കൊച്ചി: 67-ാമത് സന്തോഷ്ട്രോഫി ദേശീയ ചാമ്പ്യന്‍ഷിപ്പ് മത്സരത്തിന്റെ കൊച്ചി വേദിയിലെ ഉദ്ഘാടന മത്സരത്തില്‍ ഫെബ്രുവരി 14ന് ഗോവയും ഛത്തീസ്ഗഡും ഏറ്റുമുട്ടും. വ്യാഴാഴ്ച വൈകുന്നേരം ആര്മണിക്ക് കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. 15 ന് റയില്‍വേയ്സ് ദല്‍ഹിയെ നേരിടും. 16 ന് ഛത്തീസ്ഗഡും ഹരിയാനയും തമ്മിലാണ് മത്സരം.
ടൂര്‍ണമെന്റിന്റെ തീംസോങ്ങിന്റെയും ടിവി മൊണ്ടാഷിന്റെയും പ്രകാശനം ചലചിത്രതാരം കുഞ്ചാക്കോ ബോബന് നിര്‍വ്വഹിച്ചു. ആര്.കെ. ദാമോദരന്‍ രചിച്ച് മനോജ് സി മാത്യു സംഗീതം നല്കി ആലപിച്ച സോള്‍ ഓഫ് ഗോളിന്റെ അണിയറ ശില്‍പ്പികള്‍ ശിഹാബ് ആഡ് പ്രോ, ഹനീഷ്, ബേബിള്‍, ഷെറിന് മാത്യു എന്നിവരാണ്. മൊണ്ടാഷിന്റെ അണിയറ പ്രവര്‍ത്തകര്‍ ജോണ്സണ് (അനിമേഷന്‍), മനോജ് സി മാത്യു (സംഗീതം), അനൂപ് രാധാകൃഷ്ണന് (ഗ്രാഫിക്സ്) എന്നിവരാണ്.
സന്തോഷ് ട്രോഫി ജനറല്‍ കോ-ഓഡിനേറ്റര്‍ ബാബു മേത്തര്‍ ആധ്യക്ഷത വഹിച്ചു. മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തര്‍, കെഎഫ്എ ജനറല്‍ സെക്രട്ടരി പി. അനില്‍ കുമാര്‍, ഗാനരചയിതാവ് ആര്.കെ. ദാമോദരന്‍, രാംകോ സിമന്റ്സ് ജനറല്‍ മാനേജര്‍ വിശ്വനാഥന്, ഷെറിന് മാത്യു എന്നിവര്‍ സംബന്ധിച്ചു,
പ്രതികരിക്കാൻ ഇവിടെ എഴുതുക: