Wednesday, July 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മകരവിളക്ക്‌ നാളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2013, 08:47 pm IST
in Samskriti

ശബരിമല ഉത്സവച്ചടങ്ങുകളില്‍ മകരവിളക്ക്‌ പ്രാധാന്യമായിട്ടുള്ളതാണ്‌. മകരസംക്രമദിനം രാത്രിയില്‍ നാനാവാദ്യഘോഷങ്ങള്‍, കുടതഴചാമരങ്ങള്‍ മുതലായവയോടുകൂടി മാളികപ്പുറത്തമ്മ മണിമണ്ഡപത്തില്‍നിന്നും പതിനെട്ടാംപടിയിലേക്ക്‌ ആനക്കഴുത്തില്‍ മകരവിളക്കിന്‌ എഴുന്നള്ളിക്കുന്നു. വിളക്കുകണ്ട്‌ തൊഴാതെ ഒരുത്തരും ശബരിമലയില്‍നിന്നും യാത്രതിരിക്കരുതെന്നാണ്‌ വ്യവസ്ഥ. ഒരുദിവസത്തെ എഴുന്നള്ളിപ്പും വിളക്കുമെങ്കിലും കണ്ടുതൊഴാതെ മടങ്ങുന്നവര്‍ നന്നേ ചുരുക്കമാണ്‌. മകരവിളക്കു കണ്ടുതൊഴുന്നത്‌ പരമപുണ്യമാണെന്നാണ്‌ വിശ്വാസം.

മാളികപ്പുറത്തുള്ള മണ്ഡപത്തറയില്‍ ശാര്‍ദ്ദൂലാധിരൂഢനായ ശാസ്താവിന്റെ രൂപം ചിത്രീകരിച്ച്‌ പ്രത്യേക പൂജകളും പാട്ടും നടത്തുന്നു. അനന്തരം അവിടെനിന്നും എഴുന്നള്ളിക്കുന്നു. പതിനെട്ടാംപടിക്കല്‍ വന്ന്‌ നിലപാടുനിന്നു വേട്ടവിളി (പള്ളിനായാട്ടുവിളി) നടത്തുന്നു. പിന്നീട്‌ പ്രദക്ഷിണമായ എഴുന്നള്ളിപ്പു പോകുന്നു.

ദേവകളും ഋഷികളും മണ്ണിലും വിണ്ണിലും ശബരീശന്‌ ദീപാരാധന അര്‍പ്പിക്കുന്ന പരകോടി പുണ്യം വിതറിയ ആനന്ദനിമിഷത്തില്‍ തിരുവാഭരണ ഭൂഷിതനായ കാനനവാസന്‍ ഭക്തസാഗരത്തിനാണ്‌ ദര്‍ശനപുണ്യമേകുന്നത്‌. മുപ്പത്തിമുക്കോടി ദേവതകള്‍ ഹരിഹരപുത്രന്‌ മുന്നില്‍ അണിനിരക്കുന്ന ധന്യമുഹൂര്‍ത്തം കൂടിയാണ്‌ മകര സംക്രമം. ശബരീശന്റെ മൂലസ്ഥാനമായ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുമ്പോള്‍ കിഴക്ക്‌ ദേവതകളുടെ പ്രണാമം അറിയിച്ച്‌ മകരനക്ഷത്രവും മിന്നിത്തിളങ്ങുന്നു. ഈ സമയം കാനനവാസന്‍ തിരുവാഭരണ വിഭൂഷിതനായി ദര്‍ശനമരുളുന്നു എന്നാണ്‌ സങ്കല്‍പ്പം.

മണ്ണും വിണ്ണും മനസ്സും ശരീരവും പ്രകൃതിയും തമ്മില്‍ മകര സംക്രമസന്ധ്യയ്‌ക്ക്‌ അഭേദ്യമായ ബന്ധമുണ്ട്‌. സൂര്യന്‍ ധനുരാശിയില്‍നിന്നും മകരം രാശിയിലേക്ക്‌ മാറുന്നത്‌ മകരസംക്രമ വേളയിലാണ്‌. പ്രകൃതി ദക്ഷിണായനത്തില്‍നിന്ന്‌ ഉത്തരായണത്തിലേക്കുള്ള സംക്രമണം ആരംഭിക്കുന്നത്‌ ഈ മുഹൂര്‍ത്തത്തിലാണ്‌. സംക്രമവേളയില്‍ അയ്യപ്പന്‌ സംക്രമാഭിഷേകം ഉണ്ട്‌. കവടിയാര്‍ കൊട്ടാരത്തില്‍നിന്നും കൊണ്ടുവരുന്ന മുദ്രയിലെ നെയ്യാണ്‌ ഈ സമയം അഭിഷേകം കഴിക്കുന്നത്‌.

കവടിയാര്‍ കൊട്ടാരത്തില്‍ നിന്നും പ്രത്യേക ദൂതന്‍വശമാണ്‌ അയ്യപ്പമുദ്ര കൊടുത്തുവിടുന്നത്‌. പന്തളം രാജകുടുംബവും തിരുവിതാംകൂര്‍ രാജകുടുംബവും തമ്മിലുള്ള ചരിത്രമാണ്‌ ഇതിനു പിന്നില്‍. തിരുവിതാംകൂര്‍ രാജാവ്‌ പന്തളം രാജ്യത്തെ സഹായിച്ചതിന്റെ സ്മരണകൂടിയാണിത്‌.

സന്നിധാനത്തില്‍ എത്തുന്ന ഭക്തരില്‍ ഏറ്റവും കൂടുതല്‍ പേര്‍ മകരജ്യോതി ദര്‍ശനത്തിനായിതാവളമടിക്കുന്നത്‌ പാണ്ടിത്താവളത്തിലാണ്‌. മരങ്ങളുടെയോ മലകളുടെയോ മറവില്ലാതെ മകരജ്യോതി തെളിയുന്ന പൊന്നമ്പലമേട്‌ കാണാനാകുമെന്നതാണ്‌ ഇവിടുത്തെ പ്രത്യേകത. മകരജ്യോതി ദര്‍ശനത്തിനൊപ്പം തിരുവാഭരണ ഭൂഷിതനായ ഹരിഹരപുത്രനെയും കണ്ട്‌ തൊഴണമെങ്കില്‍ സന്നിധാനത്തില്‍ തിരുമുറ്റത്തെത്തുകതന്നെ വേണം. ധ്യാനനിരതനായി ചിന്മുദ്ര ധരിച്ചിരിക്കുന്ന അയ്യപ്പനെ യോദ്ധാവിന്റെ വേഷത്തില്‍ കാണാനുള്ള പന്തളം രാജാവിന്റെ ആഗ്രഹമാണ്‌ തിരുവാഭരണം അണിഞ്ഞുള്ള ദര്‍ശനം. ആന, തേര്‌, കാലാള്‍പ്പട എന്നിവയോടുകൂടി പടച്ചട്ടയണിഞ്ഞ ശബരീശനെയാണ്‌ തിരുവാഭരണ വിഭൂഷിതനായി കാണാന്‍ കഴിയുന്നത്‌.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഗോദ്ര ട്രെയിന്‍ തീവെപ്പിനെ വൈറ്റ് വാഷ് അടിച്ച് വീണ്ടും അരുന്ധതി റോയി

കര്‍ണ്ണാടകയിലെ മന്ത്രി പ്രിയങ്ക് ഖാര്‍ഗെ (ഇടത്ത്)
India

ലംഘിക്കുന്നവരല്ല , നിയമം പാലിക്കുന്നവരാണ് ആർ എസ് എസ് : റൂട്ട് മാർച്ചുകൾക്ക് മുൻകൂട്ടി അനുമതി വാങ്ങണമെന്ന പ്രിയങ്ക് ഖാർഗെയുടെ പ്രസ്താവനയ്‌ക്ക് മറുപടി

ഗോവിന്ദ് ദേവ് ഗിരി (നടുവില്‍) സ്വര്‍ണ്ണത്തില്‍ നിര്‍മ്മിച്ച രാമചരിത് മാനസ് എന്ന പുസ്തകം (വലത്ത്)
Kerala

മലയാള മനോരമക്കാര്‍ ഇനി സുഖമായി ഉറങ്ങിക്കോളൂ…അയോധ്യ രാമക്ഷേത്രത്തിലെ സുവര്‍ണ്ണ രാമചരിത മാനസ് പുസ്തകം തിരിച്ചുകിട്ടിയിട്ടുണ്ട്

India

ഇന്ത്യയെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള നീക്കമാണിത് ; ബംഗ്ലാദേശികളെ പുറത്താക്കുന്നതിൽ എതിർപ്പ് ഉന്നയിച്ച് ഫിനാൻഷ്യൽ ടൈംസിന്റെ ലേഖനം

Kerala

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കല്‍ കോളേജിന് കേന്ദ്രത്തോട് അനുമതി തേടി

പുതിയ വാര്‍ത്തകള്‍

ദുരന്തത്തിന്റെ ഇരകളെയും അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്തുപിടിക്കും,അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കും- ദിലീപ് ബില്‍ഡ്‌കോണ്‍ ലിമിറ്റഡ്

13000 കോടി രൂപ അദാനിയുടെ പോക്കറ്റിലേക്കല്ല, വിഴിഞ്ഞത്ത് തന്നെ ഇറക്കുമെന്ന് അദാനി ഗ്രൂപ്പ്

വിശ്വാസ വഞ്ചനയാണ് ശ്വേത മേനോന്‍ കാണിച്ചതെന്ന് നടി ബീനാ ആന്റണി, അതു ചെയ്യരുതായിരുന്നു

ഡാന്‍സഫ് സംഘം മദ്യപിച്ച് ലക്കുകെട്ട് പൊലീസ് ജീപ്പ് ഓടിച്ചു, നാട്ടുകാര്‍ തടഞ്ഞു

വിഎ അരുണ്‍കുമാറിനെ ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കി, പ്രൊഫ. എം വി രാജേഷ് പുതിയ ഡയറക്ടര്‍

ദുരന്തത്തില്‍ മരിച്ചത് 3 പേര്‍, 5 പേരെ കാണാതായി , രക്ഷാപ്രവര്‍ത്തനം തുടരുന്നുവെന്ന് മന്ത്രിമാരായ ടി സിദ്ദീഖും അനില്‍ കുമാറും

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

മുസ്ലീം പെണ്‍കുട്ടികള്‍ക്കും ശൈശവ വിവാഹ നിരോധന നിയമം ബാധകമെന്ന് അലഹബാദ് ഹൈക്കോടതി

മുഖ്യമന്ത്രി വി ഡി സതീശന്‍ ബുധനാഴ്ച വയനാട്ടില്‍, തെരച്ചില്‍ രാത്രി വൈകിയും തുടരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.