Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അവിശ്വാസം: സി.പി.എമ്മിന് മേല്‍ സി.പി.ഐ സമ്മര്‍ദം ചെലുത്തണമെന്ന് മമത

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 20, 2012, 05:36 pm IST
inIndia

സി.പി.എം അവിശ്വാസപ്രമേയം കൊണ്ടുവന്നാല്‍ പിന്തുണയ്‌ക്കും – മമത

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് കൊണ്ടുവന്ന അവിശ്വാസപ്രമേയത്തെ സി.പി.എം പിന്തുണയ്‌ക്കില്ലെങ്കിലും സര്‍ക്കാരിനെ താഴെയിറക്കാന്‍ അവര്‍ കൊണ്ടുവരുന്ന അവിശ്വാസപ്രമേയത്തെ തങ്ങള്‍ പിന്തുണയ്‌ക്കുമെന്ന് മമത ബാനര്‍ജി. അങ്ങനെയൊരു ആവശ്യത്തിനു വേണ്ടി സംസ്ഥാനത്തെ സി.പി.എം പാര്‍ട്ടി ഓഫിസിരിക്കുന്ന അലിമുദ്ദീന്‍ സ്ട്രീറ്റിലേക്കു പോകാനും സെക്രട്ടറി ബിമന്‍ ബോസിനോടു ചര്‍ച്ച നടത്താനും താന്‍ തയ്യാറാണെന്ന് മമത പരഞ്ഞു.

അഴിമതിയിലും ജനദ്രോഹ നടപടികളിലും മുഴുകിയ ഈ സര്‍ക്കാരിനെ താഴെയിറക്കുന്നതിനുള്ള അവസരം നഷ്ടപ്പെടുത്തരുതെന്നു മമത ഇടതിനോടു അഭ്യര്‍ഥിച്ചു. തൃണമൂല്‍ കൊണ്ടുവരുന്ന അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കാന്‍ മടിയുണ്ടെങ്കില്‍ അവര്‍ അവിശ്വാസപ്രമേയം കൊണ്ടുവരട്ടെ. അവിശ്വാസം കൊണ്ടുവരാന്‍ സി.പി.എമ്മിന് മേല്‍ സമ്മര്‍ദം ചെലുത്താന്‍ സി.പി.ഐ തയാറാകണമെന്നും മമതാ ബാനര്‍ജി അഭ്യര്‍ത്ഥിച്ചു.

കോണ്‍ഗ്രസുമായി ധാരണയുണ്ടാക്കി ഇടയ്‌ക്കുവച്ച് പ്രമേയത്തില്‍ നിന്നു പിന്നോട്ടു പോകാതിരിക്കുമെങ്കില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.തൃണമൂലിന്റെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കില്ലെന്ന് സി.പി.എം നേരത്തെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മമതയുടെ അഭ്യര്‍ത്ഥന. സര്‍ക്കാരിനെ രക്ഷിക്കാനാണു തൃണമൂല്‍ ശ്രമമെന്നും ചില്ലറ വില്‍പ്പന മേഖലയിലെ വിദേശനിക്ഷേപത്തില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നുമാണ് സിപിഎം നിലപാട്.

അവിശ്വാസ പ്രമേയം കൊണ്ടു വരുന്നതിലൂടെ യു.പി.എ സര്‍ക്കാ‍രിനെ വീഴ്‌ത്തുകയാണ് ലക്ഷ്യമെന്ന് മമത വ്യക്തമാക്കിയിരുന്നു. ശീതകാല സമ്മേളനത്തിന്റെ ആദ്യദിനം തന്നെ പ്രമേയം കൊണ്ടുവരാനാണ് മമതയുടെ നീക്കം. അതേസമയം അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കുന്ന കാര്യത്തില്‍ വൈകിട്ട് നടക്കുന്ന എന്‍.ഡി.എ യോഗത്തിന് ശേഷം തീരുമാനമെടുക്കുമെന്ന് ബി.ജെ.പി അറിയിച്ചു.

അദ്വാനിയുടെ വസതിയില്‍ ബി.ജെ.പി പാര്‍ലമെന്ററി പാര്‍ട്ടി നിര്‍വാഹക സമിതി യോഗം നടന്നിരുന്നു. യോഗ തീരുമാനങ്ങള്‍ വൈകിട്ട് നടക്കുന്ന എന്‍.ഡി.എ യോഗത്തെ അറിയിക്കുമെന്ന് ബി.ജെ.പി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. ഇതിനിടെ അവിശ്വാസ പ്രമേയത്തെ പിന്തുണയ്‌ക്കണമെന്ന് എ.ഐ.എ.ഡി.എം.കെയോട് ആ‍വശ്യപ്പെട്ടാല്‍ അക്കാര്യം അപ്പോല്‍ പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത അറിയിച്ചു.

പാര്‍ലമെന്റില്‍ വോട്ടെടുപ്പോടെയുള്ള ചര്‍ച്ചയുണ്ടായാല്‍ സര്‍ക്കാരിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നും ജയലളിത പറഞ്ഞു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദിയും ട്രംപും തമ്മിൽ നല്ല ബന്ധമാണുള്ളത്, അവർ അത് പരിഹരിക്കും : ഇന്ത്യയുടെ 100% താരിഫ് സംബന്ധിച്ച ചോദ്യത്തിന് മറുപടിയുമായി പീറ്റർ നവാരോ

News

സിബിഐ അന്വേഷണം വന്നില്ലെങ്കിൽ നിരാഹാരം: മുൻ ഝാർഖണ്ഡ് മുഖ്യമന്ത്രി

Kerala

പ്രതിശ്രുതവധു ജീവനൊടുക്കിയതിന് പിന്നാലെ യുവാവും തൂങ്ങിമരിച്ചു

India

“പാർലമെന്റ് നടപടികൾ സ്തംഭിച്ചാൽ പൊതുജനങ്ങൾ കഷ്ടപ്പെടും” : പ്രതിപക്ഷത്തിന്റെ ബഹളത്തിനെതിരെ ആഞ്ഞടിച്ച് സ്വാതി മാലിവാൾ 

Kerala

കാണാതായ ഇംതിയാസിനെ മഹാരാഷ്‌ട്രയിലെ നാഗ്പൂരില്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

ആര്‍മേനിയന്‍ സൈനികസംഘത്തിന് ഇന്ത്യയുടെ ആകാശ് മിസൈലിനെക്കുറിച്ച് പറയാന്‍ പ്രശംസകള്‍ മാത്രം

15 സെക്കൻഡിനുള്ളിൽ 3 ആക്രമണങ്ങൾ ; 48 കിലോമീറ്റർ അകലെയുള്ള ശത്രു ബങ്കറുകൾ പോലും തകർക്കുന്ന കരുത്ത് : ചൈനയെ അമ്പരപ്പിച്ച് ഡിആർഡിഒയുടെ ATAGS

നേതാജി സുഭാഷ് ചന്ദ്രബോസിനെക്കുറിച്ച് അപകീർത്തികരമായ പരാമർശങ്ങൾ നടത്തുന്നവർ ആരായാലും അവരെ അറസ്റ്റ് ചെയ്യും ; പൊട്ടിത്തെറിച്ച് സുവേന്ദു അധികാരി

കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി 13-ാം ദിവസം നടത്തിയ തെരച്ചിലിലും ഫലമില്ല

അസമിന് 10 കോടി രൂപ സഹായം പ്രഖ്യാപിച്ച് ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി : കൈവിടാതെ കേന്ദ്രസർക്കാരും

ബുർഖ ധരിച്ച് ഒരു കയ്യിൽ ത്രിവർണ്ണപതാകയും, മറുകയ്യിൽ ഖുറാനുമായി മദ്രസ വിദ്യാർത്ഥികൾ : പാലിക്കുന്നത് മോദിയുടെ നിർദേശമെന്ന് മുഹമ്മദ് മെറാജ് റെയ്ൻ

കേരളം ബില്‍ രാജ്യസഭയും പാസാക്കി

ഭക്ഷ്യവസ്തുക്കളിൽ മായം ചേർക്കുന്നവർക്കെതിരെ മക്കോക്ക പ്രകാരം കേസെടുക്കും : സുപ്രധാന പ്രസ്താവനയുമായി മഹാരാഷ്‌ട്ര ആഭ്യന്തര സഹമന്ത്രി

ഇടമലക്കുടിയില്‍ രോഗിയെ വീണ്ടും കിലോമീറ്ററുകള്‍ ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു, റോഡ് നിര്‍മ്മിക്കണമെന്ന ആവിശ്യത്തില്‍ നടപടിയില്ല

കൈ നിറയെ പണം കിട്ടിയപ്പോൾ പാക് സൈന്യത്തിന് വേണ്ടി ഒറ്റുകാരനായി ; ഫാറൂഖ് മുഹമ്മദ് ഹസ്നിയെ വെടിവച്ച് കൊന്ന് ബലൂച് ലിബറേഷൻ ആർമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.