Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക്‌ നരേന്ദ്രമോദിക്ക്‌ ക്ഷണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 10, 2013, 10:20 pm IST
inIndia

അഹമ്മദാബാദ്‌: ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്രമോദിക്ക്‌ നവംബറില്‍ ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക്‌ ക്ഷണം. ശനിയാഴ്ച ബ്ലോഗിലാണ്‌ മോദി ഇക്കാര്യം സ്ഥിരീകരിച്ചത്‌. 27 രാജ്യങ്ങളുടെ പ്രതിനിധികള്‍ ഈ പാര്‍ലമെന്റില്‍ പങ്കെടുക്കും. ഗുജറാത്തിന്റെ വികസനക്കുതിപ്പിനെ അഭിനന്ദിച്ച യൂറോപ്യന്‍ യൂണിയന്‍ മോദിക്കും വിജയാശംസകള്‍ നേര്‍ന്നു. ഈ വര്‍ഷം അവസാനം ബ്രസ്സല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ വ്യാപാരമേളയില്‍ പങ്കെടുക്കാനും ക്ഷണം ലഭിച്ചിട്ടുണ്ടെന്ന്‌ മോദി അറിയിച്ചു.

കഴിഞ്ഞ ദിവസം ഗുജറാത്ത്‌ മുഖ്യമന്ത്രിയുമായി യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ ഓണ്‍ലൈനിലൂടെ ആശയവിനിമയം നടത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനംഗങ്ങള്‍ ബംഗളൂരുവില്‍ നടക്കുന്ന പത്താമത്‌ സഹകരണ സാംസ്കാരിക ആധ്യാത്മിക ഇന്ത്യ സമ്മേളനത്തില്‍ പങ്കെടുക്കവെ ആയിരുന്നു ഇതെന്ന്‌ ബ്ലോഗില്‍ മോദി വ്യക്തമാക്കി.

ഗുജറാത്തിലെ വികസനപുരോഗതി ഊര്‍ജസ്വലമായി നിലനിര്‍ത്തുന്നതില്‍ നരേന്ദ്രമോദിയെ യുറോപ്യന്‍ യൂണിയനിലെ പാര്‍ലമെന്റംഗങ്ങള്‍ അഭിനന്ദിച്ചു. ആശയവിനിമയത്തിനിടെ പരിസ്ഥിതി സംരക്ഷണത്തിന്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്ന വിവിധപദ്ധതികള്‍ മോദി എടുത്തുകാട്ടിയതായും ബ്ലോഗില്‍ പോസ്റ്റു ചെയ്തിട്ടുണ്ട്‌. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച പ്രത്യേക വിഭാഗം രൂപീകരിച്ചിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെയും ലോകത്തിലെ നാല്‌ സംസ്ഥാനങ്ങളിലൊന്നും ഗുജറാത്താണെന്ന്‌ മോദി യൂറോപ്യന്‍ പാര്‍ലമെന്റംഗങ്ങള്‍ക്ക്‌ വിശദീകരിച്ചു കൊടുത്തു.

