Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹെഡ്‌ലിയുടെ ശിക്ഷ കുറഞ്ഞു പോയെന്ന്‌ ഇന്ത്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2013, 08:13 pm IST
inIndia

ന്യൂദല്‍ഹി: മുംബൈ ഭീകരാക്രമണത്തില്‍ പങ്കാളികളായ എല്ലാ ഭീകരര്‍ക്കും വധശിക്ഷ നല്‍കണമെന്ന്‌ ഇന്ത്യ. മുംബൈ ഭീകരാക്രമണക്കേസിലെ മുഖ്യ ആസൂത്രകരിലൊരാളായ ഡേവിഡ്‌ ഹെഡ്‌ലി കോള്‍മാന്‌ അമേരിക്ക 35 വര്‍ഷം തടവ്‌ ശിക്ഷ നല്‍കിയത്‌ കുറഞ്ഞ്‌ പോയെന്ന്‌ കേന്ദ്ര വിദേശശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ്‌ പറഞ്ഞു. ഹെഡ്ലിക്ക്‌ കൂടുതല്‍ ശിക്ഷ നല്‍കാമായിരുന്നുവെന്നും ഖുര്‍ഷിദ്‌ കൂട്ടിച്ചേര്‍ത്തു. ചിക്കാഗോ കോടതിയുടെ വിധിയോട്‌ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഹെഡ്‌ലിക്ക്‌ കടുത്ത ശിക്ഷ ലഭിക്കണമെന്നായിരുന്നു ഇന്ത്യയുടെ ആഗ്രഹം. അതിനുവേണ്ടിയാണ്‌ ഹെഡ്‌ലിയെ വിട്ടുകിട്ടണമെന്ന്‌ ഇന്ത്യ ആവശ്യപ്പെട്ടത്‌. യുഎസ്‌ കോടതി വിധിച്ച ശിക്ഷയില്‍ നിരാശയുണ്ട്‌. ഇന്ത്യയിലാണ്‌ വിചാരണ നടന്നിരുന്നതെങ്കില്‍ ഇതിലും വലിയ ശിക്ഷ ഹെഡ്‌ലിക്ക്‌ ലഭിച്ചേനെയെന്നും ഖുര്‍ഷിദ്‌ പറഞ്ഞു.

എന്നാല്‍ വിധി പ്രസ്താവിച്ച ജഡ്ജിക്ക്‌ യുഎസിലെ നിയമവ്യവസ്ഥയുടെ പരിമിതി ഉണ്ടായിരുന്നുവെന്നും അതിനാലാണ്‌ ശിക്ഷ ചുരുങ്ങിയതെന്നും ഖുര്‍ഷിദ്‌ പറഞ്ഞു. ഹെഡ്‌ലിയെ ഇന്ത്യയിലേക്ക്‌ കൊണ്ടുവരുവാനുള്ള നീക്കം തുടരും. അതിനായി യുഎസ്‌ അധികൃതരുമായി ചര്‍ച്ച നടത്തുമെന്നും ഖുര്‍ഷിദ്‌ പറഞ്ഞു. ഹെഡ്‌ലിക്ക്‌ ലഭിച്ച കഠിന തടവ്‌ തുടക്കം മാത്രമാണെന്നും ഖുര്‍ഷിദ്‌ മുന്നറിയിപ്പ്‌ നല്‍കി. ചിക്കാഗോ ജില്ലാ കോടതിയാണ്‌ വ്യാഴാഴ്‌ച്ച ഹെഡ്‌ലിക്ക്‌ 35 വര്‍ഷം തടവ്‌ ശിക്ഷ വിധിച്ചത്‌. എന്നാല്‍ ഹെഡ്‌ലിയെ ഇന്ത്യയ്‌ക്ക്‌ വിട്ടുതരില്ലെന്ന്‌ നേരത്തെ തന്നെ അമേരിക്ക അറിയിച്ചിരുന്നു.

അതേസമയം, മുംബൈ ഭീകരാക്രമണത്തിലെ എല്ലാ പ്രതികള്‍ക്കും വധശിക്ഷ നല്‍കണമെന്ന്‌ ആഭ്യന്തര സെക്രട്ടറി ആര്‍.കെ സിംഗ്‌ ആവശ്യപ്പെട്ടു. 166 പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ഗൂഢാലോചന നടത്തിയവര്‍ വധശിക്ഷയ്‌ക്ക്‌ അര്‍ഹരാണെന്നും അദ്ദേഹം പറഞ്ഞു. ദല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ആര്‍.കെ സിംഗ്‌. ഹെഡ്‌ലിക്ക്‌ വധശിക്ഷ നല്‍കണമെന്ന ആവശ്യം തുടര്‍ന്നും ഉന്നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹെഡ്‌ലിക്ക്‌ ലഭിച്ച ശിക്ഷയില്‍ നിരാശയുണ്ട്‌. വധശിക്ഷ നല്‍കാന്‍ തുടര്‍ന്നും ആവശ്യപ്പെടും. മുംബൈ ഭീകരാക്രമണത്തില്‍ മാത്രമല്ല. മറ്റ്‌ പല സ്ഥലങ്ങളിലും സ്ഫോടനം നടത്തിയതില്‍ ഹെഡ്ലിക്ക്‌ പങ്കുണ്ട്‌. ഹെഡ്‌ലിയെ ഇന്ത്യയ്‌ക്കു കൈമാറുന്നതില്‍ തുടര്‍ന്നും യുഎസിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും ആര്‍.കെ സിംഗ്‌ പറഞ്ഞു.

ഹെഡ്‌ലിക്ക്‌ ലഭിച്ച ശിക്ഷയില്‍ ബിജെപിയും കോണ്‍ഗ്രസും നിരാശ പ്രകടിപ്പിച്ചു. ശിക്ഷ കുറഞ്ഞുപോയെന്നും വധശിക്ഷയാണ്‌ നല്‍കേണ്ടിയിരുന്നതെന്നും കോണ്‍ഗ്രസ്‌ വക്താവ്‌ റഷീദ്‌ ആല്‍വി പറഞ്ഞു. ഹെഡ്‌ലിയെ ഇന്ത്യയ്‌ക്കു വിട്ടുനല്‍കണമെന്നും ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച്‌ വിചാരണ നടത്തുകയും വധശിക്ഷ നല്‍കുകയും വേണമെന്ന്‌ ബിജെപി നേതാവ്‌ രാജീവ്‌ പ്രതാപ്‌ റൂഡി പറഞ്ഞു.

166 പേര്‍ കൊല്ലപ്പെട്ട 2008ലെ മുംബൈ ഭീകരാക്രമണക്കേസിലെ പ്രതികളിലൊരാളാണ്‌ അന്‍പത്തിരണ്ടുകാരനായ ഡേവിഡ്‌ കോള്‍മാന്‍ ഹെഡ്ലി. പാക്‌ വംശജനായ അമേരിക്കന്‍ പൗരനും, ലഷ്കര്‍ ഭീകരനുമായ ഡേവിഡ്‌ ഹെഡ്‌ലിയുടെ പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്ന കുറ്റം സംശയാതീതമായി തെളിഞ്ഞ സാഹചര്യത്തില്‍ 30-35 വര്‍ഷത്തെ ശിക്ഷ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ഹെഡ്‌ലി ആക്രമണത്തിനുമുമ്പ്‌ ഇന്ത്യയിലെത്തി സ്ഥിതി വിലയിരുത്തിയിരുന്നു.

മരണസംഖ്യ ഉയര്‍ത്തുന്നതില്‍ ഹെഡ്‌ലിയുടെ ആസൂത്രണം വിജയിച്ചു. മറ്റൊരു ഭീകരാക്രമണം ആസൂത്രണം ചെയ്യാനായി ഡെന്‍മാര്‍ക്കിലേക്ക്‌ പോകുന്നതിനിടെയാണ്‌ ഹെഡ്‌ലി പിടിയിലായത്‌. മുംബൈ ഭീകരാക്രമണം നടത്തിയ ഭീകരര്‍ക്ക്‌ സാങ്കേതിക സഹായം നല്‍കിയെന്നാണ്‌ ഹെഡ്ലിക്കെതിരായ കുറ്റം. ഹെഡ്‌ലിക്കെതിരേ ചുമത്തിയ കുറ്റത്തിന്‌ വധശിക്ഷയായിരുന്നു ലഭിക്കേണ്ടത്‌. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥരോട്‌ സഹകരിച്ചതിന്റെയും കുറ്റം സമ്മതിച്ചതിന്റെയും പേരില്‍ 12 കുറ്റങ്ങളില്‍ നിന്ന്‌ ഹെഡ്‌ലിയെ ഒഴിവാക്കുകയായിരുന്നു. ജീവപര്യന്തം ശിക്ഷയില്‍ നിന്നും ഇളവ്‌ നേടാന്‍ ഇതുമൂലമായി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

പുതിയ വാര്‍ത്തകള്‍

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.