മുംബൈ: രഞ്ജി ട്രോഫി ക്രിക്കറ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഇന്ന് മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തില്‍ തുടങ്ങും. മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കറുടെ മുംബൈയും സൗരാഷ്ട്രയും തമ്മിലാണ് ഫൈനല്‍ മത്സരം.
മുപ്പത്തൊമ്പത് തവണ രഞ്ജി കിരീടം ചൂടിയ മുംബൈ 40-ാം കിരീടമെന്ന ലക്ഷ്യവുമായാണ് ഇന്ങ്കളിക്കളത്തിലേക്കിറങ്ങുന്നത്.
മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന് ടെണ്ടുല്‍ക്കര്‍, നായകനും മുന്‍ ഇന്ത്യന്‍ താരവുമായ അജിത് അഗാര്‍ക്കര്‍, പേസര്‍ ധവാല്‍ കുല്‍ക്കര്‍ണി, മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍, അഭിഷേക് നായര്‍ എന്നിവരുടെ സാന്നിധ്യം മുംബൈയെ കരുത്തുറ്റതാക്കുന്നു.
അജിത് അഗാര്‍ക്കറും വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ആദിത്യ താരെയും നേടിയ സെഞ്ചുറികളാണ് മോശം കാലാവസ്ഥ തടസപ്പെടുത്തിയ സെമി ഫൈനലില്‍ മുംെബെക്ക് ഒന്നാം ഇന്നിംഗ്സ് ലീഡും ഫൈനല്‍ പ്രവേശവും നേടിക്കൊടുത്തത്.
അതേസമയം ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയെയും രവീന്ദ്ര ജഡേജയെയും ഫൈനലില്‍ കളിക്കാന്‍ വിട്ടുനല്‍കില്ലെന്ന ബിസിസിഐയുടെ നിലപാട് സൗരാഷ്ട്രക്ക് തിരിച്ചടിയായിരുന്നു. എങ്കിലും ഷെല്‍ഡന്‍ ജാക്സന്റെയും കമലേഷ് മക്വാനയുടെയും വിശാല്‍ ജോഷിയുടെയും ഉജ്ജ്വല ഫോം സൗരാഷ്ട്രക്ക് തുണയാകുമെന്നാണ് കരുതുന്നത്. ബാറ്റിംഗില്‍ കരുത്ത് തെളിയിച്ച വിശാല്‍ ജോഷിയുടെ ബൗളിംഗ് മികവിലാണ് പഞ്ചാബിനെ കീഴടക്കി സൗരാഷ്ട്ര ഫൈനലില്‍ പ്രവേശിച്ചത്.
വാങ്കഡെ സ്റ്റേഡിയത്തില്‍ നടന്ന രഞ്ജി ട്രോഫി ഫൈനലുകളില്‍ സച്ചിന് മികച്ച റെക്കോഡാണുള്ളത്. 1991 ല്‍ ഹരിയാനയ്ക്കെതിരേ ഒന്നാം ഇന്നിംഗ്സില്‍ 47 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ 96 റണ്‍സും സച്ചിന് നേടി. 1995 ല്‍ പഞ്ചാബിനെതിരേ നടന്ന െഫെനലില്‍ രണ്ട് ഇന്നിംഗ്സുകളിലും സെഞ്ചുറി (140,139) നേടി. 2000 ല്‍ ഹൈദരാബാദിനെതിരേ നടന്ന ഫൈനലില്‍ അര്‍ധ സെഞ്ചുറിയും (53) സെഞ്ചുറിയും (128) നേടി. 2007 ല്‍ ബംഗാളിനെതിരേ 105 റണ്‍സും 43 റണ്‍സുമെടുത്തു.
സച്ചിന് ഇവിടെ കളിച്ച നാല് രഞ്ജി െഫെനലുകളിലും സ്വന്തം ടീമായ മുംബൈക്കായിരുന്നു കിരീടം. 2008-09 സീസണിലെ രഞ്ജി കിരീടമായിരുന്നു ഏറ്റവും ഒടുവിലത്തേത്. ഈ സീസണില്‍ ഫൈനലിന് മുമ്പ് സച്ചിന് മൂന്ന് തവണ മുംെബെക്ക് വേണ്ടി കളിച്ചു.
വാങ്കഡെയില്‍ തന്നെ റെയില്‍വേസിനെതിരേ നടന്ന ഉദ്ഘാടന മത്സരത്തിലും ബറോഡയ്ക്കെതിരേ നടന്ന ക്വാര്‍ട്ടര്‍ ഫൈനലിലും സര്‍വീസസിനെതിരേ സെമിയിലുമാണ് സച്ചിന് കളിച്ചത്. ഏകദിന ക്രിക്കറ്റില്‍നിന്ന് വിരമിച്ച ശേഷമാണ് സച്ചിന് ബറോഡക്കെതിരേ കളിച്ചത്. റെയില്‍വേസിനെതിരേ നടന്ന മത്സരത്തില്‍ സച്ചിന് 137 റണ്‍സെടുത്തിരുന്നു. ബറോഡക്കെതിരേ നടന്ന ക്വാര്‍ട്ടറില്‍ 108 റണ്‍സും സര്‍വീസസിനെതിരേ 56 റണ്‍സും സച്ചിന് നേടി. എന്തായാലും സച്ചിന് ഉള്‍പ്പെടുന്ന മുംബൈയെ വെല്ലുവിളിക്കാന്‍ സൗരാഷ്ട്രക്ക് കഴിയുമോ എന്നു മാത്രമാണ് അറിയാനുള്ളത്. എന്നാല്‍ സെമിഫൈനല്‍ ഉള്‍പ്പെടെയുള്ള മത്സരങ്ങളില്‍ സൗരാഷ്ട്ര താരങ്ങള്‍ കാണിച്ച പോരാട്ടവീര്യം മുംബൈക്കെതിരെയും പുറത്തെടുത്താല്‍ 75 വര്‍ഷത്തിനുശേഷം അവര്‍ക്ക് കിരീടം സ്വന്തമായേക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: