Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

നീതിബോധം തലതാഴ്‌ത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2013, 10:15 pm IST
inVicharam

പതിനാറുകാരിയായ സൂര്യനെല്ലി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടുപോയി ധര്‍മ്മരാജന്‍ എന്ന വക്കീലിന്‌ 2000 രൂപയ്‌ക്ക്‌ വിറ്റതും വക്കീല്‍ അവളെ ബലാത്സംഗം ചെയ്ത ശേഷം 42 പേര്‍ക്ക്‌ കാഴ്ചവച്ചത്‌ ഇന്നും കേരളം ലജ്ജയോടെ ഓര്‍ക്കുന്ന, ചര്‍ച്ച ചെയ്യുന്ന കാര്യമാണ്‌. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ സമ്മതത്തോടെ പോലും നടത്തുന്ന ലൈംഗിക വേഴ്ച ഇന്ത്യന്‍ ശിക്ഷാനിയമപ്രകാരം കുറ്റകരമാണെന്നിരിക്കെ 2005 ജനുവരിയില്‍ ഈ പീഡന കേസില്‍ വിധി പ്രസ്താവിച്ച ജസ്റ്റിസ്‌ ബസന്ത്‌ ഇപ്പോള്‍ പറയുന്നത്‌ സൂര്യനെല്ലി പെണ്‍കുട്ടി ബാലവേശ്യാവൃത്തി നടത്തിയിരുന്നവളാണെന്നും അവള്‍ വഴിപിഴച്ചവളാണെന്നും ബാലവേശ്യാ വൃത്തി ലൈംഗിക പീഡനമല്ല എന്നുമാണ്‌. സൂര്യനെല്ലി പെണ്‍കുട്ടിയെ 42 പേര്‍ ബലാല്‍സംഗത്തിനിരയാക്കിയതില്‍ ഇപ്പോഴത്തെ രാജ്യസഭാ ഉപാദ്ധ്യക്ഷനും അന്ന്‌ കേന്ദ്രമന്ത്രിയുമായിരുന്ന പി.ജെ.കുര്യനും ഉള്‍പ്പെട്ടിരുന്നു എന്ന്‌ പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. മൈനര്‍ ആയ പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസെടുക്കാം എന്ന്‌ സുപ്രീംകോടതി അനുശാസിച്ചിട്ടുണ്ട്‌. പക്ഷെ അന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസ്‌ കുര്യനെ രക്ഷിച്ച്‌ തെളിവുകള്‍ ശേഖരിക്കുകയും രണ്ടംഗ ബെഞ്ചില്‍ അംഗമായിരുന്ന ജസ്റ്റിസ്‌ ബസന്ത്‌, കുട്ടിയ്‌ക്ക്‌ വേണമെങ്കില്‍ രക്ഷപ്പെടാമായിരുന്നു എന്നു പറഞ്ഞ്‌ അവളെ വിലയ്‌ക്ക്‌ വാങ്ങിച്ച ധര്‍മ്മരാജനെ ഒഴികെ ബാക്കി എല്ലാവരേയും വെറുതെ വിടുകയുമായിരുന്നു. ആ ന്യായാധിപനാണ്‌ സ്ത്രീ വിരുദ്ധവും മനുഷ്യത്വരഹിതവുമായി പ്രസ്താവന നടത്തി ഇരയെ ബാലവേശ്യ എന്നവഹേളിച്ചിരിക്കുന്നത്‌.

ബാലവേശ്യാവൃത്തി നിയമവിധേയമല്ലെന്ന നിയമം നിലനില്‍ക്കെയാണ്‌ ഒരു ന്യായാധിപന്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി ബാലവേശ്യാ വൃത്തി നടത്തിയാല്‍ അത്‌ ബലാത്സംഗമല്ല എന്നും അവള്‍ സ്കൂളില്‍ പഠിക്കുമ്പോള്‍ വീട്ടില്‍നിന്നും ആഭരണം മോഷ്ടിച്ചവളാണെന്നും മറ്റും ആരോപിക്കുന്നത്‌.
ഹൈക്കോടതി വിധി ഞെട്ടിക്കുന്നതാണെന്ന്‌ പറഞ്ഞ സുപ്രീം കോടതി അത്‌ തള്ളി വീണ്ടും കേസന്വേഷണം നടത്താന്‍ ഉത്തരവിട്ടിരിക്കുമ്പോഴാണ്‌ ജസ്റ്റിസ്‌ ബസന്തിന്റെ ക്രൂരമായ വെളിപ്പെടുത്തല്‍. ഇത്‌ ഒരു ന്യായാധിപന്‍ പറയാന്‍ പാടില്ലാത്തതാണെന്നും തനിയ്‌ക്കും പെണ്‍മക്കളുണ്ടെന്ന കാര്യം മറക്കരുതെന്നും പറഞ്ഞ ജസ്റ്റിസ്‌ കൃഷ്ണയ്യര്‍ പരാമര്‍ശം പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക വേഴ്ച ബലാത്സംഗമാണെന്നും ബാലവേശ്യാ വൃത്തി കുറ്റകരമാണെന്നും അറിയുന്ന ജഡ്ജ്‌ അസാന്മാര്‍ഗിക പ്രവൃത്തി തടയല്‍ നിയമത്തെ നിരാകരിച്ചാണ്‌ ഈ ഹീനമായ പ്രസ്താവന നടത്തിയത്‌. 16 വയസ്സുള്ള സൂര്യനെല്ലി പെണ്‍കുട്ടി താന്‍ യാത്ര ചെയ്തിരുന്ന ബസ്സിലെ കിളിയുടെ ഭീഷണിയെ ഭയന്ന്‌ വീട്ടില്‍നിന്നും ആഭരണവുമായി ഇറങ്ങി രാജുവിന്റെ ബസ്സില്‍ കയറി ചതിയില്‍പ്പെട്ട്‌ ധര്‍മ്മരാജന്റെ അടുത്ത്‌ എത്തിപ്പെടുകയായിരുന്നു. സൂര്യനെല്ലി കേസിലെ മൂന്നാം പ്രതിയായി ശിക്ഷിക്കപ്പെട്ട്‌ പരോളിലിറങ്ങി മുങ്ങിയ ധര്‍മ്മരാജന്‍ ഇപ്പോള്‍ ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തില്‍ പി.ജെ.കുര്യന്‍ തന്റെ കാറിലാണ്‌ കുമളിയിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന്‌ വെളിപ്പെടുത്തിയിരിക്കുകയാണ്‌.

കേസന്വേഷിച്ച സിബി മാത്യൂസ്‌ തന്നെക്കൊണ്ട്‌ കള്ളം പറയിപ്പിക്കുകയായിരുന്നു എന്നും ധര്‍മ്മരാജന്‍ വെളിപ്പെടുത്തുന്നു. അന്വേഷണ സംഘം ഇങ്ങനെ ആവശ്യപ്പെട്ട്‌ തന്നെ മര്‍ദ്ദിച്ചു എന്നും എന്നാല്‍ അന്വേഷണ സംഘത്തിലെ കെ.കെ.ജോഷ്വ കുര്യന്റെ പേര്‍ പറയാന്‍ ആവശ്യപ്പെട്ടു എന്നുമാണ്‌ ധര്‍മ്മരാജന്‍ ഈ അഭിമുഖത്തില്‍ പറഞ്ഞത്‌. ജോഷ്വ ഇത്‌ നേരത്തെ സ്ഥിരീകരിച്ചിരുന്നു. കുര്യന്‌ മാത്രം തിരിച്ചറിയല്‍ പരേഡ്‌ നടത്തിയില്ല എന്ന്‌ ധര്‍മ്മരാജന്‍ ചൂണ്ടിക്കാട്ടുന്നു. ജി. സുകുമാരന്‍ നായര്‍ പറഞ്ഞത്‌ കള്ളമൊഴിയാണെന്നും കുര്യന്‌ വേണ്ടി നിയമം വഴിമാറുകയായിരുന്നു എന്നും ധര്‍മ്മരാജന്‍ ആരോപിക്കുന്നു. ശിക്ഷിക്കപ്പെട്ട പ്രതിയായ ധര്‍മ്മരാജന്‍ ആശയക്കുഴപ്പമുണ്ടാക്കുവാന്‍ ശ്രമിക്കുന്നു എന്നാണ്‌ സിബി മാത്യൂസിന്റെ പ്രതികരണം. പക്ഷെ സൂര്യനെല്ലി പെണ്‍കുട്ടി കേസ്‌ പുനര്‍വിചാരണ നടത്തണമെന്ന്‌ മുഖ്യമന്ത്രിയോടും തന്റെ മകള്‍ക്ക്‌ നീതി ലഭിക്കണമെന്ന്‌ പെണ്‍കുട്ടിയുടെ അമ്മ സോണിയാഗാന്ധിയോടും ആവശ്യപ്പെട്ടിരിക്കുകയാണ്‌. ഹൈക്കോടതി വിധി ദുര്‍ബലപ്പെടുത്തിയാണ്‌ സൂപ്രീംകോടതി പുനര്‍വിചാരണയ്‌ക്ക്‌ ഉത്തരവിട്ടിരിക്കുന്നത്‌. സുപ്രീംകോടതിയില്‍ പ്രാക്ടീസ്‌ ചെയ്യുന്ന അഭിഭാഷകനായ ജസ്റ്റിസ്‌ ബസന്ത്‌ സുപ്രീംകോടതിയുടെ ഈ വിധിയെ പരിഹസിച്ച്‌ കോടതിയലക്ഷ്യം നടത്തിയിരിക്കുകയാണ്‌. പീഡനത്തിനിരയായ പെണ്‍കുട്ടി ഇന്നും മുഖമില്ലാതെ, ജീവിക്കുമ്പോള്‍ ഒരു ന്യായാധിപന്‍ ജനവിധിയേയും സുപ്രീംകോടതി വിധിയേയും പരിഹസിക്കുന്നത്‌ പൊറുക്കാനാവാത്ത അപരാധമാണ്‌. പെണ്‍കുട്ടിയ്‌ക്ക്‌ നീതി പിന്നെയും അന്യമാവുകയാണോ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Entertainment

