ന്യൂദല്‍ഹി: ബംഗളൂരു ബോംബ് സ്ഫോടനക്കേസില്‍ പ്രതിയായി കര്‍ണാടക ജയിലില്‍ കഴിയുന്ന അബ്ദുല്‍ നാസര്‍ മദനിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയ്ക്ക് മുസ്ലീം ലീഗിന്റെ കത്ത്. ഒരു കുറ്റവും തെളിയിക്കപ്പെടാതെ ഒരു പതിറ്റാണ്ടിലധികം ജയിലുകളില്‍ കഴിയേണ്ടി വന്ന മദനിയെ മോചിപ്പിക്കണമെന്ന് മുസ്ലീം ലീഗ് എംപി ഇ.ടി.മുഹമ്മദ് ബഷീറാണ് ഷിന്‍ഡെയ്ക്ക് കത്തെഴുതിയത്.
അമ്പത്തിയെട്ടു പേരുടെ മരണത്തിനിടയാക്കിയ കോയമ്പത്തൂര്‍ സ്ഫോടനക്കേസില്‍ മദനിയെ തെറ്റായി പ്രതിചേര്‍ക്കുകയായിരുന്നുവെന്ന് കത്തില്‍ ബഷീര്‍ അവകാശപ്പെടുന്നു. ഇപ്പോള്‍ കര്‍ണാടകയിലെ പാരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന മദനിയുടെ ജാമ്യാപേക്ഷ കോടതി തുടര്‍ച്ചയായി തള്ളുന്നത് നിര്‍ഭാഗ്യകരമാണെന്നും അദ്ദേഹം പറയുന്നു. ഒരു ഉറച്ച മതവിശ്വാസിയായതിനാല്‍ തന്നെ ഭീകരനാക്കുകയാണെന്ന മദനിയുടെ പ്രസ്താവനയും കേന്ദ്ര ആഭ്യന്തരമന്ത്രിക്കയച്ച കത്തില്‍ മുഹമ്മദ് ബഷീര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മദനിയെപ്പോലുള്ള മനുഷ്യര്‍ക്ക് നീതി നല്‍കുന്നില്ലെന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും ലീഗ് എംപി പ്രഖ്യാപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: