കാഞ്ഞങ്ങാട് : സദ്ഗുരു സ്വാമി നിത്യാനന്ദയുടെ ആശയ ദര്‍ശനങ്ങള്‍ക്ക് ഏറെ പ്രസക്തിയുണ്ടെന്നും അവ പ്രാവര്‍ത്തികമാക്കണമെന്നും ഗുജറാത്തിലെ ബല്‍സാഡ് ശാന്തിമണ്ഡലത്തിലെ മഹാമണ്ഡലേശ്വര്‍ സ്വാമി നിത്യാനന്ദ സരസ്വതി പറഞ്ഞു. കാഞ്ഞങ്ങാട് നിത്യാന്ദ ആ ശ്രമം പബ്ളിക് ട്രസ്റ്റിണ്റ്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വാമി നിത്യാനന്ദ എന്‍ജിനീയറിങ്ങ് കോളേജിണ്റ്റെ വര്‍ക്ക് ഷോപ്പും നിത്യാനന്ദ പോളി ടെക്നിക്കിണ്റ്റെ ലാബും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിത്യാനന്ദ സ്വാമികള്‍ സാധാരണക്കാരുടെ ആത്മീയ ശക്തി വളര്‍ത്തുന്നതിനായി ആശ്രമങ്ങള്‍ സ്ഥാ പിക്കുക മാത്രമല്ല ചെയ്തത് അവരുടെ ബൗദ്ധികമായ സാഹചര്യങ്ങള്‍ കൂടി ഉയര്‍ ത്തുന്നതിനുള്ള ബഹുമുഖങ്ങളായ പദ്ധതികൂടി തുടങ്ങി വച്ചിരുന്നുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിത്യാനന്ദ പബ്ളിക് സ്കൂളിലെ കമ്പ്യൂട്ടറൈസ്ഡ് ലൈബ്രറിയുടെ ഉദ്ഘാടനം സുരേന്ദ്ര കല്യാണ്‍ നിര്‍വ്വഹിച്ചു. വികസന നിഥിയുടെ ഉദ്ഘാടന കര്‍മ്മം കര്‍ണ്ണാടക മുന്‍മന്ത്രി നാഗരാജ ഷെട്ടി നിര്‍വ്വഹിച്ചു. നിത്യാനന്ദാശ്രമം ഇംഗ്ളീഷ് മീഡിയം സ്കൂള്‍ കാസ്സ് റൂമിണ്റ്റെ ഉദ്ഘാടനം ടെല്‍ക് എം ഡി കരുണ്‍ ഗുപ്ത നിര്‍വ്വഹിച്ചു. ഉഡു പ്പി ദിവാകര്‍ ഷെട്ടി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ നഗരസഭാ ചെയര്‍പേഴ്സണ്‍ ഹസീനാതാജുദ്ദീന്‍ വൈസ് ചെയര്‍മാന്‍ പ്രഭാകരന്‍ വാഴുന്നോറൊടി, എച്ച് ശിവദത്ത്, രാഘവേന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.
















