കൊച്ചി: കേരള കേബിള്‍ ടി വി ഫെഡറേഷന് നടത്തുന്ന ഓള് ഇന്ത്യ ബ്രോഡ്കാസ്റ്റേഴ്സ് കേബിള്‍ ടി.വി ആന്റ് ഡിജിറ്റല്‍ എക്സിബിഷന് എറണാകുളം ടൗണ്‍ഹാളില്‍ തുടക്കമായി. മേയര്‍ ടോണി ചമ്മണി ഉദ്ഘാടനം ചെയ്തു. കെ സി എഫ് പ്രസിഡന്റ് ഇ.ജയദേവന് അധ്യക്ഷതവഹിച്ചു. കെ സി എഫ് ജനറല്‍ സെക്രട്ടറി എം.പി.മുരളി, ആര്.സുനില്കുകുമാര്, മധുസൂദനന് തുടങ്ങിയവര്‍ പ്രസംഗിച്ചു.
2014 അവസാനത്തോടെ അനലോഗ് കേബിള്‍ ടി വി സംവിധാനം ഉപേക്ഷിച്ച് ഡിജിറ്റല്‍ കേബിള്‍ ടി വി സംവിധാനം നിലവില്‍ വരും. ഈ മുന്നേറ്റത്തിന് കേബിള്‍ ടി വി ഓപ്പറേറ്റര്‍മാരെയും കേബിള്‍ ടി വി ഉപഭോക്താക്കളെയും സജ്ജമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓള് ഇന്ത്യ ബ്രോഡ്കാസ്റ്റേഴ്സ് കേബിള്‍ ടിവി ആന്റ് ഡിജിറ്റല്‍ എക്സിബിഷന് നടത്തുന്നത്. വന്‍കിട കമ്പനികള്‍ക്ക് മാത്രം സ്വന്തമായിരുന്ന ഡിജിറ്റല്‍ സംപ്രേഷണം ചെറുകിട കേബിള്‍ ടി വി രംഗത്തേക്കും വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ ചെറുകിട കേബിള്‍ ടി വി രംഗത്ത് ഇപ്പോള്‍ തന്നെ ഇരുപതോളം ഹെഡെന്റുകള് നിലവില്‍ വന്നു കഴിഞ്ഞു. ഏറെ താമസിയാതെ നാല്‍പ്പതോളം ഡിജിറ്റല്‍ ഹെഡെന്റുകള് ഡിജിറ്റല്‍ കേബിള്‍ ടി വി സംപ്രേഷണം ആരംഭിക്കും. ഡിജിറ്റല്‍ കേബിള്‍ ടി വി രംഗത്തുണ്ടാകുന്ന നവീനമായ മാറ്റങ്ങള്‍ ജനങ്ങളിലും കേബിള്‍ ടി വി ഓപ്പറേറ്റര്മാരിലുമെത്തിക്കാനാണ് എക്സ്പോ ലക്ഷ്യമിടുന്നത്.
ഇന്ത്യയില്‍നിന്നും വിദേശത്തുനിന്നും നിരവധി കമ്പനികളാണ് മൂന്ന് ദിവസം നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനമേളയില്‍ പങ്കെടുക്കുന്നത്. പൊതുജനങ്ങള്‍ക്കും ഓപ്പറേറ്റര്‍മാര്‍ക്കും ഈ രംഗത്തുള്ള സംശയങ്ങള്‍ ദൂരീകരിക്കാന്‍ ശില്‍പ്പശാല, മാധ്യമ സെമിനാര്‍, സാങ്കേതിക സെമിനാര്‍ എന്നിവ മേളയുടെ പ്രത്യേകതകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: