Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രസര്‍ക്കാര്‍ സൈനികരെ ബലികൊടുക്കുന്നു: തൊഗാഡിയ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jan 13, 2013, 10:07 pm IST
inIndia

ന്യൂദല്‍ഹി: ഇന്ത്യന്‍ സൈനികരുടെ മൃതദേഹങ്ങളോട്‌ മനുഷ്യത്വം മരവിക്കുന്ന ക്രൂരത കാട്ടിയത്‌ പാക്കിസ്ഥാന്റെ നെറികെട്ട നടപടിയാണെന്ന്‌ വിഎച്ച്പി രാജ്യാന്തര വര്‍ക്കിംഗ്‌ പ്രസിഡന്റ്‌ ഡോ.പ്രവീണ്‍ തൊഗാഡിയ. എന്നാല്‍ പാക്‌ പ്രകോപനങ്ങളോട്‌ കേന്ദ്രസര്‍ക്കാര്‍ പ്രകടിപ്പിക്കുന്ന ദുര്‍ബലമായ പ്രതികരണങ്ങള്‍ അതിനെക്കാള്‍ ഗൗരവമുള്ളതാണ്‌. മെന്താര്‍ മേഖലയില്‍ നിയന്ത്രണരേഖ ലംഘിച്ച്‌ പാക്കിസ്ഥാന്‍ സൈന്യം ഇന്ത്യയുടെ 600 മീറ്റര്‍ അകത്തേക്ക്‌ കടന്നുകയറിയിരിക്കുകയാണ്‌. ഇന്ത്യന്‍സൈന്യത്തിന്റെ പട്രോളിംഗ്‌ സംഘത്തെ പ്രകോപനം കൂടാതെ ആക്രമിക്കുകയും രാജ്പുത്‌ റൈഫിള്‍സിലെ രണ്ടുസൈനികരെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്തു. ലാന്‍സ്‌ നായിക്‌ ഹേമരാജ്‌, സുധാകര്‍ സിംഗ്‌ എന്നിവരെ തലവെട്ടി കൊലപ്പെടുത്തിയതിനു പുറമെ രണ്ടുപേരെ മാരകമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ സൈനികരുടെ തലവെട്ടി ട്രോഫിയാക്കി കൊണ്ടുപോയ പാക്‌ സൈന്യത്തിന്റെ നടപടി നൂറ്റാണ്ടുകളായി അവര്‍ തുടരുന്ന പൈശാചിക ആശയാവിഷ്കാരത്തിന്റെ ഭാഗമാണ്‌.

ഭാരതത്തെ നിരവധി മാര്‍ഗങ്ങളിലൂടെ പാക്കിസ്ഥാന്‍ നിരന്തരം ആക്രമിച്ചുകൊണ്ടിരിക്കുകയാണ്‌. അത്‌ 26/11, ജമ്മുകാശ്മീര്‍, രാജസ്ഥാന്‍, പഞ്ചാബ്‌ അതിര്‍ത്തികളിലും ബംഗ്ലാദേശ്‌, നേപ്പാള്‍, മ്യാന്മാര്‍ അതിര്‍ത്തികളിലും കൂടിയുള്ള ഭീകരരുടെ നുഴഞ്ഞുകയറ്റം എന്നിങ്ങനെ പലതരത്തിലാണ്‌. പാക്‌ അധീന കാശ്മീരില്‍ ചൈനീസ്‌ സൈന്യത്തിന്‌ താവളമൊരുക്കിയതും യുദ്ധാരംഭത്തിനുള്ള പദ്ധതിയാണ്‌. പാക്‌ ആഭ്യന്തര മന്ത്രി ഇന്ത്യയിലെത്തി 26/11 ലെ ജിഹാദി ആക്രമണത്തിന്‌ ഇന്ത്യയെ കുറ്റപ്പെടുത്തി. ദല്‍ഹി മുതല്‍ വാരണാസി വരെയും ബംഗളൂരു മുതല്‍ മുംബൈ വരെയും നിരവധി ജിഹാദി ഭീകരാക്രമണങ്ങളില്‍ ആയിരക്കണക്കിന്‌ ഇന്ത്യക്കാരെ കൊലപ്പെടുത്തുന്നതിലും പാക്കിസ്ഥാന്‍ ഉള്‍പ്പെട്ടിട്ടുണ്ട്‌. ഇപ്പോള്‍ അതിക്രൂരവും മനുഷ്യത്വരഹിതവുമായ നുഴഞ്ഞുകയറ്റവും ആക്രമണവും നമ്മുടെ ധീരജവാന്മാര്‍ക്കു നേരെ നടത്തിയിരിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മറ്റേതെങ്കിലും രാജ്യാതിര്‍ത്തിയിലാണ്‌ ഇത്തരം ഹീന ആക്രമണം നടത്തിയതെങ്കില്‍ അവിടുത്തെ സര്‍ക്കാര്‍ ആക്രമണകാരികളുമായുള്ള എല്ലാ ബന്ധവും അവസാനിപ്പിച്ചേനെ. പക്ഷേ നമ്മുടെ രാജ്യത്തെ സര്‍ക്കാര്‍ ഇപ്പോഴും പാക്കിസ്ഥാനെ ഭാരതത്തിന്റെ ശത്രുവായി കരുതാന്‍ തയ്യാറായിട്ടില്ല. തങ്ങള്‍ ശത്രുക്കളാണെന്ന്‌ നിരവധി അടയാളങ്ങള്‍ കാണിച്ചിട്ടും പാക്കിസ്ഥാനുമായി സമാധാനചര്‍ച്ചകള്‍ക്കും ക്രിക്കറ്റ്‌, വാണിജ്യബന്ധങ്ങള്‍, പ്രത്യേക വ്യവസായങ്ങള്‍ക്ക്‌ പാക്കിസ്ഥാന്‌ മുന്തിയ പരിഗണന, ഇന്ത്യയില്‍ പാക്‌ ബാങ്കുകള്‍ തുറക്കാന്‍ ഒത്താശ, സാംസ്കാരിക വിനിമയം, ഡോ.ഫായിയെ പോലെ ഇന്ത്യാവിരുദ്ധ ചിന്തയുള്ള ഇന്ത്യന്‍ പൗരന്മാരെ പാക്‌ വശത്ത്‌ ചേരാന്‍ സഹായിക്കുക എന്നിങ്ങനെ നിരവധി പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ഏകോപിപ്പിച്ചു വരികയാണ്‌. പാക്കിസ്ഥാനുമായുള്ള ചര്‍ച്ചകളില്‍ രാജ്യാന്തര നയതന്ത്രജ്ഞത നഷ്ടപ്പെടുത്തിയ സര്‍ക്കാര്‍ നമ്മുടെ അതിര്‍ത്തിസേനകളെയോ രാഷ്‌ട്രത്തെയോ സംരക്ഷിക്കുന്നില്ല. വിദേശനയതന്ത്രം, സമാധാനചര്‍ച്ചകള്‍ എന്നിവയുടെ പേരു പറഞ്ഞ്‌ ശത്രുക്കള്‍ക്ക്‌ നമ്മുടെ അതിര്‍ത്തി ലംഘിച്ച്‌ 600 മീറ്റര്‍ അകത്തേക്കു കയറാന്‍ അവസരമൊരുക്കി. ഇത്‌ നമ്മുടെ സൈന്യത്തെയും ജീവന്‍ ബലിനല്‍കിയ വീരസൈനികരെയും അപമാനിക്കുന്നതാണ്‌. പാക്കിസ്ഥാനെ നിലയ്‌ക്കുനിര്‍ത്തുന്നതില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.

പാക്കിസ്ഥാനുമായുള്ള എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ച്‌ ഇന്ത്യന്‍ സര്‍ക്കാര്‍ സൈന്യത്തെ സജ്ജമാക്കി തിരിച്ചടിക്കണം. പാക്‌ ആക്രമണത്തില്‍ നഷ്ടമായ ഭൂപ്രദേശങ്ങള്‍ തിരിച്ചു പിടിക്കണം. നമ്മുടെ കര-നാവിക-വായു സേനകള്‍ മികവുറ്റതും പാക്കിസ്ഥാനെ നിമിഷനേരം കൊണ്ട്‌ പരാജിതരാക്കാനും കഴിവുള്ളവരാണ്‌. എന്നാല്‍ കേന്ദ്രസര്‍ക്കാരിന്റെ വോട്ടുബാങ്ക്‌ നയം ഭാരതത്തിന്റെ സുരക്ഷ കഴിഞ്ഞ കുറേക്കാലമായി അപകടത്തിലാക്കിയിരിക്കുകയാണ്‌. നിരന്തരമുള്ള പാക്‌ ആക്രമണത്തെ സഹിച്ച്‌ നമ്മള്‍ സമാധാനം പാലിക്കണമെന്നു പറയാന്‍ അമേരിക്കയും ചൈനയുമടക്കമുള്ള മറ്റൊരു രാജ്യത്തിനും അവകാശമില്ല.

വിരമിച്ച സൈനികത്തലവന്മാരുടെയും രഹസ്യാന്വേഷണവിഭാഗം തലവന്മാരുടെയും ഉപദേശമനുസരിച്ച്‌ പദ്ധതി തയ്യാറാക്കി പ്രവര്‍ത്തിച്ച്‌ എന്നെന്നേക്കുമായി പാക്കിസ്ഥാന്റെ ഏകപക്ഷീയ കരാറുകളും രാജ്യാന്തര യുദ്ധനിയമങ്ങളുടെ ലംഘനവും അവസാനിപ്പിക്കുകയാണ്‌ വേണ്ടത്‌. ഇതിനു പകരം ന്യൂനപക്ഷ വോട്ടുബാങ്ക്‌ പ്രീണനത്തിന്റെ ഭാഗമായി ഭാരതത്തിലെ ഹിന്ദുക്കളെ ജയിലിലടച്ച്‌ പാക്കിസ്ഥാന്റെയും അവരുടെ സഖ്യകക്ഷികളുടെയും സമ്മര്‍ദ്ദത്തിനു മുന്നില്‍ നട്ടെല്ലു വളയ്‌ക്കുകയാണ്‌ ചെയ്യുന്നത്‌. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ ജമ്മുകാശ്മീരിലും അതിര്‍ത്തിയിലുമായി ഒളിഞ്ഞും തെളിഞ്ഞും നടത്തിയ വിവിധ ജിഹാദി ആക്രമണങ്ങളില്‍ 20,000ത്തോളം സൈനിക-പോലീസ്‌-പാരാമിലിട്ടറി ജവാന്മാരാണ്‌ കൊല്ലപ്പെട്ടത്‌.

രാഷ്‌ട്രത്തിന്‌ വേണ്ടി ജീവത്യാഗം ചെയ്തവര്‍ക്കു വേണ്ടി ആരും ഇതുവരെ ഒരു മനുഷ്യാവകാശങ്ങളും ഉയര്‍ത്തിയിട്ടില്ല. ഇവരുടെ കുടുംബങ്ങള്‍ നിത്യദുഃഖത്തിലും ദാരിദ്ര്യത്തിലുമാണ്‌. ഇപ്പോഴും സൈന്യത്തില്‍ ധീരന്മാരായ ചെറുപ്പക്കാര്‍ ചേരുന്നത്‌ സര്‍ക്കാര്‍ ദൗര്‍ബല്യം മൂലം തലവെട്ടി മാറ്റപ്പെടാനല്ല. പാക്കിസ്ഥാനോട്‌ ഇനിയും ഈ ദുര്‍ബല നിലപാട്‌ തുടര്‍ന്നാല്‍ അഖണ്ഡഭാരതം ജനാധിപത്യപരമായി ധീരതയോടെ തലയുയര്‍ത്തി നിന്ന്‌ പൊരുതും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക്‌ ഉചിതമായ ആദരവും സ്ഥാനമാനങ്ങളും ധനസഹായവും നല്‍കണമെന്നും തൊഗാഡിയ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല നെയ്യ് ക്രമക്കേടില്‍ സമഗ്ര അന്വേഷണം വേണം: കെ മുരളീധരന്‍ ആഭ്യന്തര മന്ത്രിക്ക് കത്ത് നല്‍കി

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Football

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ജോര്‍ജിനയും വിവാഹിതരായി

India

പ്രകാശ് രാജിന്റെ ഓരോ പ്രഹസനങ്ങള്‍! നടന്റെ പേര് അകാരണമായി ഒഴിവാക്കിയിട്ടില്ലെന്ന് ബെംഗളൂരു സെൻട്രൽ സിറ്റി കോർപറേഷന്റെ വിശദീകരണം

Kerala

തലശേരിയിൽ മുൻ ബിജെപി നേതാവ് ജീവനൊടുക്കിയ സംഭവം: യൂത്ത്‌ കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഉ​പാ​ധ്യ​ക്ഷ​ൻ  അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ഹിമന്ത ബിശ്വ ശർമ്മയെ ആലപ്പുഴയിലേയ്‌ക്ക് ക്ഷണിച്ച് നാട്ടുകാർ ; മാങ്കൊമ്പ് ഭഗവതി ക്ഷേത്രത്തിൽ ദർശനം നടത്തണമെന്ന ആഗ്രഹമറിയിച്ച് ഹിമന്ത

കേരള ക്രിക്കറ്റ് ലീഗ്: ആദ്യ കിരീടം ലക്ഷ്യമിട്ട് ആലപ്പി റിപ്പിള്‍സ്

ഗുസ്തി താരം ദീപാന്‍ഷുവിന് സസ്‌പെന്‍ഷന്‍

ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടിയ 20 കാരിയെ കാമുകൻ തന്നെ കൊലപ്പെടുത്തി : മൃതദേഹം വാടക വീട്ടിലെ സ്യൂട്ട്കേസിൽ ഒളിപ്പിച്ച ശേഷം സ്ഥലം വിട്ടു

ഇന്‍ഫാന്റീനോ… ലോകം രണ്ട് ധ്രുവങ്ങളിലോ ?

അബ്ദുറഹിമാന് വേണ്ടി ഇ-മെയിൽ ഇടപാടുകൾ നടത്തിയത് പൊന്നാനി കോളജ് അധ്യാപിക അമീറ ; മന്ത്രിയെ പരിചയപ്പെട്ടത് ഭർത്താവിന്റെ സുഹൃത്ത് വഴി

മകളെ ലൈംഗികമായി പീഡിപ്പിച്ച കേസ് : അച്ഛനുമായി ഒത്തുതീര്‍പ്പുണ്ടാക്കാന്‍ അമ്മയ്‌ക്ക് അവകാശമില്ലെന്ന് ഹൈക്കോടതി

കോടികൾ വാരി ഡിസി, ബോക്സ് ഓഫീസിൽ കുതിച്ച് ചാട്ടം

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.