Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

കേരളോത്സവങ്ങളുടെ പേരില്‍ സര്‍ക്കാര്‍ യുവജനങ്ങളെ കബളിപ്പിക്കുന്നതായി ആക്ഷേപം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2012, 10:50 pm IST
inErnakulam

പെരുമ്പാവൂര്‍: കേരള സംസ്ഥാന യുവജനകാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തിവരുന്ന കേരളോത്സവങ്ങള്‍ യുവജനങ്ങളെ കബളിപ്പിക്കുകയാണെന്ന്‌ ആക്ഷേപം ഉയരുന്നു. നടത്തുന്നവര്‍ക്കും പങ്കെടുക്കുന്നവര്‍ക്കും യാതൊരു പ്രയോജനവുമില്ലാത്ത ഒരു സമയം കൊല്ലിയായി ഇന്നത്തെ കേരളോത്സവങ്ങള്‍ മാറിയതായും ഭരണ പക്ഷത്തിന്റെ ഒരു രാഷ്‌ട്രീയ ഉത്സവമായാണ്‌ ഇന്ന്‌ നടക്കുന്നതെന്നുമാണ്‌ ആക്ഷേപം.

ഗ്രാമ-ബ്ലോക്ക്‌-ജില്ലാ പഞ്ചായത്ത്‌ തലങ്ങളിലും, സംസ്ഥാന തലത്തിലുമാണ്‌ യുവജന ഉദ്ധാരണത്തിനായി കേരളോത്സവങ്ങള്‍ സംഘടിപ്പിക്കുന്നത്‌. 35 ഓളം കായിക ഇനങ്ങളും 50 ഓളം കലാമത്സരങ്ങളുമാണ്‌ ഇതില്‍ നടക്കുന്നത്‌. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക പരിപാടിയായി നടത്തപ്പെടുന്ന കേരളോത്സവത്തില്‍ പങ്കെടുത്ത്‌ വിജയികളാകുന്നവര്‍ക്ക്‌ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ട്‌ യാതൊരു പ്രയോജനവും ഇല്ലെന്നതാണ്‌ വസ്തുത.

കഴിഞ്ഞവര്‍ഷം മുഖ്യാമന്ത്രിതന്നെ ഉദ്ഘാടനം നിര്‍വഹിച്ച സംസ്ഥാന കേരളോത്സവത്തില്‍വിവിധ മത്സര ഇനങ്ങളിലായി ആറായിരത്തോളം മത്സരാര്‍ത്ഥികളാണ്‌ പങ്കെടുത്തത്‌. ഇതിലെ വിജയികള്‍ക്ക്‌ ലഭിച്ച സര്‍ട്ടിഫിക്കറ്റ്‌ കാണിച്ചാല്‍ പഠിക്കുന്ന സ്കൂളില്‍ അന്നത്തെ ഹാജര്‍പോലും ലഭിക്കുന്നില്ലെന്നാണ്‌ മത്സരാര്‍ത്ഥികള്‍ പറയുന്നത്‌. മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന പരിശീലനവും ബുധിമുട്ടും സഹിച്ചാണ്‌ മത്സരാര്‍ത്ഥികള്‍ വേദികളില്‍ എത്തുന്നത്‌. വിജയികളാകുന്നവര്‍ക്ക്‌ അര്‍ഹമായ പരിഗണനയോ പ്രതിഫലമോ നല്‍കണമെന്നാണ്‌ യുവജനങ്ങളുടെ അഭിപ്രായം.

നാല്‌ തലങ്ങളിലായി നടത്തപ്പെടുന്ന കേരളോത്സവത്തിന്റെ നടത്തിപ്പുകള്‍ തന്നെ അവരവര്‍ക്ക്‌ തോന്നിയ രീതിയിലാണ്‌. മിക്ക മത്സരങ്ങളും നാട്ടിന്‍ പുറത്തെ നിയമത്തിനനുസരിച്ച്‌ നടത്തുന്നതിനാല്‍ സംസ്ഥാന തലത്തിലെത്തുന്നവര്‍ ബുധിമുട്ടുന്നതും പതിവാണ്‌. മത്സരങ്ങളെ പറ്റിയാതൊരു ബോധ്യവുമില്ലാത്ത ചില ഉദ്യോഗസ്ഥരാണ്‌ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിനായി എത്തുന്നത്‌. ഇവയെല്ലാം നടന്നുകൊണ്ടിരിക്കുമ്പോള്‍ വല്ലപ്പോഴും എത്തുന്ന രാഷ്‌ട്രീയക്കാരാണ്‌ നിയമഭേദഗതി വരുത്തുന്നവരില്‍ ഏറെയുമെന്നാണ്‌ മത്സരാര്‍ത്ഥികള്‍ പറയുന്നത്‌. ഉദ്ഘാടന സമാപന സമ്മേളനങ്ങളിലാണ്‌ ഇവര്‍ കൃത്യമായി എത്താറുള്ളതെന്നും ആക്ഷേപമുണ്ട്‌.

ഉദ്യോഗസ്ഥരുടെ സൗകര്യാര്‍ത്ഥമാണ്‌ മിക്ക പഞ്ചായത്തുകളിലും ബ്ലോക്കുകളിലും മത്സരങ്ങള്‍ നടത്തുന്നത്‌. ഇവര്‍ക്ക്‌ ലഭിക്കുന്ന അവധി നഷ്ടപ്പെടാതിരിക്കുവാന്‍ പ്രവൃത്തി ദിവസങ്ങളിലാണ്‌ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്‌. സ്കൂളിലും, കോളേജിലും പോകുന്ന വിദ്യാര്‍ത്ഥികള്‍ അവധിയെടുത്ത്‌ വേണം കേരളോത്സവങ്ങളില്‍ പങ്കെടുക്കുവാന്‍. യുവജനങ്ങളുടെ നന്മക്കായി നടത്തുന്ന പരിപാടികളാണെങ്കില്‍ ഇവ അവധി ദിവസങ്ങളില്‍ നടത്തണമെന്നും അല്ലെങ്കില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ അവധി അനുവദിക്കണമെന്നും അഭിപ്രായം ഉയരുന്നുണ്ട്‌.

ചില കലാമത്സരങ്ങള്‍ക്ക്‌ ആയിരക്കണക്കിന്‌ രൂപ ചെലവാക്കിയാണ്‌ പലരും എത്തുന്നത്‌. എന്നാല്‍ ഇവര്‍ക്ക്‌ വഴിച്ചെലവിനുള്ള പണം പോലും സര്‍ക്കാര്‍ നല്‍കുന്നില്ലെന്നാണ്‌ ആക്ഷേപം. സംസ്ഥാന സ്കൂള്‍ കായിക-കലാമേളകളില്‍ മത്സരാര്‍ത്ഥികള്‍ക്കുള്ളതിന്റെ ഇരട്ടിയലധികം ഇനങ്ങളാണ്‌ കേരളോത്സവങ്ങളില്‍ ഉള്ളത്‌. ഇത്തരം മേളകള്‍ക്കായി കോടികളാണ്‌ ചെലവ്‌ വേണ്ടിവരുന്നത്‌. ദിവസങ്ങള്‍ ബുദ്ധിമുട്ടിയശേഷം യാതൊരുവിലയുമില്ലാത്ത രീതിയില്‍ ലഭിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കി യുവജനങ്ങളെ കബളിപ്പിക്കുന്ന ഇത്തരം മത്സരങ്ങള്‍ വഴി ആര്‍ക്കാണ്‌ നേട്ടമെന്നാണ്‌ പൊതുജനം ചോദിക്കുന്നത്‌. കോടികള്‍ ചെലവ്‌ വരുത്തുകയും ഇതുവഴി ലക്ഷങ്ങള്‍ തട്ടുകയും ചെയ്യുന്ന ഇത്തരം പ്രഹസനമേളകള്‍ ഒഴിവാക്കി ഈ പണം പാവപ്പെട്ടവര്‍ക്ക്‌ സൗജന്യമായി നല്‍കുകയാണ്‌ സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും യുവജനങ്ങള്‍ പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

റിപ്പോര്‍ട്ടര്‍ ടിവിയുടെ ലൈസന്‍സ് രേഖകള്‍ ഹാജരാക്കണം, ചീഫ് എഡിറ്റര്‍ ഉള്‍പ്പെടെ ഉളളവരുടെ വേതന വിവരങ്ങളും ഹാജരാക്കണം

ജന്തര്‍മന്തറില്‍ ജൂണ്‍-ജൂലായ് മാസങ്ങളില്‍ സിജെപി നടത്തിയ അക്രമം നിറഞ്ഞ സമരം(നടുവില്‍) അഭിജിത് ദീപ്കെ (ഇടത്ത്) ദല്‍ഹി ഡിസിപി സാക്ഷി പാണ്ഡെ (വലത്ത്)
India

ജന്തര്‍മന്തറില്‍ 163 പ്രഖ്യാപിച്ചു;ഭരണഘടനയുടെ 19ാം അനുച്ഛേദപ്രകാരമുള്ള സമരം ചെയ്യാനുള്ള മൗലികാവകാശം സിജെപിയ്‌ക്ക് എന്തുകൊണ്ട് നിഷേധിച്ചു?

Kerala

സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യത

Kerala

കോണ്‍ഗ്രസില്‍ ഗ്രൂപ്പ് പോരിന് ശമനമില്ല: അടൂര്‍ പ്രകാശിനെ തളളി മുഖ്യമന്ത്രി വി ഡി സതീശന്‍

New Release

പ്രിൻസ് ജോയ് ചിത്രം ടൈറ്റൻസിലെ ‘ആഗോള ശൃംഖല’ വീഡിയോ ഗാനം പുറത്ത്

പുതിയ വാര്‍ത്തകള്‍

ധനുഷ്കോടിയിലേക്ക് ; തിയേറ്ററുകളിൽ.

വിദ്യാർഥിനികളോട് ലൈംഗികാതിക്രമം; കോൺഗ്രസ് എംപി കൂടിയായ പ്രൊഫസറെ പുറത്താക്കി ജെഎൻയു

ഉർവശിയുടെ ‘ആശ’ ഒടിടിയിലേക്ക്

‘ചിലന്തിവലയിൽ’ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത

പീപ്പിൾസ് പാർലമെന്റ്’ ഒക്ടോബർ 11ന് ഏഷ്യാനെറ്റിൽ

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

നന്ദീഗ്രാമിൽ ബിജെപിക്ക് ചരിത്രവിജയം; ഭൂരിപക്ഷം 1.22 ലക്ഷം കടന്നു

അശോക് സിംഘല്‍ ജന്മശതാബ്ദി; ദേവലാപാര്‍ ഗോ ഗവേഷണ കേന്ദ്രത്തില്‍ ആറ് പുതിയ പദ്ധതികള്‍

ലോക ഹിന്ദുകോണ്‍ഗ്രസിനെ സര്‍സംഘചാലക് അഭിസംബോധന ചെയ്യും

ക്യാൻസറിനെ അതിജീവിച്ച് ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി; പക്ഷേ 33 പന്തിൽ ഡക്ക്, നാണക്കേടിന്റെ റെക്കോർഡുമായി നിക്ക് മാഡിസൺ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.