Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്ത്രീകള്‍ മൊബെയില്‍ ഉപയോഗിക്കരുതെന്ന്‌ പറയാന്‍ ഖാപ്‌ പഞ്ചായത്തുകള്‍ക്ക്‌ അധികാരമില്ല: സുപ്രീംകോടതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 14, 2013, 02:55 pm IST
inIndia

ന്യൂദല്‍ഹി: ഖാപ്‌ പഞ്ചായത്തുകളുടെ നിയമങ്ങള്‍ക്കെതിരെ സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. മൊബെയില്‍ ഫോണ്‍ ഉപയോഗിക്കരുതെന്നും പ്രത്യേക രീതിയില്‍ വസ്ത്രം ധരിക്കണമെന്നും സ്ത്രീകളോട്‌ ആവശ്യപ്പെടാന്‍ ഖാപ്പ്‌ പഞ്ചായത്തുകള്‍ക്ക്‌ അധികാരമില്ലെന്ന്‌ കോടതി വ്യക്തമാക്കി. ഇത്‌ നിയമവിരുദ്ധമാണെന്നും കോടതി ചൂണ്ടിക്കാട്ടി. പിന്തിരിപ്പിന്‍ രീതിയിലാണ്‌ ഖാപ്പ്‌ പഞ്ചായത്തുകള്‍ പ്രശ്നങ്ങള്‍ക്ക്‌ പരിഹാരം കല്‍പ്പിക്കുന്നതെന്നും എന്നാല്‍ ദുരഭിമാനക്കൊല പോലുള്ളവയില്‍ ഇവരുടെ നേരിട്ടുള്ള ഇടപെടല്‍ ഉണ്ടാകാറില്ലെന്നും ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും ഉയര്‍ന്ന പോലീസ്‌ ഉദ്യോഗസ്ഥര്‍ സുപ്രീംകോടതിയെ അറിയിച്ചു. വാദം കേള്‍ക്കുന്നതിന്‌ മുമ്പ്‌ കോടതിയില്‍ ഹാജരാകണമെന്ന്‌ ഹരിയാനയിലെയും ഉത്തര്‍പ്രദേശിലെയും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ്‌ പോലീസിനോട്‌ കോടതി ആവശ്യപ്പെട്ടിരുന്നു.

ദുരഭിമാനക്കൊലക്ക്‌ എതിരെയുള്ള പൊതുതാത്പര്യഹര്‍ജി പരിഗണിക്കവേയാണ്‌ കോടതിയുടെ നിരീക്ഷണം. ഗോത്രമോ ജാതിയോ മാറി വിവാഹം കഴിക്കുന്ന യുവതീയുവാക്കളെ ഖാപ്‌ പഞ്ചായത്തുകള്‍ ക്രൂരമായി വധിക്കുന്നു എന്ന്‌ ചൂണ്ടിക്കാട്ടി ശക്തിവാഹിനി എന്ന എന്‍ജിഒ സംഘടനയാണ്‌ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്‌. ഹര്‍ജിയില്‍ ഉത്തരവ്‌ പുറപ്പെടുവിക്കുന്നതിന്‌ മുമ്പ്‌ ഖാപ്‌ പഞ്ചായത്ത്‌ നേതാക്കളുടെ നിലപാടറിയണമെന്ന്‌ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ച്‌ മാര്‍ച്ച്‌ 5 ന്‌ ഖാപ്‌ പഞ്ചായത്ത്‌ പ്രതിനിധികള്‍ കോടതിയില്‍ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട്‌ വ്യക്തമാക്കും. ചില ഗോത്രങ്ങളുമായുള്ള വിവാഹം തങ്ങള്‍ കോടതി മുമ്പാകെ എതിര്‍ക്കുമെന്ന്‌ ഉത്തര്‍പ്രദേശിലെ ചില ഖാപ്‌ പഞ്ചായത്തുകള്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിട്ടുണ്ട്‌.

ജാതിയുടെയോ സമുദായത്തിന്റെയോ പേരില്‍ രൂപീകരിക്കപ്പെട്ട ഖാപ്‌ പഞ്ചായത്തുകള്‍ സ്ത്രീകള്‍ക്കെതിരെ അതിക്രൂരമായ ശിക്ഷ നടപ്പാക്കുന്നത്‌ പതിവാണ്‌. ഇത്‌ തടയാന്‍ പോലീസിന്‌ പലപ്പോഴും കഴിയാത്ത സാഹചര്യമാണെന്ന്‌ കേന്ദ്രസര്‍ക്കാരും കോടതിയെ ധരിപ്പിച്ചിരുന്നു.

ഖാപ്‌ പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ സംവിധാനമേര്‍പ്പെടുത്തേണ്ടതുണ്ടെന്ന്‌ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഇന്ദിരാ ജയ്സിംഗും നേരത്തെ കോടതിയെ ധരിപ്പിച്ചിരുന്നു. മാര്‍ഗനിയന്ത്രണം പുറപ്പെടുവിച്ചത്‌ കൊണ്ടുമാത്രം ഇത്തരം പഞ്ചായത്തുകളെ നിയന്ത്രിക്കാന്‍ കഴിയുമോ എന്നതില്‍ കോടതി ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്‌. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതിന്‌ മുമ്പ്‌ ഉത്തര്‍പ്രദേശ്‌, ഹരിയാന എന്നിവിടങ്ങളില്‍ ഖാപ്‌ പഞ്ചായത്തുകള്‍ ശക്തമായ മൂന്ന്‌ ജില്ലകളിലെ സ്ഥിതിഗതികള്‍ വിലയിരുത്തുന്ന പെയിലറ്റ്‌ പ്രോജക്ട്‌ പരിശോധിക്കാനാണ്‌ കോടതി തീരുമാനം. ഇതിനിടെ ഹരിയാനയില്‍ വീണ്ടും ദുരഭിമാനക്കൊല നടന്നു. അടുത്തിടെ വിവാഹം കഴിഞ്ഞ യുവതിയെ കഴിഞ്ഞ രണ്ട്‌ മൂന്ന്‌ മാസമായി കാണാനില്ലായിരുന്നു. എന്നാല്‍ യുവതിയെ പിതാവും ബന്ധുക്കളും ചേര്‍ന്ന്‌ കൊലപ്പെടുത്തിയതായി പോലീസ്‌ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട്‌ യുവതിയുടെ പിതാവും അമ്മാവനും അറസ്റ്റിലായി. കര്‍ണാല്‍ ജില്ലയിലെ സദര്‍പൂര്‍ ഗ്രാമത്തിലാണ്‌ സംഭവം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.