ആലുവ: ആലുവ ശിവരാത്രി മണപ്പുറം അന്യാധീനപ്പെടുത്തുവാനുള്ള ദേവസ്വംബോര്‍ഡിന്റെ ഗൂഢാലോചനക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുവാന്‍ വിവിധ ഹിന്ദുസംഘടനകളുടെ ജില്ലാ ഏകോപനസമിതി യോഗം തീരുമാനിച്ചു. ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ നടക്കുന്ന നീക്കങ്ങള്‍ക്ക് പിന്നില്‍ ഭൂമിക്കച്ചവടക്കാരും വന്‍കിട ബിസിനസുകാരും ഉള്‍പ്പെട്ട രാഷ്ട്രീയ-സാമ്പത്തിക ലോബികളുമാണ്. ഇതിനെതിരെ യോഗം പ്രതിഷേധിച്ചു.
കഴിഞ്ഞവര്‍ഷം ശിവരാത്രി വേളയില്‍ നിര്‍മ്മിച്ച താല്‍ക്കാലിക പാലംപണിയില്‍ അഴിമതി നടന്നത്ഓംബുഡ്സ്മാന് അന്വേഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ശ്രീകൃഷ്ണസ്വാമി ക്ഷേത്ര ഉപദേശകസമിതിയുടെ മേല്‍നോട്ടത്തില്‍ നടത്തിയ പാലത്തിന് ടോള്‍ പിരിവ് നടത്തിയതിന്റെ കണക്ക് ഇനിയും സമര്‍പ്പിക്കാത്തതില്‍ ദുരൂഹതയുണ്ട്. നഗരസഭ കൗണ്‍സിലറുടെ നേതൃത്വത്തില്‍ ഉപദേശകസമിതി ഏറ്റെടുത്ത പാലം ടോള്‍ പിരിവില്‍ അഴിമതിയുണ്ടെന്ന് നഗരസഭ യോഗത്തില്‍ ആരോപണമുയര്‍ന്ന കാര്യം യോഗം ചൂണ്ടിക്കാട്ടി. ഇത്തരം അഴിമതിക്കാര്‍ക്കെതിരെ അന്വേഷണം നടത്തി ശിക്ഷിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.
കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ അനുവദിച്ച 40 ലക്ഷം രൂപ ഉപയോഗിച്ച് അടുത്ത ശിവരാത്രിക്ക് താല്‍ക്കാലിക പാലം നിര്‍മ്മിച്ച് ഭക്തജനങ്ങള്‍ക്ക് സൗജന്യമായി യാത്ര ഒരുക്കുവാന്‍ മുനിസിപ്പല്‍ ഭരണസമിതി തയ്യാറാകണം. മണപ്പുറം സംരക്ഷിക്കുവാന്‍ ദീര്‍ഘകാല പദ്ധതി ആസൂത്രണം ചെയ്യുവാന്‍ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് തയ്യാറാകണമെന്ന് യോഗം ആവശ്യപ്പെട്ടു. തൂക്കുപാലം നിര്‍മ്മിക്കാനുള്ള പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന അന്‍വര്‍സാദത്ത് എംഎല്‍എയെ യോഗം അഭിനന്ദിച്ചു. ആവശ്യമായ പിന്തുണ നല്കുവാന് യോഗം തീരുമാനിച്ചു.
ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ആര്.വി.ബാബു,ജില്ലാ സെക്രട്ടറി കെ.പി.സുരേഷ്, താലൂക്ക് സെക്രട്ടറി രമണന് ചേലക്കുന്ന്, കെ.വി.രാജന്, കെ.പി.ശശി, ക്ഷേത്രസംരക്ഷണസമിതി ജില്ലാ സെക്രട്ടറി അശോക് ബാബു, ആര്‍എസ്എസ് ജില്ലാ കാര്യവാഹ് പി.മധു എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: