Wednesday, July 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

സ്വത്തുക്കള്‍ കൈവശപ്പെടുത്തി മാതാപിതാക്കളെ അവഗണിക്കുന്നത് വര്‍ധിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 15, 2013, 10:25 pm IST
in Kottayam

കെ. വി. വിജയന്‍

കറുകച്ചാല്‍: മക്കളെ പഠിപ്പിച്ച് വളര്‍ത്തിക്കഴിഞ്ഞാല്‍ പിന്നെ അവരുടെ ലോകം. കല്യാണം കൂടി കഴിഞ്ഞാല്‍ മക്കളുടെ മട്ടുംഭാവവും മാറും. മാതാപിതാക്കള്‍ ശല്യമായി തോന്നും. ഉള്ള സ്വത്തുക്കള്‍ എങ്ങനെയെങ്കിലും മാതാപിതാക്കളില്‍ നിന്ന് കൈക്കലാക്കാനുള്ള തത്രപ്പാടിലാണ് മക്കളും മരുമക്കളും. ചിലമാതാപിതാക്കള്‍ വഴക്കൊഴിവാക്കാന്‍ എല്ലാം മക്കള്‍ക്ക് എഴുതിക്കൊടുക്കും. ചിലര്‍ കൊടുക്കില്ല. കൊടുത്താലും കൊടുത്തില്ലെങ്കിലും ഒടുവില്‍ മാതാപിതാക്കള്‍ മര്‍ദ്ദനവും ശകാരവുംഅനുഭവിക്കേണ്ടതായി വരും. ഇത്തരം കേസുകള്‍ കൂടിവരികയാണ്.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നു വിരമിച്ച അച്ഛന്‍ കിട്ടിയ തുകകൊണ്ട് രണ്ടുപെണ്‍മക്കള്‍ക്കായി സ്ഥലം വാങ്ങി നല്‍കി. മക്കള്‍ അമേരിക്കയിലാണു ജോലി. അമ്മ ഇതിനിടയില്‍ മരിച്ചു. അവരുടെ സ്വത്തും പെണ്‍മക്കള്‍ക്കായി കൊടുത്തു. 85 കാരനായ അച്ഛന്‍ അന്വേഷണത്തിന് ആരും ഇല്ലാതെ പെരുവഴിയിലുമായി. കിട്ടിയ സ്വത്തുക്കള്‍ മക്കളും മരുമക്കളും ചേര്‍ന്ന് വിറ്റു പെറുക്കികൊണ്ടുപോയി. ഇപ്പോള്‍ അച്ഛന്‍ വാടകവീട്ടിലാണ്. ആരും അന്വേഷിക്കാനില്ലാതെ കഴിയുന്നത്. കൈവിട്ടുപോയ കാര്യങ്ങള്‍ ഓര്‍ത്ത് ദുഖിക്കുകയാണ് ഈ അച്ഛന്‍.

മൂന്നുപെണ്‍മക്കളുള്ള വേറൊരു അച്ഛന്‍ മൂത്തമകള്‍ക്ക് ഇഷ്ടദാനമായി കുടുംബവീട് നല്‍കി. അച്ഛനെ സംരക്ഷിക്കാമെന്ന വ്യവസ്ഥയിലാണ് ഇങ്ങനെ ചെയ്തത്. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ മരുമകന്‍ വസ്തുവും വീടും കച്ചവടം ചെയ്യാന്‍ ആളെകൊണ്ടുവന്നു. കുടുംബവീടാണ് വില്‍ക്കാന്‍ പാടില്ലെന്നു അച്ഛന്‍ ശഠിച്ചു. ഇതുകൊണ്ടൊന്നും മരുമകന്‍ അടങ്ങിയിരുന്നില്ല. വസ്തുവിന്റെ പകുതി ഭാഗം മകളില്‍ നിന്ന് മരുമകന്‍ ആരുമറിയാതെ എഴുതിവാങ്ങി. സംഭവം അറിഞ്ഞ പിതാവ് അന്നത്തെ സ്ഥലത്തിന്റെ വില കണക്കാക്കി മകള്‍ക്ക് പണം നല്കി. മകളില്‍ നിന്ന് ഇനി ഒരു അവകാശവുമില്ലെന്ന് സമ്മതപത്രം എഴുതി വാങ്ങി. അച്ഛന്റെ കൈവശത്തു നിന്നും പണം കൈക്കലാക്കി കുറേനാള്‍ കഴിഞ്ഞ് വീടുവിട്ടുതരണമെന്നും അച്ഛന്‍ ഇറങ്ങിതരണമെന്നും കാണിച്ച് കോടതിയില്‍ നിന്നു നോട്ടീസ്. കേസാകുന്നതിന് മുമ്പ് ഇടയ്‌ക്ക് സ്‌നേഹം നടിച്ച് മകളും മരുമകനും കുടുംബവീട്ടില്‍ വന്നിരുന്നു. മകള്‍ എഴുതി അച്ഛനുകൊടുത്ത സമ്മതപത്രം വീട്ടില്‍ നിന്നും കൈക്കലാക്കിയതിനുശേഷമാണ് ഇവര്‍ അച്ഛനെതിരെ കേസു കൊടുത്തത്. മോഷ്ടിക്കപ്പെട്ട സമ്മതപത്രത്തിന്റെ തഹസീല്‍ദാര്‍ അറ്റസ്റ്റ് ചെയ്ത കോപ്പിയും ബാങ്കില്‍ നിന്നും പണം കൈപ്പറ്റിയ തെളിവും വീട്ടുകരം അടച്ചതിന്റെ തെളിവുകളും കൈവശം ഉണ്ടായിരുന്നതു കൊണ്ട് അച്ഛന്‍ കേസില്‍ നിന്നും രക്ഷപ്പെട്ടു. ഇപ്പോള്‍ മകളും മരുമകനും റിവിഷന്‍ പെറ്റീഷന്‍ കൊടുത്തിരിക്കുകയാണ്.

മറ്റൊന്ന് സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന മാതാപിതാക്കള്‍. ഇതില്‍ അച്ഛന്‍ മരിച്ചു. അമ്മയെ മകന്‍ അടിച്ചുപുറത്താക്കി. ഇതോടെ താമസിക്കാനിടമില്ലാതായി. സ്വത്തുക്കള്‍ മകന് എഴുതിക്കൊടുക്കണമെന്നാണ് ആവശ്യം. ഇതിന്റെ പേരിലുള്ള കൊടിയ മര്‍ദ്ദനത്തിനൊടുവില്‍ അമ്മയെ മകനും, മരുമകളും പുറത്താക്കിയതായി പോലീസില്‍ പരാതി. കേസ് കോടതിയിലെത്തി. സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ മകനെതിരെയുള്ള ആദ്യ നടപടിയായി സസ്‌പെഷനെത്തിയെങ്കിലും ഈ അമ്മ സ്വന്തം വീട്ടില്‍ താമസിക്കാനിടയാകാതെ പടിക്കുപുറത്തുകഴിയുന്നു.

ചന്തയില്‍ ചെറിയ തോതില്‍ വ്യാപാരം നടത്തി മക്കളെ വളര്‍ത്തിയ ഒരച്ഛനെ മക്കള്‍ക്കുവേണ്ട. ആരും അന്വേഷിക്കാനില്ലാതെ പുറത്തായി. നേരത്തെ സ്വത്തുക്കള്‍ മക്കള്‍ക്കു കൊടുത്തതുകൊണ്ട് പുറത്തായ ഈ അച്ഛന്‍ ഭിഷ യാചിച്ചു കഴിയവെയാണ് പിന്നീട് മരണമടഞ്ഞത്. വാര്‍ദ്ധക്യകാലത്തു പരിരക്ഷ ഒരുക്കുന്നതില്‍ വീഴ്ചവരുത്തിയ അന്തരാവകാശികള്‍ക്ക് സ്വത്തു നല്‍കിയില്ലെന്നതിന്റെ പേരില്‍ മാത്രം മാതാപിതാക്കളുടെ വില്പത്രത്തിന്റെ സത്യസന്ധത ചോദ്യം ചെയ്യാനാവില്ലെന്നു സുപ്രീം കോടതി പറഞ്ഞിരുന്നു. നന്ദികേടു കാട്ടുന്ന മക്കള്‍ക്ക് സ്വത്തു നല്‍കാതിരിക്കുന്നതില്‍ അസ്വാഭാവികതയില്ലെന്നാണ് കോടതി പറയുന്നത്. മദ്ധ്യപ്രദേശ് സ്വദേശിയായ ഹരിശങ്കറിന്റെ വില്പത്രം സംബന്ധിച്ച കേസിലായിരുന്നു സുപ്രീം കോടതിയുടെ നിര്‍ണ്ണയവിധി. ഇത്തരം വിധികള്‍ വരുന്നുണ്ടെങ്കിലും മാതാപിതാക്കളെ സംരക്ഷിക്കാത്ത മക്കളുടെ എണ്ണം വര്‍ദ്ധിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വൈകൃതങ്ങള്‍ക്കടിമകളായി സിപിഎം ബ്രാഞ്ച് സെക്രട്ടറിമാര്‍! പോക്‌സോ കേസില്‍ ഒരു സെക്രട്ടറി കൂടി അറസ്റ്റില്‍

India

വന്ദേമാതരത്തെ അപമാനിച്ചാൽ മൂന്ന് വർഷം തടവ് ! പ്രതിപക്ഷത്തിന്റെ വാക്ക്ഔട്ടിനിടെ രാജ്യസഭ ബിൽ പാസാക്കി : ദേശീയതയെ സ്നേഹിക്കാത്ത ജനപ്രതിനിധികളേ ?

Kerala

കുണ്ടറയിലെ കസ്റ്റഡി മര്‍ദനം: സി പി ഒ ശ്രീജിത്തിനെ സസ്പന്‍ഡ് ചെയ്തു

Kerala

മൊബൈല്‍ ഫോണില്‍ സംസാരിച്ച് ബസ് ഓടിച്ച ഡ്രൈവര്‍ക്കെതിരെ കേസ്, ബസ് പിടിച്ചെടുത്തു

സിജെപി വക്താവ് സൗരവ് ദാസ് രാജ്യദ്രോഹക്കുറ്റത്തിന് ജയിലില്‍ കഴിയുന്ന ഉമര്‍ ഖാലിദിനൊപ്പം (ഇടത്ത്) സുപ്രീംകോടതി അഭിഭാഷകന്‍ മഹേഷ് ജെത് മലാനി (വലത്ത്)
India

സൗരവ് ദാസ് രാഷ്‌ട്രീയമായി നിഷ്കളങ്കനായ ഒരു ചെറുപ്പക്കാരനല്ല;.സൗരവ് ദാസിന് ആരാണ് ധനസഹായം നൽകുന്നതെന്ന ചോദ്യവുമായി മഹേഷ് ജെത്മലാനി

പുതിയ വാര്‍ത്തകള്‍

16കാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: യുവതി ഉള്‍പ്പെടെ 2 പേര്‍ അറസ്റ്റില്‍

രാഹുൽ വസ്തുതകൾക്ക് പകരം ആശയക്കുഴപ്പം പ്രചരിപ്പിക്കുന്നു , നിയമത്തെയും നടപടിക്രമങ്ങളെ കുറിച്ചും അറിയില്ലെങ്കിൽ ചോദിച്ച് മനസിലാക്കണം ; വിമർശിച്ച് ബിജെപി

പരാതിക്കാരിയോട് മോശമായി പെരുമാറി; കണ്ണൂര്‍ ടൗണ്‍ മുന്‍ എസ്എച്ച്ഒയ്‌ക്കെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷന്‍

‘വൃദ്ധസദനം’ വേണ്ട, രേഖകളിലടക്കം ‘സ്‌നേഹാലയം’ മതിയെന്ന് മനുഷ്യാവകാശ കമ്മീഷന്‍

തലസ്ഥാനത്ത് നിയന്ത്രണംവിട്ട കാറിടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

ഉപയോഗശൂന്യനായി നടക്കാതെ പുതിയ സ്കില്ലുകള്‍ പഠിക്കൂ..നിങ്ങളുടെ 28ാം വയസ്സില്‍ ഞാന്‍ രണ്ട് ദേശീയ അവാര്‍ഡ് നേടി: സൗരവ് ദാസിനെതിരെ കങ്കണ

ബാറുകള്‍ തോന്നുംപടി തുറക്കേണ്ട, ലംഘിച്ചാല്‍ ലൈസന്‍സ് പോകും, നിര്‍ദേശം മന്ത്രിയുടെ വിമര്‍ശനത്തിനു പിന്നാലെ

കോഴിക്കോട് ബംഗ്ലാദേശ് പൗരന്‍ പൊലീസ് പിടിയിലായി, ഒപ്പമുണ്ടായിരുന്ന ആള്‍ കടന്നുകളഞ്ഞു

വയനാട്ടില്‍ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ വിലക്ക്, കള്ളാടി, മുണ്ടക്കൈ മേഖലകളില്‍ പ്രത്യേക നിരീക്ഷണം

കുശ മിസൈല്‍ വിജയം; ഇനി ഇന്ത്യയുടെ സ്വന്തം വ്യോമപ്രതിരോധ സംവിധാനമായ സുദര്‍ശന ചക്ര 2028ല്‍ യാഥാര്‍ത്ഥ്യമാകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.