‘ സ്വന്തം അമ്മയോട് തോന്നുന്ന സ്നേഹം അമ്മായിഅമ്മയോട് തോന്നുമെന്ന് കരുതിയാൽ ഞാൻ മണ്ടിയാണ് ‘ ; മരുമക്കളെ കുറിച്ച് മല്ലിക

Kerala

ഇന്ന് ലോക വിനോദ സഞ്ചാര ദിനം: തെന്മല ഇക്കോ ടൂറിസം മേഖല പരാധീനതയില്‍

India

നേപ്പാളിൽ വീണ്ടും ഹിമപാതം, മനാങിൽ 10 പേരെ കാണാതായി

പുതിയ വാര്‍ത്തകള്‍

കെഎസ്‌ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ എംഎല്‍എ ഫണ്ട്; ഉത്തരവിറക്കി സര്‍ക്കാര്‍

‘ ജനാധിപത്യത്തെ തകർക്കുന്ന എല്ലാ ഗൂഢാലോചനകളിലും കോൺഗ്രസും പ്രതിപക്ഷ പാർട്ടികളും പങ്കാളികളാണ് ‘ : തുറന്നടിച്ച് യോഗി ആദിത്യനാഥ്

അമിത് ഷായ്‌ക്കു നേരെ കരിങ്കൊടി: സുരക്ഷ വീഴ്ച; പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍കോളുകള്‍ പരിശോധിക്കണം

അമിത് ഷായുടെ വാഹനവ്യൂഹത്തിന് മുന്നിൽ കരിങ്കൊടി; സുരക്ഷാ സംവിധാനങ്ങളുടെ വീഴ്ച പരിശോധിക്കണം

തിരുവനന്തപുരം നഗരത്തില്‍ വന്‍ എംഡിഎംഎ വേട്ട; രണ്ടുപേര്‍ പിടിയില്‍

പടി കടന്നെത്തുന്ന പദനിസ്വനം-02: ഭക്തിയുടെ ശ്രീലവസന്തം

ചൂരക്കുളങ്ങര മണി, മണിയുടെ മകന്‍ ഹരികുമാര്‍

ചൂരക്കുളങ്ങര മണി: മയൂരനൃത്തത്തിന്റെ ഉപാസകന്‍

ചരിത്രനേട്ടം കുറിച്ച് ഇന്ത്യന്‍ റെയില്‍വേ; രാജ്യത്തെ ആദ്യ എൽഎൻജി ട്രെയിൻ പുറത്തിറക്കി

മുതുപിലാക്കാട് പാർത്ഥസാരഥി ക്ഷേത്രത്തിൽ ഡിവൈഎഫ്ഐ അതിക്രമം; കാണിക്കവഞ്ചിയും പ്രതിമകളും തകർത്തു

ബെവ്‌കോയിലെ തിരക്ക് കുറയ്‌ക്കാന്‍ വെന്‍ഡിങ് മെഷീന്‍ വഴി മദ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.