പാരമ്പര്യേതര ഊര്‍ജമേഖലകളിലെ ഗുജറാത്തിന്റെ സംഭാവനകള്‍ മോദി അവര്‍ക്ക്‌ വ്യാഖ്യാനിച്ചു കൊടുത്തിരുന്നു. അതുപോലെ സൗരോര്‍ജ മേഖലയില്‍ ഏഷ്യയിലെ ഏറ്റവും വലിയ സോളാര്‍ പാര്‍ക്ക്‌ പത്താന്‍ ജില്ലയിലെ ചരങ്കയില്‍ സര്‍ക്കാര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്നതും ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. ഇത്‌ സര്‍ക്കാരിന്റെ സൗരോര്‍ജ നയമാണെന്നും മോദി ബ്ലോഗിലൂടെ പറഞ്ഞു. ഗുജറാത്തില്‍ നിന്നും ശ്രീലങ്കയിലേക്ക്‌ രാമപാതയും തിരികെ ശ്രീലങ്കയില്‍ നിന്നും ഗുജറാത്തിലേക്ക്‌ ബുദ്ധപാതയും നിര്‍മിക്കാനുള്ള ശ്രമത്തിലാണ്‌ സംസ്ഥാനസര്‍ക്കാര്‍. യൂറോപ്യന്‍ പാര്‍ലമെന്റംഗവും ബ്രിട്ടണിലെ കണ്‍സര്‍വേറ്റീവ്‌ പാര്‍ട്ടിയംഗവുമായ നിര്‍ജ്‌ ദേവ ഇതുസംബന്ധിച്ച്‌ ശ്രീലങ്കന്‍ പ്രസിഡന്റിനോട്‌ സംസാരിക്കാമെന്ന്‌ ഉറപ്പുനല്‍കിയിട്ടുണ്ട്‌. ഗുജറാത്തും റഷ്യയും തമ്മിലുള്ള പരമ്പരാഗത ബന്ധം കൂടുതല്‍ മെച്ചപ്പെടുത്തിയിട്ടുണ്ട്‌. അതുപോലെ 2013 വൈബ്രന്റ്‌ ഗുജറാത്ത്‌ സമ്മേളനത്തില്‍ റഷ്യയിലെ അസ്ട്രാഖാന്‍ പ്രൊവിന്‍സിനെ ഗുജറാത്തിന്റെ സഹോദരസ്ഥാനത്തേക്ക്‌ ക്ഷണിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

ജര്‍മനിയിലെ രാഷ്‌ട്രീയ പ്രവര്‍ത്തകനും യൂറോപ്യന്‍ പാര്‍ലമെന്റിലെ പരിസ്ഥിതി കമ്മറ്റി, പൊതുജനാരോഗ്യവും ഭക്ഷ്യസുരക്ഷയും എന്നിവയുടെ തലവനുമായ ജോ ലെനിന്‍, ബെല്‍ജിയന്‍ സെനറ്റിന്റെ പ്രസിഡന്റ്‌ ആന്‍ മരിയ ലിസിന്‍, റഷ്യന്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവും പാര്‍ലമെന്റ്‌ ഡ്യൂമയിലെ ഡെപ്യൂട്ടിയുമായ വ്ലാദിസില്‍വ യൂര്‍ച്ചിക്‌, സൈബീരിയന്‍ നിയമനിര്‍മാണ സഭാംഗവും കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി നേതാവുമായ വലേറി സാര്‍ജിയെങ്കോ എന്നിവരുമായാണ്‌ മോദി സംവദിച്ചത്‌. ശനിയാഴ്ച നടന്ന ചര്‍ച്ചകളില്‍ ആധ്യാത്മിക ആചാര്യനും ആര്‍ട്ട്‌ ഓഫ്‌ ലിവിംഗ്‌ സ്ഥാപകനുമായ ശ്രീ ശ്രീ രവിശങ്കര്‍ പങ്കെടുത്തു. മോദിയുടെ നേതൃത്വത്തില്‍ ഗുജറാത്ത്‌ മുമ്പെങ്ങുമില്ലാത്ത സമാധാനവും ശാന്തിയും പുരോഗതിയും കൈവരിച്ചതായി അദ്ദേഹം പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

India

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

Samskriti

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

Kerala

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

Samskriti

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

പുതിയ വാര്‍ത്തകള്‍

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി പൊളിച്ചെഴുതുന്നു: കെ-ഡിസ്കിൽ നിന്ന് കുടുംബശ്രീയെ ഒഴിവാക്കി സർക്കാർ ഉത്തരവ്

നോര്‍ക്ക റൂട്ട്‌സ് ഇന്‍ഷ്വറന്‍സ് പദ്ധതിയില്‍ ചേരാന്‍ സപ്തംബര്‍ 18 വരെ അവസരം

വീര സവര്‍ക്കറെ തടവിലിട്ട ആന്‍ഡമാനിലെ സെല്ലുലാര്‍ ജയില്‍

ആ ചോദ്യത്തിന് ഉത്തരം സവര്‍ക്കര്‍ എന്നുതന്നെ, സര്‍ക്കാരിന് ഇഷ്ടമല്ലെങ്കിലും ചരിത്രം മാറില്ല

GeM 10 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍; പൊതു സംഭരണത്തിലെ ഡിജിറ്റല്‍ വിപ്ലവം

സവര്‍ക്കര്‍ വിരോധികള്‍ക്ക് സമനില തെറ്റുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.