Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അഴഗിരിയെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന്‌ പുറത്താക്കണം: ജയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 24, 2013, 09:01 pm IST
inIndia

ചെന്നൈ: കേന്ദ്ര മന്ത്രി അഴഗിരിക്കെതിരെ തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത രംഗത്തെത്തി. രാസവളവകുപ്പില്‍ 1,000കോടിയുടെ അഴിമതി നടത്തിയിട്ടുണ്ടെന്നും അതിനാല്‍ അഴഗിരിയെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്നും സിബിഐ അന്വേഷണത്തിന്‌ ഉത്തരവിടണമെന്നുമാണ്‌ ജയലളിതയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്‌ ജയ കത്തും അയച്ചിട്ടുണ്ട്‌.

2010ല്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ അഴഗിരി കോടിക്കണക്കിന്‌ രൂപ തട്ടിയെടുത്തതായി ജയലളിത ചൂണ്ടിക്കാട്ടി. രാസവളങ്ങള്‍ കുറഞ്ഞ നിരക്കില്‍ കര്‍ഷകര്‍ക്ക്‌ നല്‍കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ സബ്സിഡി ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാസവള നിര്‍മ്മാതാക്കള്‍ക്ക്‌ ലാഭം കിട്ടുന്ന രീതിയില്‍ അഴഗിരി ഒത്താശ ചെയ്തു നല്‍കിയെന്നാണ്‌ ജയയുടെ ആരോപണം. ഇതു സംബന്ധിച്ച്‌ മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടും ജയലളിത പ്രധാനമന്ത്രിക്കയച്ച കത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അധികാര ദുര്‍വിനിയോഗത്തിലൂടെ രാസവള നിര്‍മ്മാണ കമ്പനികളെ അഴഗിരി സഹായിക്കുകയായിരുന്നു. 4,000 മുതല്‍ 5000 വരെ ടണ്‍ രാസവളമാണ്‌ കമ്പനികള്‍ കഴിഞ്ഞ വര്‍ഷം നിര്‍മ്മിച്ചത്‌. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയ്‌ക്ക്‌ വിരുദ്ധമായാണ്‌ കമ്പനികള്‍ രാസവളം നിര്‍മ്മിച്ചതെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര രാസവളം മന്ത്രി കൂടിയായ അഴഗിരിയ്‌ക്ക്‌ സംസ്ഥാന രാസവള മന്ത്രി ശ്രീകാന്ത്‌ ജെന കത്തയച്ചിരുന്നു. സര്‍ക്കാര്‍ അനുവദിച്ച സബ്സിഡി ക്ക്‌ വിരുദ്ധമായാണ്‌ രാസവള നിര്‍മ്മാണ കമ്പനികള്‍ ഇത്തരം നടപടി സ്വീകരിച്ചത്‌. കേന്ദ്ര സര്‍ക്കാര്‍ പദ്ധതിയില്‍ നിന്നും വിരുദ്ധമായി രാസവളം നിര്‍മ്മിക്കുവാനുള്ള അനുമതി നല്‍കിയത്‌ അഴഗിരിയാണെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കേന്ദ്ര സര്‍ക്കാര്‍ പുറപ്പെടുവിച്ച പദ്ധതിയുടെ നിര്‍ദ്ദേശങ്ങള്‍ അഴഗിരി പാലിച്ചില്ലെന്നും ജയലളിത ആരോപിക്കുന്നു. സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതി കര്‍ഷകരെ ബാധിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടി 2012 ജൂണില്‍ പ്രധാനമന്ത്രിക്ക്‌ കത്തയച്ചിരുന്നു. എന്നാല്‍ ഒരു പ്രതികരണവും ഇക്കാര്യത്തില്‍ ഉണ്ടായില്ലെന്നും ജയലളിത പറഞ്ഞു.

ഇക്കാര്യത്തെക്കുറിച്ച്‌ അഴഗിരിയോട്‌ ചോദിച്ചപ്പോള്‍ പ്രധാനമന്ത്രിയോട്‌ പോയി ചോദിക്കാനായിരുന്നു മറുപടിയെന്നും ജയലളിത പറഞ്ഞു. അഴിമതി നടത്താനാണ്‌ കേന്ദ്ര സര്‍ക്കാര്‍ ഇത്തരം പദ്ധതികള്‍ ആവിഷ്കരിക്കുന്നതെന്നും ജയലളിത ആരോപിച്ചു. സര്‍ക്കാരിന്റെ സബ്സിഡിയിലൂടെ ഈ കമ്പനികള്‍ ആയിരം കോടിയാണ്‌ തട്ടിയെടുക്കുന്നത്‌. സര്‍ക്കാരിനും കര്‍ഷകര്‍ക്കും വന്‍ നഷ്ടമാണ്‌ ഇതിലൂടെ ഉണ്ടാകുന്നതെന്നും ജയ പറഞ്ഞു. അഴിമതിയില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അഴഗിരിക്കെതിരെ അന്വേഷണത്തിന്‌ ഉത്തരവിടണമെന്നും ജയലളിത കൂട്ടിച്ചേര്‍ത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

Kerala

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

Cricket

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

Sports

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

India

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

പുതിയ വാര്‍ത്തകള്‍

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.