Saturday, May 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

വിഎസ്‌ വേലിക്ക്‌ പുറത്തേയ്‌ക്കോ ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 12, 2013, 10:34 pm IST
in Vicharam

പ്രതിപക്ഷ നേതൃസ്ഥാനത്തുനിന്നും വി.എസ്‌ അച്ച്യുതാനന്ദനെ ഒഴിവാക്കാന്‍ സിപിഎം നിശ്ചയിച്ചുകഴിഞ്ഞിരിക്കുന്നു. കാരണം ഭരണപക്ഷത്തിന്‌ തലവേദന സൃഷ്ടിക്കുന്ന തരത്തിലുള്ള മുന്നേറ്റങ്ങള്‍ക്ക്‌ ഊര്‍ജം പകരേണ്ട വ്യക്തി സ്വന്തം പാര്‍ട്ടിയുടെ ആണിക്കല്ല്‌ ഇളക്കുന്ന പ്രവൃത്തികളിലാണ്‌ വാപൃതനായിരിക്കുന്നത്‌. ഇത്‌ പാര്‍ട്ടിക്കാര്‍ക്ക്‌ മാത്രമല്ല പൊതുജനങ്ങള്‍ക്കുകൂടി ബോധ്യം വരുകയും ചെയ്തിരിക്കുന്നു. സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം ഞെട്ടലും ഭീതിയും ഉണ്ടാക്കുന്നതാണിത്‌. ഒരു കേഡര്‍ പാര്‍ട്ടിയെന്ന ഖ്യാതി അനുദിനം വളര്‍ത്താന്‍ ഏതറ്റംവരെയും പോകാന്‍ തയ്യാറായ ഒരു പാര്‍ട്ടിക്ക്‌ ഒരു നേതാവിന്റെ കരുതിക്കൂട്ടിയുള്ള അച്ചടക്കലംഘനം എത്രനാള്‍ കൊണ്ടു നടക്കാനാവും? സാധാരണ നടക്കുന്ന തരത്തിലായിരുന്നെങ്കില്‍ എന്നേ വി.എസ്‌. വേലിക്കുപുറത്താകേണ്ടതായിരുന്നു. പാര്‍ട്ടിയെ പല തരത്തിലുള്ള ഭീഷണിയും ചുഴ്‌ന്നുനില്‍ക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനത്തിന്‌ ഇളക്കം തട്ടാതിരിക്കുകയായിരുന്നു.

രാഷ്‌ട്രീയമായി ശക്തി പ്രാപിക്കാന്‍ എല്ലാ അടവും എടുത്തു പ്രയോഗിക്കുന്ന സിപിഎമ്മിന്‌ വിഎസ്സിന്റെ ഇപ്പോഴത്തെ നിലപാട്‌ കനത്ത പ്രഹരമാണുണ്ടാക്കിയിരിക്കുന്നത്‌. ഇതിന്‌ തടയിട്ടില്ലെങ്കില്‍ പിന്നെ പാര്‍ട്ടിയുടെ ശബ്ദം ഉയരാന്‍ കഴിയാത്തവിധം നിഷ്പ്രഭമായിപ്പോകും. ഈ തിരിച്ചറിവിലേക്കാണ്‌ കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു ചേര്‍ന്ന സംസ്ഥാന സമിതി ഉണര്‍ന്നെഴുന്നേറ്റത്‌. അച്ച്യുതാനന്ദനെ പ്രതിപക്ഷ സ്ഥാനത്തുനിന്നും മാറ്റണമെന്നും അദ്ദേഹത്തിനെതിരെ സംഘടനാപരമായ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടുള്ള പ്രമേയം സമിതി അംഗീകരിക്കുകയും ചെയ്തു. വി.എസ്സിന്റെ അസാന്നിധ്യത്തിലായിരുന്നു പ്രസ്തുത പ്രമേയം എന്നത്‌ ശ്രദ്ധേയമായി. തന്റെ നിലപാടുകളോടുള്ള പാര്‍ട്ടിയുടെ അസഹിഷ്ണുത വ്യക്തമായി മനസ്സിലാക്കിയതുകൊണ്ടു തന്നെയാണ്‌ അച്ച്യുതാനന്ദന്‍ യോഗത്തില്‍ പങ്കെടുക്കാതിരുന്നതും. കേന്ദ്രകമ്മിറ്റിയുടെ അനുമതിയോടെ വിഎസ്സിനെതിരായ നടപടി നടപ്പാക്കാനാണ്‌ സംസ്ഥാനസമിതിയുടെ തീരുമാനം.

നേരത്തെ ഗൗരിയമ്മ, എം.വി. രാഘവന്‍ തുടങ്ങിയവരെ പാര്‍ട്ടിയില്‍ നിന്ന്‌ തൊഴിച്ചെറിയാന്‍ ഒരു തരത്തിലുള്ള ബുദ്ധിമുട്ടും നേതൃത്വത്തിനുണ്ടായിരുന്നില്ല. അന്നൊക്കെയുള്ള വെട്ടിനിരത്തിലിന്‌ ഭാവാത്മകമായ പിന്തുണ നല്‍കിയ നേതാക്കളില്‍ പ്രമുഖസ്ഥാനത്തായിരുന്നു അച്യുതാനന്ദനെന്നത്‌ പരസ്യമായ രഹസ്യമാണ്‌. അങ്ങനെ വെട്ടിനിരത്തപ്പെട്ടവരുടെ പ്രതിഷേധം ഒരു പക്ഷേ, അച്ച്യുതാനന്ദനെതിരെ ഇപ്പോള്‍ തിരിയുകയാണെന്നും വേണമെങ്കില്‍ പറയാം.
തിരിച്ചടി പ്രകൃതിയുടെ ഒഴിച്ചുകൂടാനാവാത്ത പ്രതിഭാസമാണല്ലോ.തനിക്ക്‌ പൊതു സമൂഹത്തിന്റെ പിന്തുണയുണ്ടെന്ന ധാരണയാണ്‌ വാസ്തവത്തില്‍ അച്ച്യുതാനന്ദനെ വര്‍ധിതവീര്യനാക്കുന്നത്‌. അതില്‍ അത്ര വലിയ കഴമ്പൊന്നുമില്ല. നടപടിയെടുക്കാന്‍ അധികാരമുണ്ടായപ്പോഴൊക്കെ ഒന്നുകില്‍ ഒഴിഞ്ഞുമാറി, അല്ലെങ്കില്‍ അവഗണിച്ചു. ഈയൊരു സ്വഭാവം അദ്ദേഹത്തിന്റെ രാഷ്‌ട്രീയ വ്യക്തിത്വത്തില്‍ നിറം മങ്ങാതെ കിടപ്പുണ്ട്‌. കൈയടി കിട്ടുന്ന പ്രസംഗവും പ്രവൃത്തിയുമല്ല ഒരു നേതാവിന്‌ ഉത്തമഗുണമാവേണ്ടത്‌. പൊതുസമൂഹത്തിന്റെ വേദനകളില്‍ ഇഴുകിച്ചേരാനുള്ള മനസ്സും അത്‌ കഴിവതും കുറച്ചുകൊണ്ടുവരാനുള്ള താല്‍പ്പര്യവുമാണ്‌. എന്തുകൊണ്ട്‌ മഹാത്മാഗാന്ധിയുള്‍പ്പെടെയുള്ളവരെ പൊതുസമൂഹം നെഞ്ചേറ്റി നടക്കുന്നു എന്നത്‌ ഓര്‍ത്തുവെക്കേണ്ടതാണ്‌. ഏതെങ്കിലും തരത്തിലുള്ള ഗിമ്മിക്കുകളോ ചെപ്പടിവിദ്യകളോ അഭിനയമോ കൊണ്ടല്ല അത്തരം മഹദ്‌വ്യക്തികള്‍ ജനസമൂഹത്തിന്റെ ആദരം പിടിച്ചുപറ്റിയത്‌. ഓരോരുത്തര്‍ക്കും അവരുടെ ഹൃദയത്തില്‍ ചേക്കേറുന്ന നേതാവ്‌ എന്ന അനുഭവം വന്നതു കൊണ്ടാണ്‌.

അച്ച്യുതാനന്ദന്റെ കാര്യത്തില്‍ അങ്ങനെയുണ്ടോ എന്ന ചോദ്യത്തിന്‌ ഉത്തരം കിട്ടാന്‍ ഒരു കൈയിലെ മുഴുവന്‍ വിരലും ഉയര്‍ത്തേണ്ടി വരില്ല. പാര്‍ട്ടിക്ക്‌ സ്വത്തെന്നതിനേക്കാള്‍ ഒരു ബാധ്യതയായ അച്ച്യുതാനന്ദനെ കഴിവതും ഒഴിവാക്കി രംഗം ശുദ്ധമാക്കുക എന്നതിലാണ്‌ താല്‍പ്പര്യം. പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം കൊണ്ട്‌ പൊതുസമൂഹത്തിനും അത്രയൊന്നും നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ല എന്ന വസ്തുതയും സി.പി.എമ്മിന്‌ ബലം നല്‍കുന്നുണ്ട്‌.
രാഷ്‌ട്രീയത്തില്‍ അഭിനയത്തികവിന്റെ ആശാന്‍ എന്ന നിലയ്‌ക്ക്‌ കിട്ടുന്ന അംഗീകാരത്തിന്‌ അരദിവസത്തെ ആയുസ്സേ ഉണ്ടാവൂ എന്ന തിരിച്ചറിവ്‌ അച്ച്യുതാനന്ദനും അദ്ദേഹത്തിന്‌ ഒത്താശയുമായി നടക്കുന്നവര്‍ക്കും ഇല്ലാത്തതിന്റെ ആത്യന്തിക ഫലമായേ പ്രതിപക്ഷസ്ഥാനത്തു നിന്നും നീക്കാനുള്ള പാര്‍ട്ടി സംസ്ഥാന സമിതിയുടെ ആവശ്യത്തെ കണ്ടുകൂടൂ. ചിറകുകള്‍ ഒന്നൊന്നായി വെട്ടി ഒടുവില്‍ നിസ്സഹായനാക്കി പാര്‍ട്ടിക്കു പുറത്തേക്കെറിയുമ്പോള്‍ സഹതാപത്തിന്റെ കൈകള്‍ അധികമൊന്നുമുണ്ടാവില്ല വിഎസ്സിന്റെ മുമ്പില്‍. അതദ്ദേഹം ഒരുപക്ഷേ, പ്രതീക്ഷിക്കുന്നില്ലെങ്കിലും. കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങള്‍ നിശ്ചയിക്കുന്ന വഴിയിലൂടെ നീങ്ങുന്ന പാര്‍ട്ടിക്ക്‌ അച്ച്യുതാനന്ദന്‍ അത്ര വലിയ സ്വത്തൊന്നുമല്ലെന്ന്‌ നേരത്തെ തന്നെ അവര്‍ മനസ്സിലാക്കിയിട്ടുണ്ട്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യ 114 റഫാല്‍ യുദ്ധവിമാനം വാങ്ങും, ഇതിനുള്ള നിര്‍ദേശാഭ്യര്‍ത്ഥന പ്രതിരോധമന്ത്രാലയം ഒപ്പുവെച്ചു, മോദി ഫ്രാന്‍സിലേക്ക് പുറപ്പെടും മുന്‍പ് നീക്കം

ശങ്കരാചാര്യര്‍ക്ക് കടന്നല്‍ കുത്തേല്‍ക്കുന്ന വ്യാജമായി സൃഷ്ടിച്ച എഐ ചിത്രം
India

യോഗിയെ എതിര്‍ക്കുന്ന ശങ്കരാചാര്യര്‍ക്ക് നേരെ കടന്നലാക്രമണം; സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത് എഐ ചിത്രം 

Kerala

ഭാര്യയെ മര്‍ദ്ദിച്ച പൊലീസുകാരന്‍ പ്രശ്‌ന പരിഹാരത്തിന് എത്തിയ സി പി ഒയെ കുത്തി, സംഭവം തിരുവനന്തപുരത്ത്

India

പ്രധാനമന്ത്രി മോദിയാണ് ഈ രാജ്യം ഭരിക്കുന്നത്, ആഗോള സാഹചര്യം അദ്ദേഹത്തിന് നന്നായി മനസ്സിലാകും ; മോദിയെ പിന്തുണച്ച് സയ്യിദ് നസീറുദ്ദീൻ ചിഷ്തി

India

വെള്ളിയാഴ്‌ച്ച നിസ്ക്കാരത്തിനായി നിരത്തിലിറങ്ങി ഇസ്ലാമിസ്റ്റുകൾ ; തടഞ്ഞ് ബംഗാൾ പൊലീസ് , റോഡുകളിലെ നിസ്ക്കാരം ഞങ്ങളുടെ ആചാരമാണെന്ന് ജിഹാദികൾ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.