47 സിനിമകളില്‍ ഷീല നായികയും. നിരവധി കൂട്ടുകെട്ടുകളും ശശികുമാറിന്റെ സിനിമകളിലൂടെ ഉണ്ടായി. മലയാളത്തിന്‌ എക്കാലത്തേയും മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ശ്രീകുമാരന്‍ തമ്പി-എം. കെ. അര്‍ജുനന്‍ സഖ്യത്തിന്‌ തുടക്കമായത്‌ ശശികുമാറിന്റെ സൂപ്പര്‍ സിനിമയായ ‘റസ്തൗസി’ലെ ഗാനങ്ങളിലൂടെയാണ്‌. വില്ലനായി ജോസ്‌ പ്രകാശിനെ അവതരിപ്പിച്ചതും ശശികുമാറാണ്‌. 1966ല്‍ പുറത്തിറങ്ങിയ ലൗ ഇന്‍ കേരളയില്‍ അതേ വര്‍ഷം പെണ്‍മക്കളില്‍ ഷീലയുടെ അനുജത്തിയുടെ റോളില്‍ ജയഭാരതിയുമെത്തി. 1979ല്‍ ചൂള എന്ന ശശികുമാര്‍ ചിത്രത്തിലൂടെ കുളത്തുപ്പുഴ രവി എന്ന ഡബ്ബിങ്‌ ആര്‍ട്ടിസ്റ്റ്‌ മലയാളത്തിന്റെ പ്രിയപ്പെട്ട സംഗീതസംവിധായകന്‍ രവീന്ദ്രനായി.

ശശികുമാറിനെക്കുറിച്ചു പറയാന്‍ നിരവധി കാര്യങ്ങള്‍. ഇത്രയൊക്കെയുണ്ടായിട്ടും അദ്ദേഹത്തിലെ സിനിമാ സംവിധായകന്റെ കഴിവും മഹത്വവും തിരിച്ചറിയാന്‍ മലയാളത്തിന്‌ ഇത്രകാലം വേണ്ടിവന്നു. മലയാള സിനിമയ്‌ക്ക്‌ ഇത്രയധികം സംഭാവനകള്‍ നല്‍കിയ ശശികുമാറിന്‌ സമഗ്രസംഭാവനാ പുരസ്കാരം നല്‍കാന്‍ കാലതാമസം വരുത്തിയതിനെ ചെറിയ കുറ്റമായി കാണാനാകില്ല. ഇക്കാലത്തിനിടയില്‍ വലിയ പുരസ്കാരങ്ങളൊന്നും അദ്ദേഹത്തിനു ലഭിച്ചിട്ടില്ല. 86-ാ‍ം വയസ്സിലാണ്‌, മലയാള സിനിമയുടെ പിതാവ്‌ എന്നപേരിലറിയപ്പെടുന്ന ജെ.സി.ഡാനിയേലിന്റെ പേരിലുള്ള പുരസ്കാരം തേടിയെത്തുന്നത്‌. സിനിമയെ സ്നേഹിക്കുന്ന പുതുതലമുറയ്‌ക്ക്‌ അദ്ദേഹത്തെ അറിയാനും പഠിക്കാനുമുള്ള അവസരംകൂടി നല്‍കാന്‍ ഉപകരിക്കുന്നതാണ്‌ ഈ പുരസ്കാരം. അതിനുള്ള സാഹചര്യംകൂടി സര്‍ക്കാര്‍ ഒരുക്കണം. ഈ വര്‍ഷത്തെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ ശശികുമാറിന്റെ നല്ല ചിത്രങ്ങളുടെ പ്രദര്‍ശനം ഒരുക്കണം. ശശികുമാറിന്റെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ പ്രത്യേകമായി ചലച്ചിത്രോത്സവവും ചലച്ചിത്രഅക്കാദമിക്ക്‌ സംഘടിപ്പിക്കാവുന്നതാണ്‌. വൈകിയെങ്കിലും അദ്ദേഹത്തെ പുരസ്കാരത്തിനായി തെരഞ്ഞെടുത്തവര്‍ അഭിനന്ദനമര്‍ഹിക്കുന്നു.

ആര്‍.പ്രദീപ്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

പുതിയ വാര്‍ത്തകള്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.