കാഞ്ഞങ്ങാട്: ആശ്രയ പദ്ധതിയുടെ പഞ്ചായത്ത് ഫണ്ടില്‍ നിന്നും 15,88,800 രൂപയുടെ വെട്ടിപ്പ് നടന്നതായി ഓഡിറ്റില്‍ കണ്ടെത്തിയതിനെതുടര്‍ന്ന് ബന്ധപ്പെട്ടവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങള്‍ കോടോം ബേളൂറ്‍ പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ഇന്നലെ ധര്‍ണ്ണ നടത്തി. സിഡിഎസ്സ് ചെയര്‍മാനും മെമ്പര്‍ സെക്രട്ടറിയുമായ ഉദ്യോഗസ്ഥണ്റ്റെ ജോയിണ്റ്റ് എക്കൗണ്ടിലേക്കാണ് ഇതിണ്റ്റെ പണം വരുന്നത്. ഒടയം ചാലില്‍ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലാണ് ഇതിണ്റ്റെഎക്കൗണ്ട് ഉള്ളത്. എണ്ണപ്പാറ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുരേഷ് കുമാറാണ് ഇതിലെ മെമ്പര്‍. സെക്രട്ടറി അഗതികളും നിരാലംബരുമായവരുടെ ക്ഷേമത്തിനായാണ് ഈ ഫണ്ടിലെ തുക ചെലവഴിക്കേണ്ടത്. എന്നാല്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി അര്‍ഹതയുള്ള ആര്‍ക്കും ഇത് നല്‍കാതെ വ്യാജ സീലുകളും വൗച്ചറുകളും ഉപയോഗിച്ച് ബാങ്കില്‍ നിന്നും പണം പിന്‍വലിക്കുകയായിരുന്നുവത്രെ. കഴിഞ്ഞ അഞ്ച് വര്‍ഷമായി സിറ്റിങ്ങ് നടക്കാതിരുന്നതിനാല്‍ ഇത് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ജില്ലാ ഓഫീസിണ്റ്റെ നേതൃത്വത്തില്‍ ഓഡിറ്റ് നടന്നുകൊണ്ടിരിക്കുകയാണ്. അതിനാലാണ് ഇത് കണ്ടെത്തിയത് വര്‍ഷങ്ങളായി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയാണ് പഞ്ചായത്ത് ഭരിക്കുന്നത്. സിപിഎം പ്രവര്‍ത്തകന്‍ കൂടിയാണ് സുരേഷ്കുമാര്‍. ഓഡിറ്റ് റിപ്പോര്‍ട്ട് പുറത്തറിഞ്ഞതിനെതുടര്‍ന്ന് ഒരാഴ്ച മുമ്പ് സിപിഎം ഏരിയാ കമ്മിറ്റി ഓഫീസില്‍ നടന്ന ചര്‍ച്ചയില്‍ സുരേഷ്കുമാര്‍ ആറ് ലക്ഷം രൂപ തിരിച്ചടക്കാന്‍ തയ്യാറായത്രെ. അതിനെ തുടര്‍ന്ന് കഴിഞ്ഞ ൨൮ന് ബാങ്കില്‍ ആറ് ലക്ഷം രൂപ തിരിച്ചടച്ചിട്ടുണ്ട്. എന്നാല്‍ ൧൬ ലക്ഷത്തോളം ജില്ലയുടെ വെട്ടിപ്പാണ് പുറത്ത് വന്നിരിക്കുന്നത്.വെട്ടിപ്പ് നടത്തിയവര്‍ക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗങ്ങളായ ടി എം മാത്യുജോസ്, ജോസഫ്, അനിത, പി സുരേന്ദ്രന്‍, എം നാരായണന്‍ എന്നിവരാണ് അട്ടേങ്ങാനത്തുള്ള പഞ്ചായത്ത് ഓഫീസിനു മുന്നില്‍ ധര്‍ണ്ണ നടത്തിയത്.
















