Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി അന്താരാഷ്‌ട്ര ചലച്ചിത്രമേളയ്‌ക്ക്‌ 16ന്‌ തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 10, 2012, 11:29 pm IST
in Ernakulam

കൊച്ചി: കൊച്ചി സിനിമാ പ്രേമികളുടെ കാഴ്ചകളില്‍ ആഘാതങ്ങളും ആഹ്ലാദങ്ങളും വിസ്മയങ്ങളും കൊണ്ട്‌ സമ്പന്നമായ ഫ്രെയിമുകള്‍ നിറച്ച്‌ കൊച്ചിയുടെ ആദ്യത്തെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിന്‌ 16ന്‌ തിരിതെളിയും. വിഭ്രമകാഴ്ചകളുടെ ഏഴു ദിനരാത്രങ്ങള്‍ തീര്‍ക്കുന്ന മേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും.

2012 ല്‍ ലോകസിനിമയില്‍ സംഭവിച്ച ഏറ്റവും മികച്ച ചിത്രങ്ങളുടെ പാക്കേജാണ്‌ കൊച്ചി രാജ്യാന്തര ചലച്ചിത്ര മേളയുടെ പ്രത്യേകത. ഈ വര്‍ഷം ബര്‍ലിന്‍, ബുസാന്‍, ഹോങ്കോങ്ങ്‌, കാന്‍, വെന്നീസ്‌, ടൊറാന്റോ തുടങ്ങി വിഖ്യാതമായ രാജ്യാന്തര ചലച്ചിത്രമേളകളില്‍ പുരസ്കാരങ്ങള്‍ നേടിയ ചലച്ചിത്രങ്ങളും, മികച്ച പ്രകടനം നടത്തി നിരൂപകപ്രശംസ പിടിച്ചുപറ്റുകയും ചെയ്ത ചിത്രങ്ങളാണ്‌ മേളയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്‌.

ഒരാഴ്ച നീളുന്ന മേളയില്‍ നോര്‍വെ, മൊറോക്കോ, അര്‍ജന്റീന, ഫ്രാന്‍സ്‌, റുമേനിയ, പോളണ്ട്‌, ഇറ്റലി, ജര്‍മനി, കൊളംബിയ, ഓസ്ട്രിയ, ബെല്‍ജിയം, ചൈന, ചെക്ക്‌ റിപ്പബ്ലിക്‌, അമേരിക്ക, ശ്രീലങ്ക, ഫിലിപ്പൈന്‍സ്‌, ഇന്തോനേഷ്യ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ പ്രദര്‍ശനത്തിനായി ഒരുങ്ങിക്കഴിഞ്ഞു. ഇതോടൊപ്പം നൂറു വര്‍ഷത്തെ ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ നിന്ന്‌ തെരഞ്ഞെടുത്ത ചിത്രങ്ങളുടെയും തെരഞ്ഞെടുക്കപ്പെട്ട മലയാള ചിത്രങ്ങളുടെയും മലയാളത്തിലെ നവാഗത സിനിമകളുടെയും പ്രത്യേക വിഭാഗവും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

അക്കിരോ കുറോസോവയുടെ പത്ത്‌ ചിത്രങ്ങള്‍ റെട്രോസ്പെക്റ്റീവ്‌ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ദി മോസ്റ്റ്‌ ബ്യൂട്ടിഫുള്‍, നോ ഋഗ്രറ്റ്‌ ഫോര്‍ അവര്‍ യൂത്ത്‌, ദി തോണ്‍ ഓഫ്‌ ബ്ലഡ്‌, ദി ലോവര്‍ ഡെപ്ത്സ്‌ എന്നിങ്ങനെ പോകുന്നു കുറോസോവ ചിത്രങ്ങള്‍. കാന്‍ ചലച്ചിത്ര മേളയില്‍ പുരസ്കാരത്തിന്‌ അര്‍ഹമായതും ചലച്ചിത്ര ആസ്വാദകര്‍ക്കിയില്‍ ചര്‍ച്ചചെയ്യപ്പെട്ടതുമായ മൈക്കേല്‍ ഹാനേക്കിന്റെ അമോര്‍, ജാപ്പനീസ്‌ ചലച്ചിത്രകാരനായ മൈക്കേല്‍ വിന്റര്‍ ബോട്ടത്തിന്റെ എവരി ഡേയും പ്രദര്‍ശനത്തിനുണ്ട്‌.

തിരുവനന്തപുരത്തെ രാജ്യാന്തര ചലച്ചിത്ര മേളയില്‍ അവതരിപ്പിച്ച ചിത്രങ്ങള്‍ ഒഴിവാക്കി മറ്റ്‌ മേളകളിലെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ നടത്തുന്ന മേള ആസ്വാദകര്‍ക്ക്‌ പുതിയ അനുഭവമാകും. കലാമൂല്യം കൊണ്ട്‌ സമ്പന്നമായ ചിത്രങ്ങള്‍ ഉള്‍പ്പെടുത്താന്‍ സംഘാടകര്‍ ശ്രദ്ധചെലുത്തിയിട്ടുണ്ട്‌.

വ്യത്യസ്തമായ ജീവിതക്കാഴ്ചകള്‍ക്ക്‌ ശ്രദ്ധേയമായ പരിപ്രേക്ഷ്യം നല്‍കി പ്രേക്ഷക ഹൃദയങ്ങളെ സ്പര്‍ശിക്കുന്ന ലാറ്റിന്‍ അമേരിക്കന്‍ ചിത്രങ്ങള്‍ ഫെസ്റ്റിവെലില്‍ ഇടംപിടിച്ചിരിക്കുന്നു. നവലോകത്തിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിനോടൊപ്പം യുദ്ധവെറിയുടെ ക്രൂരമായ യാഥാര്‍ത്ഥ്യങ്ങളും അതിജീവനത്തിന്റെ സാഹസികതകളും ഒപ്പം അവതരണത്തിന്റെ വ്യത്യസ്തകളും കൊണ്ട്‌ ഓരോ ഫ്രെയിമിലും തീപടര്‍ത്തിയിരുന്ന യൂറോപ്പ്യന്‍ ചിത്രങ്ങളുടെ പാക്കേജും കാഴ്‌ച്ചക്കാരെ കാത്തിരിക്കുന്നു.

മലയാള സിനിമയിലെ അഭിനയ തികവിന്റെ പെരുന്തച്ചന്‍ തിലകന്‍, പ്രതാപിയായ അഭിനയകുലപതി ജോസ്‌ പ്രകാശ്‌ എന്നിവരുടെ സ്മരണയ്‌ക്കായി അവരുടെ മികച്ച ചിത്രങ്ങളും മേളയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ഇന്ത്യയിലെ വിവിധ ഭാഷാ ചിത്രങ്ങളും ഫെസ്റ്റിവെലില്‍ ഉണ്ട്‌.

സരിത, സവിത, സംഗീത, ഷേണായീസ്‌, ലിറ്റില്‍ ഷേണായീസ്‌, ശ്രീധര്‍ തുടങ്ങിയ തീയറ്ററുകള്‍ കൂടാതെ പൊതുജനങ്ങള്‍ക്കായി ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഒരുക്കുന്ന ഓപ്പണ്‍ സ്റ്റേജും കൊച്ചിയുടെ രാജ്യാന്തര സിനിമാ മാമാങ്കത്തിന്‌ വേദിയാകും. ചലച്ചിത്ര അവലോകനത്തിനും ആശയസംവാദത്തിനുമായി ഓപ്പണ്‍ ഫോറം ഉണ്ടാകും.

കൊച്ചിയെ വിനോദത്തിന്റെ കേന്ദ്രമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ അന്തരാഷ്‌ട്ര ചലച്ചിത്ര മേള ഇവിടെ സംഘടിപ്പിച്ചിരിക്കുന്നതെന്ന്‌ ജില്ലാ കളക്ടര്‍ പി.ഐ.ഷെയ്‌ക്ക്‌ പരീത്‌ പറഞ്ഞു. ലോക സിനിമയിലെ ഓരോ മാറ്റത്തെയും കൃത്യമായി മനസിലാക്കാന്‍ ഈ മേള വഴിയൊരുക്കും. കച്ചവട സിനിമയ്‌ക്കൊപ്പം ഉള്ളടക്കത്തിലും അവതരണത്തിലും സാങ്കേതിക വിദ്യയിലും മികവ്‌ കൈവരിച്ച ലോകസിനിമയുടെ ദൃശ്യകവാടങ്ങള്‍ തുറക്കപ്പെടുമ്പോള്‍ സമാന്തര സിനിമയെ കുറിച്ചുള്ള പ്രേക്ഷകന്റെ കാഴ്‌ച്ചപ്പാടിനു ഗുണപരമായ മാറ്റംവരുത്താന്‍ ഈ മേളയിലൂടെ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

India

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

Literature

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

Kerala

പ്രതിഫലം ഒന്നരക്കോടിയോ? ഇതേക്കുറിച്ച് പ്രതികരിച്ച് നടന്‍ സൈജു കുറുപ്പ്

India

ജെന്‍സീ യുവാവ് പ്രധാനമന്ത്രിയെ ശകാരിക്കുന്നത് കണ്ട് എന്റെ കണ്ണുകൾ നിറഞ്ഞു; അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകള്‍ ഇവര്‍ക്കറിയുമോ?: പവന്‍കല്യാണ്‍

പുതിയ വാര്‍ത്തകള്‍

ഹേമന്ത് സോറൻ രാജിവയ്‌ക്കണം : പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയ്‌ക്കെതിരെ ജാർഖണ്ഡിൽ വൻ വിദ്യാർത്ഥി പ്രതിഷേധം ; ഞെട്ടി കോൺഗ്രസ്

മഴ: ഞായറാഴ്ചത്തെ സെറ്റ് പരീക്ഷ മാറ്റി,ശനിയാഴ്ച പരീക്ഷ എഴുതാന്‍ ആകാത്ത ഉദ്യോഗാര്‍ഥികള്‍ക്ക് വീണ്ടും അവസരം

പുണ്യഭൂമിയായ ഹരിദ്വാറിലെ സർക്കാർ ഭൂമിയിൽ അനധികൃത ദർഗകളുടെ എണ്ണം പെരുകുന്നു ;  രാജാജി ടൈഗർ റിസർവിലെ വനംവകുപ്പ് ഭൂമിയിലും കയ്യേറ്റം  

ബോംബുകൾ എങ്ങനെ നിർമ്മിക്കാം’ വിശദമായ കുറിപ്പെഴുതി ലാബിൽ സൂക്ഷിച്ചു ; അയോധ്യ മെഡിക്കൽ കോളേജ് വിദ്യാർത്ഥി സർഫറാസ് ഖാനെ കുടുക്കിയത് സഹപ്രവർത്തകൻ

മഴ തുടരുന്നു : ഇടുക്കിയില്‍ വിനോദസഞ്ചാരം നിരോധിച്ചു

ഭീകരരുടെ ഹണിട്രാപ്പ് ബന്ധം ! തീവ്രവാദി ഹമീം മണ്ഡലിന്റെ കാമുകി അറസ്റ്റിൽ , ലക്ഷ്യം വച്ചത് മുതിർന്ന ബിജെപി നേതാക്കളെ : ഞെട്ടിക്കുന്ന രഹസ്യങ്ങൾ പുറത്ത്

‘ യുവർ അമ്മ ‘ എന്ന മറുപടി കേട്ടാലും നാണം കെട്ട് ചിരിക്കാൻ ചിലർക്കേ കഴിയൂ : ഇത് ആള് വേറെയാണ് ; അമ്മ അപമാനിക്കപ്പെട്ടതിൽ വേദനയോടെ മോദി

ദൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ നിന്നും പിടികൂടിയത് 20 കോടി രൂപയുടെ കൊക്കെയ്ൻ ; രണ്ട് നൈജീരിയൻ സ്ത്രീകൾ അറസ്റ്റിൽ

ഇടുക്കിയിലേക്കുള്ള യാത്രകള്‍ 2 ദിവസത്തേയ്‌ക്ക് പരമാവധി ഒഴിവാക്കണമെന്ന് മന്ത്രി അനൂപ് ജേക്കബ്,ജില്ലയില്‍ 9 ദുരിതാശ്വാസ ക്യാമ്പുകള്‍

ഏത് അമ്മ എന്ന് തുടര്‍ച്ചയായി ചോദിച്ച് എഐഎഡിഎംകെയുടെ തമ്പിദുരൈയെ പ്രകോപിപ്പിച്ച് ബ്രിട്ടാസ്; ‘നിന്റെ അമ്മ’ എന്ന് തിരിച്ചടിച്ചതോടെ ബ്രിട്ടാസ് ഒതുങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.