കൊച്ചി: കൊച്ചിന് ഫിലിം ഫെസ്റ്റിവല്ലിന്റെ ആദ്യദിനത്തില്‍ പ്രദര്‍ശിപ്പിച്ച അസര്ബൈജാന് ചിത്രമായ ബുട്ട പ്രേക്ഷക പ്രശംസ പിടിച്ചുപറ്റി. ബഹുകഥാ സമ്പ്രദായത്തില്‍ അണിയിച്ചൊരുക്കിയ ഇല്ഗര് നജാഫ് ചിത്രം അസര്‍ബൈജാനിലെ മലോയോരഗ്രാമത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്. കാര്‍പ്പറ്റ് നിര്‍മാണ ജോലിയില്‍ എര്‍പ്പെട്ടിരിക്കുന്ന ഗ്രാമവാസികളുടെ അടുത്ത് സൗന്ദര്യ വര്‍ദ്ധക ഉല്‍പ്പന്നങ്ങളുടെ വില്പനക്കെത്തുന്ന ചെറുപ്പക്കാരനും, അവിടെ കൈമോശം വന്ന നെയ്ത്തു മില്ല് പുനര്‍നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ എത്തുന്ന വൃദ്ധന്റെയും സ്കൂള്‍ ബാലനായ ബുട്ട എന്ന ബാലന്റെയും കഥകളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. കഥാപാത്രങ്ങളെ തമ്മില്‍ കോര്‍ത്തിണക്കുന്നത് ബുട്ട എന്ന ബാലനാണ്. ഗ്രാമത്തിലെ മറ്റു വിദ്യാര്‍ത്ഥികളില്‍ നിന്നും അകന്ന് എകാന്തത അനുഭവിക്കുന്ന ബാലന് കൂട്ടായി ഒരു ബാലിക എത്തുന്നു. ബാലികയുമായുള്ള സൗഹൃദം അവളുടെ സഹോദരന്റെ എതിര്‍പ്പുകള്‍ക്ക് മുന്നില്‍ ഉപേക്ഷിക്കേണ്ട അവസ്ഥയിലെത്തുമ്പോള് ഗ്രാമത്തിലേക്കെത്തുന്ന വൃദ്ധനില്‍ നിന്നും പ്രണയത്തെയും ബന്ധങ്ങളെയും ഭൂമിയെയും കുറിച്ചും മറ്റും അറിവ് ലഭിക്കുന്ന ബുട്ട സൗഹൃദം നിലനിര്‍ത്തുന്നതിനായി കുട്ടികളിലെ കായിക വിനോദത്തിലൂടെ പെണ്‍കുട്ടിയുടെ സഹോദരനെ പരാജയപ്പെടുത്തുകയും ചെയ്യുന്നു. ഭൂമി ഉരുണ്ടതാണെന്ന അറിവിനെ അംഗീകരിക്കാന്‍ തയ്യാറാകാത്ത ബുട്ടയോട് മഴക്ക് ശേഷമുള്ള മഴവില്ല് നോക്കിയാല്‍ അത് മനസിലാകുമെന്ന് വൃദ്ധന് പറഞ്ഞു കൊടുക്കുന്നു. ഇതിനിടയില്‍ ഇവിടെ സൗദ്ധര്യവസ്തുക്കള് വില്പനക്കെത്തിയ ചെറുപ്പക്കാരനുമായും ബുട്ട സൗഹൃദത്തിലാകുന്നു. ചെറുപ്പക്കാരന്റെ പ്രണയത്തിലൂടെ ഗ്രാമത്തിലെ ഗൊയാച്ച എന്ന പെണ്‍കുട്ടി പുറംലോകത്തിന്റെ സൗന്ദര്യത്തിലേക്ക് കയ്പിടിച്ച് ഉയര്‍ത്തപ്പെടുകയും ചെയ്യുന്നുണ്ട്. കാലങ്ങള്‍ കടന്ന് പോയി. മഴക്കുശേഷം മഴവില്ലില്‍ നിന്നും സത്യം തിരിച്ചറിയുന്ന ബുട്ട അത് തനിക്ക് പകര്‍ന്നു നല്കിയെ വൃദ്ധനെ കാണാനെത്തുമ്പോഴേക്കും തന്റെ സ്വപ്നങ്ങള്‍ ബാക്കിയാക്കി വൃദ്ധന് ബുട്ടയോടും ആ ഗ്രാമത്തിനോടും വിടചൊല്ലി മരണത്തിന് കീഴടങ്ങിയിരുന്നു. മരിച്ചുകിടക്കുന്ന വൃദ്ധന്റെ അരികില്‍ നിന്ന് കാലത്തിന്റെ ഗതിവേഗതയെ തിരിച്ചറിയുന്ന ബുട്ടയില് ചിത്രം പൂര്‍ണമാകുന്നു. 2011ലെ കുട്ടികള്‍ക്കുള്ള മികച്ച ചിത്രത്തിനുള്ള ഏഷ്യന്‍ പെസഫിക്ക് അവാര്‍ഡ് ഈ ചിത്രം നേടിയിട്ടുണ്ട്. ഓസ്കറില് ലോകവിഭാഗത്തിലേക്ക് ഇല്ഗര് നജാഫ് ചിത്രമായ ബുട്ട തെരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
പ്രവീണ്‍ കുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: